സാധാരണയായി വീടുകൾക്ക് കാവൽ പട്ടികൾ ആണ്. പക്‌ഷേ എന്റെ വീടിന് കാവൽ4 പൂച്ചകളാണ്. ഈ സംഖ്യ ഇനി കൂടും. നെല്ലിക്കാ കൊട്ട മറിഞ്ഞതു പോലെ. കാരണം തള്ള പ്പൂച്ച എവിടെയോ പ്രസവിച്ചു.
പൂച്ചകൾ വീടിനെ protect ചെയ്യുന്നു എന്നത് ഒരു തമാശല്ല. ഏലി, പാമ്പ്, ഓന്ത്, പല്ലി, തവള മുതലായവയെ അവർ prevent ചെയ്യുന്നു.
ഇന്നലെ എന്റെ orchard ലെ പുല്ലു വെട്ട് ആയിരുന്നു. ഒരു വർഷത്തിന് ശേഷമാണ് വെട്ടുന്നത്. ഒരു slasher ഉപയോഗിച്ച് ഞാൻ തന്നെ നിത്യവും one hour നേരം വെട്ടി നിയന്ത്രിച്ചു നിര്ത്തിയിരുന്നു. അത് പോരാ. അതുകൊണ്ട് professional വെട്ടുകാരെ വിളിച്ചു. one hour ന് 260 രൂപയാണ് ചാർജ്.3 ചെറുപ്പക്കാർ വന്ന് ഭംഗിയായി വെട്ടി.1300 രൂപ charge ചെയ്തു. ഒരു rating ചോദിച്ചാൽ10ൽ10 കൊടുക്കാം.
27 cent ഉള്ള ഈ തോട്ടത്തിൽ പ്ലാവ്, തെങ്, കമുക്, ramputan, വാഴ, പപ്പായ, പേര, മുരിങ്ങ, കപ്പ, ചേമ്പ്, ചേന, കാന്താരി, കറിവേപ്പില, ജാതി, തേക്ക്, പുളി, ചാമ്പ, മാവ് മുതലായ സാധനങ്ങൾ ഉണ്ട്.
ഇന്ന് ഒരു ചേനയും രണ്ട് കുമ്പലങ്ങയും പറിച്ചു.
വൃക്ഷങ്ങൾ ഏറെയും 2016ൽ നട്ടതാണ്. ചിലത് ഇതുവരെ കായിച്ചിട്ടില്ല.
Ramputan നല്ല പഴങ്ങൾ മാത്രമല്ല നല്ല തണലും തരുന്നു. ramputanന്റെ ചുവട്ടിൽ ഒരു കസേരയിട്ട് ഇരുന്നാൽ Ac. തോറ്റു പോകും. വായിക്കാനും എഴുതാനും ഒക്കെ ideal. ഒന്നോ രണ്ടോ മൂന്നോ friendsഉം ഒറിജിനൽ കള്ളോ ബീർ ,കപ്പ/ചക്ക വേവിച്ചത് beef, മീൻ ഒക്കെ ഉണ്ടെങ്കിൽ perfect. picnic ന് ദൂര സ്ഥലങ്ങളിൽ പോകേണ്ട ആവശ്യമില്ല. ഇവിടെ എല്ലാം ഉള്ളപ്പോൾ എന്തിന് ദൂരെ പോകണം?ഇല്ലാത്തത് friends ആണ്. കോവിഡ് കാരണം ആരും വരുന്നില്ല. കോവിഡ് ഭീതി മാറുമ്പോൾ പലരും വരുമെന്ന പ്രതീക്ഷയിൽ ആണ്. പ്രത്യേകിച്ചു formerly ആഫ്രിക്കൻ friends. അവരുമായി ഒരു പ്രത്യേക bond ആണ്. പരസ്പരം ആഴത്തിൽ മനസ്സിലാക്കുന്ന ഒരു bond ആണ് അത്.
2021ൽ എല്ലാം normal ആകുമെന്ന് പ്രതീക്ഷിക്കുന്നു.
Comments
Post a Comment