കേരള രാഷ്ട്രീയ കാര്യങ്ങളെ പ്പറ്റി എഴുതാൻ ഏറെയുണ്ട്. പക്ഷേ അത് വളരെ നിരാശ ഉളവാക്കും. അത്രക്ക് മോശമാണ് കാര്യങ്ങൾ. അതുകൊണ്ട് അത് drop ചെയ്തിട്ട് കൊച്ചു കൊച്ചു കാര്യങ്ങളിൽ focus ചെയ്യാം.
എന്റെ ഇഷ്ട ഭക്ഷണം എന്താണെന്ന് ചോദിച്ചാൽ കപ്പയും ചക്കയും ആണ്. കൂട്ടാൻ എന്തായാലും OK യാണ്. Beef, chicken, pork, മീൻ എന്നിങ്ങനെ എന്തും ആവാം.
ഭാഗ്യവശാൽ കപ്പയും ചക്കയും എപ്പോഴും ഉണ്ട്. ഇപ്പോൾ പ്ലാവുകളിൽ ചക്ക ഉണ്ടായി വരുന്നതേയുള്ളൂ. കഴിഞ്ഞ season ലെ ചക്ക അരിഞ്ഞു freezer ൽ വെച്ചിരിക്കുന്നത് വേണ്ടപ്പോൾ എടുത്ത് വേവിക്കാം. ഒറിജിനൽ taste ആണ്.
പച്ചക്കപ്പ എപ്പോഴും സുലഭം. 25 രൂപ per kg. മത്തിക്ക് 100 രൂപ മാത്രം. കാറ്റ് നോക്കി തൂ റ്റണം എന്നാണല്ലോ ചൊല്ല്. അതുകൊണ്ട് കപ്പയും മത്തിയും ലാവിഷ് ആയി വാങ്ങിച്ചു കഴിക്കുക എന്നതാണ് നിലപാട്.
സൗത്ത് ആഫ്രിക്കയിൽ ഏറ്റവും miss ചെയ്‌ത രണ്ടു സാധനങ്ങൾ ആണ് കപ്പയും മീനും.കപ്പ Pretoria യിൽ കിട്ടും. പക്ഷെ അങ്ങോട്ട് ദൂരം 350 Kms.
1500 kms coastline ഉള്ള രാജ്യമാണ് സൗത്ത് ആഫ്രിക്ക. പക്ഷെ ഇന്ത്യയിലെ പോലെ മീൻ സുലഭമല്ല. പ്രതേകിച്ചു interior ൽ.ജനങ്ങൾക്ക് വലിയ താൽപ്പര്യം ഇല്ല. അവർക്ക് beef ആണ് പ്രധാനം.
Delareyville ൽ ഞങ്ങൾക്ക് വല്ലപ്പോഴും frozen angel fish കിട്ടിയിരുന്നു.400 kms അകലെയുള്ള Upington എന്ന പട്ടണത്തിൽ നിന്ന് മാസത്തിൽ ഒരിക്കൽ ഒരു ട്രക്ക് വരും നേരത്തെ വിളിച്ചു പറഞ്ഞാൽ ഒരു box angel fish ഞങ്ങൾക്ക് പരിചയമുള്ള Portuguese കടയിൽ വെച്ചിട്ടു പോകും. ഒരു box ഏകദേശം 10 Kgs.
ഇപ്പോൾ ഇവിടെ രാവിലെ 3 മിനിറ്റ് നടന്നാൽ ഇഷ്ടമുള്ള മീൻ വാങ്ങാം.
അഥവാ മീനും ഇറച്ചിയും ഇല്ലെങ്കിൽ ഇവിടെ OK. ആവശ്യത്തിന് vegetables ഉണ്ട്. ഇപ്പോഴത്തെ attraction വെണ്ടക്ക യാണ്. കൂടാതെ പയർ, ചീര, വാഴ ചുണ്ട്, കോവക്ക മുതലായവ ഉണ്ട്. ഈ പ്രദേശത്ത് പല വീടുകളിൽ ഇത്തരം സാധനങ്ങൾ ഉണ്ട്.
ഏറ്റവും ഉപകാരമുള്ള ഒരു സാധനം ആണ് പപ്പായ. തോരൻ ഉണ്ടാക്കാൻ ബഹു കേമം. പഴുത്തത് വെറുതെ തിന്നാം. അല്ലെങ്കിൽ juice ഉണ്ടാക്കാം.
ചേനയും ചേമ്പും ഉണ്ട്. കാന്താരി മുളക് ആവശ്യത്തിൽ അധികമുണ്ട്.കാന്താരി ആരും നട്ടു പിടിപ്പിച്ചതല്ല. പക്ഷികളുടെ സംഭാവനയാണ്.
Veg, fruits എന്നിവയുടെ കാര്യത്തിൽ Delareyville മോശമല്ല. പയർ, തക്കാളി, pumpkin, വെള്ളരി, നാരങ്ങ, മല്ലി മുതലായവ അവിടെ നട്ടു പിടിപ്പിച്ചിരുന്നു. Orchard ൽ peach, apricot, plum, മാതളം, അത്തി എന്നിവ ഉണ്ടായിരുന്നു. പക്ഷേ ആ പ്രദേശത്തു വാഴ, മാവ്, പ്ലാവ് ,തെങ്, പേര മുതലായവ വളരുകയില്ല.
കേരളം തന്നെ ahead.
Comments
Post a Comment