കാലാവസ്‌ഥ ആകെ മാറി. മഴയുടെ ദൈർഘ്യം കുറഞ്ഞു. ഏപ്രിൽ മുതൽ നവംബർ വരെ ചൂട് ഒട്ടും അറിഞ്ഞിരുന്നില്ല. എങ്കിലും സഹിക്കാൻ പറ്റാത്ത ചൂടില്ല.
ഷോപ്പിംഗിന് ഒന്നും പോകാതെ രണ്ടോ മൂന്നോ ആഴ്ച്ച ജീവിക്കുന്നതിന് ഇവിടെ തടസ്സമില്ല. നമ്മുടെ പ്രധാന ആവശ്യം ഭക്ഷണമാണ്. അതു സംബന്ധിച്ച പലവിധ സാധനങ്ങൾ വാങ്ങാൻ ആണ് നമ്മൾ കൂടുതലും പുറത്തു പോകാറുള്ളത്. ജോലി സംബന്ധമായും ആളുകൾ പുറത്തു പോകുന്നു.ജോലിക്കു പോകാത്തവർ മിക്കവാറും വീട്ടിൽ തന്നെ കഴിയുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.
ഒരാഴ്ചയിലേറെയായി കടയിൽ പോയിട്ട്. അത്യാവശ്യം പച്ചക്കറികൾ സ്വന്തമായി ഉണ്ട്. ഇറച്ചിയും മീനും ഡെയിലി പോയി വാങ്ങേണ്ട ആവശ്യമില്ല.
പയർ, വെണ്ടക്ക, കത്രിക്ക,ചീര, കുമ്പളങ്ങ, പപ്പായ, ചേന, ചേമ്പ്,മുളക്, മുതലായ സാധനങ്ങൾ സ്വന്തമായി ഉണ്ട്. ജനുവരി ആകുമ്പോൾ കപ്പയും ചക്കയും ready ആകും.മാങ്ങയും പ്രതീക്ഷിക്കുന്നു.ചിലപ്പോൾ പറമ്പുകളിൽ mushroom കിട്ടാറുണ്ട്. ramputan, വാഴ പ്പഴം, പേരക്ക, പപ്പായ മുതലായവ സുലഭം.കുമ്പളങ്ങയും കാന്താരിയും ഉണ്ട്.
ഇന്ത്യയിൽ കൊടും പട്ടിണിയാണെന്നു
ചിത്രങ്ങൾ സഹിതം തട്ടി വിടുന്നവർ ഇന്നും
ഉണ്ട്.അത് കാലഹരണപ്പെട്ട ഒരു വാദമാണ്.
ഈ കൊടും പട്ടിണിയുടെ കള്ളക്കഥകൾ
വിദേശത്ത് പ്രചരിപിച്ചാണ് KP യോഹന്നാനെ പ്പോലുള്ള കള്ള ബിഷപ്പുമാർ കോടിക്കണക്കിന് ഡോളർ ഇവിടെ ഇറക്കി ഈ രാജ്യത്തെ വനഭൂമി പോലും തട്ടിയെടുക്കുന്നത്.
ഇവിടെ സാധനങ്ങൾക്ക് തീ പിടിച്ച വിലയാണെന്നു ചില സമയങ്ങളിൽ ചിലർ വിലപിക്കാറുണ്ട്. ഇത് അടിസ്ഥാന രഹിതമാണ്.
ഏതെങ്കിലും സീസണിൽ ഒരു സാധനത്തിന് വില കൂടിയാൽ അതിന്റെ ഉപയോഗം കുറച്ചിട്ടു വില കുറയാൻ wait ചെയ്യണം.
എന്തായാലും ഈ പ്രദേശത്ത് പട്ടിണി ഉണ്ടെന്ന് തോന്നുന്നില്ല. പച്ചക്കപ്പക്ക് കിലോക്ക് 25 രൂപ. ചിലപ്പോൾ 20നും കിട്ടും.
ഇന്നലെ അല്പം shopping ന് പോയി. 3 മിനിറ്റ് നടന്നാൽ കടകളിൽ എത്തും. ചിക്കൻ വാങ്ങിയിട്ട് ഒരു മാസത്തിൽ ഏറെയായി. ചിക്കൻ അത്യാവശ്യമില്ലെങ്കിലും നല്ലവനായ കടക്കാരനെ ഒന്നു support ചെയ്യാമെന്ന് വിചാരിച്ചു.ഒരു ചിക്കൻ വാങ്ങി. കിലോ125രൂപ. സാരമില്ല. എല്ലാ കടക്കാരും നല്ലവരാണ്. മീനിന് ന്യായമായ വിലയാണ്. തള 300,കേര 280,കൊഴുവ 140,മത്തി 120 മുതലായ വിലകളാണ്. മത്തി 200വരെ ഉയർന്നതാണ് ഒരു മാസം മുൻപ്.എന്തായാലും എന്റെ പൂച്ചകൾ ഭാഗ്യം ചെയ്തവരാണ്. അവർ നല്ല മീൻ മാത്രം കഴിക്കുന്നവർ ആണ്. അതുകൊണ്ട് 2കിലോ മത്തി വാങ്ങി.
പച്ചക്കറിക്കാരനും നല്ല friend ആണ്. ഒന്നും ആവശ്യമില്ല. എങ്കിലും ഒരു കിലോ palayankodan പഴം വാങ്ങി. കിലോക്ക് 30 രൂപ മാത്രം.
തൊട്ടടുത്ത് ഒരു പെട്ടി ഓട്ടോയിൽ ഓറഞ്ചും ചെറുനാരങ്ങയും വിൽക്കുന്നു. ഓറഞ്ചിന്റെ വില കിലോക്ക് 50 രൂപ. ചെറുനാരങ്ങ 100രൂപക്ക് 3 കിലോ.
നമ്മൾ വിദേശ രാജ്യങ്ങളിൽ സൂപ്പർ മാർക്കറ്റ്ൽ ചുമ്മാ കണ്ടു നടക്കുമ്പോൾ ആണ് അറിയുന്നത് പല കാര്യങ്ങളിലും നമ്മുടെ നാട് ahead ആണ് എന്ന്.
പൈകയിൽ പപ്പായ, ചക്ക, പേരക്ക എന്നിവ വിൽക്കാൻ വെച്ചിരിക്കുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. കാരണം ഇവ സുലഭമാണ് വീടുകളിൽ. എനിക്ക് ഒരു പപ്പായ മരം ഉണ്ട്, birds ന് വേണ്ടി reserve ചെയ്തിരിക്കുകയാണ്. രുചി കുറവാണ്. അതുകൊണ്ട് അത് ഉപേക്ഷിച്ചതാണ്.എന്തായാലും പക്ഷികൾക്ക് അത് ഇഷ്ടമാണ്.
ഇത് നല്ല മണ്ണുള്ള നാട്, പട്ടിണി ഇല്ലാത്ത നാട്.
Comments
Post a Comment