ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധമായ, ഏറ്റവും വിദ്യാഭ്യാസം ഉള്ള ,മനുഷ്യാവകാശങ്ങൾ ഏറ്റവും വേരുറച്ച സംസ്ഥാനമാണ് കേരളം എന്ന് ചിലർ അവകാശപ്പെടാറുണ്ട്. എന്നാൽ ഈ അവകാശവാദം പൊളിഞ്ഞു വീഴുന്നു രാഷ്ട്രീയ കൊലപാതകം എന്ന കീറാമുട്ടി യിൽ തട്ടി.
രാഷ്ട്രീയ കൊലപാതകം എന്ന പ്രയോഗം തെറ്റാണ്. കാരണം ഇന്ത്യ ഭരണഘടന അനുസരിച്ചു പ്രവർത്തിക്കുന്ന ഒരു ജനാധിപത്യരാജ്യമാണ്. ഈ രാജ്യത്തെ പൗരന്മാർക്ക് ജീവനും സ്വത്തിനും അവകാശമുണ്ട്. ഒരു പൗരന്റെ ജീവനൊടുക്കാൻ ആർക്കും അവകാശമില്ല. അധികാരമില്ല. ഡൽഹി കൂട്ട rape പ്രതികളെ തൂക്കിലേറ്റിയത് എല്ലാവിധ due process അരിച്ചു പെറുക്കി പഴുതടച്ചു ആണ്.
രാഷ്ട്രീയ പ്രേരിത കൊലപാതകം എന്നു പറയുന്നത് പരിഹാസ്യമാണ്. കാരണം രാഷ്ട്രീയ അഭിപ്രായ വ്യത്യാസം കൊലയിൽ തീർക്കാമെന്നു നമ്മുടെ ഭരണഘടന പറയുന്നില്ല. ഏതു കൊലയെയും ഒരു crime എന്ന രീതിയിൽ കണ്ടാൽ മതി. രാഷ്ട്രീയ കൊലപാതകം എന്ന ഓമനപ്പേര് എടുത്തു കളയണം. കേരളത്തിൽ സെൻട്രൽ ജയിലിൽ രാഷ്ട്രീയ തടവുകാർക്ക് പ്രത്യേക സെല്ലും സൗകര്യങ്ങളും ഉള്ളതായി കേൾക്കുന്നു. ഇത് ഒരു mockery ആണ്.
കേരളത്തിൽ വെട്ടിക്കൊല ഒരു പതിവായിട്ടുണ്ട്. വെറും വാക്കുതർക്കമാണ് ചിലപ്പോൾ വെട്ടിക്കൊലക്ക് കാരണം. കാസർകോട്ട് ഈയിടെ കുറെ യുവാക്കൾ ചേർന്ന് ഒരു യുവാവിനെ കൊന്നു. പ്രതികളിൽ രണ്ടുപേർ ആല്മ ഹത്യ ചെയ്തു.
കേരളത്തിൽ കൊലയും ആല്മ ഹത്യയും കൂടി വരികയാണ്. കടക്കെണിയിൽപ്പെട്ടു കുടുംബം മൊത്തം ആൽമഹത്യ ചെയ്യുന്നത് നിത്യവും വാർത്തകളിൽ കാണാം.
ജനാധിപത്യത്തിൽ വിശ്വാസം ഉള്ള ഒരാൾക്ക് എതിർ പാർട്ടിയിൽ പെട്ട ഒരാളെ വെറുക്കാൻ കഴിയുകയില്ല. Agree to disagree എന്നതാണ് ജനാധിപത്യത്തിന്റെ കാതൽ. ഇത് മനസ്സിലാക്കാത്ത ജനാധിപത്യ വിരുദ്ധരാണ് വെട്ടിക്കൊലയും കല്ലേറും party office അടിച്ചു തകർക്കുകയും ചെയ്യുന്നത്.
വെഞ്ഞാറമൂട് ഇരട്ട കൊലപാതകം വളരെ വിചിത്രമാണ്. ഇത് ഒരു രാഷ്ട്രീയ കൊലപാതകമാണ് എന്ന് വിശ്വസിക്കാൻപ്രയാസമാണ്. കോണ്ഗ്രെസ്സുകാർ സിപിഎം പ്രവർത്തകരെ വെട്ടി കൊലപ്പെടുത്തിയത്രെ. കോണ്ഗ്രെസ്സുകാർ എന്നു മുതലാണ് ഇത്ര നീചർ ആയത്? ഒരു യഥാർത്ഥ കോണ്ഗ്രെസ്സുകാരൻ തന്റെ പാർട്ടിക്ക് അപമാനം ഉണ്ടാക്കുന്ന ഒരു ക്രൂര കൃത്യം ചെയ്യുമോ?ഇല്ല. ഒരു ഇരട്ട കൊലപാതകം ചെയ്യാൻ കോൺഗ്രസ് നേതാക്കൾ ഗൂഢാലോചന നടത്തുമോ?ഇല്ല. രണ്ട് സിപിഎം കാരെ കൊന്നതുകൊണ്ടു കോണ്ഗ്രസിന് എന്തെങ്കിലും നേട്ടമുണ്ടോ?
കേസ് നടത്താൻ കോൺഗ്രസ് ന് കോടികൾ ഉണ്ടോ?ഇല്ല.
അപ്പോൾ വെഞ്ഞാറമൂട് ഇരട്ട കൊലപാതകം ഒരു രാഷ്ട്രീയ കൊലപാതകമാണോ?അല്ല.
ഇതു ഒരു രാഷ്ട്രീയ കൊലപാതകമായി പെരുപ്പിച്ചു കാണിക്കാൻ സിപിഎം മിനും മീഡിയക്കും വലിയ ആവേശമാണ്. പ്രതിഷേധത്തിന്റെ പേരിൽ നാടുനീളെ കോൺഗ്രസ് ഓഫീസുകൾ അടിച്ചു തകർക്കുന്നു.
സെക്രെറ്ററിയേറ്റന് തീവെച്ച സംഭവം, ജലീൽ സംഭവം എന്നിവ മൂടി വെക്കാൻ കിട്ടിയ അടപ്പാണ് വെഞ്ഞാറന്മൂട് സംഭവം.
ഇന്ത്യയിലെ മറ്റു stateകളിൽ ഇത്തരം സംഭവങ്ങൾ ഉള്ളതായി കേൾക്കുന്നില്ല. അവിടങ്ങളിൽ ഗുണ്ടായിസം ഉണ്ട്.
ജനാധിപത്യത്തിൽ വിശ്വാസമില്ലാത്ത ഗുണ്ടകൾ കേരളത്തിൽ അഴിഞ്ഞാട്ടം നടത്തുമ്പോൾ പ്രബുദ്ധകേരളം, സാക്ഷര കേരളം എന്നൊക്കെ വീമ്പടിക്കാതെ തലയിൽ blanket ഇട്ട് നടക്കുന്നതാണ് നല്ലത്.
Comments
Post a Comment