Skip to main content

Cliff House കോട്ട (Viewpoint)

 പിണറായിയുടെ ഔദ്യോഗിക വസതി ആയ ക്ലിഫ് House ന്റെ ഭിത്തിയുടെ ഉയരം കൂട്ടുന്നുവെന്ന് കേട്ടപ്പോൾ ചിരിച്ചു തളർന്നു പോയി. അവിടെ ഒരു കോട്ട കെട്ടാൻ പോവുകയാണത്രെ. വികസന വഴിയിൽ ഒരു നാഴികക്കല്ല്. ചെലവ് എത്രയാണെന്ന് പറഞ്ഞിട്ടില്ല. കിഫ്ബിയിൽ പണം കരകവിഞ്ഞു ഒഴുകുകയാണ്. അതുകൊണ്ട് കോട്ടക്കു വേണ്ടി കുറെ കോടികൾ  wasteആക്കാൻ തടസ്സം ഒന്നുമില്ല.

Security ഭീഷണി ഇന്ത്യയിൽ ഏറ്റവും ഉള്ളത് നരേന്ദ്ര മോഡിക്കും അമിത് ഷക്കും ആണ്. എന്നാൽ അവർ കോട്ടകൾ കെട്ടുന്നില്ല. അവർക്ക് ഭയമില്ല. Security ഭീഷണി ഒട്ടുമില്ലാത്ത പിണറായിക്ക് ആണ് ഭയം.

ഈ ഭയത്തെ quixotic എന്ന് വിളിക്കാം.പണ്ട് Don Quixote ,wind mill നെ കണ്ട് അതൊരു ഭീകര ജീവിയാണെന്നു വിചാരിച്ചു അതിനെ ആക്രമിച്ചു. അതില്നിന്നാണ് quixotic എന്ന പ്രയോഗം ഉണ്ടായത്.

പിൻവലിച്ചു നാണം കെട്ട 118 A, quixotic ആയിരുന്നു.

Cliff House നെ ആരെങ്കിലും ആക്രമിക്കാൻ 0% സാധ്യതയാണ് ഉള്ളത്. അപ്പോൾ പിന്നെ എന്തിനാണ് അവിടെ ഒരു കോട്ട കെട്ടിപ്പൊക്കുന്നത്? 

അഥവാ എന്തെങ്കിലും ആക്രമണ ഭീഷണി ഉണ്ടെങ്കിൽ തന്നെ കോട്ട കൊണ്ട് പ്രയോജനമില്ല. അത്തരം സ്ഥലങ്ങളിൽ commandos എത്തുന്നത് helicopter ൽ ആണ്. ബിൻ ലാദനെ കൊന്ന Commandos helicopter ൽ എത്തി rooftop ൽ ഇറങ്ങിയത് നമ്മൾ കണ്ടു.2008ലെ മുംബൈ ഭീകരാക്രമണത്തിൽ ഇന്ത്യൻ commandos നരിമാൻ house ന്റെ roof top ൽ ഇറങ്ങുന്നത് നമ്മൾ കണ്ടു. ക്ലിഫ് house കോട്ട 100 അടി പൊക്കി പണിതാലും പ്രയോജനമില്ല.

ഭരണം അവസാനിക്കാൻ ഏതാനും മാസങ്ങൾ മാത്രം അവശേഷിക്കെ Cliff House നെ ഒരു കോട്ട ആക്കാൻ പിണറായി എന്തുകൊണ്ട് തീരുമാനിച്ചു?ഇവിടെയാണ് അദ്ദേഹത്തിന്റെ മനക്കോട്ട മറ നീക്കി പുറത്തു വരുന്നത്‌.ഒന്ന് ഭരണ തുടർച്ച. അതു കഴിഞ്ഞ് മരുമകൻ. പിന്നെ ഇന്ത്യയിൽ നിന്ന്‌വിട്ടുമാറി The Banana Republic of Kerala. ED യും Customs ഉം NIA യും ഇല്ലാത്ത, കിം ജോംഗ് ഉണ്ണാക്കന്റെ ഉത്തര കൊറിയ പോലെ ഒരു സുന്ദര രാജ്യം.

ചിരിപ്പിച്ചു കൊല്ലല്ലേ.


Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...