ഒരു മികച്ച ഗാനം അല്ലെങ്കിൽ മികച്ച പ്രസംഗം എന്ന് പറയുന്നത് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. technology യുടെ പുരോഗതി കാരണം നമുക്ക് ഇഷ്ടമുള്ള പാട്ടും സിനിമയും പ്രസംഗവും ഒക്കെ വീണ്ടും വീണ്ടും കേൾക്കാനുള്ള ഭാഗ്യം ഉണ്ട്.
ലോക ചരിത്രത്തിൽ ഇടം പിടിച്ച ചില പ്രസംഗങ്ങൾ ഉണ്ട്. ഏബ്രഹാം ലിംകൻ,Churchil, John കെന്നഡി, മാർട്ടിൻ Luther King, Nelson Mandela മുതലായവരുടെ പ്രസംഗങ്ങൾ പ്രസിദ്ധമാണ്.
1957ൽ നമ്മുടെ വിദേശമന്ത്രി ആയിരുന്ന VK കൃഷ്ണമേനോൻ കശ്‌മീർ വിഷയത്തിൽ ഇന്ത്യയുടെ അവകാശം ഊന്നിപ്പറഞ്ഞു UN ൽ നടത്തിയ പ്രസംഗം പ്രസിദ്ധമാണ്. 7 മണിക്കൂർ 48 മിനിറ്റ് നീണ്ട ആ പ്രസംഗത്തിനിടയിൽ അദ്ദേഹം കുഴഞ്ഞുവീണു. പക്ഷേ ഒരു മണിക്കൂറിനു ശേഷം അദ്ദേഹം പ്രസംഗം തുടർന്നു. കൃഷ്ണ മേനോന്റെ record ഇന്നും നില നിൽക്കുന്നു.
കേരള നിയമസഭയിൽ പിണറായി വിജയൻ 3മണിക്കൂർ 45 മിനിറ്റ് നീണ്ട ഒരു പ്രസംഗം ചെയ്തു. ഈ marathon പ്രസംഗത്തിന് ചരിത്രത്തിൽ എന്തെങ്കിലും സ്ഥാനമുണ്ടോ?
ഇല്ല എന്നാണ് ഉത്തരം. പക്ഷേ പാർട്ടി അണികൾ അത് സമ്മതിക്കുകയില്ല.
പഴയ മാര്പാപ്പമാരും പിണറായിയും ഒരു പോലെയാണ്. മാര്പാപ്പക്ക് തെറ്റ് പറ്റുകയില്ല എന്നാണ് കത്തോലിക്ക സഭയുടെ വിശ്വാസം. മാര്പാപ്പക്ക് അപ്രമാദിത്വം ഉണ്ട്.(infallibility)
കമ്മ്യൂണിസ്റ്റ് മാർപാപ്പ ആയ പിണറായി വിജയന് ഒരിക്കലും തെറ്റ് പറ്റുകയില്ല. അദ്ദേഹം നിത്യവും നുണ പറഞ്ഞാലും അത് സത്യമാണ്.
ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ വിഷയം മാറ്റി കാടു കയറി പിണറായി 3മണിക്കൂർ പ്രസംഗം വായിച്ചു. ഈ പ്രസംഗം മുഴുവൻ കേട്ടവരെ സമ്മതിച്ചു കൊടുക്കണം.
ഞാൻ കേട്ടില്ല. തീർന്നോ എന്നറിയാൻ ഇടയ്ക്കിടെ നോക്കി. ചാനൽ മാറ്റി. ജോലികൾ ചെയ്തു.
കേരളത്തിലെ ചില അന്വേഷണ Commission റിപ്പോർട്ട് പോലെയാണ് പിണറായിയുടെ പ്രസംഗം. ഉദാഹരണമായി സോളാർ കമ്മീഷൻ റിപ്പോർട്ട്. വർഷങ്ങൾ എടുത്ത്, കോടിക്കണക്കിന് രൂപ മുടക്കി റിപ്പോർട്ട് ഉണ്ടാക്കി. പതിനായിരകണക്കിന് പേജുകൾ. ഉന്തുവണ്ടിയിലാണ് റിപ്പോർട്ട് കൊണ്ടുപോയത്. ഈ പേജുകൾ ആരും വായിക്കുകയില്ല.
Brevity is the soul of wit എന്ന് Hamlet നാടകത്തിൽ Polonius പറയുന്നുണ്ട്. അതായത് കാര്യങ്ങൾ വളച്ചു കെട്ടാതെ പറയുന്നതാണ് ബുദ്ധി.
കേരളത്തിൽ സത്യസന്ധമായ, സുതാര്യമായ, കാര്യക്ഷമതയുള്ള ഭരണം ഇല്ല. എല്ലാം ഒരു തമാശയാണ്. Comedy യാണ്. സെക്രെറ്ററിയേറ്റിലെ തീ പിടുത്തം ഉദാഹരണം. Switch off ചെയ്യാൻ പോലും അവിടെ ആർക്കും ഉത്തരവാദിത്തം ഇല്ല.
നരേന്ദ്ര മോദിയുടെ പ്രസംഗങ്ങൾ വളരെ short ആണ്. ഇതിന് 2 കാരണങ്ങൾ ഉണ്ട്. 1.അദ്ദേഹത്തിന് പിടിപ്പത് ജോലിയുണ്ട്. 2.അഴിമതി ആരോപണങ്ങൾ ഇല്ല.
Comments
Post a Comment