കേരളത്തിൽ രണ്ട് കാര്യങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്.1. സ്വർണ്ണ കള്ളക്കടത്തിനെ തുടർന്നുള്ള പ്രക്ഷോഭങ്ങൾ 2. കോവിഡ് വ്യാപനം.
സ്വർണ്ണ കള്ളക്കടത്തിന്റെ വേരുകൾ വളരെ പടർന്നതും ആഴത്തിൽ ഉള്ളതുമാണ്. ഇത് അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന്റെ മുമ്പിൽ എത്തിക്കാൻ കുറെ മാസങ്ങൾ എടുക്കും. വളരെ സങ്കീർണമാണ് ഈ കേസ്.
ഒരു മന്ത്രിയും വിവാദത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് ഈ കേസിനെ വളരെ serious ആക്കുന്നത്.
KT ജലീൽ തെറ്റൊന്നും ചെയ്തിട്ടില്ല എന്നാണ് മുഖ്യമന്ത്രി യുടെ നിലപാട്. ഇത് വളരെ വിചിത്രമാണ്. Consulate ൽ വന്ന പെട്ടികളിൽ ഖുർആൻ മാത്രമായിരുന്നു എന്ന് സമ്മതിക്കുക. മത നിരപേക്ഷതയെ ആണയിട്ടു പറയുന്ന LDF ന്റെ ഒരു മന്ത്രി തന്റെ മതപുസ്തകം ഇറക്കുമതി ചെയ്ത് വിതരണം ചെയ്തത് മതേ തര മൂല്യങ്ങൾക്ക് വിരുദ്ധമാണ്. അപലപനീയമാണ്.
അഥവാ ഖുർആൻ നേരായ മാർഗ്ഗത്തിലൂടെ ഇറക്കുമതി ചെയ്യാൻ സാധിക്കുമെന്നിരിക്കെ എന്തിന് വളഞ്ഞ വഴികൾ തേടി? മന്ത്രിയെ സംശയിക്കുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
ജലീൽ മന്ത്രി പറയുന്ന ഒരു കാര്യം വളരെ രസകരമാണ്. സത്യം ജയിക്കും എന്നാണ് അദ്ദേഹം പറയുന്നത്.
ഉപ്പു തിന്നവർ വെള്ളം കുടിക്കും എന്ന് പിണറായി പറഞ്ഞത് ഇവിടെ പ്രസക്തമാണ്. ജലീൽ വെള്ളം കുടിച്ചു. ED യുടെ മുമ്പിൽ പ്രത്യക്ഷപ്പെടുക എന്നത് വെള്ളം കുടിക്കൽ ആണ്. അതുകൊണ്ടാണല്ലോ മന്ത്രി തലയിൽ മുണ്ടിട്ട് ഒളിച്ചും പാത്തും പ്രൈവറ്റ് കാറിൽ പോയത്.
ഇതേ മന്ത്രി മുൻകൈയെടുത്തു ഈന്തപ്പഴത്തിന്റെ ഒരു വൻ ശേഖരം ഇറക്കു മതി ചെയ്തത് ബാലിശവും പരിഹസ്യവുമാണ്. ഈന്ത പഴവും ഉന്നത വിദ്യാഭ്യാസ വും തമ്മിൽ എന്തു ബന്ധം?എന്താ അതു കഴിച്ചാൽ ഓർമ്മശക്തി കൂടുമോ?
മനുഷ്യരായാൽ ചിലപ്പോൾ തെറ്റ് പറ്റും. വീഴ്ച്ച പറ്റി എന്ന് തുറന്നു പറഞ്ഞാൽ, ക്ഷമിക്കണം എന്ന് പറഞ്ഞാൽ അത് മഹനീയമായ ഒരു പ്രവർത്തിയാണ്. ജനങ്ങൾ അത് അംഗീകരിക്കും. അങ്ങനെ ചെയ്യുന്ന നേതാവിനെ കൂടുതൽ ബഹുമാനിക്കും.
എന്നാൽ കേരളത്തിൽ ഇത് കാണുന്നില്ല.
1972 ൽ US പ്രസിഡന്റ് ആയിരുന്ന റിച്ചാർഡ് നിക്സൺ 1974 ൽ രാജി വെക്കേണ്ടി വന്നു. Watergate വിവാദമാണ് Nixon ന്റെ രാജിയിൽ കലാശിച്ചത്. Democratic പാർട്ടിയുടെ ആസ്ഥാനം ആയിരുന്നു Watergate. Nixon ന്റെ പാർട്ടിക്കാർ വാടക ഗുണ്ടകളെ ഉപയോഗിച്ച് Watergate കെട്ടിടത്തിൽ അതിക്രമിച്ചു കയറി tape കളും മറ്റും മോഷ്ടിക്കാൻ ശ്രമിച്ചു. പോലീസ് അവരെ പിടികൂടി. Nixon ന് ഇതിൽ പങ്കുണ്ട് എന്നു തെളിഞ്ഞു. അദ്ദേഹം നാണംകെട്ടു രാജിവെച്ചു.
സത്യം ജയിക്കും. സത്യമേവ ജയതേ എന്നാണല്ലോ നമ്മുടെ ആപ്ത വാക്യം.
Comments
Post a Comment