Lock down കാലത്തെ ഒരു problem അധിക സമയം എങ്ങനെ ചെലവഴിക്കും എന്നതാണ്.പ്രത്യേകിച്ചു Senior citizens ന്. മറ്റുള്ളവർ എങ്ങനെയാണ് ഇത് manage ചെയ്യുന്നതെന്ന് അറിഞ്ഞുകൂടാ. ചിലർക്ക് ഇങ്ങനെ ഒരു പ്രോബ്ലെം ഇല്ലായിരിക്കാം. എന്തായാലും ഒരു സീനിയർ citizen ന് അധികമൊന്നും ചെയ്യാൻ സാധിക്കുകയില്ല.എന്തായാലും എല്ലാവരും
കുറെ വ്യഥയും ഏകാന്തതയും അനുഭവിക്കുന്നുണ്ടായിരിക്കണം.
ലോക്ക് down തുടങ്ങിയിട്ട് 6 മാസം കഴിഞ്ഞു. എന്നാൽ 6 വർഷം കഴിഞ്ഞതു പോലെയാണ് തോന്നുന്നത്.ഇപ്പോൾ വീട്ടിൽ തന്നെ ഇരിക്കേണ്ട ഒരു lock down ഇല്ല. പക്ഷേ ഫലത്തിൽ ഉണ്ട്. ചിറകൊടിഞ്ഞ പക്ഷിയുടെ അവസ്ഥയാണ് നമ്മുടേത്.നിലത്തു തത്തി തത്തി നടക്കാം. പക്ഷേ പറന്നുയരാൻ പറ്റുകയില്ല.
നമ്മൾ ആകാശം മുട്ടെ പറന്നു നടന്ന ഒരു കാലം ഉണ്ടായിരുന്നു. എങ്ങോട്ടു വേണമെങ്കിലും പോകാമായിരുന്നു. ഇന്ന് പോകാൻ ഒരിടവും ഇല്ല. വരാൻ ആരുമില്ല. വരുവാനില്ലാരുമീ.. എന്നൊരു ഗാനം ഓർക്കുന്നു.
കോവിഡിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കണം. ശരിയാണ്. അതാണ് കോവിഡിന്റെ ശിക്ഷ. ആറു മാസം മുമ്പ് സാമൂഹിക അടുപ്പം ആയിരുന്നു നമ്മുടെ enjoyment ന്റെ കാതൽ. അങ്ങനെയാണ് നമ്മുടെ സമയം fast forward ആയിരുന്നത്. ഇപ്പോൾ സമയം pause ൽ ആണ്.
ചില ആളുകൾ വളരെ late ആയി ഉണരുന്നവർ ആണ്. ജോലിക്ക് പോകാത്തവർക്ക് നേരത്തെ ഉണരേണ്ട ആവശ്യമില്ല. ഒരു പക്ഷേ അവർ late ആയി ഉറങ്ങുന്നവർ ആയിരിക്കാം. പേഴ്‌സണൽ ആയിട്ട് പറഞ്ഞാൽ ഞാൻ വളരെ നേരത്തെ ഉണരുന്ന ആളാണ്. 6 മണിക്ക് morning walk. ഇതിനുവേണ്ടി റോഡിൽ പോകേണ്ട ആവശ്യമില്ല. വീടിനു ചുറ്റും നടന്നാൽ നല്ല ദൂരം കിട്ടും. റോഡിലേക്ക് കുറച്ചു ദൂരം വേണമെങ്കിൽ നടക്കാം. വാഹനങ്ങൾ ഇല്ലാത്ത സമയമാണ്.
കൃത്യം 6.30 ആകുമ്പോൾ പത്രക്കാരൻ വരും. പത്രം മുഴുവൻ വായിക്കാൻ സമയം ഏറെ എടുക്കും. അതുകൊണ്ട് പ്രധാന വാർത്തകൾ വായിക്കും.
Gardening ആണ് സമയം ചെലവഴിക്കാൻ ഏറ്റവും നല്ല മാർഗ്ഗം. അത് random ആയി ചുറ്റുപാടും ചെയ്യും. bore തോന്നിയാൽ ചുറ്റുപാടും ഒന്നു നോക്കിയാൽ മതി. എന്തെങ്കിലും ചെയ്യാൻ കാണും.മഴക്കാലം ആയതിനാൽ കാട് പെട്ടന്ന് വളരും. എത്ര ശ്രമിച്ചാലും കാടു വെട്ട് പൂർണ്ണമാകുകയില്ല.
8 മുതൽ 10 വരെ 1km അകലെയുള്ള പറമ്പിൽ പോകും. അവിടെ ഫല വൃക്ഷങ്ങളാണ്. കാടിനെ പ്രതിരോധിക്കൽ ആണ് പണി. നല്ല ഒരു excercise ആണ്.
എന്തെങ്കിലും ആദായം പ്രതീക്ഷിക്കുന്നില്ല. സ്വതന്ത്രമായി കഴിച്ചു കൂട്ടാൻ ഒരു സ്ഥലം.
റബ്ബർ തോട്ടം ഒട്ടും ആകര്ഷകമല്ല. ഭംഗി ഇല്ലാത്ത ഒരു വൃക്ഷമാണ് റബ്ബർ. അവിടെ ഇരുട്ടാണ്. കൊതുക് കടി ഉണ്ട്. എത്രയും വേഗം അവിടെ നിന്ന് പുറത്തു കടക്കാനെ തോന്നുകയുള്ളൂ. എന്നാൽ Foxhang Hill ൽ റബ്ബർ ഇല്ല. പഴയ മാവും പ്ലാവും പുളിയും ഒക്കെയാണ്. മനസ്സിന് നല്ല ഉന്മേഷം തരുന്ന പറമ്പ് ആണ്.
പിന്നെ എല്ലാം random ആണ്. TV യും സോഷ്യൽ മീഡിയയും ഒക്കെ മാറി മാറി.
സംഗീതമേ അമര സല്ലാപമേ.. എന്നൊരു ഗാനം ഉണ്ട്. സമയം spend ചെയ്യാൻ ഒരു നല്ല മാർഗ്ഗം. പാട്ട് കേൾക്കുക, പാടുക.. birthday കളിൽ ഞങ്ങൾ family members മാത്രം ചെറിയ ഗാനമേള നടത്തിയിരുന്നു. അതിനായി Music system വാങ്ങി.2 പ്രാവശ്യം അത് ഉപയോഗിച്ചു. കോവിഡ് കാരണം നിർത്തി വെച്ചു. എന്നാലും നിത്യവും പാട്ട് കേൾക്കും. രാവിലെ ഭക്തി ഗാനങ്ങൾ. വൈകീട്ട് എല്ലാ തരവും കേൾക്കും.
സീരിയൽ ഒന്നും കാണുകയില്ല. അന്തി ചർച്ച ചില ഭാഗങ്ങൾ കാണും. പഴയ സിനിമകൾ ചില ഭാഗങ്ങൾ കാണും.
അങ്ങനെ തട്ടീം മുട്ടീം കോവിഡ് കാലം തള്ളി നീക്കുന്നു.
Comments
Post a Comment