കോവിഡിന് മുൻപ് നമ്മൾ ഓണം, Christmas എന്നിവ ആഘോഷിച്ചിരുന്നത് ഒന്നുകിൽ വീട്ടിൽ അല്ലെങ്കിൽ ദൂരെ ഏതെങ്കിലും resort ലോ ബീച്ചിലോ ആയിരുന്നു. ഇപ്പോൾ അത് വീടുകളിലേക്ക് മാത്രമായി ചുരുങ്ങിയോ എന്ന് സംശയിക്കണം.
ആഘോഷിക്കാൻ ദൂര സ്ഥലങ്ങളിലേക്ക് പോകേണ്ട ആവശ്യമില്ല നമുക്ക് നമ്മുടേതായ നല്ല ഒരു venue ഉണ്ടെങ്കിൽ. അതൊരു ഭാഗ്യമാണ്. ഒരു തോടിന്റെ side, അല്ലെങ്കിൽ ഒരു garden, അല്ലെങ്കിൽ ഒരു കുന്നുംപുറം. നരിതൂക്കിൽ കുന്ന് (Foxhang Hill)അത്തരം ഒരു ideal place ആണ്. ഇതിന്റെ പ്രത്യേകത കൾ 1.100%privacy 2 പ്രകൃതി സൗന്ദര്യം 3 കുളിർ കാറ്റ് 4 തണൽ എന്നിവയാണ്.പഴയ വൻ മരങ്ങൾ ഗംഭീര്യത്തോടെ തലയുയർത്തി നിൽക്കുന്നു. ആഞ്ഞിലി, പ്ലാവ്, മാവ്, പുളി, മഹാഗണി, വേങ്ങ തുടങ്ങിയ വൃക്ഷങ്ങൾ ഉണ്ട്. വളരെ ഉയരത്തിൽ മരങ്ങളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കാട്ടുവള്ളികൾ ഒരു മനോഹരമായ കാഴ്ചയാണ്.
Foxhang hill ന്റെ top ൽ നിരപ്പാണ്. അവിടെ യുള്ള ഒരു വെട്ടി മരം എന്നെ വളരെ ആകർഷിച്ചു,2017ൽ .സൗത്ത് ആഫ്രിക്കയിൽ നിന്ന് തിരിച്ചു വന്ന വർഷം. ഈ മരത്തിന്റെ ശാഖകൾ പരന്നു വളരുന്നു. ഒരു പന്തൽപോലെ. അതുകൊണ്ട് എല്ലാ സമയവും അവിടെ തണൽ ആണ്.ഞാൻ പറമ്പിൽ പണിക്ക് പോകുമ്പോൾ resting place ഈ മരച്ചോ ട്ടിൽ ആണ്.
ഇക്കൊല്ലത്തെ ഓണം അവിടെ ആയിരുന്നു. ഞങ്ങളുടെ വീട്ടിലെ വെജിറ്റേറിയൻ ഓണസദ്യ ശനിയാഴ്ച്ച ആയിരുന്നു.
ഞായറാഴ്ച്ച combined ഓണം. എന്റെ മകൾ,ഭര്ത്താവ്,2 കുട്ടികൾ. 3 nehews ഉം അവരൂടെ family ..ഇങ്ങനെ 18 പേരാണ് സംഘത്തിൽ.
12 മണിക്ക് എല്ലാം set up ചെയ്തു. എന്റെ ജ്യേഷ്ഠൻ പരേതനായ MK ടോമിന്റെ 7ആം ചരമ ദിനമായിരുന്നു ആഗസ്റ്റ് 27.അദ്ദേഹത്തെ അനുസ്മരിക്കാൻ ഉള്ള അവസരം കൂടി ആയിരുന്നു ഈ ഒത്തുചേരൽ. പൈക വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ ശ്രീ ജോണി കുന്നപ്പള്ളിയും അദ്ദേഹത്തിന്റ് ഭാര്യയും അവിചാരിതമായി എത്തി. അദ്ദേഹം വളരെ സരസമായ ഒരു പ്രസംഗം ചെയ്തു.
ഭക്ഷണം ഓരോ വീട്ടിലും പാകം ചെയ്ത് കൊണ്ടുവന്നതാണ്. Non veg ന് മുൻതൂക്കം.
ഞങ്ങളുടെ വിഭവം ചിക്കൻ fry.
12 മണിക്ക് എല്ലാം റെഡി. ഒരു ഗാനമേള എന്റെ മനസ്സിൽ ഇല്ലായിരുന്നു. അത്യാവശ്യം വന്നാൽ Caravan എന്ന ചെറിയ ഒരു സാധനം ഉണ്ട്. പക്ഷേ എന്റെ nepews ന് ഒരു പ്ലാൻ B ഉണ്ടായിരുന്നു. Sound system കൊണ്ടുവരാൻ അവർ പ്ലാനിട്ടു. വളരെ weight ഉള്ള ആ സാധനം എങ്ങനെ കുന്നുകയറ്റി കൊണ്ടുവരുമെന്ന് ഞാൻ സംശയിച്ചു. പക്ഷേ 5 മിനിറ്റിനുള്ളിൽ സാധനം hill top ൽ എത്തി. ചാർജ് ഉള്ളതിനാൽ electricity connection ആവശ്യമില്ല.
അടുത്ത വീടുകൾ വളരെ അകലെ ആയതിനാൽ ആർക്കും ശല്യമില്ല. അന്യർക്ക് ഞങ്ങളെ കാണാനും പറ്റുകയില്ല.100 %privacy.
പാടാത്തവർ ചുരുക്കം. എന്റെ മകളും മരുമകനും ചേർന്നു പാടി. rating ൽ മരുമകൻ മുന്നിൽ.
അങ്ങനെ നേരത്തെ പ്രോഗ്രാമിൽ ഇല്ലാതിരുന്ന ഗാന മേള highlight ആയി. അവസാനിച്ചപ്പോൾ രാത്രി 8 മണി.
എല്ലാം കഴിഞ്ഞു പോയല്ലോ എന്ന വിഷമം ബാക്കി.
കോവിഡ് ഇല്ലാതായാൽ hill top വീണ്ടും സജീവമാകും.
Comments
Post a Comment