August 1.അതി മനോഹരമായ ഒരു ദിവസം. അതുല്യമായ weather conditions. ഇടിയും കാറ്റും ഇല്ലാത്ത ,ഇട വിട്ടുള്ള light rain. വളരെ ആഹ്ലാദിക്കാൻ പറ്റിയ ഒരു ദിവസമാണ്. പക്ഷേ കൊറോണ യുടെ കരിനിഴൽ സന്തോഷമെല്ലാം ചോർത്തി കളയുന്നു.
എന്നാലും പ്രകൃതിയോട് ചേർന്നു നിൽക്കുമ്പോൾ ആശങ്കകൾ അപ്പൂപ്പൻ താടി പോലെ കൈവിട്ട് പറന്നു അകലുന്നു.
ഇന്നലെ രസകരമായ ഒരു അനുഭവം ഉണ്ടായി. കൊല്ലക്കുടിയിൽ സൂചി വിൽക്കുക എന്ന ഒരു പഴമൊഴി ഉണ്ട്. ഇംഗ്ലീഷിൽ to carry coal to New Castle. അതായത് ഒരു സാധനം ആവശ്യത്തിൽ അധികമുള്ള ഒരു സ്ഥലത്തേക്ക് ആ സാധനം കൊണ്ടു പോവുക. ശ്രീ ബിജു ടോം 10 കപ്പളങ്ങയുമായി വന്നു. ഒരു ഫ്രണ്ട് കൊടുത്തായച്ചതണ്.ഞങ്ങൾക്ക് ആവശ്യത്തിന് പപ്പായ ഉണ്ട്. എങ്കിലും നിരസിച്ചില്ല. കുറെ അയൽക്കാർക്ക് കൊടുത്തു.
Rambutan പഴുത്തു പാകമായി. Red ഉം yellow യും ഉണ്ട്. പഴങ്ങൾ കാണാൻ വളരെ ഭംഗിയുണ്ട്. ചെറിയ കുരു ഉള്ള, നല്ല variety ആണ്. പഴുത്തു വീഴാതെ കുറെ ദിവസം നിൽക്കും. വവ്വാലിന്റെ ശല്യമില്ല.
ഏകദേശം 50 എണ്ണം പറിച്ചു. മൂന്ന് വീടുകളിലായി വീതിച്ചു കൊടുത്തു.ഇനിയും 2ആഴ്ചത്തേക്ക് പറിക്കാൻ ഉണ്ട്. ഒരു irony എന്താണെന്ന് വെച്ചാൽ പഴുത്ത 2 പപ്പായയും പറിച്ചാണ് orchard ൽ നിന്ന് മടങ്ങിയത്. ഒരു മാസം കഴിഞ്ഞാൽ പേരക്ക പഴുക്കും.
കൊറോണക്ക് എതിരെ പ്രതിരോധം തീർക്കാൻ ഏറ്റവും പറ്റിയത് നാട്ടുമ്പുറം ആണ്. രണ്ടാഴ്ച്ച പുറത്തുപോകാതെ manage ചെയ്യാൻ സാധിക്കും. പ്രത്യേകിച്ചു senior citizens ന്. ഉള്ളി, സവോള, മുട്ട മുതലായ ഏതാനും ചില സാധനങ്ങൾ ഒഴിച്ച് മറ്റ് സാധനങ്ങൾ നമുക്ക് ഗാർഡനിൽ നട്ടു വളർത്താം.ഇപ്പോൾ പച്ചക്കറികൾ ധാരാളം ഉണ്ടാകുന്ന സമയമാണ്.
ചിലർക്ക് ഇറച്ചിയും മീനും ഇല്ലെങ്കിൽ ചോറ് ഇറങ്ങുകയില്ല. പക്ഷേ മീൻ വാങ്ങാൻ മാർക്കറ്റ്ൽ പോയി കൊറോണ കിട്ടിയാലോ?
ആലോചിക്കേണ്ട വിഷയമാണ്.
കോവിഡ് വലിയ ദുരന്തമാണ്.90 %മോശമാണ്. എന്നാൽ 10% നല്ല വശം ഉണ്ട്. അനാവശ്യ യാത്രകൾ കുറഞ്ഞു എന്നത് ഒരു നല്ല കാര്യമാണ്. പെട്രോൾ ചെലവ് പൊതുവേ കുറഞ്ഞിട്ടുണ്ടായിരിക്കും.
ഇന്ന് പെട്രോൾ ചെലവിനെക്കാൾ കൂടുതൽ service നുള്ള ചെലവാണ് കൂടുതൽ. especially Senior citizens ന്. ബാറ്ററി down ആകാതിരി ക്കാൻ വേണ്ടി മാത്രം ഞാൻ കുറേ kms കാർ ഓടിക്കാറുണ്ട്.
കാർ കമ്പനിക്കാർ service due ആണെന്ന് ഒരു മാസം മുമ്പേ വിളിച്ച് ഓർമ്മിപ്പിക്കും. പിന്നെ bill പെരുപ്പിക്കാൻ വേണ്ടി കുറേ repairs അടിച്ചേല്പിക്കും. ഈ കോവിഡ് കാലത്ത് പെട്രോൾ ചെലവ് 3000 രൂപ ആണെങ്കിൽ service ചെലവ് 9000 രൂപ ആയിരിക്കും.
കൊറോണ കൊണ്ട് സംഭവിച്ച ഒരു കാര്യം നമ്മുടെ ജോലികൾ നമ്മൾ തന്നെ ചെയ്യണം എന്നതാണ്. ആരോഗ്യം ഇല്ലാത്തവരെ മാറ്റി നിറുത്തണം. അല്ലാത്തവർ കുറേ ജോലികൾ സ്വയം ചെയ്തേ പറ്റൂ. കാരണം ജോലിക്കാർക്ക് bus ഇല്ല.
ഗാന്ധിജി വീട്ടുജോലികൾ സ്വയം ചെയ്തിരുന്നു. ശുചിത്വത്തിന്റെ കാര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. അദ്ദേഹത്തിന്റെ ഉപദേശം അറിയാത്തവർ പോലും അദ്ദേഹം കാണിച്ച മാതൃക ഇപ്പോൾ follow ചെയ്യുന്നുണ്ടായിരിക്കണം.
Comments
Post a Comment