ഇന്ന് അദ്ധ്യാപക ദിനമായി ആചരിക്കുന്ന ഈ ദിനത്തിൽ കെനിയ, നൈജീരിയ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ ചില അനുഭവങ്ങൾ ഓർമ്മിക്കാൻ ആണ് ഇവിടെ ശ്രമിക്കുന്നത്.
ഈ മൂന്ന് രാജ്യങ്ങളിലും ഞാനും എന്റെ ഭാര്യ ലീലാമ്മയും എപ്പോഴും ഒരേ സ്‌കൂളിൽ ആണ് പഠിപ്പിച്ചിട്ടുള്ളത്.എന്റെ ആഫ്രിക്കൻ ജീവിതം1975 മുതൽ 2017 വരെയും ലീലമ്മയുടേത് 1979 മുതൽ 2017വരെയും.
ഏറ്റവും കൂടുതൽ കാലം സൗത്ത് ആഫ്രിക്കയിൽ .1988 മുതൽ 2017 വരെ.
മൂന്നു രാജ്യങ്ങളിലും students, teachers,നാട്ടുകാർ, അധികാരികൾ ,parents മുതലായ എല്ലാവരുടെയും സ്നേഹവും ബഹുമാനവും ഞങ്ങൾക്ക് ലഭിച്ചു.
കെനിയയിൽ അധ്യാപകനെ വിളിക്കുന്നത് mwalimu എന്നാണ്. തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ ഇത്രയും ദൂരെ നിന്ന് വന്ന ഞങ്ങളോട് നാട്ടുകാർക്ക് വലിയ സ്നേഹമായിരുന്നു.1976ൽ ജോസ് എന്ന ഒരു friend ഉണ്ടായിരുന്നു. അദ്ദേഹം പിന്നീട് ഒരു കാർ അപകടത്തിൽ മരിച്ചു.
ജോസിന് നാട്ടുകാരുടെ ഭാഷയായ Kikuyu നല്ല വശമായിരുന്നു. നാട്ടുകാരുമായി വളരെ നന്നായി interact ചെയ്യും.ആ പ്രദേശത്ത് ജോസ് വളരെ popular ആയി. ചില വൈകുന്നേരങ്ങളിൽ ഞങ്ങൾ ഗ്രാമങ്ങളിൽ ചുറ്റി കറങ്ങും.ഗ്രാമീണർ പാവപ്പെട്ടവർ ആണ്. കുടിലുകളിൽ ആണ് അവർ താമസിക്കുന്നത്.
അവർ എന്തെങ്കിലും സാധനം ഞങ്ങൾക്ക് തരും. വാഴപഴം, മുട്ട, കരിമ്പ് മുതലായവ. ഒരു ദിവസം ഒരാൾ traditional beer തന്നു. ചുരക്കയുടെ പാത്രത്തിൽ ആണ് തന്നത്.
കെനിയയിൽ Thika എന്ന സ്ഥലത്തെ ഏറ്റവും മുന്തിയ ഹോട്ടൽ ആയ ഡിസംബർ 12 ൽ ഞങ്ങൾ ചില week ends കൂടും. പണം ഇല്ലാത്തതിനാൽ ഒരു ബീർ കുടിക്കാൻ അര മണിക്കൂറിൽ അധികം എടുക്കും. ഭാഗ്യമുണ്ടെങ്കിൽ പൗര പ്രമുഖർ ആരെങ്കിലും ഒരു round ബീർ free offer ചെയ്യും.അധ്യാപകരോടുള്ള നന്ദി.
ആഫ്രിക്ക കാട് ആണ് എന്നും അവിടത്തെ ആളുകൾ വെറും കാടന്മാർ ആണ് എന്നും തെറ്റിദ്ധരിച്ചിട്ടുള്ള ചില ആളുകൾ ഇവിടെയുണ്ട്. 1984ൽ ഇന്ദിരാഗാന്ധി വധിക്കപ്പെട്ട ദിവസം. അന്ന് റേഡിയോയിൽ നിന്നാണ് വാർത്തകൾ അറിയുന്നത്. അന്ന് ഞങ്ങളുടെ പ്രിൻസിപ്പൽ ഒരു വനിത ആയിരുന്നു. രാവിലെ 8 മണിക്ക് അസ്സെംബ്ലിയിൽ അവർ ഇന്ദിരാ ഗാന്ധിയുടെ മരണത്തെപ്പറ്റി പറഞ്ഞു. ഒരു മിനിറ്റ് മൗനം ആചരിക്കാൻ അവർ നിർദ്ദേശിച്ചു. മേലധികാരികളുടെ നിർദ്ദേശം ഒന്നും അവർക്ക് കിട്ടിയിരുന്നില്ല. അതാണ് മനുഷ്യത്വം.അന്ന് ഞങ്ങൾ നൈജീരിയയിൽ.
സൗത്ത് ആഫ്രിക്കയിൽ ഒരു മാതൃകാധ്യാപികയുടെ കീഴിൽ ജോലി ചെയ്യാൻ ഭാഗ്യമുണ്ടായി. ഞങ്ങളുടെ പ്രിൻസിപ്പൽ ആയിരുന്ന Mrs. Visser എന്ന വെള്ളക്കാരി .സ്‌കൂളിന് വേണ്ടി dedicate ചെയ്ത ആളായിരുന്നു അവർ.25 Kms അകലെയുള്ള ഒരു Farm ലാണ് അവർ താമസിക്കുന്നത്. രാവിലെ 7മണിക്ക് സ്‌കൂളിൽ എത്തും. എല്ലാവരും പോയിക്കഴിഞ്ഞു 5 മണിക്കാണ് അവർ സ്‌കൂളിൽ നിന്ന് പോകുന്നത്. ലീലാമ്മ അവ രുടെ കീഴിൽ Deputy പ്രിൻസിപ്പൽ ആയിരുന്നു.
Mrs Visser ഒരിക്കലും leave എടുത്തിരുന്നില്ല. ഒരിക്കൽ അവർക്ക് ഉദരസംബന്ധമായ അസുഖം മൂർച്ഛിച്ചു. Leave എടുക്കാൻ ഞങ്ങൾ നിർബന്ധിച്ചു.2 ആഴ്ച്ച ചികിത്സയിൽ കഴിഞ്ഞു. രക്ഷപെട്ടു.
ചില principalമാർ സ്കൂൾ ഫണ്ട് പലവിധത്തിൽ തട്ടും. Mrs Visser സ്കൂളിന്റെ ഒരു പൈസ പോലും എടുത്തില്ല.
ചില പ്രിൻസിപ്പൽമാർ ഒരു period പോലും attend ചെയ്യുകയില്ല. Mrs Visser തിരക്കിനിടയിൽ പോലും ക്ലാസ്സിൽ പോയി പഠിപ്പിക്കും. അവർ പലപ്പോഴും എന്നോട് പീരിയഡ് ചോദിച്ചു വാങ്ങും.ഒന്നല്ല, രണ്ട് പീരിയഡ് ചോദിച്ചാലും കൊടുക്കാൻ ഞാൻ തയ്യാറായിരുന്നു.
അവരിൽ നിന്ന് ചില നല്ല കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. 1.ആരെയും അവഗണിക്കരുത്. എത്ര ചെറിയ കാര്യമായാലും appreciate ചെയ്യണം. രണ്ട് നല്ല വാക്കുകൾ പറയണം.2 എത്ര പ്രകോപനം ഉണ്ടായാലും ക്ഷോഭിക്കാരുത്. മോശം വാക്കുകൾ പ്രയോഗിക്കരുത്.
പാവപ്പെട്ടവരുടെ കുട്ടികളെയാണ് ഞങ്ങൾ പഠിപ്പിച്ചത്. അവരിൽ അനേകം പേർ ഉന്നത സ്ഥാനങ്ങളിൽ എത്തി. By chance എവിടെഎങ്കിലും വെച്ചു കണ്ടുമുട്ടുമ്പോൾ അവർ പറയും. " It is because of you...."
വളരെ brilliant ആയ ഒരു പയ്യൻ ഞങ്ങളുടെ സ്‌കൂളിൽ ഉണ്ടായിരുന്നു. Medicine ന് അഡ്മിഷൻ കിട്ടാൻ mark ഉള്ളവനായിരുന്നു. അന്ന് സൗത്ത് ആഫ്രിക്കയിൽ Entrance Test ഇല്ലായിരുന്നു. ഈ പയ്യൻ Medicine ന് apply ചെയ്തില്ല. കാരണം വലിയ നഗരത്തിൽ പോയി പഠിക്കാൻ അവന് ഭയവും നാണവും ആയിരുന്നു. അവസാനം അവൻ BSc ക്ക് ചേർന്നു.
വളരെ രസകരമായ ഒരു കാര്യം, ക്ലാസ്സിൽ നമുക്ക് ഏറ്റവും തലവേദന തന്ന കുട്ടികളാണ് പിന്നീട് നമ്മളെ ഏറ്റവും സ്നേഹിക്കുന്നത്.
Comments
Post a Comment