1ഉം രണ്ടും വയസ്സുള്ള കുട്ടികൾ കളിപ്പാട്ടങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും തല്ലി പൊട്ടിച്ചു വലിച്ചെറിയുമ്പോൾ നമ്മൾ അതുകണ്ട് ചിരിക്കും. എല്ലാ വീടുകളിലും അങ്ങനെ തല്ലിപ്പൊട്ടിച്ച സാധനങ്ങളുടെ ഒരു ശേഖരം കാണും. വിലപിടിപ്പുള്ള വാച്ചും മൊബൈലും ഒക്കെ ആ ശേഖരത്തിൽ കാണും.എന്നാലും ആ നഷ്ടമെല്ലാം നമ്മൾ സഹിക്കും, എഴുതി തള്ളും. കാരണം ആ കുട്ടികൾക്ക് ഒന്നും അറിയില്ല.
എന്നാൽ ജന പ്രതിനിധികളായ MLA മാരും എംപി മാരും പിഞ്ചു കുട്ടികളെപ്പോലെ പെരുമാറിയാൽ അതിനെ ഒരു തമാശയായി കാണാൻ കഴിയുകയില്ല. അതിന് യാതൊരു ന്യായീകരണവും ഇല്ല. ആരെങ്കിലും ന്യായീകരിച്ചാൽ അവർ ജനാധിപത്യയത്തിന്റ ABC അറിയാത്തവരാണ്.
2015ൽ കേരള നിയമസഭയിൽ നടന്ന കയ്യാങ്കളി കേരള ചരിത്രത്തിലെ ഒരു കരിദിനമാണ്. കെഎം മാണിയുടെ ബഡ്ജറ്റ് പ്രസംഗം കായികമായി തടസ്സപ്പെടുത്തുകയാണ് LDF അംഗങ്ങൾ ചെയ്തത്. ഏറ്റവും നാണം കെട്ട ചെയ്തികളാണ് അവിടെ നടന്നത്. ആരും ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത രംഗങ്ങൾ
To add insult to injury എന്ന് പറയുന്നതുപോലെ LDF സർക്കാർ കേസ് എഴുതി തള്ളാൻ ശ്രമിച്ചു. സിജെഎം കോടതി വിധി എഴുതി. സർക്കാർ നാണം കെട്ടു. ചാനലുകൾ അക്രമ രംഗങ്ങൾ വീണ്ടും വീണ്ടും broadcast ചെയ്യുന്നു.2015 ൽ കാണാത്തവർ അത് വീണ്ടും വീണ്ടും കാണുന്നു. സോഷ്യൽ മീഡിയയിൽ പരിഹാസത്തിന്റെ പെരുമഴ.
ഇനി സർക്കാർ അപ്പീലിന് പോയാൽ കുറെ ലക്ഷങ്ങൾ ചെലവാകും. കോടതിയുടെ ശകാരവും, ചിലപ്പോൾ പിഴയും കിട്ടും.
LDF സർക്കാരിന് കഷ്ടകാലമാണ്. തെറ്റു പറ്റിയത് സമ്മതിച്ചു ,നഷ്ടപരിഹാരം കൊടുത്തു ജനങ്ങളോട് മാപ്പ് ചോദിക്കുകയല്ലേ നല്ലത്?
അതോ കൂനിൻ മേൽ കുരു എന്നു പറഞ്ഞതുപോലെ പ്രതികൂലമായ ഒരു വിധി കൂടി മേടിക്കണമോ?😊☺
Comments
Post a Comment