ഇന്ന് ആഗസ്റ്റ് 23 ഞായറാഴ്ച അതി മനോഹരമായ ഒരു ദിവസമാണ്. സമയം10.30.വളരെ സൗമ്യമായ ഒരു മഴ പെയ്യുന്നു. ചെറിയ തണുപ്പുണ്ട്. വളരെ അപ്രതീ ക്ഷിതമാണ് ഈ മഴ. കാറ്റില്ല. ഇരമ്പൽ ഇല്ല. ഇടിയും ഇല്ല. ചുമ്മാ വീട്ടിൽ ഇരിക്കാൻ ഇതിലും പറ്റിയ ഒരു കാലാവസ്‌ഥ ഇതു പോലെ വേറെയില്ല.Temp. 26 Degrees.
എന്നാൽ ഈ ദിവസം തുടങ്ങിയത് സാധാരണ പോലെയാണ്.7 മണിക്ക് online കുർബാന കണ്ടു. കോവിഡ് കാലം കഴിഞ്ഞാലും സീനിയർ citizens ന് ഈ option സ്ഥിരമാക്കണം. ഒരു ഫീസ് ഏർപ്പെടുത്തിയാലും കുഴപ്പമില്ല. കടം പാടില്ല. പൊതുവേ പള്ളികളിൽ നരച്ച തലകൾ ആയിരുന്നു ഭൂരിപക്ഷം. ഇനി കറുത്ത തലകൾ ആയിരിക്കും ഭൂരി പക്ഷം.
അവസനത്തെ റമ്പുടാനും ഇന്നലെ പറിച്ചു. ഇനി ഒരു കൊല്ലം കഴിയണം.
ഇപ്പോൾ പപ്പായയുടെ സീസൺ ആണെന്ന് പറയാം. അത് എല്ലാക്കാലത്തും ഉണ്ട്. എന്നാൽ ഇപ്പോഴാണ് കൂടുതൽ പഴുത്തു നിൽക്കുന്നത്. ഇത് ഞങ്ങൾക്ക് ആവശ്യത്തിലധികം ഉണ്ട്. ഈ പ്രദേശത്ത് പൊതുവെ ജനങ്ങൾക്ക് താല്പര്യം കുറവാണ്.കപ്പളങ്ങ (പപ്പായ) തോരൻ എന്നാൽ ചിലർക്ക് അതൊരു കുറച്ചിലാണ്.
നമ്മൾ വിദേശ രാജ്യങ്ങളിൽ super മാർക്കറ്റുകളിൽ vegetables and fruits section ൽ കയറുമ്പോഴാണ് ഇക്കാര്യത്തിൽ കേരളം വളരെ സമ്പന്നമാണ് എന്ന് മനസ്സിലാക്കുന്നത്. ഉദാഹരണത്തിന് ഇവിടെ പക്ഷികൾ കൊത്തി തിന്നുന്ന പാപ്പായക്ക് സൗത്ത് ആഫ്രിക്കയിൽ സാമാന്യം നല്ല വിലയുണ്ട്. പേരക്കക്ക് തീ പിടിച്ച വിലയാണ്. ഇവിടെ ആരും അത്ര mind ചെയ്യുന്നില്ല. വെറുതെ എത്രയോ പഴുത്തു വീണു പോകുന്നു. വാഴപ്പഴം,മാമ്പഴം എന്നിവയുടെ കാര്യത്തിൽ നമ്മൾ ahead ആണ്.
വിദേശത്ത് നമ്മൾ ഒന്നോ രണ്ടോ മാങ്ങയോ മൂന്ന് പേരക്കയോ നല്ല തുക കൊടുത്തു വാങ്ങുന്നു. വേറെ മാർഗമില്ല. പക്ഷേ അപ്പോൾ നമ്മൾ ഓർക്കേണ്ടതും അഭിമാനി ക്കേണ്ടതും ആയ ഒരു കാര്യം കേരളത്തിൽ ഇതുപോലുള്ള സാധനങ്ങൾ സമൃദ്ധമായി ഉണ്ടാകും എന്നതാണ്.
എന്റെ ഒരു പേരയിൽ കായ്കൾ പാതി മൂപ്പായി. ജനുവരി മുതൽ ചക്ക സീസൺ ആണ്. മാങ്ങയും പ്രതീക്ഷിക്കുന്നു.ആത്ത,സപ്പോട്ട, ചാമ്പ എന്നിവയും ഉണ്ട്. ഒരു avocado നല്ല രീതിയിൽ വളർന്നു വരുന്നു.
Avocado നമ്മുടെ നാട്ടിൽ popular അല്ല. അതിനെപ്പറ്റി പലർക്കും അറിയത്തില്ല. കേരളത്തിൽ ചില സ്ഥലങ്ങളിൽ ഇത് നല്ലതുപോലെ വളരും. ഇടമറ്റം പള്ളിയുടെ അടുത്ത് ഒരു avocado മരം ഉണ്ട്.
കെനിയയിലും സൗത്ത് ആഫ്രിക്കയിലും avocado സ്ഥിരം വാങ്ങിയിരുന്നു. വളരെ പോഷക ഗുണം ഉള്ള പഴമാണ്. പക്ഷേ ചിലർക്ക് ഇതിന്റെ രുചി ഇഷ്ടമില്ല.
എന്തായാലും വളരെ care ചെയ്ത് ഒരു avocado മരം വളർത്തുന്നുണ്ട്.
27 August
മഴക്കാലം അവസാനിച്ചതുപോലെ തോന്നുന്നു. Temperature 30 ഡിഗ്രി വരെ ഉയർന്നു. എങ്കിലും comfortable ആണ്.
രണ്ടാഴ്ചയായി മൂത്ത മകളും കുട്ടികളും കൂടെയുണ്ട്. മക്കളും അവരുടെ മക്കളും കൂടെ ഉണ്ടെങ്കിലേ ജീവിതത്തിൽ ഒരു പൂർണ്ണത ഉള്ളൂ. ഞങ്ങളുടെ പേരകുട്ടികൾ 15കാരനും10കാരിയും. ഇവർ നല്ലതുപോലെ interact ചെയ്യുന്നവർ ആണ്. അതുകൊണ്ട് boring ഒട്ടുമില്ല.3 പേരകുട്ടികൾ ഓസ്‌ട്രേലിയയിൽ ആണ്. കോവിഡ് ഞങ്ങളുടെ അങ്ങോട്ടുള്ള യാത്ര മുടക്കി.
ഇന്ന് പലവിധത്തിലുള്ള tension എല്ലാവർക്കും ഉണ്ട്. ഒന്നാമത് കോവിഡിന്റെ ഭീഷണി.2.രാജ്യത്തു നടക്കുന്ന അഴിമതി, കെടുകാര്യസ്ഥത, സംഘർഷങ്ങൾ എന്നിവ. ഇതിൽനിന്ന് രക്ഷനേടാൻ physical activity ഏറ്റവും പ്രധാനമാണ്. ഇത് മനസ്സിനും ശരീരത്തിനും വളരെ നല്ലതാണ്. ഭാഗ്യവശാൽ പറമ്പിൽ പണി അവസാനിക്കുന്നില്ല. എപ്പോഴും എന്തെങ്കിലും ചെയ്യാൻ കാണും. കിളക്കാനും വെട്ടാനും വാരിക്കൂട്ടാനും എപ്പോഴും അവസരമുണ്ട്. വിയർക്കാനുള്ള അവസരം ഏറ്റവും വിലപ്പെട്ടതാണ്. പണികൾ സ്വയം ചെയ്യുമ്പോൾ നമുക്ക് ഏകാഗ്രത പൂര്ണമാണ്. മാനസിക പിരിമുറുക്കം ഇല്ലാതാകും.
ഭാഗ്യവശാൽ ചില്ലറ പറമ്പിൽ പണിക്കും ഒരു domestic assistant നെ കിട്ടിയിട്ടുണ്ട്. വളരെ reliable ആയതിനാൽ വളരെ ഡിമാൻഡ് ഉള്ള ആളാണ്. അതുകൊണ്ട് ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഇവിടെ ജോലിക്കു വരുന്നത്.
രാവിലെ ഒരു കപ്പളം പറിച്ചെടുത്തു മാറ്റി നട്ടു. കോമ്പൗണ്ട് wall നോട് ചേർന്ന് ആണ് അത് വളർന്നുവന്നത്. ക്രമാതീതമായി വളർന്നതിനാലാണ് മാറ്റി വെക്കേണ്ടി വന്നത്.
പല പ്രാവശ്യം വെള്ളമൊഴിച്ചു മണ്ണ് loose ആക്കി, അലവാൻക് ഉപയോഗിച്ച് ഇളക്കിയാണ് പറിച്ചെടുത്തതു. 8 അടി പോക്കമുള്ളതാണ്. വേരുകൾ വളരെ നീണ്ടതായതുകൊണ്ടു സാമാന്യം വലിയ കുഴി വേണ്ടി വന്നു. എന്നാലും എല്ലാം കഴിഞ്ഞപ്പോൾ വലിയ ഒരു satisfaction തോന്നി.
Comments
Post a Comment