Skip to main content

Posts

Showing posts from 2020

Good bye 2020

 മനോഹരമായ ഒരു number ആണ് 2020.പറയാനും എഴുതാനും ഓർമ്മിക്കാനും എളുപ്പമുള്ള നമ്പർ ആണ്. പക്ഷേ ഇത് ഒരു നിർഭാഗ്യ നമ്പർ ആണ്. കാരണം വിശദീകരിക്കേണ്ട ആവശ്യം ഇല്ല. നമ്മുടെ ജീവിതത്തിൽ ഏറ്റവും വിഷമം തോന്നിയ വർഷമാണ് 2020. എങ്കിലും ഈ കടമ്പയും നമ്മൾ കടന്നു.2020നോട് വിട പറയുമ്പോൾ ഉള്ള ഒരു സന്തോഷം നമ്മൾ ഈ 11 ആം മണിക്കൂറിലും ജീവിച്ചിരിക്കുന്നു എന്നതാണ്. കനത്ത മോഡറേഷൻ കിട്ടി 40 % ഒപ്പിച്ചു കടന്നുകൂടിയ ഒരു വിദ്യാർത്ഥിയെ പ്പോലെ. ജയിച്ചല്ലോ. അതു മതി. 2020 നല്ലതായിരുന്നു എന്ന് ഉപാധികളോടെ മാത്രമേ പറയാൻ സാധിക്കുകയുള്ളൂ. കാരണം എന്തെങ്കിലും നഷ്ടപ്പെടാത്തവരായി ആരുമില്ല. സൗഹൃദങ്ങൾ, ബന്ധങ്ങൾ, ആഘോഷങ്ങൾ, യാത്രകൾ, ജോലി, വരുമാനം ,ഇങ്ങനെ പലതും. Personal ആയിട്ട് പറഞ്ഞാൽ 2020 നല്ലതായിരുന്നു.2019ൽ ആണ് ജന്മദേശതത് വീട് വെച്ച് താമസം തുടങ്ങിയത്.2020ലാണ് fully settled ആയത്. നിർഭാഗ്യവശാൽ visitors കുറഞ്ഞു. ജനുവരി 19 ആം തീയതി എന്റെ പിതവിന്റെ 25 ആം ചരമ വാർഷികം ആചരിക്കാൻ സാധിച്ചു. രാവിലെ പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം എന്റെ വീട്ടിൽ വെച്ച് നൂറോളം പേർക്ക് breakfast ഉണ്ടായിരുന്നു. അന്ന് പങ്കെടുത്തവരിൽ ഭൂരിഭാഗം പേരെയും പിന്നെ കണ്ടിട്ടില...

മനുഷ്യനെ കൊല്ലാൻ പുതിയ മാർഗ്ഗങ്ങൾ (Viewpoint)

 2020 ഓർമ ആകാൻ ഇനി ഏതാനും ദിവസങ്ങളെ ബാക്കിയുള്ളൂ. ഈ വർഷം ഞെട്ടലിന്റെ വർഷം ആണ്. ഇന്നലെ കേരളത്തിൽ ഞെട്ടലിന്റെ ഒരു ദിവസം ആയിരുന്നു.കൊലപാതക ത്തിന്റെ score board  നിറഞ്ഞു.ഞെട്ടിപ്പിക്കുന്ന കൊല പാതകങ്ങൾ. പ്രസിദ്ധ  detective novelist ആയിരുന്ന കോട്ടയം പുഷ്പനാഥ് ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹം തോൽവി സമ്മതിക്കുമായിരുന്നു. കൊല്ലാനുള്ള പുതിയ methods കണ്ട്. കാരകോണതത് ഒരു28 കാരൻ  51 വയസ്സുള്ള ഭാര്യയെ current അടിപ്പിച്ചു കൊന്നു. ഒരു പുതിയ  method.നല്ല ഭാവന. നല്ല planning. പാലക്കാട് ഒരു യുവാവിനെ ജാതിയുടെ പേരിൽ വെട്ടിക്കൊന്നു. രാഷ്ട്രീയ കൊലപാതകം വേറെ. 2020 ൽ ആണ് uthra എന്ന യുവതിയെ ഭർത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്. The Best killer of the Year അവാർഡ് കൊടുക്കുകയാണെങ്കിൽ എന്റെ വോട്ട് പാമ്പ് method കാരന് കൊടുക്കും. കാരണം അവൻ വളരെ risk എടുത്തു. കൂടത്തായി കൊലപാതക പരമ്പരയിൽ വിഷം ആണ് ഉപയോഗിച്ചത്. ഭർത്താക്കന്മാർ ഭാര്യമാരെ കൊല്ലുന്ന സംഭവങ്ങൾ കേരളത്തിൽ കൂടി വരികയാണ്. വെട്ടിയും കുത്തിയും കഴുത്തു ഞെരിച്ചും തീ വെച്ചും വിഷം കൊടുത്തും വണ്ടി ഇടിച്ചുമൊക്കെ കൊല നടക്കുന്നു. സാക്ഷര കേ...

Hill top Christmas

കോവിഡ് കാരണം 2020 ഒരു മോശം വർഷം ആയിരുന്നു. എങ്കിലും ചില ദിവസങ്ങൾ വളരെ സന്തോഷമുള്ളത് ആയിരുന്നു. അതിൽ ഒന്നാണ് Christmas. present, past, future എല്ലാം മറന്ന് ഒരു പരിപാടിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഒരു ദിവസം ആയിരുന്നു ഇന്നലെ. ഒരു family get together ന് ദൂര സ്ഥലങ്ങളിൽ പോകേണ്ട ആവശ്യമില്ല.സ്വന്തമായി ഒരു venue ഉണ്ട്. നരിതൂക്കിൽ കുന്ന് അഥവാ Foxhang Hill. കുത്തനെയുള്ള കയറ്റം കയറിയാൽ പിന്നെ സമതലം ആണ്. അവിടം വരെ റോഡ് വെട്ടിയിട്ടില്ല. വാഹനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആണ് റോഡ്  വെ ട്ടാത്തത്. നടന്നു കയറണം. Heart ന് ഒരു test. ഞങ്ങൾ ആകെ 21 പേരാണ്. പ്രധാന attraction പുതിയ grill ആണ്. ഇഷ്ടിക അടുക്കി വെച്ചു അതിന്റെ മീതെ ഒരു ഗ്രിൽ വെച്ചു. പറമ്പിൽ ഉള്ള കമ്പുകളും വാങ്ങിയ കരിയും ഉപയോഗിച്ച് തീ പിടിപ്പിച്ചു. എന്റെ 3 nephews ആണ് ഇതെല്ലാം ചെയ്യുന്നത്. 1 മണിക്ക് കനൽ ready. പ്രധാന ഐറ്റം ചിക്കൻ. അത് ready ആകാൻ അധിക സമയം വേണ്ടി വന്നില്ല. കുടിക്കാൻ പലതും ഉണ്ട്. ഒപ്പിടുന്ന കാര്യം പറഞ്ഞപ്പോൾ ആദ്യം പിടി കിട്ടിയില്ല. പിന്നീടാണ് മനസ്സിലായത് Signature എന്ന whisky യുടെ കാര്യം ആണെന്ന്.ഏതായാലും ഈ ചൂടു കാലാ വസ്ഥയിൽ chilled...

അഭയ കേസ് ( Viewpoint)

 അഭയ കേസ് ന് തിരശീല വീണു. ഈ സംഭവം വളരെയേറെ ചർച്ച ചെയ്യപ്പെടുന്നു.കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ അത് ആവർത്തനവിരസത ഉണ്ടാക്കും. എന്നാലും മനഃസാക്ഷി നശിക്കാത്ത ചില മനുഷ്യരെ പറ്റി ഏതാനും വാക്കുകൾ പറയട്ടെ. 1.യേശുവിനെ കുരിശിൽ തറച്ചപ്പോൾ ഇടത്തും വലത്തും ഓരോ കള്ളന്മാരെയും തൂക്കി." നീ ദൈവ പുത്രൻ ആണെങ്കിൽ നിന്റെ ദിവ്യ ശക്തി ഉപയോഗിച്ച് നിന്നെയും ഞങ്ങളെയും രക്ഷിക്കൂ".ഒരു കള്ളൻ പറഞ്ഞു. " ഞങ്ങൾ ചെയ്ത കുറ്റത്തിനാണ് ഞങ്ങളെ കുരിശിൽ തറച്ചത്. നീ ഒരു തെറ്റും ചെയ്തിട്ടില്ല." മറ്റേ കള്ളൻ പറഞ്ഞു. " ഇന്ന് രാത്രി നീ എന്റെ കൂടെ പറുദീസയിൽ ഉണ്ടായിരിക്കും." യേശു പറഞ്ഞു. ആ നല്ല കള്ളൻ അടയ്ക്ക  രാജു എന്ന പേരിൽ കോട്ടയത്തു ഇന്നും ഉണ്ട്. 2 King Lear നാടകത്തിൽ നമ്മൾ ഒരു നല്ല മനുഷ്യനെ കാണുന്നുണ്ട്. ഏതാനും മിനുറ്റ് മാത്രം. Lear രാജാ വിന്  Gloucester എന്ന ഒരു അനുയായി ഉണ്ടായിരുന്നു.രാജാവിന്റെ മകളും മരുമകനും അയാളെ വെറുത്തു. അവർ Gloucesterറെ പിടികൂടി. കണ്ണുകൾ ചൂഴ്ന്ന് എടുക്കാൻ തുടങ്ങി. രണ്ടാമത്തെ കണ്ണ് എടുക്കാൻ തുടങ്ങിയപ്പോൾ അത്‌ കണ്ടുനിന്ന ഒരു പടയാളി സഹിക്ക വയ്യാതെ വാളെടുത്തു. ആ fight ൽ Cornwall എന്ന ...

Cartoon teaching ഓർമ്മകൾ

 1990കളിൽ സൗത്ത് ആഫ്രിക്ക എന്ന പുതിയ ജനാധിപത്യ രാജ്യത്തിന്റെ പിറവി നേരിട്ട് കാണാൻ ഭാഗ്യമുണ്ടായി. മാറ്റങ്ങളുടെ ഒരു കൊടുങ്കാറ്റ് വീശി. അതിൽ വിദ്യാഭ്യസ രംഗത്ത് വന്ന മാറ്റങ്ങൾ അതിശയിപ്പിക്കുന്നതാണ്. അപർതേയ്ഡ് കാലത്ത്  ഓരോ race നും വ്യത്യസ്ത Education Departments ആയിരുന്നു. സിലബസ്, Exam എന്നിവ വെവ്വേറെ ആയിരുന്നു.1994ന് ശേഷം എല്ലാം ഒറ്റ കുടക്കീഴിൽ കൊണ്ടുവന്നു. Syllabus മാറിയപ്പോൾ 12 ന്റെ ഇംഗ്ലീഷ് Paper1ൽ Visual literacy ക്ക് ഇടം കൊടുത്തു ഒരു ചിത്രം നോക്കി കാര്യങ്ങൾ മനസ്സിലാക്കുക എന്നതാണ് visual  literacy.നിത്യജീവിതത്തിൽ നമ്മൾ visual literacy  ധാരാളം ഉപയോഗിക്കുന്നുണ്ട്. Syllabus ൽ cartoon ഉൾപ്പെടുത്തി. ആദ്യം ആർക്കും ഒന്നും മനസ്സിലായില്ല. എനിക്ക് അത് തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ആയിരുന്നു. Teacher explain ചെയ്ത് പഠിപ്പിക്കുന്ന ഒന്നല്ല cartoon. Students അത് സൂക്ഷ്മമായി നോക്കി മനസ്സിലാക്കണം.  Practice makes perfect എന്നാണല്ലോ ചൊല്ല്. കുറെ cartoons ന്റെ answers discuss ചെയ്തപ്പോൾ  കുട്ടികൾക്ക് കാര്യം പിടി കിട്ടി. അതിനുശേഷം cartoon അവർക്ക് ഇഷ്ടമുള്ള വിഷയം ആയി മാറി. T...

ഏത്തക്ക വിപ്ലവം

 ഹരിത വിപ്ലവം, ധവള വിപ്ലവം, മുല്ലപ്പൂ വിപ്ലവം എന്നെല്ലാം കേട്ടിട്ടുണ്ട്. ഏത്തക്ക വിപ്ലവം എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അങ്ങനെ ഒരു വിപ്ലവം കേരളത്തിൽ ഉണ്ട്. ഏത്തക്കയുടെ over production കാരണം ഏത്തക്കയുടെ വില ഇടിഞ്ഞു. ഞാൻ ഇന്ന് രാവിലെ വാങ്ങിയത് 28 രൂപയ്ക്കാണ്. ആ കടയിൽ വിവിധ ഇനം കുലകൾ ആരും വാങ്ങാതെ തൂങ്ങി കിടപ്പുണ്ട്. 3 കിലോ കപ്പക്ക് 50 രൂപ. മത്തിക്ക് 100 രൂപ. ഈ നാട്ടിൽ പട്ടിണി ഇല്ല എന്ന് വ്യക്തം. ഒരാൾ സഹായം ചോദിച്ചു നാലോ അഞ്ചോ വീട്ടിൽ കയറിയാൽ  100 രൂപ എങ്കിലും കിട്ടും. ഒരു കിലോ കപ്പയും 5 മീനും രണ്ടോ മൂന്നോ എത്തപ്പഴവും വാങ്ങിയാൽ ഒരു ദിവസം വിശപ്പ് അ ടക്കാം.10 വീട്ടിൽ കയറിയാൽ 110രൂപയുടെ ഒരു chilled King Fisher ഉം അടിക്കാം. പക്ഷേ UN ന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ കൊടും പട്ടിണിയാണ്. 2016ൽ ഓസ്ട്രേലിയയിൽ ഒരു friend ന്റെ വീട്ടിൽ പോയപ്പോൾ അവിടെ മലയാളിയായ ഒരു വൈദികൻ visit ന് വന്നു. അച്ചന് എത്തക്ക തിന്നണം എന്ന് ഒരു ആഗ്രഹം. ഞങ്ങൾ  80 Kms അകലെ ഒരു ടൗണിൽ പോയി. അവിടെ ഒരു chinese കടയിൽ നിന്ന് ഒരു പെടല എത്തക്ക വാങ്ങി. കിലോക്ക് 5 ഡോളർ ആയിരുന്നു. സൗത്ത് ആഫ്രിക്കയിൽ ഞങ്ങൾ താമസിച്ച പ്രദേശത്ത്...

Shakespeare teaching ഓർമ്മകൾ

 1988ൽ സൗത്ത് ആഫ്രിക്കയിലെ Bop Home land ൽ ഒരു ഗ്രാമമായ Bakolobeng ൽ പഠിപ്പിച്ചു തുടങ്ങിയപ്പോൾ ചില കാര്യങ്ങൾ അത്ഭുതമായി തോന്നി.12 ആം class ന്റെ syllabus ൽ  Macbeth നാടകം ഉണ്ട്. ഞാൻ അത് 1968 ൽ പാലാ കോളേജിൽ പഠിച്ചതാണ്.പ്രൊഫസർ KM ചാണ്ടിയാണ് പഠിപ്പിച്ചത്. അന്ന് അദ്ദേഹം KPCC സെക്രെറ്ററിയാണ്. പലപ്പോഴും അദ്ദേഹം tour ൽ ആയിരുന്നു. മേശയിൽ കയറി ഇരുന്നാണ് അദ്ദേഹം class എടുക്കുന്നത്.tour കൾക്കിട യിൽ അദ്ദേഹത്തിന് ഒരു അപകടം പറ്റി, കാലൊടിഞ്ഞു. Macbeth പൂർത്തി യായില്ല.പിന്നീട് തനിയെ വായിച്ചു പഠിച്ചു. ഒരു 20% മനസ്സിലായി. Bakolobeng ൽ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം ആ സ്‌കൂളിൽ സോളാർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു TV യുംVideo player ഉം ഉണ്ട് എന്നതാണ്.Macbeth ന്റെ ഒരു വീഡിയോ അവിടെ ഉണ്ടായിരുന്നു. അത് teaching ൽ വളരെ സഹായകരമായി. കുട്ടികൾക്ക് വളരെ enjoy ചെയ്യാൻ സാധിച്ചു. ഒരു book മൂന്ന് വർഷത്തേക്കാണ് പഠിപ്പിക്കുന്നത്. പിന്നീട് Romeo and Juliet, King Lear, Merchant of Venice, Julius Ceasar മുതലായവ പഠിപ്പിച്ചു. എല്ലാത്തിനും വീഡിയോ സംഘടിപ്പിച്ചു. Repeated ആയി പഠിപ്പിക്കുക എന്നാൽ കൂടുതൽ പഠിക്കുക എന്ന...

ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള വ്യത്യാസങ്ങൾ (Viewpoint )

 ലോകത്തിലെ ഏറ്റവും വലിയ ജനാ ധിപത്യരാജ്യത്തെ  പൗരന്മാർ എന്ന നിലയിൽ ഇന്ത്യക്കാർക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. ഇന്ത്യയിൽ ജനാധിപത്യത്തിന്  കുറ്റങ്ങളും കുറവുകളും ഏറെയുണ്ട്. എങ്കിലും തപ്പിയും തടഞ്ഞും അത് മുന്നോട്ട് പോകുന്നു. ഈയിടെ അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു അവിടെ നടന്ന ചില കോപ്രായങ്ങൾ നമുക്ക് നൽകുന്ന സന്ദേശം നമ്മൾ ജനാധി പത്യത്തിൽ അവരെക്കാൾ മുമ്പിലാണ് എന്നതാണ്.ഉദാഹരണത്തിന് ഈയിടെ ബീഹാറിൽ തിരഞ്ഞെടുപ്പ് നടന്നു.280 സീറ്റ് ഉള്ള  തിരഞ്ഞെടുപ്പ് ആയിരുന്നു അത്. അവിടെ ഒരു അടിപിടി പോലും ഉണ്ടായില്ല. പണ്ട് ഗുണ്ടാ രാജിന് കുപ്രസിദ്ധമായിരുന്ന ബീഹാർ ഇന്ന് വളരെ പുരോഗമിച്ചിരിക്കുന്നു. എന്നാൽ കേരളത്തിലോ?Local Govt. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ പലയിടത്തും അക്രമം നടന്നു. അനേകം പേർ പരിക്കേറ്റ് ചികിത്സയിലാണ്. നാളെ അക്രമം വർദ്ധിക്കും UP, ബീഹാർ ഒക്കെ തറ. കേരളത്തെ കണ്ടു പഠിക്കണം. വികസന മാതൃക. മികച്ച ഭരണം. പ്രബുദ്ധരായ ആളുകൾ തിങ്ങി പാർക്കുന്ന  നമ്പർ1 സംസ്ഥാനം. പക്ഷേ ഈ പ്രബുദ്ധരിൽ പലർക്കും ജനാധിപത്യം എന്താണെന്ന് അറിയത്തില്ല. ഏകാധിപത്യം എന്താണെന്നും അവർക്ക്റിയത്...

Sunday adventures (Sunday കുറിപ്പുകൾ)

 പൈക കുരിശു പള്ളിയിലെ ജൂബിലി തിരുനാൾ ഇന്നലെ ആയിരുന്നു. സാധാരണയായി ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഒരു പെരുന്നാൾ ആണ്. ഗാനമേള, വെടിക്കെട്ട് എന്നിവക്കു വേണ്ടി ലക്ഷങ്ങൾ പൊടി പൊടിക്കുന്ന ഒരു പെരുന്നാൾ ആണ്. എന്നാൽ കൊറോണ ഭീതി മൂലം ആഘോഷം വെട്ടിച്ചുരുക്കി. കുർബ്ബാന online ആക്കി. രാവിലെ  പൈ കയിൽ പോയി ചുറ്റുപാടും നോക്കിയപ്പോൾ വളരെ വിഷമം തോന്നി. ആളും ആരവവും ഒന്നുമില്ല. നേർച്ച ഇട്ട് മടങ്ങി. വിഷമം തീർക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. nephews നെ വിളിച്ച് ആലോചിച്ചു. നരിതൂക്കിൽ കുന്നിൽ(Foxhang Hills)ൽ ചേമ്പ് ready ആയിട്ടുണ്ട്. ഒരു ചേമ്പ് challenge  ചെയ്യാമെന്ന് തീരുമാനിച്ചു. പറിച്ചെടുക്കാൻ എളുപ്പമായിരുന്നു. വളരെ fertile മണ്ണാണ്. വിളവ് നൂറു മേനി. നോയമ്പ് ആയതിനാൽ ചേമ്പിന് കൂട്ടാൻ ഇറച്ചിയും മീനും ഇല്ല. നല്ല ചൂടൻ കാന്താരി ഉള്ളപ്പോൾ കൂട്ടാൻ വേറെ എന്തുവേണം? നോയമ്പ് ആണെങ്കിലും പൈക പെരുന്നാൾ ദിവസം നാട്ടുകാർ സ്വയം ഇളവ് പ്രഖ്യാപിക്കാറുണ്ട്. എന്തായാലും beer എപ്പോഴും exempted ആണ്. വിദേശത്തുനിന്ന് വരുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. Beverage ൽ chilled beer കിട്ടുകയില്ല. അതുകൊണ്ട്‌നേരത്ത...

Cruelty against a dog

 The incident in which a taxi driver, Yousaf, tied his dog to the back of  his  car and drove through the streets in broad daylight has sent shock waves among civilized people in Kerala.This incident explodes the myth that Kerala is the most civilized, progressive state in India. For instance, the culprit in the above case didn't know that cruelty against an animal is a punishable offence.Or, if he knew, why did he embark on this misadventure in broad daylight? The answer is that there is an impression that one can commit an offence and get away with it. The ill treatment of the dog is peanuts compared with the daily acts of Goondaism taking place in Kerala.Cases of Goondaism has skyrocketed in recent days in connection with the local elections, as at Kuravilangad yesterday Anyway, there is a glimmer of hope arising from the dog incident.A young biker dared to shoot a video of the deplorable act.He was audacious enough to confront the offender . His intervention led to th...

2020ൽ ഏറ്റവും സ്വാധീനിച്ച വ്യക്തി

 2020 ന്റെ ഫൈനൽ lap ന്റെ മണി മുഴങ്ങി. ഇനി finishing point ലേക്ക് ഒരു neck and neck race അല്ലെങ്കിൽ do or die push. വിട വാങ്ങുന്ന വർഷത്തെ പലരും പലവിധത്തിൽ അവലോകനം ചെയ്യുന്ന സമയമാണ് ഇത്.2020ൽ എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തി ആരെന്ന് ഞാൻ പരതി യപ്പോൾ കിട്ടിയത് jakky എന്ന് പേരുള്ള ഒരു പൂച്ച കുട്ടിയാണ്. രണ്ട് മാസം മുൻപാണ് ജാക്കി ഇവിടെ എത്തിയത്. ഒരു ഞായറാഴ്ച്ച രാത്രി10മണിക്ക് ഞാൻ പുറത്ത് ഒരു കസേരയിൽ ഇരിക്കുകയായിരുന്നു. ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നു. അപ്പോൾ 2 പൂച്ചകുട്ടികൾ ഗേറ്റ് കടന്നു വന്നു. ആരോ വഴിയിൽ ഇറക്കി വിട്ടതാണ്. ഇറക്കി വിട്ട അജ്ഞാതനോട് എനിക്ക് രോഷം തോന്നി. പൂച്ചകുട്ടികളെ ഞാൻ ആട്ടിയോടിച്ചു. ഒരാൾ കാറിന്റെ അടിയിൽ ഒളിച്ചു. മറ്റേ ആൾ ചെടികൾക്ക് ഇടയിൽ ഒളിച്ചു. പിറ്റേന്ന് രാവിലെയും അവരെ ഓടിച്ചു. ഇവിടെ 2 പൂച്ചകൾ നേരത്തെ തന്നെ ഇവിടെ ഉണ്ട്. നവാഗതരെ തള്ള പൂച്ചയും ഓടിച്ചു. അങ്ങനെ ഭക്ഷണം ഒന്നും kazhikkathe ആ കുരുന്നുകൾ ഒരു ദിവസം എവിടെയോ ഒളിച്ചു. രണ്ടാം ദിവസം എന്റെ മനസ്സ് അലിഞ്ഞു. അവർക്ക് കാണത്തക്ക വിധത്തിൽ പാൽ വെച്ചു. പേടി ഉണ്ടെങ്കിലും അവർ വന്നു പാൽ കുടിച്ചു. പതിയെ പതിയെ അവർ ഈ ഫാമിലിയിലെ ...

Sunday കുറിപ്പുകൾ

 മാനസിക സംഘർഷം ഇല്ലാത്തവർ ഉണ്ടോയെന്ന് അറിയില്ല. ഉണ്ടെങ്കിലും അത് മറ്റുള്ളവരോട് പറയാൻ മടി കാണും പലർക്കും. എനിക്ക് ഉണ്ട്. അധിക സമയഭാരം ആണ് കാരണം. Excessive free time management incapability related disorder. ഇതിന് പരിഹാരം കാണാൻ ഏതെങ്കിലും മനോരോഗ വിദഗ്ദ്ധനെ consult ചെയ്തു പണം കളയാൻ ഉദ്ദേശിക്കുന്നില്ല. സ്വയം ചികിത്സയാണ് ആശ്രയം.അതിനായി പല മാർഗ്ഗങ്ങൾ ഉണ്ട്. Reading, TV, സോഷ്യൽ മീഡിയ, music, gardening, മുതലായ activities ടൈം  പാസ്സിന് ഉപയോഗിക്കുന്നു. എന്നാലും time മിച്ചമാണ് Gardening എന്നും ഉണ്ട്. രാവിലെ at least two hours. ഇന്ന് രാവിലെ കുറെ വാഴ പറിച്ചു നടാൻ തീരുമാനിച്ചു.തൈകൾ ധാരാളം പറമ്പിൽ കൂട്ടമായി നിൽപ്പുണ്ട്. തുടർച്ചയായ മഴ കാരണം മണ്ണ് wet and soft. അതുകൊണ്ട് കുഴി കുത്താനും വാഴ പറിക്കാനും ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല. വളരെ fertile soil ആണ്.തൈ  ചെറുതല്ല. 8 അടി ഉയരം ഉണ്ട്. നല്ല weight ഉം ഉണ്ട്. വേരുകൾ പറിയു മ്പോൾ  കിറു കിർ എന്ന ശബ്ദം കേൾക്കാൻ രസമുണ്ട്. ദൗത്യം വിജയിക്കുന്നു എന്നാണ് അതിന്റെ  അർത്ഥം. 2 എണ്ണം പറിച്ചു നട്ടു. ഒരു കുഴി കൂടി കുത്തി. ഇത്തരം effort ന് ആരുടെയു...

വാരാന്ത്യ ചിന്തകൾ

 സൗത്ത് ആഫ്രിക്കയിൽ ഞങ്ങൾ പഠിപ്പിച്ചിരുന്ന Bakolobeng Secondary സ്കൂൾ അപ്രതീ ക്ഷിതമായി ഓർമ്മയിൽ തെളിഞ്ഞു വന്നു.1988 മുതൽ 2016 വരെ യാണ് ഞങ്ങൾ അവിടെ ജോലി ചെയ്തിരുന്നത്. പാവപ്പെട്ടവരുടെ ഗ്രാമത്തിലെ ഒരു സ്കൂൾ ആണ് Bakolobeng.വളരെ ഉന്നത നിലവാരം ഉള്ള സ്‌കൂൾ ആയിരുന്നു അത്. ലീലാമ്മ അവിടെ ദീർഘകാലം Vice പ്രിൻസിപ്പലും ഒരു വർഷം Acting പ്രിൻസിപ്പലും ആയിരുന്നു. സ്കൂളിൽ  teachersനും കുട്ടികൾ ക്കും code of conduct ഉണ്ടായിരുന്നു.അവയിൽ ചിലത് ഇവിടെ കുറിക്കുന്നു. Teachers ,സ്‌കൂളിൽ നേരത്തെ എത്തണം. ഹാജർ ബുക്കിൽ സമയം രേഖപ്പെടുത്തി ഒപ്പിടണം. സ്‌കൂളിൽ നിന്ന് പോകുമ്പോഴും ഒപ്പിടണം. അനാവശ്യമായി സ്‌കൂൾ compound ന് പുറത്തു പോകാൻ പാടില്ല. പോകണം എന്ന് ഉണ്ടെങ്കിൽ പ്രിൻസിപ്പലിനെ അറിയിച്ചിട്ടെ പോകാവൂ. ഒരു വിദ്യാർthi ക്ക് പുറത്തു പോകണമെങ്കിൽ Class teacher ടെ permission letter വേണം. പുറത്തുനിന്ന് വരുന്ന ഒരു ആൾക്ക് ഒരു വിദ്യാർthi യെ കാണണം എന്നുണ്ടെങ്കിൽ permission വേണം. എല്ലാ ദിവസവും രാവിലെ staff briefing ഉണ്ട്. Staff meeting ന് വ്യക്തമായ അജൻഡയും minutes ഉം ഉണ്ടായിരുന്നു. minutes ഉം report ഉം എന്റെ ചുമതല ആയിരുന്നു...

ഇടിച്ചക്കയും കാന്താരിയും

 ഞായറാഴ്ച്ച മനോഹരമായ ഒരു ദിവസം ആയിരുന്നു.നിത്യവും മഴ പെയ്ത് അല്പം wet condition ആണ് പറമ്പുകളിൽ. അസഹ്യമായ ചൂടില്ല. പൊടിയും ശബ്ദവും ഇല്ലാത്ത അന്തരീക്ഷം. കോവിഡ് കാരണം പള്ളികൾ അടഞ്ഞു കിടക്കുകയാണ്. പള്ളി മണി കൃത്യമായി അടിക്കുന്നത് രാവിലെയും വൈകീട്ടും കേൾക്കാം. മതപരമായ ചടങ്ങുകൾ ഇല്ലെങ്കിലും ജീവിതം മുന്നോട്ട് പോകുമെന്ന് ഈ കോവിഡ് കാലം തെളിയിച്ചു. അനേകം കോടി രൂപ മുടക്കി വമ്പൻ പള്ളികൾ കെട്ടിപ്പൊക്കിയത് അനാവശ്യമായിരുന്നു എന്ന് കോവിഡ് കാലം തെളിയിച്ചു. ഈ സീസണിലെ ആദ്യത്തെ ചക്ക പറിച്ചു എന്നതാണ് കഴിഞ്ഞ ഞായറാഴ്ച്ചത്തെ പ്രധാന വാർത്ത. ഇടിച്ചക്കയാണ്  പ റിച്ചത്. ചെറിയ പ്ലാവ് ആണ്. കൈ കൊണ്ട് പറി ക്കാം. പ്രധാന ചക്കകൾ മൂതത് നിൽപ്പുണ്ട്. നിത്യവും monitor ചെയ്യുന്നുണ്ട്. വരിക്ക ആയതിനാൽ പഴുപ്പിക്കാൻ ആണ്. ഏറിയാൽ രണ്ടാഴ്ച്ച മാത്രം. ലീലമ്മയുടെ സഹോദരൻ ഏറെക്കാലം ചെന്നൈയിൽ ആയിരുന്നു. retire ചെയ്ത് ഈയിടെ പാലായിൽ താമസമാക്കി. ഇടിച്ചക്ക ആസ്വദിക്കാൻ സഹോദരനും ഭാര്യയും എത്തി. പൈക ഒരു self sufficient town ആണ്. എല്ലാ സാധനങ്ങളും ഇവിടെ കിട്ടും. frozen sausage, prawns ,French fries എന്നിവ പോലും കിട്ടും. പുതിയ കാറും വേണമെങ...

Cliff House കോട്ട (Viewpoint)

 പിണറായിയുടെ ഔദ്യോഗിക വസതി ആയ ക്ലിഫ് House ന്റെ ഭിത്തിയുടെ ഉയരം കൂട്ടുന്നുവെന്ന് കേട്ടപ്പോൾ ചിരിച്ചു തളർന്നു പോയി. അവിടെ ഒരു കോട്ട കെട്ടാൻ പോവുകയാണത്രെ. വികസന വഴിയിൽ ഒരു നാഴികക്കല്ല്. ചെലവ് എത്രയാണെന്ന് പറഞ്ഞിട്ടില്ല. കിഫ്ബിയിൽ പണം കരകവിഞ്ഞു ഒഴുകുകയാണ്. അതുകൊണ്ട് കോട്ടക്കു വേണ്ടി കുറെ കോടികൾ  wasteആക്കാൻ തടസ്സം ഒന്നുമില്ല. Security ഭീഷണി ഇന്ത്യയിൽ ഏറ്റവും ഉള്ളത് നരേന്ദ്ര മോഡിക്കും അമിത് ഷക്കും ആണ്. എന്നാൽ അവർ കോട്ടകൾ കെട്ടുന്നില്ല. അവർക്ക് ഭയമില്ല. Security ഭീഷണി ഒട്ടുമില്ലാത്ത പിണറായിക്ക് ആണ് ഭയം. ഈ ഭയത്തെ quixotic എന്ന് വിളിക്കാം.പണ്ട് Don Quixote ,wind mill നെ കണ്ട് അതൊരു ഭീകര ജീവിയാണെന്നു വിചാരിച്ചു അതിനെ ആക്രമിച്ചു. അതില്നിന്നാണ് quixotic എന്ന പ്രയോഗം ഉണ്ടായത്. പിൻവലിച്ചു നാണം കെട്ട 118 A, quixotic ആയിരുന്നു. Cliff House നെ ആരെങ്കിലും ആക്രമിക്കാൻ 0% സാധ്യതയാണ് ഉള്ളത്. അപ്പോൾ പിന്നെ എന്തിനാണ് അവിടെ ഒരു കോട്ട കെട്ടിപ്പൊക്കുന്നത്?  അഥവാ എന്തെങ്കിലും ആക്രമണ ഭീഷണി ഉണ്ടെങ്കിൽ തന്നെ കോട്ട കൊണ്ട് പ്രയോജനമില്ല. അത്തരം സ്ഥലങ്ങളിൽ commandos എത്തുന്നത് helicopter ൽ ആണ്. ബിൻ ലാദന...

Mid week കുറിപ്പുകൾ

 സാധാരണയായി വീടുകൾക്ക് കാവൽ പട്ടികൾ ആണ്. പക്‌ഷേ എന്റെ വീടിന് കാവൽ4 പൂച്ചകളാണ്. ഈ സംഖ്യ ഇനി കൂടും. നെല്ലിക്കാ കൊട്ട മറിഞ്ഞതു പോലെ. കാരണം തള്ള പ്പൂച്ച എവിടെയോ പ്രസവിച്ചു. പൂച്ചകൾ വീടിനെ protect ചെയ്യുന്നു എന്നത് ഒരു തമാശല്ല. ഏലി, പാമ്പ്, ഓന്ത്, പല്ലി, തവള മുതലായവയെ അവർ prevent ചെയ്യുന്നു. ഇന്നലെ എന്റെ orchard ലെ പുല്ലു വെട്ട് ആയിരുന്നു. ഒരു വർഷത്തിന് ശേഷമാണ് വെട്ടുന്നത്. ഒരു slasher ഉപയോഗിച്ച് ഞാൻ തന്നെ നിത്യവും one hour നേരം വെട്ടി നിയന്ത്രിച്ചു നിര്ത്തിയിരുന്നു. അത് പോരാ. അതുകൊണ്ട് professional വെട്ടുകാരെ വിളിച്ചു. one hour ന് 260 രൂപയാണ് ചാർജ്.3 ചെറുപ്പക്കാർ വന്ന് ഭംഗിയായി വെട്ടി.1300 രൂപ charge ചെയ്തു. ഒരു rating ചോദിച്ചാൽ10ൽ10 കൊടുക്കാം. 27 cent ഉള്ള ഈ തോട്ടത്തിൽ പ്ലാവ്, തെങ്, കമുക്, ramputan, വാഴ, പപ്പായ, പേര, മുരിങ്ങ, കപ്പ, ചേമ്പ്, ചേന, കാന്താരി, കറിവേപ്പില, ജാതി, തേക്ക്, പുളി, ചാമ്പ, മാവ് മുതലായ സാധനങ്ങൾ ഉണ്ട്. ഇന്ന് ഒരു ചേനയും രണ്ട് കുമ്പലങ്ങയും പറിച്ചു. വൃക്ഷങ്ങൾ ഏറെയും 2016ൽ നട്ടതാണ്. ചിലത് ഇതുവരെ കായിച്ചിട്ടില്ല. Ramputan നല്ല പഴങ്ങൾ മാത്രമല്ല നല്ല തണലും തരുന്നു. ramputan...

ഭക്ഷണ കാര്യ കുറിപ്പുകൾ

 കേരള രാഷ്ട്രീയ കാര്യങ്ങളെ പ്പറ്റി എഴുതാൻ ഏറെയുണ്ട്. പക്ഷേ അത് വളരെ നിരാശ ഉളവാക്കും. അത്രക്ക് മോശമാണ് കാര്യങ്ങൾ. അതുകൊണ്ട് അത് drop ചെയ്തിട്ട് കൊച്ചു കൊച്ചു കാര്യങ്ങളിൽ focus ചെയ്യാം. എന്റെ ഇഷ്ട ഭക്ഷണം എന്താണെന്ന് ചോദിച്ചാൽ കപ്പയും ചക്കയും ആണ്. കൂട്ടാൻ എന്തായാലും OK യാണ്. Beef, chicken, pork, മീൻ എന്നിങ്ങനെ എന്തും ആവാം. ഭാഗ്യവശാൽ കപ്പയും ചക്കയും എപ്പോഴും ഉണ്ട്. ഇപ്പോൾ പ്ലാവുകളിൽ ചക്ക ഉണ്ടായി വരുന്നതേയുള്ളൂ. കഴിഞ്ഞ season ലെ ചക്ക അരിഞ്ഞു freezer ൽ വെച്ചിരിക്കുന്നത് വേണ്ടപ്പോൾ എടുത്ത് വേവിക്കാം. ഒറിജിനൽ taste ആണ്. പച്ചക്കപ്പ എപ്പോഴും  സുലഭം. 25 രൂപ per kg. മത്തിക്ക് 100 രൂപ മാത്രം. കാറ്റ് നോക്കി തൂ റ്റണം എന്നാണല്ലോ ചൊല്ല്. അതുകൊണ്ട് കപ്പയും മത്തിയും  ലാവിഷ് ആയി വാങ്ങിച്ചു കഴിക്കുക എന്നതാണ് നിലപാട്. സൗത്ത് ആഫ്രിക്കയിൽ ഏറ്റവും miss ചെയ്‌ത രണ്ടു സാധനങ്ങൾ ആണ് കപ്പയും മീനും.കപ്പ Pretoria യിൽ കിട്ടും. പക്ഷെ അങ്ങോട്ട് ദൂരം 350 Kms. 1500 kms coastline ഉള്ള രാജ്യമാണ് സൗത്ത് ആഫ്രിക്ക. പക്ഷെ ഇന്ത്യയിലെ പോലെ മീൻ സുലഭമല്ല. പ്രതേകിച്ചു interior ൽ.ജനങ്ങൾക്ക് വലിയ താൽപ്പര്യം ഇല്ല. അവർക്ക് ...

ശിവശങ്കറും Macbeth ഉം (Viewpoint)

 കുറ്റവാളികളെ ജീവിതത്തിൽ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല. എന്നാൽ വാർത്തകളിൽ എന്നും ഇവരെ കാണുന്നുണ്ട്. ഇവരുടെ മനസ്സ് എങ്ങെനെയാണ് എന്നത് ദുരൂഹമാണ്. പൊതുവേ വളരെ മനക്കട്ടി ഉള്ളവർ ആയിരിക്കാം. കോടതിയിലേക്ക് വലിയ അകമ്പടിയോടെ പോകുമ്പോൾ ഇവരിൽ പലർക്കും മുഖത്ത് ഭവഭേദം ഒന്നുമില്ല. എന്തായാലും സാമ്പത്തികമോ ക്രിമിനലോ ആയ കുറ്റം ചെയ്യുന്നവർ വിഡ്ഢികളാണ്.എന്നാൽ തങ്ങൾ വളരെ oversmart ഉം മറ്റുള്ളവർ തീരെ വിഡ്ഢികളും ആണെന്ന് അവർ ചിന്തിക്കുന്നുണ്ടാവാം. അതുകൊണ്ടാണ് അവർ കൊലപാതകവും മോഷണവും തട്ടിപ്പും വളരെ വിദഗ്ധമായി ചെയ്യുന്നത്. എന്നാൽ ഇന്നത്തെ കുറ്റാന്വേഷണ രീതികൾ കുറ്റവാളികളുടെ അതിബുദ്ധിയെ തകർത്തു അവരെ ക്കൊണ്ട് തത്ത പറയുന്നതുപോലെ പറയിപ്പിക്കുന്ന കാഴ്ച്ച ഇന്ന് ഒരു entertainment ആയി മാറിയിട്ടുണ്ട്. അതുകൊണ്ട് സിനിമക്ക് പ്രാധാന്യം ഇല്ലാതാവുകയാണ്. സ്വർണ്ണക്കടത്തും drugs ഉം  വാർത്തകളിൽ നിറഞ്ഞു സിനിമയെയെയും serialനെയും കടത്തി വെട്ടിയിരിക്കുന്നു.കൂടത്തായി കൊലക്കേസ് രണ്ടാം ലെവലിൽ ഒരു സീരിയൽ ആയെന്നു കേട്ടു. ഇപ്പോൾ സീരിയലിനും സിനിമക്കും പറ്റിയ ഒരു വിഷയം സ്വർണ്ണ കള്ളക്കടത്തു ആണ്.ഒരു big ബഡ്ജറ്റ് സിനിമക്കു പറ്റിയ കഥയ...

വാരാന്ത്യ ചിന്തകൾ

 ഇന്നലെ ഉച്ചകഴിഞ്ഞ് നാലരയ്ക്ക് ശക്തമായ ഇടിയും മഴയും ഉണ്ടായി. പാലായിൽ വെള്ളക്കെട്ട് ഉണ്ടായതായി ഇന്നത്തെ പത്രത്തിൽ വായിച്ചു. മഴ എപ്പോൾ പെയ്താലും welcome ആണ്. അല്ലെങ്കിൽ ചെടികൾക്ക് വെള്ളം ഒഴിക്കേണ്ടി വരും. ഏപ്രിൽ മുതൽ ഇന്നുവരെ വളരെ ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് വെള്ളം ഒഴിക്കേണ്ടി വന്നിട്ടുള്ളത്. അതും ഒരു boosting ന്. വെള്ളം സുലഭമാണ് except in March, ഏപ്രിൽ. അല്പം നിയന്ത്രണം ആവശ്യമാണ്. ഇടിവെട്ടി മഴ പെയ്യുമ്പോൾ power പോകാറുണ്ട്. അപ്പോൾ സോളർലേക്ക് shift ചെയ്യുന്നത് വലിയ ആശ്വാസമാണ്. രാവിലെ 5.50ക്ക് front door തുറക്കുമ്പോൾ greet ചെയ്യാൻ ആളുണ്ട്.3 പൂച്ചകുട്ടികൾ. Sit out ലെ mat ൽ ആണ് അവരുടെ ഉറക്കം. തള്ളപൂച്ചക്ക് തലക്കനം കൂടുതലാണ്. വേറെ എവിടെയോ ആണ് ഉറക്കം. 6.10 ന് പത്രക്കാരൻ gate നടുത്തു പത്രം എറിയും. പത്രം എടുക്കാൻ പോകുമ്പോൾ പൂച്ചകൾ accompany ചെയ്യും. പിന്നെ അവരുടെ കളി സമയമാണ്.എന്തായാലും ഇവിടെ പാമ്പ്, എലി എന്നിവയെ കാണാനില്ല. Morning walk ന് മൂവർ കൂട്ട് ഉണ്ട്. പക്ഷേ ഒരു പ്രോബ്ലെം ഉണ്ട്. ചിലപ്പോൾ നമ്മുടെ യൂത്ത് കോണ്ഗ്രെസ്സ്‌കാർ മന്ത്രിമാരുടെ കാർ തടയാൻ ചാടി വീഴുന്നതുപോലെ ഇവരിൽ ഒരാൾ വഴി തടയും. ദ...

November കുറിപ്പുകൾ

 കാലാവസ്‌ഥ ആകെ മാറി. മഴയുടെ ദൈർഘ്യം കുറഞ്ഞു. ഏപ്രിൽ മുതൽ നവംബർ വരെ ചൂട് ഒട്ടും അറിഞ്ഞിരുന്നില്ല. എങ്കിലും സഹിക്കാൻ പറ്റാത്ത ചൂടില്ല. ഷോപ്പിംഗിന് ഒന്നും പോകാതെ രണ്ടോ മൂന്നോ ആഴ്ച്ച ജീവിക്കുന്നതിന് ഇവിടെ തടസ്സമില്ല. നമ്മുടെ പ്രധാന ആവശ്യം ഭക്ഷണമാണ്. അതു സംബന്ധിച്ച പലവിധ സാധനങ്ങൾ വാങ്ങാൻ ആണ് നമ്മൾ കൂടുതലും പുറത്തു പോകാറുള്ളത്. ജോലി സംബന്ധമായും ആളുകൾ പുറത്തു പോകുന്നു.ജോലിക്കു പോകാത്തവർ മിക്കവാറും വീട്ടിൽ തന്നെ കഴിയുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഒരാഴ്ചയിലേറെയായി കടയിൽ പോയിട്ട്. അത്യാവശ്യം പച്ചക്കറികൾ സ്വന്തമായി ഉണ്ട്. ഇറച്ചിയും മീനും ഡെയിലി പോയി വാങ്ങേണ്ട ആവശ്യമില്ല. പയർ, വെണ്ടക്ക, കത്രിക്ക,ചീര, കുമ്പളങ്ങ, പപ്പായ, ചേന, ചേമ്പ്,മുളക്, മുതലായ സാധനങ്ങൾ സ്വന്തമായി ഉണ്ട്. ജനുവരി ആകുമ്പോൾ കപ്പയും ചക്കയും ready ആകും.മാങ്ങയും പ്രതീക്ഷിക്കുന്നു.ചിലപ്പോൾ പറമ്പുകളിൽ mushroom കിട്ടാറുണ്ട്. ramputan, വാഴ പ്പഴം, പേരക്ക, പപ്പായ മുതലായവ സുലഭം.കുമ്പളങ്ങയും കാന്താരിയും ഉണ്ട്. ഇന്ത്യയിൽ കൊടും പട്ടിണിയാണെന്നു  ചിത്രങ്ങൾ സഹിതം തട്ടി വിടുന്നവർ ഇന്നും  ഉണ്ട്.അത് കാലഹരണപ്പെട്ട ഒരു വാദമാണ്. ഈ കൊടും പട്ട...

പൂച്ച ഗവേഷണം

 കോവിഡ് lock down ന്റെ ബോറടി നീക്കുന്നത് നമ്മുടെ വളർത്തു മൃഗങ്ങൾ ആണ്. അവരും മനുഷ്യരും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം അവർ അവസാനം വരെ നമ്മുടെ കൂടെ നിൽക്കും എന്നതാണ്.മനുഷ്യർ കുറേ ക്കാലം നമ്മുടെ കൂടെ നിൽക്കും. പിന്നീട്‌ അകൽച്ച ഉണ്ടാകും. മനുഷ്യർ പറ്റിക്കും. പക്ഷേ പട്ടിയും പൂച്ചയും പറ്റിക്കുകയില്ല. പൂച്ചകളുടെ ഇഷ്ട ഭക്ഷണം നമുക്ക് അറിയാം. മറ്റു ചില ഇഷ്ടങ്ങൾ ഇവർക്കുണ്ട്. ഇവിടുത്തെ 3 ചെറിയ പൂച്ചകൾ കാറിന്റെ അടിയിൽ ആണ് രാത്രി ഉറക്കം. ചിലപ്പോൾ front door ന്റെ മുമ്പിൽ mat ൽ കിടക്കും. ചിലപ്പോൾ plastic കസേരയിൽ ഉറങ്ങും. ഇവർക്ക് mat, mattress, സോഫ മുതലായവ വളരെ ഇഷ്ടമാണ്. അവസരം കിട്ടിയാൽ അവർ bed ൽ കയറി കിടക്കും. പക്ഷേ ഈ വീട്ടിൽ No entry ആണ്. പൂച്ചകൾ രാവിലെ ഉണർന്ന് exercise ചെയ്യും. body നല്ലതുപോലെ stretch ചെയ്ത്  mat ൽആന്തി പറിച്ചു നഖങ്ങളുടെ മൂർച്ച കൂട്ടും. പിന്നെ ദേഹം മുഴുവൻ നക്കി തുടച്ച് വൃത്തിയാക്കും. പരസ്പരം ഇത് ചെയ്തു കൊടുക്കുന്നത് കാണാം. രാവിലെയും വൈകീട്ടും അര മണിക്കൂർ കളി സമയമാണ്. അറിയാവുന്ന അഭ്യാസങ്ങൾ അവർ പുറത്തെടുക്കും. കെട്ടി മറിയലും ഉരുട്ടി പിടുത്തവും  ആന്തി പറിക്കലും ഒക്കെ അരങ്ങ...

ഒരു പൂച്ച കഥ

 കോവിഡ് കാലത്ത് അധിക സമയ ഭാരം കൊണ്ട് വീർപ്പുമുട്ടി വിഷണ്ണനായി കഴിയുമ്പോൾ ഞാൻ ഒരു തീരുമാനത്തിൽ എത്തി. അധിക സമയം ഉപയോഗിച്ച് ഒരു Phd എടുക്കുക. ഇന്ന് Phd ഇല്ലാത്തവരെ കണ്ടുമുട്ടാൻ പ്രയാസമാണ്. സൂര്യന് കീഴിലുള്ള ഏത് കാര്യവും Phd ക്ക് വിഷയമാക്കാം. എന്റെ Phd വിഷയം The behavioural patterns of cats during Covid എന്നാണ്. ഇതിന്റെ കാരണം കോവിഡ് കാലത്ത് എനിക്ക് മനുഷ്യരെ ക്കാൾ കൂടുതൽ സമ്പർക്കം പൂച്ചകളോടാണ്.കോവിഡ് തുടങ്ങിയപ്പോൾ ഇവിടെ ഒരു അമ്മപ്പൂച്ച മാത്രമാണ് ഉണ്ടായിരുന്നത്. ജൂലൈയിൽ അവൾ പ്രസവിച്ചു.2 കുഞ്ഞുങ്ങൾ. അമ്മപൂച്ചക്ക് ഒരു സ്വഭാവം ഉണ്ട്.കുഞ്ഞുങ്ങളെ ഒളിപ്പിച്ചു വെക്കും. ആദ്യപ്രസവം 2019ൽ ആയിരുന്നു. 2കുഞ്ഞുങ്ങൾ ഉണ്ടായി. ഒരെണ്ണത്തിനെ കാണാതായി. ശേഷിച്ചത് ഭക്ഷണം കിട്ടാതെ മരിച്ചു.ഞങ്ങൾക്ക് കയ്യെത്താൻ പറ്റാത്ത ഒരു സ്ഥലത്താണ്കുഞ്ഞിനെ  ഒളിപ്പിച്ചിരുന്നത്. ഇക്കൊല്ലം രണ്ടു കുഞ്ഞുങ്ങൾ ഉണ്ടായി. ഒന്നിനെ കാണാതായി. മറ്റേത് രക്ഷപ്പെട്ടു. അതിന് മനുഷ്യരോട് പേടി ആയിരുന്നു ആദ്യം. പിന്നെ ഇണങ്ങി വളരെ friendly ആയി. ദേഹത്ത് തടവിക്കൊടുക്കാൻ ആവശ്യപ്പെടാൻ ചിക്കു എന്ന് പേരുള്ള അവൾക്ക് അറിയാം. കഴിഞ്ഞ ഞായറാഴ്ച്ച രാത്രി ...

ശിവശങ്കറുടെ അറസ്റ്റ് (Viewpoint)

കേരളത്തിലെ നദികൾ മഴക്കാലത്തു കര കഴിഞ്ഞു ഒഴുകും. എന്നാൽ മഴ മാറിയാൽ വെള്ളം വറ്റി തുരുത്തുകൾ രൂപപ്പെടും. keralathil വറ്റാത്ത ഒന്ന് വാർത്താ നദികളാണ്. അവ എപ്പോഴും കരകവിഞ്ഞു ഒഴുകും. ഇന്നലെ വാർത്താ നദികളിൽ ഉരുള്പൊട്ടലിന്റെ കുത്തൊഴുക്ക് ആയിരുന്നു.ഒരു വൻമരം കടപുഴകി വീണ് ഒഴുകി പോകുന്നത് ഇരു കരകളിലും നിന്ന് ജനങ്ങൾ കണ്ടു. സ്വർണ്ണ കടത്തു കേസ് ഒരു soccer ഗെയിം പോലെ ആണ്. ആരും ഗോൾ അടിക്കാതെ നീണ്ടു നീണ്ടു പോയ ഒരു ഗെയിം. Customs, ED, NIA, CBI തുടങ്ങിയ വമ്പമാർ field നിറഞ്ഞു കളിച്ചുവെങ്കിലും score ചെയ്യാൻ സാധിച്ചില്ല. കരുത്തനായ goal കീപ്പർ ശിവശങ്കർ  ഇടിവെട്ട് ഷോട്ടുകളെ ധീരമായി തടുത്തു. Referee ആയ ഹൈക്കോടതി extra time കൊടുത്തു. ഇന്നലെ രാത്രി 10.15ന് നമ്മൾ ഏവരും കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്ന ആ ഗോൾ പിറന്നു. ED യുടെ ആ ഇടിവെട്ട് ഷോട്ടിന് മുമ്പിൽ ശിവ ശങ്കരൻ തളർന്നു. എങ്കിലും ഇക്കൊല്ലത്തെ Goal keeper of the Year അവാർഡ് ശിവശങ്കറിനു സ്വന്തം. ശിവശങ്കർ ദുരന്തത്തിൽ നിന്ന് നമ്മൾ പഠിക്കേണ്ട ഒരു പാഠം ഈ ഡിജിറ്റൽ യുഗത്തിൽ കുറ്റം ചെയ്താൽ പിടിക്കപ്പെടും എന്നതാണ്.എത്ര ബുദ്ധിമാൻ ആയാലും പിടിക്കപ്പെടും. ഒസാമ ബിൻ ലാദൻ പാകി...

തുരുമ്പിക്കുന്ന ബന്ധങ്ങൾ ( Viewpoint)

 2020 അവസാന round ലേക്ക് പ്രവേശിക്കുമ്പോൾ  നഷ്ടക്കണക്കുകളുടെ ഒരു കൂമ്പാരമാണ് നമ്മുടെ മുമ്പിലുള്ളത്. കോവിഡ് ജീവിതത്തെ ആകെ തകിടം മറിച്ചിരിക്കുന്നു.എങ്ങനെയെങ്കിലും ജീവിച്ചിരുന്നാൽ അത് വലിയ ഭാഗ്യം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. കൊടും പട്ടിണിക്കാരന് അല്പം ചോറ് മാത്രം കിട്ടിയാൽ അവൻ തൃപ്തനാണ്. ഒഴിക്കാൻ ഒന്നും വേണ്ട. കൂട്ടാൻ ഒന്നും വേണ്ട. വിശപ്പ് അടങ്ങിയാൽ മതി. ഊണിന് പലകൂട്ടം ഒഴിക്കാനും കൂട്ടാനും ഉള്ളത് ഊണിനെ കൂടുതൽ രുചികരം ആക്കുന്നത് പോലെയാണ് ബന്ധങ്ങൾ. അത് കുടുംബപരമോ സുഹൃദ് ബന്ധമോ ആകാം. ബന്ധങ്ങൾ തുരുമ്പെടുക്കുന്ന ഒരു കാലമാണ് കോവിഡ് കാലം. വാഹനങ്ങൾക്ക് maintenance ഉം service ഉം ഇല്ലെങ്കിൽ ആ വാഹനങ്ങൾ തുരുമ്പിച്ചു ഓടാത്ത സ്ഥിതി ആകും. battery,down ആകും.ടയറിൽ  കൂണ് കിളിർക്കും. സോഷ്യൽ distancing ഇന്ന് ആവശ്യമാണ്. ഇത് ബന്ധങ്ങളെ ഇല്ലാതാക്കുന്നു. ഫോൺ വിളിക്കാനുംvideo call ചെയ്യാനും ഇന്ന് ധാരാളം സൗകര്യം ഉണ്ട്. സോഷ്യൽ മീഡിയയിൽ ക്കൂടി യും ബന്ധങ്ങൾ നില നിർത്താൻ കഴിയും. എന്നാൽ അതൊന്നും ഒരാളെ നേരിട്ടു കണ്ട് സംസാരിക്കുന്നതിന് തുല്യമല്ല. നമ്മുടെ friends നെയും relatives നെയും നേരിട്ട...

രാഷ്ട്രീയം ഒരു കോമഡി മാത്രം (Viewpoint)

 ഞാൻ പണ്ട് ഒരു പോസ്റ്റ് ൽ എഴുതിയിരുന്നു. രാഷ്ട്രീയത്തെ ഒരു കോമഡി അഥവാ ഒരു entertainment ആയി മാത്രമേ കാണാവൂ. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് വലിയ കാര്യങ്ങൾ ഒന്നും പ്രതീക്ഷിക്കരുത്.പ്രതീക്ഷിച്ചാൽ നിരാശ ആയിരിക്കും ഫലം. ആരു ഭരിച്ചാലും അഴിമതിക്ക് അറു തിയില്ല. പാലാരിവട്ടം പാലം ഏറ്റവും നല്ല ഉദാഹരണം. കമാറുദ്ദിൻ MLA ഉൾപ്പെട്ട സ്വർണ്ണ തട്ടിപ്പ്‌ഏറ്റവും പുതിയ ഉദാഹരണം. നമ്മൾ ഒരു soccer, ക്രിക്കറ്റ്, അല്ലെങ്കിൽ വോളീബോൾ കളി കാണുമ്പോൾ നമ്മൾക്ക് ഇഷ്ടപ്പെട്ട ടീം ജയിച്ചു കാണാൻ ആഗ്രഹിക്കുന്നു. ഇതുപോലെ തന്നെയാണ് നമ്മുടെ രാഷ്ട്രീയ അനുഭാവവും. നമ്മുടെ പാർട്ടിയും നമ്മുടെ നേതാവും ജയിച്ചു കാണാൻ നമ്മൾ ആഗ്രഹിക്കുന്നു. ആര് ജയിച്ചാലും OK എന്ന് ചിന്തിക്കുന്നവരും ഉണ്ട്. രാഷ്ട്രീയത്തെ ആധാരമാക്കിയുള്ള ട്രോളുകളും കാർട്ടൂണുകളും പാരഡികളും സോഷ്യൽ മീഡിയയിൽ കരകവിഞ്ഞു ഒഴുകുകയാണ്. നരേന്ദ്ര മോഡി തൊട്ട് താഴോട്ട് ജോസ് K മാണി വരെ ഇന്ന് ട്രോളന്മാരുടെ target ആണ്. രാഷ്ട്രീയം കൊണ്ട് ജനങ്ങൾക്കുള്ള ഏറ്റവും പ്രധാന പ്രയോജനം കോമഡി ആണ്. പ്രത്യേകിച്ചു ഈ കോവിഡ് കാലത്ത്. രാഷ്ട്രീയ കാര്യങ്ങളെ പരമാർശി ക്കുമ്പോൾ പഴഞ്ചൊല്ലുകൾ ഉപയോഗിക്കുന്നത് ഇപ്...

വാരാന്ത്യ ചിന്തകൾ

 ഏപ്രിലിൽ തുടങ്ങിയ മഴക്കാലം ഇപ്പോഴും തുടരുന്നു.ഇപ്പോൾ പൊതുവെ ശല്യം ഒന്നും ചെയ്യാത്ത മഴയാണ്. വളരെ സുന്ദരമായ കാലാവസ്‌ഥ. സൂര്യൻ എന്ന പിടികിട്ടാപ്പുള്ളി ഇപ്പോഴും ഒളിവിലാണ്.ഇനി ഒരു Look out നോട്ടീസ് ഇറക്കേണ്ടി വരുമെന്ന് തോന്നുന്നു. ഒരു വർഷം മുഴുവൻ ഇതേ കാലാവസ്‌ഥ ആയിരുന്നെങ്കിൽ എത്ര മനോഹരം ആകുമായിരുന്നു. ഇനി രണ്ടോ മൂന്നോ മാസം കുറെ ചൂട് അനുഭവിച്ചാലും OK.6 മാസം enjoy ചെയ്തതല്ലേ?😊☺ ഇന്ന് Girls Day ആണ്. എന്റെ 5 grand children ൽ 4 girls ആണ്. അതുകൊണ്ട് ഈ ദിവസം വളരെ പ്രാധാന്യം ഉള്ളതാണ്. ഈ കോവിഡ് കാലം എല്ലാവർക്കും വളരെ വിഷമം ഉള്ള കാലമാണ്. പക്ഷേ ഇത് വളർത്തു മൃഗങ്ങൾക്ക് നല്ല കാലമാണ്.നമ്മളിൽ പലർക്കും മക്കളും പേരകുട്ടികളും കൂടെയില്ല. ഇനി എന്ന് ഒത്തു ചേരുമെന്നും നിശ്ചയമില്ല. വളരെ മനോവേദന ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്. അപ്പോൾ ഒരു ആശ്വാസം കിട്ടുന്നത് നമ്മുടെ വളർത്തു മൃഗങ്ങളിൽ നിന്നാണ്. ഇന്ന് നമ്മുടെ പട്ടിക്കും പൂച്ചക്കും സുവർണ്ണ കാലമാണ്. കാരണം അവർക്ക് പതിവിൽ കവിഞ്ഞ attention കിട്ടുന്നു. നമ്മൾ വീട് പൂട്ടി ദൂര യാത്രക്ക് പോകുന്നില്ല. നമുക്ക് activities കുറവായതുകൊണ്ടു പട്ടിക്കും പൂച്ചക്കും കൃത്യമായി തീറ്റ കൊട...

Chanel അതിപ്രസരം(Viewpoint)

 കേരളത്തിൽ ഏറ്റവും ഉള്ള കാര്യങ്ങൾ  ഏതെന്നു ചോദിച്ചാൽ ഉത്തരം ഇതാണ്:1.കോവിഡ് 2 വിവാദങ്ങൾ 3. അക്രമം 4 അഴിമതി 5 ചാനലുകൾ കേരളത്തിൽ ഇല്ലാത്ത കാര്യം മന സമാധാനം ആണ്. നമ്മുടെ സമാധാനം കെടുത്തുന്നതിൽ ഒരു മുഖ്യ പങ്ക് വഹിക്കുന്നത് ചാനലുകൾ ആണ്. കേരളത്തിൽ ആവശ്യത്തിലേറെ ചാനലുകൾ ഉണ്ട്. അവർക്ക്   ആവശ്യത്തിലേറെ വാർത്തകളും ചർച്ചകളും ഉണ്ട്. വാർത്തകൾ ഇല്ലെങ്കിൽ അവർ അത് എവിടെയെങ്കിലും കുത്തി പൊക്കും. മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാൻ ചിലർ ശ്രമിക്കും. അത് ചിലപ്പോൾ സാധിക്കുകയും ചെയ്യും. അധികമായാൽ അമൃതും വിഷം എന്ന് പറഞ്ഞതു പോലെ ചിലപ്പോൾ മാധ്യമ ശ്രദ്ധ അധികമായാൽ വിപരീത ഫലം ചെയ്യും. ഇതാണ് ഭാഗ്യ ലക്ഷ്മിക്കും കൂട്ടുകാർക്കും സംഭവിച്ചത്. ഒരു യൂ ട്യൂബുകാരനെ അവർ കൈകാര്യം ചെയ്തു. അതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചു. കേരളം മുഴുവൻ അവരെ support ചെയ്യുമെന്ന് അവർ വിചാരിച്ചു. പക്ഷേ അവർക്ക് കിട്ടിയത് 50/50ആയിരുന്നു. ഇപ്പോഴിതാ മുൻകൂർ ജാമ്യം reject ചെയ്തു. ഇനി High കോടതി യിൽ പോകുമത്രേ. അവിടെ രൂക്ഷമായ ശകാരവും പിഴയും കിട്ടും. വാസ്തവത്തിൽ സ്ത്രീകളുടെ അന്തസ്സ്  ഇടി ക്കുകയാണ് ഭാഗ്യ ലക്സ്മിയും കൂട്ടരും ചെയ്തത്. സ്...

ലോക വയോജന ദിനം

 ഇന്ന് ലോക വയോജന ദിനം ആണെന്ന് കേട്ടു. എന്നാൽ ഇക്കാര്യത്തിൽ വലിയ ഉത്സാഹം ഒന്നും ഒരിടത്തും കണ്ടില്ല. കോവിഡ് കാലം വൃദ്ധ ജനങ്ങളെ വളരെ vulnerable ആക്കിയിട്ടുള്ള കാലമാണ്. അതിന്റെ ആശങ്കകൾ ആയിരിക്കാം വയോജന ദിനത്തിന് മങ്ങൽ ഏൽപ്പിച്ചത്. രോഗത്തിന്റെ ഭീതി മാത്രമല്ല മുതിർന്ന പൗരന്മാരെ അലട്ടുന്നത്. ഏകാന്തത നമ്മളെ വല്ലാതെ അലട്ടുന്നുണ്ട്.മുതിർന്ന ദമ്പതികൾ മാത്രം താമസിക്കുന്ന വീടുകൾ ഏറെയുണ്ട്. മക്കൾ വേറെ രാജ്യത്തോ ഇന്ത്യയിൽ ദൂരെയോ ആയിരിക്കും. നമ്മൾക്ക് അവരെ visit ചെയ്യാൻ സാധ്യമല്ല. അവർക്ക് ഇങ്ങോട്ട് വരാനും സാധ്യമല്ല. വളരെ വേദനാജനകമായ ഒരു situation ആണ്. എന്റെ മൂത്ത മകൾ കോഴിക്കോട്ടും രണ്ടാമത്തെ മകൾ Sydney യിലും ആണ്. കോവിഡ്ന് മുൻപ് ഞങ്ങൾ ഇടയ്ക്കിടെ കോഴിക്കോടിന് പോകാറുണ്ടായിരുന്നു. ഇപ്പോൾ അത് മുടങ്ങി. ഭാഗ്യവശാൽ കഴിഞ്ഞ മാസം അവർ ഇവിടെ വന്ന് താമസിച്ചു. ഒരു വലിയ വ്യത്യാസം അപ്പോൾ അനുഭവപ്പെട്ടു. ഇക്കൊല്ലം ഓസ്ട്രേലിയ്ക്കു പോകാൻ പ്ലാൻ ചെയ്തതാണ്. എല്ലാം കീഴ്മേൽ മറിഞ്ഞു. 2020ലെ Christmas വളരെ വേദനാ ജനകമായ ഒന്നായിരിക്കും. വളരെ ശൂന്യമായ ഒന്ന്. ഇന്നത്തെ ശൂന്യതയെ കുറെ നികത്തുന്നത് സോഷ്യൽ മീഡിയ ആണ്. വളരെ കുറഞ്ഞ ചെലവി...

നിയമ സഭയിലെ കയ്യാങ്കളി (Viewpoint)

 1ഉം രണ്ടും വയസ്സുള്ള കുട്ടികൾ കളിപ്പാട്ടങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും തല്ലി പൊട്ടിച്ചു വലിച്ചെറിയുമ്പോൾ നമ്മൾ അതുകണ്ട് ചിരിക്കും. എല്ലാ വീടുകളിലും അങ്ങനെ തല്ലിപ്പൊട്ടിച്ച സാധനങ്ങളുടെ ഒരു ശേഖരം കാണും. വിലപിടിപ്പുള്ള വാച്ചും മൊബൈലും ഒക്കെ ആ ശേഖരത്തിൽ കാണും.എന്നാലും ആ നഷ്ടമെല്ലാം നമ്മൾ സഹിക്കും, എഴുതി തള്ളും. കാരണം ആ കുട്ടികൾക്ക് ഒന്നും അറിയില്ല. എന്നാൽ ജന പ്രതിനിധികളായ MLA മാരും എംപി മാരും പിഞ്ചു കുട്ടികളെപ്പോലെ പെരുമാറിയാൽ അതിനെ ഒരു തമാശയായി കാണാൻ കഴിയുകയില്ല. അതിന് യാതൊരു ന്യായീകരണവും ഇല്ല. ആരെങ്കിലും ന്യായീകരിച്ചാൽ അവർ ജനാധിപത്യയത്തിന്റ ABC അറിയാത്തവരാണ്. 2015ൽ കേരള നിയമസഭയിൽ നടന്ന കയ്യാങ്കളി കേരള ചരിത്രത്തിലെ ഒരു കരിദിനമാണ്. കെഎം മാണിയുടെ ബഡ്ജറ്റ് പ്രസംഗം കായികമായി തടസ്സപ്പെടുത്തുകയാണ് LDF അംഗങ്ങൾ ചെയ്തത്. ഏറ്റവും നാണം കെട്ട ചെയ്തികളാണ് അവിടെ നടന്നത്. ആരും ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത രംഗങ്ങൾ To add insult to injury എന്ന് പറയുന്നതുപോലെ LDF സർക്കാർ കേസ് എഴുതി തള്ളാൻ ശ്രമിച്ചു. സിജെഎം കോടതി വിധി എഴുതി. സർക്കാർ നാണം കെട്ടു. ചാനലുകൾ അക്രമ രംഗങ്ങൾ വീണ്ടും വീണ്ടും broadcast ചെയ്യുന്നു.2...

മതേതര ബൈബിളും മതേതര ബീഫും( Satire)

 കേരള കത്തോലിക്കാർക്ക് ഒരു സന്തോഷവാർത്ത. കോവിഡുംറബ്ബർ വിലയിടിവും കാരണം കഷ്ടപ്പെടുന്ന കേരള കത്തോലിക്കരുടെ കഥ കേട്ട് മനസ്സലിഞ്ഞ ഫ്രാൻസിസ് മാർപാപ്പ നമുക്കു വേണ്ടി ഒരു വമ്പൻ Christmas സമ്മാനം അയച്ചിരിക്കുന്നു. മൂന്ന് Container ഷിപ്പുകളിലായി ഒരു ലക്ഷം മതേതര ബൈബിൾ,50000 ton മതേതര മുന്തിരി,75000 ton മതേതര ബീഫ് എന്നിവയാണ് റോമിൽ നിന്ന് അയച്ചിരിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ  പൂർവികരുടെ നാടായ അർജന്റീനയിൽ നിന്നുള്ളതാണ് ബീഫ്. ലോകത്തിലെ ഒന്നാം നമ്പർ ബീഫ്. ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ളതാണ് മുന്തിയ ഇനം മുന്തിരി. ഇത് കഴിച്ചാൽ ദണ്ഡവിമോചനം ഉണ്ട്. മതേതര വിശുദ്ധ ബൈബിളും, മതേതര വിശുദ്ധ ബീഫും വിശുദ്ധ മുന്തിരിയും ആയതിനാൽ Customs പരിശോധന ഒഴിവാക്കിയിട്ടുണ്ട്. തലയിൽ മുണ്ടിട്ട് ആരും Customs ലേക്ക് പോകേണ്ട ആവശ്യമില്ല. Container ഷിപ്പുകൾ ഡിസംബർ ആദ്യ ആഴ്ചയിൽ കൊച്ചിയിൽ എത്തും. എല്ലാ കത്തോലിക്കാ വിശ്വാസികളും ഓൺലൈനായി book ചെയ്യേണ്ടതാണ്. കുറഞ്ഞത് ഒരു വർഷമെങ്കിലും കത്തോലിക്ക സഭയിൻ അംഗമായവർക്കെ വിശുദ്ധ സാധനങ്ങൾക്ക് അര്ഹതയുള്ളൂ. ശുഭദിനം.

സമര വേലിയേറ്റം ( Viewpoint )

 ഇന്ന് കേരളത്തിലെ ചൂടേറിയ ചർച്ചയും അസ്വസ്ഥതയും ജലീൽ രാജി വെക്കണമോ വേണ്ടയോ എന്നതിനെ ചൊല്ലിയാണ്. ഈ വിഷയം മാറ്റി വെച്ചിട്ട് രണ്ട് രാജികളെപ്പറ്റി പറയാം. 1956ൽ ഇന്ത്യയിൽ രണ്ട് ട്രെയിൻ അപകടങ്ങൾ നടന്നു. രണ്ടിലും കൂടി200ലധികം ആളുകൾ മരിച്ചു. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്ന് റെയിൽവേ മന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി രാജി വെച്ചു. ആദ്യത്തെ രാജി നെഹ്റു നിരസിക്കുകയായിരുന്നു. രണ്ടാമത്തേത് സ്വീകരിച്ചു. 2016 ൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് Cameron രാജി വെച്ചു. കാരണം കേട്ടാൽ നമ്മൾ ഞെട്ടും. ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ തുടരണമോ വേണ്ടയോ എന്ന വിഷയത്തിൽ  Cameron ഒരു റെഫെറണ്ടം നടത്തി. തുടരണം എന്ന വാദക്കാരൻ ആയിരുന്നു Cameron.52 % പേർ exit എന്നു പറഞ്ഞു. Cameron രാജിവെച്ചു.ആരും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടില്ല. അദ്ദേഹത്തിന്റെ term  കുറേ വർഷങ്ങൾ കൂടി ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം ആണത്തം ഉള്ളവനായിരുന്നു. അന്തസ്സ് ഉള്ളവൻ ആയിരുന്നു. ലാൽ ബഹദൂർ ശാസ്ത്രിയും ആണത്തം ഉള്ളവനായിരുന്നു. അധികാരത്തെ പുല്ലുപോലെ വലിച്ചെറിയാണുള്ള തന്റേടം ഉള്ളവനായിരുന്നു. ആണത്തം ഉള്ളവർ ഭരിക്കുമ്പോൾ അവർ അധികാരത്തെ ഏതു സമയവ...

കേരളത്തിൽ എല്ലാം OK യോ? ( Viewpoint)

 കേരളത്തിൽ  രണ്ട് കാര്യങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്.1. സ്വർണ്ണ കള്ളക്കടത്തിനെ തുടർന്നുള്ള പ്രക്ഷോഭങ്ങൾ 2. കോവിഡ് വ്യാപനം. സ്വർണ്ണ കള്ളക്കടത്തിന്റെ വേരുകൾ വളരെ പടർന്നതും ആഴത്തിൽ ഉള്ളതുമാണ്. ഇത് അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന്റെ മുമ്പിൽ എത്തിക്കാൻ കുറെ മാസങ്ങൾ എടുക്കും. വളരെ സങ്കീർണമാണ് ഈ കേസ്. ഒരു മന്ത്രിയും വിവാദത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് ഈ കേസിനെ വളരെ serious ആക്കുന്നത്. KT ജലീൽ തെറ്റൊന്നും ചെയ്തിട്ടില്ല എന്നാണ് മുഖ്യമന്ത്രി യുടെ നിലപാട്. ഇത് വളരെ വിചിത്രമാണ്. Consulate ൽ വന്ന പെട്ടികളിൽ ഖുർആൻ മാത്രമായിരുന്നു എന്ന് സമ്മതിക്കുക. മത നിരപേക്ഷതയെ ആണയിട്ടു പറയുന്ന LDF ന്റെ ഒരു മന്ത്രി തന്റെ മതപുസ്തകം ഇറക്കുമതി ചെയ്ത് വിതരണം ചെയ്തത്  മതേ തര മൂല്യങ്ങൾക്ക് വിരുദ്ധമാണ്. അപലപനീയമാണ്. അഥവാ ഖുർആൻ നേരായ മാർഗ്ഗത്തിലൂടെ ഇറക്കുമതി ചെയ്യാൻ സാധിക്കുമെന്നിരിക്കെ എന്തിന് വളഞ്ഞ വഴികൾ തേടി? മന്ത്രിയെ സംശയിക്കുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജലീൽ മന്ത്രി  പറയുന്ന ഒരു കാര്യം വളരെ രസകരമാണ്. സത്യം ജയിക്കും എന്നാണ് അദ്ദേഹം പറയുന്നത്. ഉപ്പു തിന്നവർ വെള്ളം കുടിക്കും എന്ന് പിണറായി ...

അദ്ധ്യാപക ദിന ചിന്തകൾ

 ഇന്ന് അദ്ധ്യാപക ദിനമായി ആചരിക്കുന്ന ഈ ദിനത്തിൽ കെനിയ, നൈജീരിയ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ ചില അനുഭവങ്ങൾ ഓർമ്മിക്കാൻ ആണ് ഇവിടെ ശ്രമിക്കുന്നത്. ഈ മൂന്ന് രാജ്യങ്ങളിലും ഞാനും എന്റെ ഭാര്യ ലീലാമ്മയും എപ്പോഴും ഒരേ സ്‌കൂളിൽ ആണ് പഠിപ്പിച്ചിട്ടുള്ളത്.എന്റെ ആഫ്രിക്കൻ ജീവിതം1975 മുതൽ 2017 വരെയും ലീലമ്മയുടേത് 1979 മുതൽ 2017വരെയും. ഏറ്റവും കൂടുതൽ കാലം സൗത്ത് ആഫ്രിക്കയിൽ .1988 മുതൽ 2017 വരെ. മൂന്നു രാജ്യങ്ങളിലും  students, teachers,നാട്ടുകാർ, അധികാരികൾ ,parents മുതലായ എല്ലാവരുടെയും സ്നേഹവും ബഹുമാനവും ഞങ്ങൾക്ക് ലഭിച്ചു. കെനിയയിൽ അധ്യാപകനെ വിളിക്കുന്നത് mwalimu എന്നാണ്. തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ ഇത്രയും ദൂരെ നിന്ന് വന്ന ഞങ്ങളോട് നാട്ടുകാർക്ക് വലിയ സ്നേഹമായിരുന്നു.1976ൽ ജോസ് എന്ന ഒരു friend ഉണ്ടായിരുന്നു. അദ്ദേഹം പിന്നീട് ഒരു കാർ അപകടത്തിൽ മരിച്ചു. ജോസിന് നാട്ടുകാരുടെ ഭാഷയായ Kikuyu നല്ല വശമായിരുന്നു. നാട്ടുകാരുമായി വളരെ നന്നായി interact ചെയ്യും.ആ പ്രദേശത്ത് ജോസ് വളരെ  popular ആയി. ചില വൈകുന്നേരങ്ങളിൽ ഞങ്ങൾ ഗ്രാമങ്ങളിൽ ചുറ്റി കറങ്ങും.ഗ്രാമീണർ പാവപ്പെട്ടവർ ആണ്. കുടിലുകളിൽ ആണ് ...

രാഷ്ട്രീയ കൊലപാതകം എന്ത് ? എന്തിന്?

 ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധമായ, ഏറ്റവും വിദ്യാഭ്യാസം ഉള്ള ,മനുഷ്യാവകാശങ്ങൾ ഏറ്റവും വേരുറച്ച സംസ്ഥാനമാണ് കേരളം എന്ന് ചിലർ അവകാശപ്പെടാറുണ്ട്. എന്നാൽ ഈ അവകാശവാദം പൊളിഞ്ഞു വീഴുന്നു രാഷ്ട്രീയ കൊലപാതകം എന്ന കീറാമുട്ടി യിൽ തട്ടി. രാഷ്ട്രീയ കൊലപാതകം എന്ന പ്രയോഗം തെറ്റാണ്. കാരണം ഇന്ത്യ ഭരണഘടന അനുസരിച്ചു പ്രവർത്തിക്കുന്ന ഒരു ജനാധിപത്യരാജ്യമാണ്. ഈ രാജ്യത്തെ പൗരന്മാർക്ക് ജീവനും സ്വത്തിനും അവകാശമുണ്ട്. ഒരു പൗരന്റെ ജീവനൊടുക്കാൻ ആർക്കും അവകാശമില്ല. അധികാരമില്ല.  ഡൽഹി കൂട്ട rape പ്രതികളെ തൂക്കിലേറ്റിയത് എല്ലാവിധ due process അരിച്ചു പെറുക്കി പഴുതടച്ചു ആണ്. രാഷ്ട്രീയ പ്രേരിത കൊലപാതകം എന്നു പറയുന്നത് പരിഹാസ്യമാണ്. കാരണം രാഷ്ട്രീയ അഭിപ്രായ വ്യത്യാസം കൊലയിൽ തീർക്കാമെന്നു നമ്മുടെ ഭരണഘടന പറയുന്നില്ല. ഏതു കൊലയെയും ഒരു crime എന്ന രീതിയിൽ കണ്ടാൽ മതി. രാഷ്ട്രീയ കൊലപാതകം എന്ന ഓമനപ്പേര് എടുത്തു കളയണം. കേരളത്തിൽ സെൻട്രൽ ജയിലിൽ രാഷ്ട്രീയ തടവുകാർക്ക് പ്രത്യേക സെല്ലും സൗകര്യങ്ങളും ഉള്ളതായി കേൾക്കുന്നു. ഇത് ഒരു mockery ആണ്. കേരളത്തിൽ വെട്ടിക്കൊല ഒരു പതിവായിട്ടുണ്ട്. വെറും വാക്കുതർക്കമാണ് ചിലപ്പോൾ വെട്ടിക്കൊലക...

ഓണം at hill top

 കോവിഡിന് മുൻപ് നമ്മൾ ഓണം, Christmas എന്നിവ ആഘോഷിച്ചിരുന്നത്  ഒന്നുകിൽ വീട്ടിൽ അല്ലെങ്കിൽ ദൂരെ ഏതെങ്കിലും resort ലോ ബീച്ചിലോ ആയിരുന്നു. ഇപ്പോൾ അത് വീടുകളിലേക്ക് മാത്രമായി ചുരുങ്ങിയോ എന്ന് സംശയിക്കണം.  ആഘോഷിക്കാൻ  ദൂര സ്ഥലങ്ങളിലേക്ക് പോകേണ്ട ആവശ്യമില്ല നമുക്ക് നമ്മുടേതായ നല്ല ഒരു venue ഉണ്ടെങ്കിൽ. അതൊരു ഭാഗ്യമാണ്. ഒരു തോടിന്റെ side, അല്ലെങ്കിൽ ഒരു garden, അല്ലെങ്കിൽ ഒരു കുന്നുംപുറം. നരിതൂക്കിൽ കുന്ന് (Foxhang Hill)അത്തരം ഒരു ideal place ആണ്. ഇതിന്റെ പ്രത്യേകത കൾ 1.100%privacy 2 പ്രകൃതി സൗന്ദര്യം 3 കുളിർ കാറ്റ്  4 തണൽ എന്നിവയാണ്.പഴയ വൻ മരങ്ങൾ ഗംഭീര്യത്തോടെ തലയുയർത്തി നിൽക്കുന്നു. ആഞ്ഞിലി, പ്ലാവ്, മാവ്, പുളി, മഹാഗണി, വേങ്ങ തുടങ്ങിയ വൃക്ഷങ്ങൾ ഉണ്ട്. വളരെ ഉയരത്തിൽ മരങ്ങളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കാട്ടുവള്ളികൾ ഒരു മനോഹരമായ കാഴ്ചയാണ്. Foxhang hill ന്റെ top ൽ നിരപ്പാണ്. അവിടെ യുള്ള ഒരു വെട്ടി മരം എന്നെ വളരെ ആകർഷിച്ചു,2017ൽ .സൗത്ത് ആഫ്രിക്കയിൽ നിന്ന് തിരിച്ചു വന്ന വർഷം. ഈ മരത്തിന്റെ ശാഖകൾ പരന്നു വളരുന്നു. ഒരു പന്തൽപോലെ. അതുകൊണ്ട് എല്ലാ സമയവും അവിടെ തണൽ ആണ്.ഞാൻ പറമ്പി...

മലയാളികൾ sitting duck കളോ? ( Viewpoint )

 Sitting duck എന്ന പ്രയോഗം പലർക്കും അറിയാമായിരിക്കും. എളുപ്പത്തിൽ വെടിവെച്ചു വീഴ്ത്താവുന്ന ഒരു target എന്നാണ്  അർത്ഥം. Popular Finance പൊളിഞ്ഞതോടെ അതിൽ പണം നിക്ഷേപിച്ച ആളുകൾ പൊട്ടി കരയുന്നത് കണ്ടു. ഇത് ഇന്ത്യയിൽ, പ്രത്യേകിച്ചു കേരളത്തിൽ സംഭവിക്കുന്ന ഒരു കാര്യമാണ്. കഴിഞ്ഞ കൊല്ലം കുന്നത്തു കളത്തിൽ Jewellers പൊട്ടിയത് ഇതുപോലെ ആയിരുന്നു. എത്ര ഉദാഹരണങ്ങൾ ഉണ്ടെങ്കിലും മലയാളികളിൽ ചിലർ അമിത പലിശയിൽ ആകൃഷ്ടരായി  Popular പോലുള്ള സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുന്നു. വലിയ കെട്ടിടവും set up ഉം tie കെട്ടിയ കുറെ യുവാക്കളും സുന്ദരികളായ യുവതികളും തേനൂറുന്ന സംസാരവും പിന്നെ വൃത്ത ത്തിലും ചതുരത്തിലും ഉള്ള സീലുകളും മാനേജരുടെ സുന്ദരൻ ഒപ്പും കാണുമ്പോൾ നമ്മൾ വിചാരിക്കും സംഗതി കൊള്ളാമല്ലോ എന്ന്. ആ ഒപ്പ് നമ്മളെ ഒപ്പിക്കാൻ ആയിരുന്നു എന്ന് പിന്നീടാണ് മനസ്സിലാകുന്നത്. നമുക്ക് അറിയില്ലാത്ത ഒരു കാര്യത്തിൽ അത് അറിയാവുന്നവരോട് ചോദിക്കുന്നത് നല്ലതാണ്.പക്ഷേ ചിലർ അഭിപ്രായം ചോദിക്കുകയില്ല.പ്രത്യേകിച്ചു finance കാര്യങ്ങൾ. വിവാഹ ആലോചനകളും രഹസ്യമായി വെക്കും. തട്ടിപ്പിന് ഇരയായി കഴിയുമ്പോഴാണ് രഹസ്യം പരസ്യമാകുന്നത്. ...

പിണറായിയുടെ marathon പ്രസംഗം(Viewpoint)

 ഒരു മികച്ച ഗാനം അല്ലെങ്കിൽ മികച്ച പ്രസംഗം എന്ന് പറയുന്നത്  വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. technology യുടെ പുരോഗതി കാരണം നമുക്ക് ഇഷ്ടമുള്ള പാട്ടും സിനിമയും പ്രസംഗവും ഒക്കെ വീണ്ടും വീണ്ടും കേൾക്കാനുള്ള ഭാഗ്യം ഉണ്ട്. ലോക ചരിത്രത്തിൽ ഇടം പിടിച്ച ചില പ്രസംഗങ്ങൾ ഉണ്ട്. ഏബ്രഹാം ലിംകൻ,Churchil, John കെന്നഡി, മാർട്ടിൻ Luther King, Nelson Mandela മുതലായവരുടെ പ്രസംഗങ്ങൾ പ്രസിദ്ധമാണ്. 1957ൽ നമ്മുടെ വിദേശമന്ത്രി  ആയിരുന്ന VK കൃഷ്ണമേനോൻ കശ്‌മീർ വിഷയത്തിൽ ഇന്ത്യയുടെ അവകാശം ഊന്നിപ്പറഞ്ഞു UN ൽ നടത്തിയ പ്രസംഗം  പ്രസിദ്ധമാണ്. 7 മണിക്കൂർ 48 മിനിറ്റ് നീണ്ട ആ പ്രസംഗത്തിനിടയിൽ അദ്ദേഹം കുഴഞ്ഞുവീണു. പക്ഷേ ഒരു മണിക്കൂറിനു ശേഷം അദ്ദേഹം പ്രസംഗം തുടർന്നു. കൃഷ്ണ മേനോന്റെ record ഇന്നും നില നിൽക്കുന്നു. കേരള നിയമസഭയിൽ പിണറായി വിജയൻ 3മണിക്കൂർ 45 മിനിറ്റ് നീണ്ട ഒരു പ്രസംഗം ചെയ്തു. ഈ marathon പ്രസംഗത്തിന് ചരിത്രത്തിൽ എന്തെങ്കിലും സ്ഥാനമുണ്ടോ? ഇല്ല എന്നാണ് ഉത്തരം. പക്ഷേ പാർട്ടി അണികൾ അത് സമ്മതിക്കുകയില്ല. പഴയ മാര്പാപ്പമാരും പിണറായിയും ഒരു പോലെയാണ്. മാര്പാപ്പക്ക് തെറ്റ് പറ്റുകയില്ല എന്...

Mid week കുറിപ്പുകൾ

 ഇന്ന് ആഗസ്റ്റ് 23 ഞായറാഴ്ച അതി മനോഹരമായ ഒരു ദിവസമാണ്. സമയം10.30.വളരെ  സൗമ്യമായ ഒരു മഴ പെയ്യുന്നു. ചെറിയ തണുപ്പുണ്ട്. വളരെ അപ്രതീ ക്ഷിതമാണ് ഈ മഴ. കാറ്റില്ല. ഇരമ്പൽ ഇല്ല. ഇടിയും ഇല്ല. ചുമ്മാ വീട്ടിൽ ഇരിക്കാൻ ഇതിലും പറ്റിയ ഒരു കാലാവസ്‌ഥ ഇതു പോലെ വേറെയില്ല.Temp. 26 Degrees. എന്നാൽ ഈ ദിവസം തുടങ്ങിയത് സാധാരണ പോലെയാണ്.7 മണിക്ക് online കുർബാന കണ്ടു. കോവിഡ് കാലം കഴിഞ്ഞാലും സീനിയർ citizens ന് ഈ option സ്ഥിരമാക്കണം. ഒരു ഫീസ് ഏർപ്പെടുത്തിയാലും കുഴപ്പമില്ല. കടം പാടില്ല. പൊതുവേ പള്ളികളിൽ നരച്ച തലകൾ ആയിരുന്നു ഭൂരിപക്ഷം. ഇനി കറുത്ത തലകൾ ആയിരിക്കും ഭൂരി പക്ഷം. അവസനത്തെ റമ്പുടാനും ഇന്നലെ പറിച്ചു. ഇനി ഒരു കൊല്ലം  കഴിയണം. ഇപ്പോൾ പപ്പായയുടെ സീസൺ ആണെന്ന് പറയാം. അത് എല്ലാക്കാലത്തും ഉണ്ട്. എന്നാൽ ഇപ്പോഴാണ് കൂടുതൽ പഴുത്തു നിൽക്കുന്നത്. ഇത് ഞങ്ങൾക്ക് ആവശ്യത്തിലധികം ഉണ്ട്. ഈ പ്രദേശത്ത് പൊതുവെ ജനങ്ങൾക്ക് താല്പര്യം കുറവാണ്.കപ്പളങ്ങ (പപ്പായ) തോരൻ എന്നാൽ ചിലർക്ക് അതൊരു കുറച്ചിലാണ്. നമ്മൾ വിദേശ രാജ്യങ്ങളിൽ super മാർക്കറ്റുകളിൽ vegetables and fruits section ൽ കയറുമ്പോഴാണ് ഇക്കാര്യത്തിൽ കേരളം വളരെ സമ്പന്...

Lock down കുറിപ്പുകൾ

 മഴക്കാലം ഒരു പരി സമാപ്തിയിലേക്ക് എത്തുന്ന സൂചനകൾ കാണുന്നു. മഴയുടെ ശക്തിയും duration നും കുറഞ്ഞു. രാവിലെ 5.30ന് ഒരു മഴ പെയ്തു.10 മിനിറ്റ് മാത്രം. ശല്യം ഒന്നും ചെയ്യാത്ത ,സൗമ്യമായ മഴ. കുമ്പള പൂവുകളിൽ മുത്തു മണികൾ വാരി വിതറിയ സുപ്രഭാതം. 6 മണി മുതൽ drive way യിൽ morning walk ആണ്. Sit out ൽ  വെച്ചിരിക്കുന്ന Caravan എന്ന music സിസ്റ്റത്തിൽ നിന്ന് ഭക്തി ഗാനങ്ങൾ കേട്ടുകൊണ്ടാണ് നടക്കുന്നത്. ഇത് Bluetooth മായി pair ചെയ്യാമെന്ന് എന്റെ grandson ആണ് കാണിച്ചു തന്നത്. വൈകീട്ട് sit out ൽ ഇരുന്ന് മറ്റു പാട്ടുകൾ കേൾക്കും.18000 രൂപ കൊടുത്തു വാങ്ങിയ സിസ്റ്റത്തിന് sound കൂടുതലാണ്. 6.20 ന് പത്രക്കാരൻ വരും. Relay യിൽ baton exchange ചെയ്യുന്നതുപോലെയാണ് അവൻ എനിക്ക് പത്രം തരുന്നത്. ശ്വാസം വിടാൻ പോലും അവന് സമയമില്ല. പത്രം മുഴുവൻ ഒറ്റയിരിപ്പിന് വായിച്ചു തീർക്കാൻ ഏറെ സമയം എടുക്കും. അതുകൊണ്ടു ഒന്ന് ഓടിച്ചു നോക്കിയിട്ട് പിന്നത്തേക്ക് മാറ്റി വെക്കും. കടകളിലേക്ക് 3 minute നടന്നാൽ മതി. എന്നാൽ weight കൂടുതൽ ഉണ്ടെങ്കിൽ കാറിൽ പോകും.4 kg ആണെങ്കിൽ കയ്യിൽ തൂക്കി പിടിച്ചു കൊണ്ടുവരാം. ഇന്ന് ഒരു നല്ല ദിനമാണ്. പ്രത്യേക...

പിണറായി പിടിച്ച പുലിവാല് (Viewpoint )

 Do not count your chickens before they hatch എന്ന് ഒരു ചൊല്ലുണ്ട്. അതായത് മുട്ടകൾ മുഴുവൻ വിരിഞ്ഞിട്ട് എണ്ണിയാൽ മതി. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ കഥ ഈ ചൊല്ലിനെ ഓർമ്മിപ്പിക്കുന്നു. ആദ്യഘട്ടം വളരെ വിജയകരമായിരുന്നു. പക്ഷേ നമുക്ക് വേറൊരു ചൊല്ലുണ്ട്. വരാനുള്ളത് വഴിയിൽ തങ്ങുകയില്ല. ഇന്ന് കേരളത്തിൽ കോവിഡ് ഒരു സുനാമി പോലെ ആഞ്ഞടിക്കുകയാണ്. മരണ  സംഖ്യ ചെറുതാണ് എന്ന ഒരു ആശ്വാസം ഉണ്ട്. ആദ്യ ഘട്ടത്തിൽ ശൈലജ ടീച്ചർ നടത്തിയിരുന്ന പത്ര സമ്മേളനം പിന്നീട് പിണറായി ഏറ്റെടുത്തു. ഇത് പുലിവാൽ പിടിച്ചതുപോലെ ആയി. അതായത് പത്ര സമ്മേളനം ഉദ്ദേശിച്ച ഫലം കണ്ടില്ല. വിപരീത ഫലമാണ് ഉണ്ടായത്. ചക്കിന്‌വെച്ചത് കൊക്കിന് കൊണ്ടു. പിണറായിയുടെ  യശസ്സ് boost ചെയ്യാൻ ആയിരിക്കാം അദ്ദേഹം തന്നെ പത്ര സമ്മേളനം ഏറ്റെടുത്തത്. ഇപ്പോൾ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്‌ഥ ആയി. Familiarity breeds contempt എന്നൊരു ചൊല്ലുണ്ട്. അതായത്‌  കൂടുതൽ ഇടപഴകിയാൽ മതിപ്പ് പോകും.നൈജീരിയയിൽ വെച്ചാണ് ഞാൻ ഈ ചൊല്ല് പഠിച്ചത്.1981ൽ ഞങ്ങൾ പഠിപ്പിച്ചിരുന്ന Shuwa Teachers College ന്റെ പ്രിൻസിപ്പൽ Mr KM Adda ആണ് ഇത് പറഞ്ഞത്. അദ്ദേഹം ഒര...

പഴഞ്ചൊല്ലിൽ പതിരില്ല (അനുഭവം)

 1960.അന്ന് ഞാൻ വിളക്കുമാടം സ്‌കൂളിൽ 6ആം standard ൽ പഠിക്കുകയാണ്. സ്‌കൂൾ വാർഷികം പ്രമാണിച്ച് അനേകം മത്സരങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒന്നാണ് ചിത്ര രചന.ഒരു limited time ൽ ചിത്രം വരക്കണം. ഇഷ്ടമുള്ളത് വരക്കാം. ഞാൻ പങ്കെടുത്തു. മുതിർന്ന കുട്ടികളാണ് മുറി നിറയെ. ഒരു പശു പുല്ലു തിന്നുന്ന ചിത്രമാണ് ഞാൻ വരച്ചത്. സമ്മാനം ഒന്നും പ്രതീക്ഷിച്ചില്ല. പക്ഷേ ഫലം വന്നപ്പോൾ എനിക്ക് രണ്ടാം സമ്മാനം കിട്ടി. സമ്മാനമായി എനിക്ക് കിട്ടിയത് Fr. ചാക്കുണ്ണി കൊലഴി എഴുതിയ 100 പഴഞ്ചൊല്ല് കഥകൾ എന്ന പുസ്തകം ആയിരുന്നു. അതിന്റെ ചുവന്ന കവർ പേജിൽ ഒരാൾ പുലിവാൽ പിടിക്കുന്നതിന്റെ ചിത്രം ആയിരുന്നു. അന്ന് പുസ്തകങ്ങൾ കുറവായിരുന്നു. സ്വന്തമായി ഒരു പുസ്തകം ഉണ്ടായിരിക്കുക എന്നത് ഒരു വലിയ കാര്യമാണ്. ആ പുസ്തകത്തെ ഞാൻ നെഞ്ചോട് ചേർത്തു. random ആയിട്ട് വായിച്ചു രസിച്ചു. കഥകൾ പലതും ഓർമ്മയുണ്ട്.അവയിൽ ചിലത് താഴെ കുറിക്കുന്നു. 1. ഒരു വൈദികൻ ഞായറാഴ്ച്ച പ്രസംഗിക്കുമ്പോൾ ഒരു ചേടത്തി കരയുന്നത് കണ്ടു. അച്ഛന് വളരെ സന്തോഷം തോന്നി. കുർബ്ബാന  കഴിഞ്ഞപ്പോൾ വൈദികൻ ചേടത്തിയോട് കാരണം അന്വേഷിച്ചു. ചേടത്തി ഇങ്ങനെ പറഞ്ഞു:" അച്ചന്റെ താടി കണ്ടപ്പോൾ എന്റെ...

പിണറായിയും Macbeth ഉം (Viewpoint)

 പിണറായിയും Macbeth ഉം തമ്മിൽ എന്തു ബന്ധം? ഇവർ തമ്മിൽ സമാനതകൾ ഉണ്ട്. Macbeth നാടകം  വായിച്ചിട്ടുള്ളവർക്ക് ഇത് എളുപ്പത്തിൽ മനസ്സിലാകും. Macbeth ഒരു tragic hero ആണ്. അതായത് ഉന്നത സ്ഥാനത്ത് ഇരുന്ന ,ജനസമ്മതനായ ഒരു  നേതാവായിരുന്നു അദ്ദേഹം. നല്ല മനുഷ്യനായിരുന്നു അദ്ദേഹം. എന്നാൽ അധികാര മോഹം   അദ്ദേഹത്തെ വഴി തെറ്റിച്ചു. അധികാരം നിലനിർത്താൻ വേണ്ടി നീചമായ കൊലകൾ ചെയ്യുന്ന ഒരു ഏകാധിപതി ആയി Macbeth മാറി. നന്മയുടെ ശക്തികളുടെ  ഒരു കൂട്ടായ്‌മ Macbeth നെ തൂത്തെറിയുന്നു. പിണറായി ഒരു tragic ഹീറോ ആണെന്ന് പറയാറായിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ count down തുടങ്ങിക്കഴിഞ്ഞു. ശത്രുക്കൾക്കുപോലും സഹതാപം തോന്നിക്കുന്ന വിധമാണ് count down. ഒന്നോ രണ്ടോ similarities മാത്രമാണ് ഇവിടെ പറയുന്നത്. Macbeth നാടകത്തിൽ Macbeth രംഗ പ്രവേശം ചെയ്യുന്നത് വിജയ ശ്രീ ലാ ളിതനായ ഒരു  hero ആയിട്ടാണ്. പരമ വീര ചക്രം ലഭിച്ച സൈന്യാധിപൻ. Duncan രാജാവിന്റെ കണ്ണിലുണ്ണി. 2016 ൽ വൻ ഭൂരിപക്ഷം നേടി പിണറായി വിജയൻ മുഘ്യമന്ത്രി ആയത് ഈ Macbeth നെ പോലെയാണ്.പക്ഷേ ഇന്ന് അദ്ദേഹത്തിന്റെ അവസ്‌ഥ Act 5ലെ Macbeth ന്റെ അവസ്ഥയാണ...

ഒരു happy weekend

 കേരളത്തിൽ മഴക്കാലം തീർന്ന ലക്ഷണമാണ്.വെള്ളം എല്ലാം ഒഴുകിപ്പോയി. നല്ല സൂര്യപ്രകാശം ഉണ്ട്. വലിയ ചൂടോ തണുപ്പോ ഇല്ല. ഏറ്റവും നല്ല weather ആണ്. രാത്രിയിൽ ഉറങ്ങുമ്പോൾ fan പോലും വേണ്ടാ. എല്ലായിടത്തും ഇതേ സ്ഥിതിയാണോ എന്ന് അറിഞ്ഞു കൂടാ. കോവിഡ് കാരണം ജനങ്ങൾ പലവിധത്തിൽ വ്യഥ അനുഭവിക്കുന്നു. അതിൽ ഒന്നാണ് മക്കൾ വിദേശത്തോ ഇന്ത്യയിൽ മറ്റ്‌ state കളിലോ കുടുങ്ങിയ അവസ്ഥ.Senior citizens ആണ് ഈ വ്യഥ കൂടുതൽ അനുഭവിക്കുന്നത്. ജീവിത സൗകര്യങ്ങൾ എല്ലാം ഉള്ളതുകൊണ്ടു മാത്രം നമുക്ക് പൂർണ്ണമായ സന്തോഷം ലഭിക്കുന്നില്ല. നമുക്ക് ഉള്ളത് share ചെയ്യുമ്പോൾ ആണ് സന്തോഷം തോന്നുന്നത്. നമ്മുടെ മക്കളും പേരകുട്ടികളും കൂടെയുണ്ടെങ്കിൽ സന്തോഷിക്കാൻ ഏറെയുണ്ട്. ഉള്ള മക്കൾ എല്ലാം വിദേശത്തുള്ള Senior citizens ഏറെയുണ്ട്. പോക്കുവരവില്ലാത്തത്തിന്റെ ശൂന്യത അനുഭവിക്കുന്നവർ ഏറെയാണ്. ഞങ്ങളുടെ രണ്ടു മക്കളിൽ ഒരാൾ കോഴിക്കോട്ടും മറ്റെ ആൾ ഓസ്ട്രേലിയയിലും ആണ്. ഈ മാസങ്ങളിൽ ഓസ്ട്രേലിയ visit ചെയ്യാൻ ഉദ്ദേശിച്ചിരുന്നതാണ്.അത് ഇല്ലാതായി. എന്തായാലും മൂത്ത മകളും കുടുംബവും ആറു മാസത്തെ ഇടവേളക്കു ശേഷം ഇന്നലെ എത്തി. കുറെ ദിവസം ഇവിടെ ഉണ്ടായിരിക്കും പണ്ട് ഗാന്...

അന്തി ചർച്ചയും ആറുമണി വാർത്തയും (Viewpoint)

 കോവിഡ് കാലത്ത് ലോകമൊട്ടാകെ നഷ്ടത്തിന്റെ കണക്കുകൾ മാത്രമേയുള്ളൂ. ലക്ഷക്കണക്കിന് മനുഷ്യ ജീവൻ നഷട്ടപ്പെടുന്നു.സാമ്പത്തിക നഷ്ടം ഏറെ. സ്പോർട്സ്, സിനിമ, കല, സാഹിത്യം എല്ലാം നഷ്ടത്തിലാണ്. കേരളത്തിൽ സിനിമയും sports ഉം ഒക്കെ നിലച്ചു. ഇപ്പോൾ പ്രധാന entertainment TV യിൽ  അന്തി ചർച്ചയും മുഖ്യ മന്ത്രിയുടെ വാർത്തയും ആണ്. രണ്ടും പരസ്പരം ബന്ധപ്പെട്ടതാണ്. വിഷയം കോവിഡ് ആണെങ്കിൽ അതിൽ വിവാദം കുറവാണ്. ഇപ്പോൾ വിവാദം ശിവശങ്കറും സ്വപ്നയും ഉൾപ്പെട്ട സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ office നും പങ്കുണ്ടോ എന്നതാണ്. ഇതാണ് അന്തി ചർച്ചയുടെ കാതൽ. ഓരോ ദിവസത്തെയും കോവിഡ് കണക്കുകൾ ആണ് മുഖ്യ മന്ത്രിയുടെ വാർത്താ വായനാ സമ്മേളനത്തിന്റെ ഉദ്ദേശം. വാർത്താ സമ്മേളനം എന്ന് പറയാൻ പറ്റില്ല. കാരണം ഇഷ്ടമുള്ള ചോദ്യങ്ങളെ ചോദിക്കാവൂ. ചോദിച്ചാൽ മുഖ്യമന്ത്രി തട്ടിക്കയറും. പിന്നെ ചോദ്യം ചോദിക്കുന്നവരെ സൈബർ ഗുണ്ടകൾ സോഷ്യൽ മീഡിയയിൽ ആക്രമിക്കും. അതുകൊണ്ട് ഇഷ്ടമില്ലാത്ത ചോദ്യങ്ങൾ ചോദിക്കാൻ മധ്യമക്കർക്ക് ഭയമാണ്. ഒരു പയ്യൻ ,തന്റെ പിതാവിന്റെ കാർ അനുവാദമില്ലാതെ എടുത്ത് ഓടിച്ചു നിയന്ത്രണം വിട്ട് തലകുത്തി മറിഞ്ഞു വഴിപ...

Lock down കുറിപ്പുകൾ

 2020ലെ സ്വാതന്ത്ര്യ ദിനം ഇന്നാണ് എന്നാണ് എന്റെ അഭിപ്രായം. കാരണം തോരാ മഴയിൽ നിന്ന് മോചനം കിട്ടിയ ദിനമാണ് ആഗസ്റ്റ് 12.അനേകം ദിവസങ്ങളായി പണിമുടക്കിൽ ആയിരുന്ന സൂര്യൻ ഇന്ന് ഡ്യൂട്ടിക്ക് കയറി. മാനം തെളിഞ്ഞു. മനസ്സും തെളിഞ്ഞു. പറമ്പിൽ താൽക്കാലികമായി ഉണ്ടായ വെള്ളച്ചാട്ടവും അരുവിയും ഇല്ലാതായി. എന്റെ കാറിന്റെ rear light ന് അടുത്ത് ഒരു butterfly വന്ന് ഇരുന്നു. മനോഹരമായ ഒരു കാഴ്ച്ചയായിരുന്നു അത്.5 seconds മാത്രം. ഒരു പക്ഷേ Toyota company അയച്ചതായിരിക്കാം. ഒക്ടോബർ ൽ service due ആകും എന്ന് remind ചെയ്യിക്കാൻ ആയിരിക്കാം അവർ ഈ സുന്ദര messenger നെ അയച്ചത്. കാറിന്റെ ജന്മ ദിനം ആണ് Service. ആഘോഷം പൊടി പൊടിക്കും. ഒരു നല്ല തുക ചെലവാകും. കഴിഞ്ഞ service ന് ശേഷം1000kms പോലും ഓടിയിട്ടില്ല. എങ്ങോട്ട് ഓടാൻ? സൗത്ത് ആഫ്രിക്കയിൽ 10 വർഷം ഉപയോഗിച്ച ഒരു കാർ വിറ്റ പ്പോൾ speedometre reading മൂന്നര ലക്ഷം Kms ആയിരുന്നു. അവിടെ സ്‌കൂളിലേക്ക് 35kms ആയിരുന്നു. Airport ലേക്ക് 330 Kms. ഇവിടെ ഓട്ടം തീരെയില്ല. Lock down തുടങ്ങിയ ശേഷം 0 ഓട്ടം. പെട്രോൾ ഒഴിച്ച കാലം മറന്നു. ഇപ്പോഴത്തെ വില എന്തെന്ന്  അറിഞ്ഞു കൂടാ. Rambutan അവ...

മഴക്കാല ചിന്തകൾ

 ഒരു കാര്യം തുറന്നു പറയാതെ വയ്യ. ഞാൻ മഴയുടെ ഒരു ആരാധകനാണ്. ഇന്നത്തെ സാഹചര്യത്തിൽ അങ്ങനെ പറയുന്നത് ക്രൂരതയാണ്, selfishness ആണ്. കാരണം മഴയും മണ്ണിടിച്ചിലും മൂലം അനേകം ആളുകൾ ദുരന്തത്തിലാണ്.അനേകം പാവപ്പെട്ട തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു. തോട്ടം തൊഴിലാളികളുടെ കാര്യം കഷ്ടമാണ്. നമ്മൾ ചായ, കാപ്പി മുതലായവ  വാങ്ങുമ്പോൾ വലിയ വില കൊടുക്കുന്നു. ഈ പണമെല്ലാം എങ്ങോട്ടു പോകുന്നു? പാവപ്പെട്ട തൊഴിലാളികൾക്ക് സുരക്ഷിതമായ വീടുകൾ ഇല്ല.19 ആം നൂറ്റാണ്ടിലെ ലയങലിലാണ് അവർ താമസിക്കുന്നത്. അവ മണ്ണിടിച്ചിലിൽ തകർന്നു വീണു. അനേകം പേരെ കാണാനില്ല. ദക്ഷിണാഫ്രിക്കയിലെ സ്വർണ്ണ ഖനികളിൽ ആഫ്രിക്കർ വളരെ അധികം exploit ചെയ്യപ്പെട്ടിരുന്നു. അതേ അവസ്ഥയാണ് തോട്ടം തൊഴിലാളികളുടേതെന്ന് തോന്നുന്നു. എന്തായാലും ഇന്ന് അപൂർവ്വമായി നീണ്ട മഴ പെയ്ത ഒരു ദിവസമായിരുന്നു. തുള്ളിക്കൊരു കുടം എന്ന രീതിയിൽ ഉള്ള മഴ. morning walk ഉം gardening ഉം മുടങ്ങി. തണുപ്പുള്ള ദിവസം. breakfast ന് ചക്കയും വെള്ള കാന്താരി ചമ്മന്തിയും. വെള്ള കാന്താരിക്കു എരിവ് അല്പം കുറവുണ്ട്. ഇത് ആവശ്യത്തിലധികം ഉണ്ട്. മിച്ചമുള്ളത് പലർക്കും കൊടുക്കാറുണ്ട്. ഒറിജിനൽ കാന്താരി...