മഴക്കാലം ഒരു പരി സമാപ്തിയിലേക്ക് എത്തുന്ന സൂചനകൾ കാണുന്നു. മഴയുടെ ശക്തിയും duration നും കുറഞ്ഞു. രാവിലെ 5.30ന് ഒരു മഴ പെയ്തു.10 മിനിറ്റ് മാത്രം. ശല്യം ഒന്നും ചെയ്യാത്ത ,സൗമ്യമായ മഴ. കുമ്പള പൂവുകളിൽ മുത്തു മണികൾ വാരി വിതറിയ സുപ്രഭാതം.
6 മണി മുതൽ drive way യിൽ morning walk ആണ്. Sit out ൽ വെച്ചിരിക്കുന്ന Caravan എന്ന music സിസ്റ്റത്തിൽ നിന്ന് ഭക്തി ഗാനങ്ങൾ കേട്ടുകൊണ്ടാണ് നടക്കുന്നത്. ഇത് Bluetooth മായി pair ചെയ്യാമെന്ന് എന്റെ grandson ആണ് കാണിച്ചു തന്നത്. വൈകീട്ട് sit out ൽ ഇരുന്ന് മറ്റു പാട്ടുകൾ കേൾക്കും.18000 രൂപ കൊടുത്തു വാങ്ങിയ സിസ്റ്റത്തിന് sound കൂടുതലാണ്.
6.20 ന് പത്രക്കാരൻ വരും. Relay യിൽ baton exchange ചെയ്യുന്നതുപോലെയാണ് അവൻ എനിക്ക് പത്രം തരുന്നത്. ശ്വാസം വിടാൻ പോലും അവന് സമയമില്ല.
പത്രം മുഴുവൻ ഒറ്റയിരിപ്പിന് വായിച്ചു തീർക്കാൻ ഏറെ സമയം എടുക്കും. അതുകൊണ്ടു ഒന്ന് ഓടിച്ചു നോക്കിയിട്ട് പിന്നത്തേക്ക് മാറ്റി വെക്കും.
കടകളിലേക്ക് 3 minute നടന്നാൽ മതി. എന്നാൽ weight കൂടുതൽ ഉണ്ടെങ്കിൽ കാറിൽ പോകും.4 kg ആണെങ്കിൽ കയ്യിൽ തൂക്കി പിടിച്ചു കൊണ്ടുവരാം.
ഇന്ന് ഒരു നല്ല ദിനമാണ്. പ്രത്യേകിച്ചു ഞങ്ങളുടെ പൂച്ചക്കും അതിന്റെ 3 മാസം പ്രായമുള്ള കുഞ്ഞിനും. പൂച്ചയ്ക്ക് മീൻ ആണ് ഭക്ഷണം. പാലും meat ഉം ഒന്നും വേണ്ടാ. വളരെ നിർബന്ധിച്ചാൽ അല്പം പശുവിൻ പാൽ കുടിക്കും.
ഭാഗ്യവശാൽ ഇന്ന് മീനിന് വില കുറവാണ്. കഴിഞ്ഞ ആഴ്ച്ച കിട്ടാനില്ലാതിരുന്ന കൊഴുവ ഇന്ന് 120 രൂപക്ക് ലഭ്യമാണ്. അയല 120.കേര 280.
പൂച്ചക്കുവേണ്ടി കൊഴുവ 2kg വാങ്ങി. സ്വന്തം ഉപയോഗത്തിന് കേരയും.
പൈകയിൽ shopping ന് പറ്റിയ സമയം രാവിലെ 7.30 മുതൽ 8 മണി വരെയാണ്. തിരക്ക് ഒട്ടുമില്ല. parking ന് ധാരാളം ഇടമുണ്ട്.
Chicken ന് വൻ വിലയിടിവ്. കഴിഞ്ഞ ആഴ്ച്ച105 ആയിരുന്നത് 88 മാത്രം. To make hay while the sun shines എന്ന ചൊല്ല് ഓർത്തു. മലയാളത്തിൽ പറഞ്ഞാൽ "കാറ്റു നോക്കി തൂ റ്റുക."ഒട്ടും പിശുക്കേണ്ട കാര്യമില്ല. Local business നെ support ചെയ്യേണ്ടത് നമ്മുടെ കടമയാണ്. മാത്രമല്ല ഈ കടക്കാർ വളരെ സ്നേഹവും ബഹുമാനവും ഉള്ളവരാണ്. തട്ടിപ്പും വെട്ടിപ്പും ഒരിക്കലുമില്ല. എല്ലാ കടകളും അടുത്തടുത്തു ആണ്. എന്നാൽ നല്ല gap ഉണ്ട്. വൃത്തിയും ഉണ്ട്.
കോവിഡ് പൈകയിലും എത്തിയിരിക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കുന്നുണ്ട്. എല്ലാവരും mask ധരിക്കുന്നു. അകലം പാലിക്കുന്നു.
ഇന്ന് World Citizens Day ആണെന്ന് ഒരു post കണ്ടു. എന്തായാലും എന്റെ orchard ൽ ഒരു surprise കണ്ടു. ആദ്യത്തെ ചക്കകൾ ഉണ്ടായിരിക്കുന്നു.2016ൽ നട്ട പ്ലാവ് ആണ്. കഴിഞ്ഞ കൊല്ലം 20 ചക്ക കായ്ച്ചു. വരിക്കയാണ്. മധുരം കുറവാണ്. എന്തായാലും കാഴ്ച്ചക്ക് ഭംഗിയുണ്ട്.
Senior Citizens Day യിൽ ഒരു ചെറിയ സന്തോഷം.
Comments
Post a Comment