ഇന്ന് കേരളത്തിലെ ചൂടേറിയ ചർച്ചയും അസ്വസ്ഥതയും ജലീൽ രാജി വെക്കണമോ വേണ്ടയോ എന്നതിനെ ചൊല്ലിയാണ്. ഈ വിഷയം മാറ്റി വെച്ചിട്ട് രണ്ട് രാജികളെപ്പറ്റി പറയാം.
1956ൽ ഇന്ത്യയിൽ രണ്ട് ട്രെയിൻ അപകടങ്ങൾ നടന്നു. രണ്ടിലും കൂടി200ലധികം ആളുകൾ മരിച്ചു. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്ന് റെയിൽവേ മന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി രാജി വെച്ചു. ആദ്യത്തെ രാജി നെഹ്റു നിരസിക്കുകയായിരുന്നു. രണ്ടാമത്തേത് സ്വീകരിച്ചു.
2016 ൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് Cameron രാജി വെച്ചു. കാരണം കേട്ടാൽ നമ്മൾ ഞെട്ടും. ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ തുടരണമോ വേണ്ടയോ എന്ന വിഷയത്തിൽ Cameron ഒരു റെഫെറണ്ടം നടത്തി. തുടരണം എന്ന വാദക്കാരൻ ആയിരുന്നു Cameron.52 % പേർ exit എന്നു പറഞ്ഞു. Cameron രാജിവെച്ചു.ആരും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടില്ല. അദ്ദേഹത്തിന്റെ term കുറേ വർഷങ്ങൾ കൂടി ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം ആണത്തം ഉള്ളവനായിരുന്നു. അന്തസ്സ് ഉള്ളവൻ ആയിരുന്നു.
ലാൽ ബഹദൂർ ശാസ്ത്രിയും ആണത്തം ഉള്ളവനായിരുന്നു. അധികാരത്തെ പുല്ലുപോലെ വലിച്ചെറിയാണുള്ള തന്റേടം ഉള്ളവനായിരുന്നു.
ആണത്തം ഉള്ളവർ ഭരിക്കുമ്പോൾ അവർ അധികാരത്തെ ഏതു സമയവും വലിച്ചെറിയും. അങ്ങനെയുള്ളവർ അധികാര സ്ഥാനത്ത് എത്താൻ പറ്റുകയില്ല. ഏകാധിപതികൾ രാജി വെച്ച ചരിത്രം ഇല്ല. സിറിയയിൽ പ്രസിഡന്റ് ആസാദ് നെ മാറ്റാനുള്ള യുദ്ധം തുടങ്ങിയിട്ട് 9 വർഷം കഴിഞ്ഞു.
KT ജലീലിന്റെ കാര്യം വളരെ വിചിത്രമാണ്.1957 ൽ കേരളത്തിലെ ആദ്യത്തെ Communist മന്ത്രി സഭയിൽ വിദ്യാഭ്യാസ മന്ത്രി ആയിരുന്നത് പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി ആയിരുന്നു. അദ്ദേഹം ഇരുന്ന കസേരയിൽ ജലീൽ ഇരിക്കുന്നു എന്നത് വളരെ പരിഹാസ്യമാണ്. ഉന്നത വിദ്യാഭ്യാസം എന്ന് വകുപ്പിനു തന്നെ അവശ്യമില്ലാത്തതാണ്. അതുകൊണ്ടാണല്ലോ ജലീൽ പുസ്തകവും ഈന്ത പഴവും വിതരണം ചെയ്ത് നടക്കുന്നത്.
ജലീൽ already ശിക്ഷിക്കപ്പെട്ടു കഴിഞ്ഞു. Humiliation ഒരു ശിക്ഷയാണ്. Humiliation ന് തുല്യമായ ഒരു വാക്ക് മലയാളത്തിൽ ഇല്ലെന്ന് തോന്നുന്നു.
8ഉം പത്തും മണിക്കൂർ ED യുടെയും NIA യുടെയും മുമ്പിൽ ചോദ്യം ചെയ്യപ്പെടുന്നത് ഒരു humiliation ആണ്.
ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ സമരം പരാജയമാണ്. പ്രകടനം നടത്തുന്നത് OK. പക്ഷേ barricade കടക്കാനുള്ള ശ്രമം ശരിയായ രീതിയല്ല. കുറേ പേർക്ക് പരുക്കേറ്റത് മിച്ചം. അഴിമതിക്കാരെ support ചെയ്യുന്ന സർക്കാർ മറിച്ചു ഒരു നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണ്.
എന്നാൽ സമരക്കാരെ വിമർശിക്കാൻ പിണറായിക്ക് അവകാശമില്ല. ഉമ്മൻ ചാണ്ടിക്കും കെഎം മാണിക്കും എതിരെ കള്ളക്കഥകൾ മെനഞ്ഞു ,സെക്രട്ടേറിയറ്റ് വളഞ്ഞ, നിയമസഭ തല്ലി തകർത്തവർ ആണ് ഇന്ന് ഭരിക്കുന്നത്.
ഡേവിഡ് Cameron ന്റെ രാജി ഒരു yard stick ആയി എടുത്താൽ പിണറായി പണ്ടേ രാജിവെച്ചു ഒഴിയുമായിരുന്നു. പക്ഷേ ഇവിടം ബ്രിട്ടൻ അല്ല. ഏത് കോപ്രായവും തെമ്മാടിത്തരവും എളുപ്പത്തിൽ വിറ്റഴിയുന്ന വെള്ളരിക്കാ പ്രദേശ് അല്ലെങ്കിൽ Banana Republic ആണ് കേരളം.
Comments
Post a Comment