കുറ്റവാളികളെ ജീവിതത്തിൽ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല. എന്നാൽ വാർത്തകളിൽ എന്നും ഇവരെ കാണുന്നുണ്ട്. ഇവരുടെ മനസ്സ് എങ്ങെനെയാണ് എന്നത് ദുരൂഹമാണ്. പൊതുവേ വളരെ മനക്കട്ടി ഉള്ളവർ ആയിരിക്കാം. കോടതിയിലേക്ക് വലിയ അകമ്പടിയോടെ പോകുമ്പോൾ ഇവരിൽ പലർക്കും മുഖത്ത് ഭവഭേദം ഒന്നുമില്ല.
എന്തായാലും സാമ്പത്തികമോ ക്രിമിനലോ ആയ കുറ്റം ചെയ്യുന്നവർ വിഡ്ഢികളാണ്.എന്നാൽ തങ്ങൾ വളരെ oversmart ഉം മറ്റുള്ളവർ തീരെ വിഡ്ഢികളും ആണെന്ന് അവർ ചിന്തിക്കുന്നുണ്ടാവാം. അതുകൊണ്ടാണ് അവർ കൊലപാതകവും മോഷണവും തട്ടിപ്പും വളരെ വിദഗ്ധമായി ചെയ്യുന്നത്.
എന്നാൽ ഇന്നത്തെ കുറ്റാന്വേഷണ രീതികൾ കുറ്റവാളികളുടെ അതിബുദ്ധിയെ തകർത്തു അവരെ ക്കൊണ്ട് തത്ത പറയുന്നതുപോലെ പറയിപ്പിക്കുന്ന കാഴ്ച്ച ഇന്ന് ഒരു entertainment ആയി മാറിയിട്ടുണ്ട്. അതുകൊണ്ട് സിനിമക്ക് പ്രാധാന്യം ഇല്ലാതാവുകയാണ്. സ്വർണ്ണക്കടത്തും drugs ഉം വാർത്തകളിൽ നിറഞ്ഞു സിനിമയെയെയും serialനെയും കടത്തി വെട്ടിയിരിക്കുന്നു.കൂടത്തായി കൊലക്കേസ് രണ്ടാം ലെവലിൽ ഒരു സീരിയൽ ആയെന്നു കേട്ടു.
ഇപ്പോൾ സീരിയലിനും സിനിമക്കും പറ്റിയ ഒരു വിഷയം സ്വർണ്ണ കള്ളക്കടത്തു ആണ്.ഒരു big ബഡ്ജറ്റ് സിനിമക്കു പറ്റിയ കഥയാണ് സ്വർണ്ണ കടത്തു.
ഈ കേസിൽ ഉൾപ്പെട്ട ശിവശങ്കറിന് Macbeth മായി ചില സമാനതകൾ ഉണ്ട്.
ഉന്നത പദവിയിൽ ഇരുന്ന ഒരാൾ അധികാര മോഹം കാരണം വഴിവിട്ട ക്രൂര കൃത്യങ്ങൾ ചെയ്ത് അധികാരത്തിൽ കയറുകയും പിന്നീട് നന്മയുടെ ശക്തികൾ ഒരുമിച്ച് യുദ്ധം ചെയ്തു Macbeth നെ കൊല്ലുന്നത് ആണ് കഥ.
Duncan രാജാവിന്റെ സൈന്യാധിപനും കണ്ണിലുണ്ണിയും ആയിരുന്നു Macbeth.
Macbeth ഉം Lady Macbeth ഉം ഗൂഢാലോചന നടത്തി Duncan നെ കൊന്നു.
ഇക്കാര്യങ്ങൾ വിശദീകരിക്കാൻ അനേകം pages വേണ്ടി വരും എന്നതിനാൽ അതിന് തുനിയുന്നില്ല.
ശിവശങ്കരൻ guilty ആണോയെന്ന് കോടതി വിധിക്കണം. എന്തായാലും ശിവശങ്കരന്റെ പദവി നഷ്ടമായി. മീഡിയയിൽ അയാൾ അപമാനിതനായി.
Duncan രാജാവ് Macbeth ന് promotion കൊടുത്തു. പദ്മ വിഭൂഷൻ പോലെ ഒന്ന്. പക്ഷേ Macbeth ന് അതുക്കും മേലെ ആയിരുന്നു ലക്ഷ്യം. അദ്ദേഹവും ഭാര്യയും ഗൂഢാലോചന നടത്തി രാജാവിനെ കൊന്നു.
ശിവശങ്കറും Macbeth ഉം തമ്മിലുള്ള സമാനതകൾ:
1. രണ്ടു പേരും ഗൂഢാലോചന നടത്തി.
2. തെളിവ് നശിപ്പിക്കൽ: സെക്രെറ്ററിയറ്റിലെ തീ പിടുത്തം, CCTV ദൃശ്യങ്ങൾ കിട്ടാത്തത് എന്നിവ തെളിവ്‌നശിപ്പിക്കലിന്റെ ഭാഗമാണ്.Macbeth ഉം Lady Macbeth ഉംകൊല പാതകം പ്ലാൻ ചെയ്യുന്നത് രസകരമാണ്. Duncan രാജാവിന്റെ അംഗ രക്ഷകർക്ക് അമിതമായി മദ്യം കൊടുത്തു അവരെ ഉറക്കിയാൽ രാജാവിനെ വധിക്കാൻ എളുപ്പമാണെന്ന് Lady Macbeth പറയുന്നു. അത് ശരിയായിരുന്നു. തെളിവ്‌നശിപ്പിക്കാൻ Macbeth ഒരു പടി കൂടി കടന്ന് അംഗരക്ഷകരെ കൊല്ലുന്നു. കൊലക്കുറ്റം അവരുടെ തലയിൽ കെട്ടിവെക്കുന്നു.
3.ദയനീയമായ പതനം
Macbeth നാടകത്തിന്റെ അവസാന ഭാഗത്ത്"എനിക്ക് എല്ലാം നഷ്ടപ്പെട്ടു എന്ന് Macbeth പറയുന്നു. പദ്മ വിഭൂഷൻ പോലെ ഉന്നതമായ ഒരു ആദരം ലഭിച്ച ആളാണ് ഇങ്ങനെ പറയുന്നത്. വളരെ ഉന്നതമായ ഒരു പദവിയിൽ ഇരുന്ന ആളാണ് ശിവ ശങ്കരൻ. ഇന്നലെ അയാൾക്ക് ജാമ്യം കിട്ടിയില്ല. ഇന്ന് അയാൾ ജയിലിലെ ഒരു number മാത്രം.
4 Over smart
ഒരു കുറ്റവാളി oversmart ആണ്. പിടി വീഴുന്നതു വരെ. കൂടത്തായി ജോളിയും ഉത്രയുടെ ഭർത്താവും Macbeth ഉം Lady Macbeth ഉം സ്വപ്നയും ശിവശങ്കറും oversmart ആയിരുന്നു. Duncan രാജാവിനെ കൊന്നത് Macbeth ആണെന്ന് ഉടൻ തന്നെ Duncan ന്റെ മക്കൾ സംശയിക്കുന്നു. അവിടെയാണ് Macbeth ന്റെ പതനത്തിന്റെ തുടക്കം. രാമസ്വാമി എന്ന Customs Officer Super smart ആയിരുന്നു. അയാൾ സ്വർണ്ണ കടത്തുകാരെ കുടുക്കി.
ശിവശങ്കറിന് IAS നഷ്ടപ്പെടും എന്ന് കേൾക്കുന്നു. ഇത് എല്ലാവർക്കും ഒരു പാഠം ആകട്ടെ.
Comments
Post a Comment