ഒരു കാര്യം തുറന്നു പറയാതെ വയ്യ. ഞാൻ മഴയുടെ ഒരു ആരാധകനാണ്. ഇന്നത്തെ സാഹചര്യത്തിൽ അങ്ങനെ പറയുന്നത് ക്രൂരതയാണ്, selfishness ആണ്. കാരണം മഴയും മണ്ണിടിച്ചിലും മൂലം അനേകം ആളുകൾ ദുരന്തത്തിലാണ്.അനേകം പാവപ്പെട്ട തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു.
തോട്ടം തൊഴിലാളികളുടെ കാര്യം കഷ്ടമാണ്. നമ്മൾ ചായ, കാപ്പി മുതലായവ വാങ്ങുമ്പോൾ വലിയ വില കൊടുക്കുന്നു. ഈ പണമെല്ലാം എങ്ങോട്ടു പോകുന്നു? പാവപ്പെട്ട തൊഴിലാളികൾക്ക് സുരക്ഷിതമായ വീടുകൾ ഇല്ല.19 ആം നൂറ്റാണ്ടിലെ ലയങലിലാണ് അവർ താമസിക്കുന്നത്. അവ മണ്ണിടിച്ചിലിൽ തകർന്നു വീണു. അനേകം പേരെ കാണാനില്ല.
ദക്ഷിണാഫ്രിക്കയിലെ സ്വർണ്ണ ഖനികളിൽ ആഫ്രിക്കർ വളരെ അധികം exploit ചെയ്യപ്പെട്ടിരുന്നു. അതേ അവസ്ഥയാണ് തോട്ടം തൊഴിലാളികളുടേതെന്ന് തോന്നുന്നു.
എന്തായാലും ഇന്ന് അപൂർവ്വമായി നീണ്ട മഴ പെയ്ത ഒരു ദിവസമായിരുന്നു. തുള്ളിക്കൊരു കുടം എന്ന രീതിയിൽ ഉള്ള മഴ. morning walk ഉം gardening ഉം മുടങ്ങി. തണുപ്പുള്ള ദിവസം. breakfast ന് ചക്കയും വെള്ള കാന്താരി ചമ്മന്തിയും. വെള്ള കാന്താരിക്കു എരിവ് അല്പം കുറവുണ്ട്. ഇത് ആവശ്യത്തിലധികം ഉണ്ട്. മിച്ചമുള്ളത് പലർക്കും കൊടുക്കാറുണ്ട്. ഒറിജിനൽ കാന്താരിയും സുലഭമാണ്. ചക്ക അരിഞ്ഞു freezer ൽ വെച്ചിരുന്നതാണ്. taste ന് ഒരു കുറവും ഇല്ല.
Fruits ന് കടയിൽ പോകേണ്ട ആവശ്യമില്ല. പപ്പായയും റമ്പുടാനും സുലഭമാണ്. മഴ നനഞ്ഞു കുറെ rambutan പറിച്ചു. ചുവപ്പും മഞ്ഞയും ഉണ്ട്. ഏറ്റവും നല്ല ഇനം ആണ്.
സ്വന്തമായി വനവും തോടും വെള്ളച്ചാട്ടവും ഉണ്ടെന്നു പറഞ്ഞാൽ പലരും വിശ്വസിക്കുകയില്ല.2017 ൽ റബ്ബർ തടി വെട്ടി വിറ്റു. റബ്ബർ കൃഷി ഉപേക്ഷിച്ചു. ആ സ്ഥലം ഒരു ചെറിയ വനം ആയി മാറുന്നു. കൈതചക്ക കൃഷിക്ക് കൊടുക്കാൻ ചിലർ suggest ചെയ്തു. പ്രകൃതിയെ നശിപ്പിച്ചിട്ട് ആദായം ഒന്നും വേണ്ടെന്നു വെച്ചു.
മഴക്കാലത്തു ഒന്നോ രണ്ടോ ആഴ്ച്ച എന്റെ orchard ലേക്ക് ഒരു വെള്ളച്ചാട്ടവും തുടർന്ന് ഒരു തോടും രൂപപ്പെടാറുണ്ട്. പല പറമ്പുകളിൽ നിന്ന് ഒഴുകി വരുന്ന വെള്ളം റോഡിൽ നിന്ന് ഓർച്ചർഡിലേക്ക് പതിക്കുന്നതാണ് വെള്ളച്ചാട്ടം. മനോഹരമായ ഒരു കാഴ്ചയാണ് ഇത്. ഇന്നത്തെ വെള്ളപ്പാച്ചിൽ ഉഗ്രമായിരുന്നു. ഇത് ഒന്നോ രണ്ടോ ആഴ്ച്ച തുടരും.
Comments
Post a Comment