2020ലെ സ്വാതന്ത്ര്യ ദിനം ഇന്നാണ് എന്നാണ് എന്റെ അഭിപ്രായം. കാരണം തോരാ മഴയിൽ നിന്ന് മോചനം കിട്ടിയ ദിനമാണ് ആഗസ്റ്റ് 12.അനേകം ദിവസങ്ങളായി പണിമുടക്കിൽ ആയിരുന്ന സൂര്യൻ ഇന്ന് ഡ്യൂട്ടിക്ക് കയറി. മാനം തെളിഞ്ഞു. മനസ്സും തെളിഞ്ഞു. പറമ്പിൽ താൽക്കാലികമായി ഉണ്ടായ വെള്ളച്ചാട്ടവും അരുവിയും ഇല്ലാതായി.
എന്റെ കാറിന്റെ rear light ന് അടുത്ത് ഒരു butterfly വന്ന് ഇരുന്നു. മനോഹരമായ ഒരു കാഴ്ച്ചയായിരുന്നു അത്.5 seconds മാത്രം. ഒരു പക്ഷേ Toyota company അയച്ചതായിരിക്കാം. ഒക്ടോബർ ൽ service due ആകും എന്ന് remind ചെയ്യിക്കാൻ ആയിരിക്കാം അവർ ഈ സുന്ദര messenger നെ അയച്ചത്.
കാറിന്റെ ജന്മ ദിനം ആണ് Service. ആഘോഷം പൊടി പൊടിക്കും. ഒരു നല്ല തുക ചെലവാകും. കഴിഞ്ഞ service ന് ശേഷം1000kms പോലും ഓടിയിട്ടില്ല. എങ്ങോട്ട് ഓടാൻ?
സൗത്ത് ആഫ്രിക്കയിൽ 10 വർഷം ഉപയോഗിച്ച ഒരു കാർ വിറ്റ പ്പോൾ speedometre reading മൂന്നര ലക്ഷം Kms ആയിരുന്നു. അവിടെ സ്‌കൂളിലേക്ക് 35kms ആയിരുന്നു. Airport ലേക്ക് 330 Kms.
ഇവിടെ ഓട്ടം തീരെയില്ല. Lock down തുടങ്ങിയ ശേഷം 0 ഓട്ടം. പെട്രോൾ ഒഴിച്ച കാലം മറന്നു. ഇപ്പോഴത്തെ വില എന്തെന്ന് അറിഞ്ഞു കൂടാ.
Rambutan അവസാന ഘട്ടത്തിലാണ്. ഇന്ന് രാവിലെ മരങ്ങളുടെ ചുവട്ടിൽ കുറേ കുരു കിടക്കുന്നത് കണ്ടു. clean job. അണ്ണാൻ ആയിരിക്കാം. അല്ലെങ്കിൽ വവ്വാൽ. ഒട്ടും അമർഷം തോന്നിയില്ല. rambutan പഴുത്തു ചുവന്ന് പൊട്ടി നിൽക്കുമ്പോൾ ആരായാലും tempted ആകും. പണ്ട് ഹവ്വാ ചെയ്തതു പോലെ. എന്തായലും ഇതിന്റെ പേരിൽ മരങ്ങൾ വലയിട്ടു മൂടുന്നില്ല. Already 75%പറിച്ച താണ്. ഇന്ന് 50 എണ്ണം പറിച്ചു. ഇനി ഉള്ളതിൽ അഞ്ചോ ആറോ എണ്ണം അണ്ണാവി തിന്നാലും കുഴപ്പമില്ല. ആക്രാന്തം കാണിക്കരുത്. കാണിച്ചാൽ ഒരു clean sweep ആയിരിക്കും ഫലം.
Comments
Post a Comment