Do not count your chickens before they hatch എന്ന് ഒരു ചൊല്ലുണ്ട്. അതായത് മുട്ടകൾ മുഴുവൻ വിരിഞ്ഞിട്ട് എണ്ണിയാൽ മതി. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ കഥ ഈ ചൊല്ലിനെ ഓർമ്മിപ്പിക്കുന്നു. ആദ്യഘട്ടം വളരെ വിജയകരമായിരുന്നു. പക്ഷേ നമുക്ക് വേറൊരു ചൊല്ലുണ്ട്. വരാനുള്ളത് വഴിയിൽ തങ്ങുകയില്ല. ഇന്ന് കേരളത്തിൽ കോവിഡ് ഒരു സുനാമി പോലെ ആഞ്ഞടിക്കുകയാണ്. മരണ സംഖ്യ ചെറുതാണ് എന്ന ഒരു ആശ്വാസം ഉണ്ട്.
ആദ്യ ഘട്ടത്തിൽ ശൈലജ ടീച്ചർ നടത്തിയിരുന്ന പത്ര സമ്മേളനം പിന്നീട് പിണറായി ഏറ്റെടുത്തു. ഇത് പുലിവാൽ പിടിച്ചതുപോലെ ആയി. അതായത് പത്ര സമ്മേളനം ഉദ്ദേശിച്ച ഫലം കണ്ടില്ല. വിപരീത ഫലമാണ് ഉണ്ടായത്. ചക്കിന്‌വെച്ചത് കൊക്കിന് കൊണ്ടു.
പിണറായിയുടെ യശസ്സ് boost ചെയ്യാൻ ആയിരിക്കാം അദ്ദേഹം തന്നെ പത്ര സമ്മേളനം ഏറ്റെടുത്തത്. ഇപ്പോൾ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്‌ഥ ആയി.
Familiarity breeds contempt എന്നൊരു ചൊല്ലുണ്ട്. അതായത് കൂടുതൽ ഇടപഴകിയാൽ മതിപ്പ് പോകും.നൈജീരിയയിൽ വെച്ചാണ് ഞാൻ ഈ ചൊല്ല് പഠിച്ചത്.1981ൽ ഞങ്ങൾ പഠിപ്പിച്ചിരുന്ന Shuwa Teachers College ന്റെ പ്രിൻസിപ്പൽ Mr KM Adda ആണ് ഇത് പറഞ്ഞത്. അദ്ദേഹം ഒരു മായ പോലെ ആയിരുന്നു. അധ്യാപകർക്കു പോലും അദ്ദേഹത്തെ നേരിട്ടു കാണാൻ അനുവാദം ഇല്ലായിരുന്നു. വല്ല പ്രശ്നവും ഉണ്ടെങ്കിൽ Vice പ്രിൻസിപ്പലിനെ കണ്ട് പരിഹരിച്ചു കൊള്ളണം.
എത്ര കൊലകൊമ്പൻ ആയാലും അധികനേരം പ്രത്യക്ഷപ്പെട്ടാൽ ജനങ്ങൾക്ക് ബോറടിക്കും. അമിതാബ് ബച്ചൻ, അക്ഷയ് കുമാർ, മോഹൻലാൽ മുതലായ നടന്മാർ ചില പരസ്യങ്ങളിൽ appear ചെയ്യാറുണ്ട്. കൂടിയാൽ 2 minute. അതിനപ്പുറം പോയാൽ ജനം remote എന്ന ആയുധം പ്രയോഗിക്കും.
പിണറായി വിജയന്റെ പത്ര സമ്മേളനങ്ങൾ bore ആയി. കോവിഡ് വ്യാപനം കൂടി. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞതുപോലെ സ്വർണ്ണകള്ളക്കടതത് വിവാദം വാർത്തകളിൽ കത്തിക്കയറി. സർക്കാരിനെതിരെ ചോദ്യശരങ്ങൾ ചീറി പ്പാഞ്ഞു. പത്രസമ്മേളനത്തിൽ വാക്കു തർക്കം ഉണ്ടായി. പിണറായിയെ പരിഹസിച്ച് ട്രോളുകൾ പെരുകി. അവസാനം സ്വയം നിരീക്ഷണത്തിൽ പോയി പിണറായി വിജയൻ പുലിവാലിൽ നിന്ന് പിടിവിട്ടു. ശുഭം.
ഇപ്പോൾ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനവും വാക്കു തർക്കവും ശകാരവും tension ഉം ഒന്നുമില്ല. മനസ്സിന് നല്ല ഒരു relaxation ഉണ്ട്. Newsreaders ഭംഗിയായി അവരുടെ ജോലി ചെയ്യുന്നു.10 മിനിറ്റ് കൊണ്ട് എല്ലാം മണി മണി പോലെ വ്യക്തമാക്കുന്നു.
Comments
Post a Comment