Lock down കാലം അസ്വസ്ഥതയുടെയും ആശങ്കകളുടെയും കാലം ആണ്. ഈ കോവിഡ് കാലം എന്ന് തീരും? തട്ടിപ്പോകുമോ?ഇത് കുറേ വർഷം നീണ്ടു പോയാൽ പിന്നെ ജീവിച്ചിട്ട് എന്ത് കാര്യം? ജീവിതത്തിലെ കുറേ സന്തോഷങ്ങൾ ഇല്ലാതായി. ഇങ്ങനെ നിരാശപ്പെടുത്തുന്ന പല കാര്യങ്ങൾ ഉണ്ട്. ആരും വരുന്നില്ല, നമ്മൾ പോകുന്നില്ല.
എങ്കിലും ജീവിക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും ഉണ്ട്. ഒന്നിനും shortage ഇല്ല. Gas book ചെയ്യാൻ ഒരു മിനിറ്റ് മതി. electricity, TV, mobile, ഭക്ഷണ സാധനങ്ങൾ എല്ലാം ഉണ്ട്.
Weather വളരെ അനുകൂലമാണ്. ചൂട് ഒട്ടുമില്ല. താപ നില 25 or26. ഇടവിട്ട് ഇടവിട്ട് സൗമ്യമായ മഴ. Ac, ഒട്ടും ആവശ്യമില്ല.
ഒരു Senior citizen ന്റെ കാഴ്ച്ചപ്പാടിൽ നോക്കുമ്പോൾ situation മോശമാണെന്ന് പറഞ്ഞുകൂടാ. കാരണം ജോലിക്ക്‌പോകുന്നവർ യാത്ര ചെയ്യണം. മറ്റുള്ളവരുമായി interaction വേണം. Risk കൂടുതലാണ്.
കടകളിൽ ഒന്നും പോകാതെ ,വേണമെങ്കിൽ ഒരു മാസം ഇവിടെ ജീവിക്കാൻ പറ്റും. കാരണം എല്ലാ സാധനങ്ങളും stock ഉണ്ട്. അത്യാവശ്യം പച്ചക്കറികൾ അന്നന്ന് പറിച്ചെടുക്കാൻ ഉണ്ട്. ഈ പ്രദേശത്ത് എല്ലാവർക്കും എന്തെങ്കിലും പറിച്ചു എടുക്കാൻ ഉണ്ട്. ഇല്ലാത്തവർക്ക് അയൽക്കാർ കൊടുക്കും.
എന്നാൽ നമ്മൾ അങ്ങനെ അടച്ചുപൂട്ടി ഇരിക്കുന്നത് ശരിയല്ല. Local businessനെ നമ്മൾ support ചെയ്യണം. അവർ വെറും കടക്കാർ അല്ല. നല്ല friends ഉം ആണ്. അതുകൊണ്ട് അത്യാവശ്യം ഇല്ലെങ്കിലും ചില സാധനങ്ങൾ വാങ്ങാറുണ്ട്.
ഞങ്ങളുടെ പൂച്ച മീൻ മാത്രമേ കഴിക്കൂ. ശുദ്ധമായ പശുവിന്പാല് പോലും അത്ര താൽപ്പര്യമില്ല. meat ഉം ഇഷ്ടമില്ല. അതുകൊണ്ട് മീൻ എപ്പോഴും stock വേണം. മത്തിയും കൊഴുവയും ആണ് പൂച്ചയ്ക്ക് ഇഷ്ടം.
5 മിനിറ്റ് നടന്നാൽ കടയിൽ എത്താം. മത്തി ഇന്നത്തെ വില 160 രൂപ. ചിക്കൻ 120. ഏത്ത പഴം 40 രൂപ. ഞാലിപ്പൂവൻ 60 രൂപ. എല്ലായിടത്തും തുക കൃത്യമായി coin ഉൾപ്പെടെ കൊടുത്തു.
ഈ കോവിഡ് കാലത്ത് കൃത്യമായി ചില്ലറ കൊണ്ടുപോകുന്നത് നല്ലതാണ്.കാരണം change കിട്ടിയാൽ അത് പലരുടെ കൈ മറിഞ്ഞു വന്നതാണ്.ഉദാഹരണത്തിന് നമ്മൾ250 രൂപക്ക് മീൻ വാങ്ങുന്നു. 2000ത്തിന്റെ note കൊടുക്കുന്നു. തെറ്റില്ല. കടക്കാരൻ നമുക്ക് മൂന്ന് 500ഉം രണ്ട് 100ഉം ഒരു50 ഉം തരുന്നു. അവയിൽ virus ഉണ്ടായിരിക്കാം.
ബാങ്ക് counter ൽ പോയി cheque കൊടുത്തു ഒരു നല്ല തുകയ്ക്കുള്ള notes വാങ്ങി വെക്കാറുണ്ട്.2000 ത്തിന്റെ note നെ ഒരു ശത്രു ആയിട്ടാണ് ഞാൻ കാണുന്നത്. പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയതു പോലെയാണ് 2000.ചിലർ 2000 note മാറാൻ വേണ്ടി മാത്രം150 രൂപക്ക് പെട്രോൾ അടിക്കും.
എന്റെ ഇഷ്ട note ,200 ആണ്. വളരെ മനോഹരമായ note ആണ്. Friendly ആണ്. പഴുത്ത പ്ലാവിലയുടെ, അല്ലെങ്കിൽ മാവിലയു ടെ നിറമാണ്. തപ്പിയെടുക്കാൻ എളുപ്പമാണ്. നമ്മുടെ ചെറിയ purchase കൾ 100നും200നും ഇടയ്ക്കാണ്. അതുകൊണ്ട് 200 എപ്പോഴും ഒരു ഉപകരിയാണ്.100ന് ഭംഗി പോരാ.
ഒരു കുട്ടി coin വിഴുങ്ങി മരിച്ചു. Coins സൂക്ഷിച്ചു വെക്കണം. കടയിൽ പോകുമ്പോൾ കൊണ്ടുപോയാൽ ഉപകാരപ്പെടും.Bus യാത്രക്ക് coins വളരെ useful ആയിരുന്നു. എന്റെ ഇഷ്ട coin 5 ആണ്. അതിന് കട്ടി കൂടുതലുണ്ട്. പോക്കറ്റിൽ നിന്ന് തപ്പിയെടുക്കാൻ എളുപ്പമാണ്.
ബേക്കറിയിൽ ബാക്കി തരാൻ കടക്കാരൻ coins തപ്പുമ്പോൾ ഞാൻ പറയും."sweets തന്നാൽ മതി'. ശുഭം.
Comments
Post a Comment