കോവിഡ് കാലത്ത് ലോകമൊട്ടാകെ നഷ്ടത്തിന്റെ കണക്കുകൾ മാത്രമേയുള്ളൂ. ലക്ഷക്കണക്കിന് മനുഷ്യ ജീവൻ നഷട്ടപ്പെടുന്നു.സാമ്പത്തിക നഷ്ടം ഏറെ. സ്പോർട്സ്, സിനിമ, കല, സാഹിത്യം എല്ലാം നഷ്ടത്തിലാണ്.
കേരളത്തിൽ സിനിമയും sports ഉം ഒക്കെ നിലച്ചു. ഇപ്പോൾ പ്രധാന entertainment TV യിൽ അന്തി ചർച്ചയും മുഖ്യ മന്ത്രിയുടെ വാർത്തയും ആണ്. രണ്ടും പരസ്പരം ബന്ധപ്പെട്ടതാണ്.
വിഷയം കോവിഡ് ആണെങ്കിൽ അതിൽ വിവാദം കുറവാണ്. ഇപ്പോൾ വിവാദം ശിവശങ്കറും സ്വപ്നയും ഉൾപ്പെട്ട സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ office നും പങ്കുണ്ടോ എന്നതാണ്. ഇതാണ് അന്തി ചർച്ചയുടെ കാതൽ.
ഓരോ ദിവസത്തെയും കോവിഡ് കണക്കുകൾ ആണ് മുഖ്യ മന്ത്രിയുടെ വാർത്താ വായനാ സമ്മേളനത്തിന്റെ ഉദ്ദേശം. വാർത്താ സമ്മേളനം എന്ന് പറയാൻ പറ്റില്ല. കാരണം ഇഷ്ടമുള്ള ചോദ്യങ്ങളെ ചോദിക്കാവൂ. ചോദിച്ചാൽ മുഖ്യമന്ത്രി തട്ടിക്കയറും. പിന്നെ ചോദ്യം ചോദിക്കുന്നവരെ സൈബർ ഗുണ്ടകൾ സോഷ്യൽ മീഡിയയിൽ ആക്രമിക്കും. അതുകൊണ്ട് ഇഷ്ടമില്ലാത്ത ചോദ്യങ്ങൾ ചോദിക്കാൻ മധ്യമക്കർക്ക് ഭയമാണ്.
ഒരു പയ്യൻ ,തന്റെ പിതാവിന്റെ കാർ അനുവാദമില്ലാതെ എടുത്ത് ഓടിച്ചു നിയന്ത്രണം വിട്ട് തലകുത്തി മറിഞ്ഞു വഴിപോക്കരെ ഇടിച്ച് കൊല്ലുന്നു എന്ന് വെക്കുക. ഇതിൽ ആ പയ്യൻ മാത്രമല്ല, പിതാവും കുറ്റക്കാരനാണ്. അയാൾ കാർ key ഭദ്രമായി സൂക്ഷിച്ചില്ല. മകന് ഒരു code of conduct കൊടുത്തില്ല.
ഇവിടെ പിണറായി പിതാവും ശിവശങ്കരൻ പയ്യനുമാണ്.പയ്യൻ തോന്ന്യാസം ചെയ്ത് നാണക്കേട് ഉണ്ടാക്കി. പിതാവ് ഉത്തരവാദിയാണ്.
പിണറായിയെ defend ചെയ്യാൻ പാർട്ടി വക്താക്കൾ അന്തി ചർച്ചകളിൽ നടത്തുന്ന അഭ്യാസങ്ങൾ പരിതാപകരമാണ്. അവർ വിഷയം മാറ്റുന്നു. അലറുന്നു.മറ്റുള്ളവരുടെ സംസാരം തടയുന്നു. കൈ ചൂണ്ടി agressive ആയി ആക്രോശിക്കുന്നു. ഒരു പ്രയോജനവും ഇല്ല. നമ്മൾ ഓടിക്കുന്ന കാർ ഒരു ചെളിക്കുണ്ടിൽ വീണാൽ, കൂടുതൽ accelerate ചെയ്താൽ കാർ കൂടുതൽ stuck ആകും. ഇതാണ് ചാനൽ ചർച്ചകളിൽ സിപിഎം വക്താക്കൾക്ക് സംഭവിക്കുന്നത്.
6 മണിക്ക് മുഖ്യമന്ത്രിയുടെ വാർത്താ വായന കൊണ്ട് എന്ത് പ്രയോജനം ഉണ്ട്‌എന്ന് അറിഞ്ഞുകൂടാ. കോവിഡ് കണക്കുകൾ ചാനൽ newsreaders വായിച്ചാലും ജനങ്ങൾക്ക് മനസ്സിലാകും. മാത്രമല്ല, medical experts നിത്യവും കോവിഡ് കണക്കുകൾ ചർച്ച ചെയ്യുന്നുണ്ട്.
പിണറായി ഒരാഴ്ചത്തെ വിദേശ യാത്രക്ക് പോയാൽ കോവിഡ് വാർത്ത നിർത്തിവെക്കുമോ? ഇല്ല എന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ ചിലപ്പോൾ മറ്റുള്ളവർക്ക് വായിക്കാൻ അവസരം കൊടുക്കുകയല്ലേ നല്ലത്?പിന്നെ ഈ വായന 15 മിനിറ്റ് ആയി കുറച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?ചില ട്രോള് കളിൽ ജഗതി ചോദിക്കുന്നതുപോലെ.
ഇന്ന് മുഖ്യമന്ത്രിയുടെ കോവിഡ് വാർത്താ വായന ഇല്ല.
ReplyDelete