Skip to main content

ഒരു happy weekend

 കേരളത്തിൽ മഴക്കാലം തീർന്ന ലക്ഷണമാണ്.വെള്ളം എല്ലാം ഒഴുകിപ്പോയി. നല്ല സൂര്യപ്രകാശം ഉണ്ട്. വലിയ ചൂടോ തണുപ്പോ ഇല്ല. ഏറ്റവും നല്ല weather ആണ്. രാത്രിയിൽ ഉറങ്ങുമ്പോൾ fan പോലും വേണ്ടാ. എല്ലായിടത്തും ഇതേ സ്ഥിതിയാണോ എന്ന് അറിഞ്ഞു കൂടാ.

കോവിഡ് കാരണം ജനങ്ങൾ പലവിധത്തിൽ വ്യഥ അനുഭവിക്കുന്നു. അതിൽ ഒന്നാണ് മക്കൾ വിദേശത്തോ ഇന്ത്യയിൽ മറ്റ്‌ state കളിലോ കുടുങ്ങിയ അവസ്ഥ.Senior citizens ആണ് ഈ വ്യഥ കൂടുതൽ അനുഭവിക്കുന്നത്. ജീവിത സൗകര്യങ്ങൾ എല്ലാം ഉള്ളതുകൊണ്ടു മാത്രം നമുക്ക് പൂർണ്ണമായ സന്തോഷം ലഭിക്കുന്നില്ല. നമുക്ക് ഉള്ളത് share ചെയ്യുമ്പോൾ ആണ് സന്തോഷം തോന്നുന്നത്. നമ്മുടെ മക്കളും പേരകുട്ടികളും കൂടെയുണ്ടെങ്കിൽ സന്തോഷിക്കാൻ ഏറെയുണ്ട്. ഉള്ള മക്കൾ എല്ലാം വിദേശത്തുള്ള Senior citizens ഏറെയുണ്ട്. പോക്കുവരവില്ലാത്തത്തിന്റെ ശൂന്യത അനുഭവിക്കുന്നവർ ഏറെയാണ്.

ഞങ്ങളുടെ രണ്ടു മക്കളിൽ ഒരാൾ കോഴിക്കോട്ടും മറ്റെ ആൾ ഓസ്ട്രേലിയയിലും ആണ്. ഈ മാസങ്ങളിൽ ഓസ്ട്രേലിയ visit ചെയ്യാൻ ഉദ്ദേശിച്ചിരുന്നതാണ്.അത് ഇല്ലാതായി.

എന്തായാലും മൂത്ത മകളും കുടുംബവും

ആറു മാസത്തെ ഇടവേളക്കു ശേഷം ഇന്നലെ എത്തി. കുറെ ദിവസം ഇവിടെ ഉണ്ടായിരിക്കും

പണ്ട് ഗാന്ധിജി ഇന്ഗ്ലണ്ടില്  പോകുമ്പോൾ സ്വന്തം ആടിനെ കൂടെ കൊണ്ടുപോയിരുന്നു എന്ന് കേട്ടിട്ടുണ്ട്. അതുപോലെ  എന്റെ പേരക്കുട്ടി അവളുടെ  love birds നെ കൊണ്ടു വന്നിട്ടുണ്ട്. ഇവിടെ ഒരു പൂച്ചയും കുഞ്ഞും ഉണ്ട്. കിളികളെ കണ്ടപ്പോൾ പൂച്ചയ്ക്ക് ഒരു ആഗ്രഹം അവയെ പിടിക്കാൻ. പക്ഷേ കൂട് ബലമുള്ളതാണ്.വീടിനുള്ളിൽ ആണ് വെച്ചിരിക്കുന്നത്.

കുട്ടിക്ക് പൂച്ച കുഞ്ഞിനെ കയ്യിൽ എടുത്തു തലോലിക്കണം എന്നുണ്ട്. പക്ഷെ അവൻ സാമൂഹിക  അകലം കർശനമായി പാലിക്കുന്നവനാണ്. ദേഹത്തു തൊട്ടുള്ള ലോഹ്യം വേണ്ട. അകലം പാലിച്ചു കാണുന്നതിൽ എതിർപ്പില്ല.2 മീറ്റർ അകലം നിർബന്ധം.

ഇന്നലെ രാത്രി 8 മണി മുതൽ 12 വരെ family ഗാനമേള ആയിരുന്നു. പുതിയ sound system ഉപയോഗിച്ച്. എല്ലാവരും പങ്കെടുത്തു എന്നതാണ് പ്രത്യേകത.  എന്റെ son in law നന്നായി പാടും എന്ന് അറിയില്ലായിരുന്നു. മകളും മരുമകനും ചേർന്ന് ഒരു duet പാടി. കുട്ടികളും പാടി.

എന്റെ nephews 3പേരും നന്നായി പാടുന്നവരാണ്. മലയാളവും ഹിന്ദിയും.

പേഴ്‌സണൽ ആയിട്ട് പറഞ്ഞാൽ വളരെ satisfaction തോന്നി. ഈയിടെ അന്തരിച്ച ചുനക്കര രാമൻ കുട്ടി രചിച്ച ദേവ ദാരു പൂത്തു എന്ന ഗാനം പാടാൻ സാധിച്ചു എന്നതാണ് ഏറ്റവും സന്തോഷം തന്നത്.

ഈ കോവിഡ് കാലത്തെ ഒരു വിഷമം friends നെ നേരിട്ടു കാണാൻ സാധിക്കുന്നില്ല എന്നതാണ്.Family members ന്റെ കാര്യവും അങ്ങനെ തന്നെ. ഉദാഹരണത്തിന് എന്റെ സഹോദരൻ സെബാസ്റ്റ്യൻ kurian TVM ആണ് താമസം. മാസത്തിൽ ഒന്നോ രണ്ടോ തവണ ഇവിടെ വരാറുണ്ടായിരുന്നു. ട്രെയിൻ ഇല്ലാത്തത് കൊണ്ട് 6 മാസമായി വരുന്നില്ല.. ഇവിടെ വരാമെന്ന് promise ചെയ്ത ചില സൗത്ത് ആഫ്രിക്കൻ friends ന് വരാൻ കഴിഞ്ഞില്ല.

കോവിഡിന് ശേഷം അവർ വരുമെന്നാണ് പ്രതീക്ഷ. ആഫ്രിക്കൻ returnee friends എന്ന് പറയുമ്പോൾ അത് ഒരു പ്രത്യേക വികാരമാണ്. അവരോട്100%friendship ആണെങ്കിൽ നാട്ടുകാരോട് 50% .ആഫ്രിക്കൻ returnees നേരത്തെ വിളിച്ചു പറയാതെ ഇവിടെ വന്നാൽ most welcome ആണ്. വന്നാൽ ഒരു ദിവസം ഇവിടെ അന്തിയുറങ്ങണം എന്നത് compulsory ആണ്.





Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...