ഇന്നലെ ഉച്ചകഴിഞ്ഞ് നാലരയ്ക്ക് ശക്തമായ ഇടിയും മഴയും ഉണ്ടായി. പാലായിൽ വെള്ളക്കെട്ട് ഉണ്ടായതായി ഇന്നത്തെ പത്രത്തിൽ വായിച്ചു.
മഴ എപ്പോൾ പെയ്താലും welcome ആണ്. അല്ലെങ്കിൽ ചെടികൾക്ക് വെള്ളം ഒഴിക്കേണ്ടി വരും. ഏപ്രിൽ മുതൽ ഇന്നുവരെ വളരെ ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് വെള്ളം ഒഴിക്കേണ്ടി വന്നിട്ടുള്ളത്. അതും ഒരു boosting ന്. വെള്ളം സുലഭമാണ് except in March, ഏപ്രിൽ. അല്പം നിയന്ത്രണം ആവശ്യമാണ്.
ഇടിവെട്ടി മഴ പെയ്യുമ്പോൾ power പോകാറുണ്ട്. അപ്പോൾ സോളർലേക്ക് shift ചെയ്യുന്നത് വലിയ ആശ്വാസമാണ്.
രാവിലെ 5.50ക്ക് front door തുറക്കുമ്പോൾ greet ചെയ്യാൻ ആളുണ്ട്.3 പൂച്ചകുട്ടികൾ. Sit out ലെ mat ൽ ആണ് അവരുടെ ഉറക്കം. തള്ളപൂച്ചക്ക് തലക്കനം കൂടുതലാണ്. വേറെ എവിടെയോ ആണ് ഉറക്കം.
6.10 ന് പത്രക്കാരൻ gate നടുത്തു പത്രം എറിയും. പത്രം എടുക്കാൻ പോകുമ്പോൾ പൂച്ചകൾ accompany ചെയ്യും. പിന്നെ അവരുടെ കളി സമയമാണ്.എന്തായാലും ഇവിടെ പാമ്പ്, എലി എന്നിവയെ കാണാനില്ല.
Morning walk ന് മൂവർ കൂട്ട് ഉണ്ട്. പക്ഷേ ഒരു പ്രോബ്ലെം ഉണ്ട്. ചിലപ്പോൾ നമ്മുടെ യൂത്ത് കോണ്ഗ്രെസ്സ്‌കാർ മന്ത്രിമാരുടെ കാർ തടയാൻ ചാടി വീഴുന്നതുപോലെ ഇവരിൽ ഒരാൾ വഴി തടയും. ദേഹം തടവി കൊടുക്കണം എന്നാണ് ആവശ്യം. ചെയ്തു കൊടുക്കും.
7.20ന് കടകളിൽ പോയി. വലിയ അത്യാവശ്യം ഒന്നുമില്ല. പൂച്ചകൾക്ക് സുദിനമാണ്. മത്തി വില 120ൽ നിന്ന് 100ലേക്ക് താഴ്ന്നു.
പച്ചക്കറി ഒന്നും ആവശ്യമില്ല. വെണ്ടക്ക സമൃദ്ധമായി ഉണ്ടാകുന്ന സീസൺ ആണ്. നീളം കുറഞ്ഞ ഇനം. സൗത്ത് ആഫ്രിക്കയിൽഇത് rare ആയി Chopies എന്ന ഇന്ത്യൻ Super മാർക്കറ്റ്ൽ കിട്ടിയിരുന്നു. Okra എന്ന് പറയും. നൈജീരിയയിൽ okra സൂപ്പ് വളരെ പോപ്പുലർ ആയിരുന്നു. ഒരു സ്പൂണിൽ കോരിയെടുത്താൽ വഴുതിപ്പോകും. ഇവിടുത്തെ okra ക്ക് വഴുവഴുപ്പില്ല
ഇപ്പോൾ okra മുറ്റത്തു നിന്ന് പറിച്ചെടുക്കുന്നു.
മലയാളികൾ വിദേശത്ത് താമസിക്കുമ്പോൾ ഒരു അടുക്കളത്തോട്ടം develop ചെയ്യുന്നത് സാധാരണയാണ്.
സൗത്ത് ആഫ്രിക്കയിൽ ഞങ്ങൾക്ക് ഒരു പച്ചക്കറി തോട്ടം ഉണ്ടായിരുന്നു. October തൊട്ട് May വരെ ആവശ്യത്തിന് പയർ, വഴുതനങ്ങ, തക്കാളി, cucumber, മല്ലിയില, spinach, spring onion, നാരങ്ങ മുതലായവ കിട്ടിയിരുന്നു. എന്നാൽ ആ പ്രദേശത്ത് തെങ്, വാഴ, പ്ലാവ്, പപ്പായ എന്നിവ പിടിക്കുകയില്ല.June, July മാസങ്ങളിലെ കഠിനമായ തണുപ്പും frost ഉം കാരണമാണ് Delareyville പ്രദേശത്ത് ഇവ പിടിക്കാത്തത്.
ആ കുറവ് ഇവിടെ make up ചെയ്തു. ഇപ്പോഴത്തെ attraction ,early ആയി കായ്ച്ച പ്ലാവ് ആണ്.2016 July യിൽ നട്ടതാണ്.കഴിഞ്ഞ കൊല്ലം ആദ്യമായി കായ്ച്ചു. വരിക്കയാണ്. ഇക്കൊല്ലം ചക്കകൾക്ക് വലുപ്പം കൂടി.60%മൂപ്പ് ആയി. ഈ പ്ലാവിന്റെ ശിഖരങ്ങൾ thin ആണ്. ചക്കകൾക്ക് ഭാരം കൂടുന്തോറും ശിഖരങ്ങൾ വളഞ്ഞു വരുന്നു.
" Do not bite off more than what you can chew"എന്ന ചൊല്ലാണ് ഓർമ്മ വന്നത്.
ഏതായാലും ഏട്ടടി യോളം നീളമുള്ള രണ്ടു കമ്പുകൾ ഒരു മരത്തിൽ നിന്ന് വെട്ടിയെടുത്തു support കൊടുത്തു.
Comments
Post a Comment