പിണറായിയും Macbeth ഉം തമ്മിൽ എന്തു ബന്ധം? ഇവർ തമ്മിൽ സമാനതകൾ ഉണ്ട്. Macbeth നാടകം വായിച്ചിട്ടുള്ളവർക്ക് ഇത് എളുപ്പത്തിൽ മനസ്സിലാകും.
Macbeth ഒരു tragic hero ആണ്. അതായത് ഉന്നത സ്ഥാനത്ത് ഇരുന്ന ,ജനസമ്മതനായ ഒരു നേതാവായിരുന്നു അദ്ദേഹം. നല്ല മനുഷ്യനായിരുന്നു അദ്ദേഹം. എന്നാൽ അധികാര മോഹം
അദ്ദേഹത്തെ വഴി തെറ്റിച്ചു. അധികാരം നിലനിർത്താൻ വേണ്ടി നീചമായ കൊലകൾ ചെയ്യുന്ന ഒരു ഏകാധിപതി ആയി Macbeth മാറി. നന്മയുടെ ശക്തികളുടെ ഒരു കൂട്ടായ്‌മ Macbeth നെ തൂത്തെറിയുന്നു.
പിണറായി ഒരു tragic ഹീറോ ആണെന്ന് പറയാറായിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ count down തുടങ്ങിക്കഴിഞ്ഞു. ശത്രുക്കൾക്കുപോലും സഹതാപം തോന്നിക്കുന്ന വിധമാണ് count down.
ഒന്നോ രണ്ടോ similarities മാത്രമാണ് ഇവിടെ പറയുന്നത്. Macbeth നാടകത്തിൽ Macbeth രംഗ പ്രവേശം ചെയ്യുന്നത് വിജയ ശ്രീ ലാ ളിതനായ ഒരു hero ആയിട്ടാണ്. പരമ വീര ചക്രം ലഭിച്ച സൈന്യാധിപൻ. Duncan രാജാവിന്റെ കണ്ണിലുണ്ണി.
2016 ൽ വൻ ഭൂരിപക്ഷം നേടി പിണറായി വിജയൻ മുഘ്യമന്ത്രി ആയത് ഈ Macbeth നെ പോലെയാണ്.പക്ഷേ ഇന്ന് അദ്ദേഹത്തിന്റെ അവസ്‌ഥ Act 5ലെ Macbeth ന്റെ അവസ്ഥയാണ്. ഇത് വിശദീകരിക്കാൻ അനേകം പേജ് വേണ്ടിവരും. അതുകൊണ്ട് അതിന് തുനിയുന്നില്ല.
Macbeth നാടകത്തിന്റെ ആദ്യ രംഗത്ത് 3മന്ത്രവാദിനികൾ Fair is foul and foul is fair എന്ന് പറയുന്നു. അതായത് നല്ലതായി തോന്നുന്ന കാര്യം ചീത്തയായിരിക്കാം. ചീത്തയായത് നല്ലത് ആയിരിക്കാം. എന്തായാലും ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒരു riddle ആണ് അത്. ഇതുപോലെ ഒരു പഴഞ്ചൊല്ല് പിണറായി പറഞ്ഞിട്ടുണ്ട്."ഉപ്പ്‌തിന്നവർ വെള്ളം കുടിക്കും"
ഇത് ആരെപ്പറ്റിയാണ് പറഞ്ഞത്? ഇതിലാണ് ദുരൂഹത. സ്വപ്ന, ശിവ ശങ്കർ എന്നിവരെപ്പറ്റി ആയിരിക്കാം. സ്വർണ്ണ കള്ളക്കടത്തിൽ ഉൾപ്പെട്ട എല്ലാവരെയും പറ്റി ആയിരിക്കാം. KT ജലീൽ ഉപ്പു തിന്നവരിൽ ഉൾപ്പെടുമോ? വ്യക്തതയില്ല.
ഉപ്പ് തിന്നവർ വെള്ളം കുടിക്കും എന്ന് പറയുന്നതിന്റെ അർത്ഥം കുറ്റം ചെയ്തവർ ശിക്ഷിക്ക പ്പെടണം എന്നാണ്. വളരെ വൈകി ആണെങ്കിലും ശിവശങ്കർ ഒരു വഞ്ചകനാണ് എന്ന് മന്ത്രി സുധാകരൻ പറഞ്ഞു. എന്തേ സ്വപ്നയെ വിട്ടു കളഞ്ഞത്?
ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. സ്വർണ്ണ കടത്തു കേസ് ൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെങ്കിൽ ശക്തമായ തെളിവുകൾ വേണം. തെളിവ്‌ശേഖരണത്തിന്റെ ഭാഗമായി Secretariat ലെ CCTV ദൃശ്യങ്ങൾ NIA അവശ്യപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞിട്ടും സർക്കാർ അത് കൊടുക്കുന്നില്ല. എന്തോ ഒളിച്ചു വെക്കാനുള്ള ശ്രമമാണ് ഇതെന്ന് വ്യക്തം. ചിലത് ഇടിവെട്ടി നശിച്ചുപോയി എന്ന് പച്ച കള്ളവും പറഞ്ഞു.
പക്ഷേ NIA പിള്ളേരുകളിയല്ല.
Comments
Post a Comment