എന്തിനും ഏതിനും ഇന്ത്യയെ കുറ്റപ്പെടുത്തുന്നവർ മറന്നു പോകുന്ന ചില കാര്യങ്ങൾ ഉണ്ട്. ഉദാഹരണമായി ഗ്യാസ് ന് book ചെയ്യാൻ ഒരു മിനിറ്റ് പോലും വേണ്ടാ. പണ്ട് ഇതിനുവേണ്ടി gas outlet ൽ പോയി Q നിൽക്കേണ്ടി വന്നിരുന്നു. ഇപ്പോൾ 30 സെക്കന്റ് ന്റെ ഒരു ഫോൺ call മതി.
എന്റെ വീട്ടിൽ നിന്ന് കേവലം 300 metre അകലെയാണ് Gas Agency. അവിടെ പോയി collect ചെയ്യുകയാണ് പതിവ്. മിനിയാന്ന് book ചെയ്തു. Amount എത്രയെന്ന് വിളിച്ചു ചോദിച്ചു. Rs601. രണ്ടു വർഷം മുമ്പ് 800ൽ കൂടുതൽ ആയിരുന്നു. മൂന്ന് പ്ലാവിലയും(Rs200) ഒരു രൂപാ coin ഉം എടുത്ത് പുറപ്പെട്ടു. 5minute കൊണ്ട് കാര്യം കഴിഞ്ഞു. Change കൊണ്ടുപോയത് കൊണ്ടാണ് കാര്യം പെട്ടെന്ന് കഴിഞ്ഞത്. ഈ കോവിഡ് കാലത്ത് ഒരു സ്ഥലത്ത് അധികസമയം spend ചെയ്യാതെ വീട്ടിൽ പോവുകയാണ് നല്ലത്.
ഈ Lock down കാലത്ത് എല്ലാവരും വളരെ ക്ലേശങ്ങൾ അനുഭവിക്കുന്നുണ്ട്.എന്നാലും കുറേ നല്ല വശങ്ങൾ ഉണ്ട്. ആരാധനലയങ്ങൾ അടഞ്ഞു കിടക്കുന്നതിൽ തെറ്റില്ല. അതുകൊണ്ട് വണ്ടിയോട്ടവും ശബ്ദ മലിനീകരണവും കുറഞ്ഞു. എനിക്ക് വെടിക്കെട്ട് ഇഷ്ടമാണ്.വെടിക്കെട്ട് ഇല്ലാത്തത് അതിലും വലിയ ഇഷ്ടമാണ്. ശബ്ദ മലിനീകരണം ഇല്ലാത്തതു കൊണ്ട് പാട്ട് കേൾക്കാൻ വളരെ സുഖമുണ്ട്.
സദ്യകൾ ഇല്ലാതായത് വലിയ ഒരു അനുഗ്രഹമാണ്. ചില ആളുകൾ പ്രതാപംകാണിക്കാൻ വേണ്ടി വമ്പൻ സദ്യകൾ നടത്താറുണ്ടായിരുന്നു. കത്തോലിക്കർ. പണം കുമിഞ്ഞു കൂടുമ്പോൾ ഒരു പെരുന്നാൾ ഏറ്റെടുത്ത് നടത്തിയാൽ ഒരു പത്തു മുപ്പത് ലക്ഷം മാറി കിട്ടും. പിന്നെ കല്യാണം. കോടികൾ വരെ മാറി കിട്ടും.
ഒരു plate ന് 1500 ഉം2000 വും rate ലായിരുന്നു സദ്യ. കോഴി, താറാവ്, പന്നി, പോതത് ,മീൻ എന്നിവ ഇഷ്ടം പോലെ. Live ആണ് ഏറ്റവും രസകരം. On the spot എല്ലാം ചൂടോടെ കൊടുക്കും. ഞാനും ഇത് നടത്തിയിട്ടുണ്ട്. House warming ന്. മിതമായ തോതിൽ ആയിരുന്നു. ഇപ്പോൾ Live ഇല്ല. എല്ലാം dead.
അമിത ഭോജനം ഇല്ലാതായി. gas trouble, പുളിച്ചു തികട്ടൽ, ഓക്കാനം, നെഞ്ചെരിച്ചിൽ എന്നിവ ഇല്ലാതായി. ഹോസ്പിറ്റലുകളിൽ ആൾ തിരക്ക് ഇല്ലാതായി. കോവിഡ് ചെയ്ത ഉപകാരം.
ഇപ്പോൾ എല്ലാവരും പറഞ്ഞു ചിരിക്കുന്ന ഒരു കാര്യം ഹൃദ്രോഗം കുറഞ്ഞു എന്നതാണ്. ഒരു നെഞ്ചുവേദന വന്നാൽ ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചു നൂറായിരം test കൾ നടത്തി ആളെ പറ്റിക്കുകയായിരുന്നു
ഇപ്പോൾ ആരും ഡോക്ടറെ കാണാൻ ഓടുന്നില്ല. നല്ല കാര്യം.
കോവിഡ് കാരണം മതങ്ങൾക്ക് ക്ഷീണം തട്ടി. കോടിക്കണക്കിന് രൂപ ചെലവു ചെയ്ത് നിർമ്മിച്ച പള്ളികൾ അടഞ്ഞു കിടക്കുകയാണ്. ഇനി അവ എന്ന് പഴയ നിലയിൽ എത്തും എന്ന് ആർക്കും അറിയില്ല.
കോവിഡിൽ നിന്ന് ഒരു പാഠം പഠിക്കാനുണ്ട്. നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ ചിലപ്പോൾ സംഭവിക്കാം. ഉദാഹരണം സുനാമി. കോവിഡ് അതിനേക്കാൾ ഭയാനകമാണ്.
സത്യം.. ഇ മാറ്റം നല്ലതിനാകട്ടെ.. നമ്മുടെ കല്യാണങ്ങൾ ധൂർത്തിന്റ പാരമ്യത്തിൽ എത്തിക്കഴിഞ്ഞിരിക്കുന്നു.. പണ്ടു ഒരു ഒത്തുകല്യാണം കൂടിയാൽ 2കാറിനുള്ള ആളുകൾ പോകും.. കോറോണക് മുൻപ് അത് ആയിരങ്ങളിൽ എത്തി. നമ്മുടെ കല്യാണ മാമാങ്കമകൾ മത്സരബുദ്ധിയോടുകൂടി ആർഭാടം കാണിക്കുന്ന വേദികൾ ആയി...
ReplyDeleteഇ മാറ്റം നല്ലതിന്റെ തുടക്കം ആകട്ടെ
Thanks for your comments.
Delete