കോവിഡ് lock down ന്റെ ബോറടി നീക്കുന്നത് നമ്മുടെ വളർത്തു മൃഗങ്ങൾ ആണ്. അവരും മനുഷ്യരും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം അവർ അവസാനം വരെ നമ്മുടെ കൂടെ നിൽക്കും എന്നതാണ്.മനുഷ്യർ കുറേ ക്കാലം നമ്മുടെ കൂടെ നിൽക്കും. പിന്നീട് അകൽച്ച ഉണ്ടാകും. മനുഷ്യർ പറ്റിക്കും. പക്ഷേ പട്ടിയും പൂച്ചയും പറ്റിക്കുകയില്ല.
പൂച്ചകളുടെ ഇഷ്ട ഭക്ഷണം നമുക്ക് അറിയാം. മറ്റു ചില ഇഷ്ടങ്ങൾ ഇവർക്കുണ്ട്. ഇവിടുത്തെ 3 ചെറിയ പൂച്ചകൾ കാറിന്റെ അടിയിൽ ആണ് രാത്രി ഉറക്കം. ചിലപ്പോൾ front door ന്റെ മുമ്പിൽ mat ൽ കിടക്കും. ചിലപ്പോൾ plastic കസേരയിൽ ഉറങ്ങും.
ഇവർക്ക് mat, mattress, സോഫ മുതലായവ വളരെ ഇഷ്ടമാണ്. അവസരം കിട്ടിയാൽ അവർ bed ൽ കയറി കിടക്കും. പക്ഷേ ഈ വീട്ടിൽ No entry ആണ്.
പൂച്ചകൾ രാവിലെ ഉണർന്ന് exercise ചെയ്യും. body നല്ലതുപോലെ stretch ചെയ്ത് mat ൽആന്തി പറിച്ചു നഖങ്ങളുടെ മൂർച്ച കൂട്ടും. പിന്നെ ദേഹം മുഴുവൻ നക്കി തുടച്ച് വൃത്തിയാക്കും. പരസ്പരം ഇത് ചെയ്തു കൊടുക്കുന്നത് കാണാം.
രാവിലെയും വൈകീട്ടും അര മണിക്കൂർ കളി സമയമാണ്. അറിയാവുന്ന അഭ്യാസങ്ങൾ അവർ പുറത്തെടുക്കും. കെട്ടി മറിയലും ഉരുട്ടി പിടുത്തവും ആന്തി പറിക്കലും ഒക്കെ അരങ്ങേറും.
കൃത്യ സമയത്തു ഭക്ഷണം കിട്ടിയില്ലെങ്കിൽ കരഞ്ഞു remind ചെയ്യാൻ ഇവർക്ക് അറിയാം. നമ്മുടെ ചുറ്റുംനടന്നു കാലിൽ ഉരസി ആവശ്യം remind ചെയ്യും.തള്ള പ്പൂച്ച എന്റെ കാൽ പാ ദത്തിൽ കയറി നിന്ന് press ചെയ്താണ് ചില ആവശ്യങ്ങൾ അവതരിപ്പിക്കുന്നത്.
ഒരു ഷോപ്പിംഗ് bag ഉം കയ്യിൽ പിടിച്ചാണ് ഞാൻ ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം shop ൽ പോകുന്നത്. പൂച്ചകുട്ടികൾ ഗേറ്റ് വരെ accompany ചെയ്യും. തിരിച്ചു വരുമ്പോഴും welcome ചെയ്ത് വീട്ടിലേയ്ക്ക് ആനയിക്കും. ഇവർക്ക് അറിയാം bag ൽ മീൻ ഉണ്ടായിരിക്കുമെന്ന്.
ചില പെണ്കുട്ടികള് മാതാ പിതാക്കളോട് പരാതി പറയാറുണ്ട്." കെട്ടിച്ചു വിട്ടതു കൊണ്ട് parents ന്റെ ചുമതല തീരുന്നില്ല. എപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കണം."
ഇവിടെ തള്ളപൂച്ചക്ക് മറ്റ് 3 കുഞ്ഞുങ്ങളോട് ഒട്ടും താൽപ്പര്യമില്ല. അവർ അടുത്തു വരുന്നതുപോലും ഇഷ്ടമില്ല. ഒരെണ്ണം സ്വന്തം മകളാണ്.
എന്തായാലും കോവിഡ് ലോക്ക് down ന്റെ ബോറടി മാറ്റാൻ 4 പൂച്ചകൾ വളരെ സഹായിക്കുന്നു.
Comments
Post a Comment