Sitting duck എന്ന പ്രയോഗം പലർക്കും അറിയാമായിരിക്കും. എളുപ്പത്തിൽ വെടിവെച്ചു വീഴ്ത്താവുന്ന ഒരു target എന്നാണ് അർത്ഥം. Popular Finance പൊളിഞ്ഞതോടെ അതിൽ പണം നിക്ഷേപിച്ച ആളുകൾ പൊട്ടി കരയുന്നത് കണ്ടു. ഇത് ഇന്ത്യയിൽ, പ്രത്യേകിച്ചു കേരളത്തിൽ സംഭവിക്കുന്ന ഒരു കാര്യമാണ്. കഴിഞ്ഞ കൊല്ലം കുന്നത്തു കളത്തിൽ Jewellers പൊട്ടിയത് ഇതുപോലെ ആയിരുന്നു.
എത്ര ഉദാഹരണങ്ങൾ ഉണ്ടെങ്കിലും മലയാളികളിൽ ചിലർ അമിത പലിശയിൽ ആകൃഷ്ടരായി Popular പോലുള്ള സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുന്നു. വലിയ കെട്ടിടവും set up ഉം tie കെട്ടിയ കുറെ യുവാക്കളും സുന്ദരികളായ യുവതികളും തേനൂറുന്ന സംസാരവും പിന്നെ വൃത്ത ത്തിലും ചതുരത്തിലും ഉള്ള സീലുകളും മാനേജരുടെ സുന്ദരൻ ഒപ്പും കാണുമ്പോൾ നമ്മൾ വിചാരിക്കും സംഗതി കൊള്ളാമല്ലോ എന്ന്. ആ ഒപ്പ് നമ്മളെ ഒപ്പിക്കാൻ ആയിരുന്നു എന്ന് പിന്നീടാണ് മനസ്സിലാകുന്നത്.
നമുക്ക് അറിയില്ലാത്ത ഒരു കാര്യത്തിൽ അത് അറിയാവുന്നവരോട് ചോദിക്കുന്നത് നല്ലതാണ്.പക്ഷേ ചിലർ അഭിപ്രായം ചോദിക്കുകയില്ല.പ്രത്യേകിച്ചു finance കാര്യങ്ങൾ. വിവാഹ ആലോചനകളും രഹസ്യമായി വെക്കും. തട്ടിപ്പിന് ഇരയായി കഴിയുമ്പോഴാണ് രഹസ്യം പരസ്യമാകുന്നത്.
നിയമം തട്ടിപ്പുകർക്ക് അനുകൂലമാണ്. Pauper ഹർജി കൊടുത്തു അവർ രക്ഷപ്പെടും. കേസ് നടത്താൻ അവർക്ക് പണം പുഷ്പം പോലെയുണ്ട്.
ലോകത്തിൽ ഏറ്റവും അധികം തട്ടിപ്പ് നടത്തുന്നത് നൈജീരിയ്ക്കാർ ആണ്. ഇപ്പോൾ അവരുടെ തട്ടിപ്പിന് അല്പം ശമനം ഉണ്ടായിട്ടുണ്ട്.അനേകം മലയാളികൾ അവരുടെ തട്ടിപ്പിന് ഇരയായി ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയിട്ടുണ്ട്.
ഡൽഹി, ജർഖണ്ട്, ഹരിയാന മുതലായ State കളിലെ തട്ടിപ്പുകാർ അവിടെ ഇരുന്നുകൊണ്ട്
പ്രബുദ്ധരായ ചില മലയാളികളെ പറ്റിച്ചു ഒലത്തുന്നുണ്ട്.ഈയിടെയായി ഈ തട്ടിപ്പുകൾ കുറഞ്ഞിട്ടുണ്ട്.
ഞാനും ഒരിക്കൽ ഒരു തട്ടിപ്പിന് ഇരയായി.1993 ൽ.സൗത്ത് ആഫ്രിക്കയിൽ Keval എന്ന ഒരു Travel ഏജൻസി ഉണ്ടായിരുന്നു. ഒരു ഗ്രീക്ക് വനിത ആയിരുന്നു അതിന്റെ നടത്തിപ്പുകാരി. അവർ കുറഞ്ഞ നിരക്കിൽ Ticket വിറ്റി രുന്നു. ഞാൻ അവരിൽനിന്ന് ഒരു പ്രാവശ്യം ticket വാങ്ങി ഇന്ത്യയിലേക്ക് യാത്ര ചെയ്തു. സാധാരണ 5000 Rand ഉള്ള ticket ന് 4000 Rand ആണ് അവർ ഈടാക്കിയിരുന്നത്. ആ rate ൽ 4 ticket ന് ഞാൻ advance ആയി 16000 Rand ബാങ്കിൽ deposit ചെയ്തു. യാത്രക്ക് സമയം എടുത്തിട്ടും ടിക്കറ്റ് കിട്ടിയില്ല. അവർ pauper ആയി. പലർക്കും പണം നഷ്ടപ്പെട്ടു. ആ സ്ത്രീയെ ഞാൻ കണ്ടിട്ടില്ല. വേറെ province ലായിരുന്നു.
ഞാൻ അവർക്ക് കടുപ്പത്തിൽ ഒരു കത്തയച്ചു. You are a thief എന്ന് വ്യക്തമായി പറഞ്ഞു. പക്ഷേ ആ പഠിച്ച കള്ളിക്ക് അത് ഏശുകയില്ല. അവരുടെ വക്കീൽ എനിക്ക് ഒരു മറുപടി അയച്ചു. Thief എന്ന് വിളിച്ചത് ശരിയായില്ല എന്നു പറഞ്ഞു. എന്തായാലും പണം പോയി. ഒരു ലക്ഷം രൂപക്ക് തുല്യം.
നിയമം തട്ടിപ്പുകർക്ക് അനുകൂലമാണ്. കേസ് നേരിടാൻ അവർ തയ്യാറാണ്.കാരണം, തട്ടിയെടുത്ത പണം അവർക്ക് ഉണ്ട്.
ഇന്ത്യയിലെ ചില നിയമങ്ങൾ പരിഹാസ്യമാണ്. ചില നിയമങ്ങൾ 19 ആം നൂറ്റാണ്ടിലെ ആണ്. ക്രിമിനലുകൾക്ക് അവ ഒരു big joke മാത്രം.
Happy ഓണം
Comments
Post a Comment