പൈക കുരിശു പള്ളിയിലെ ജൂബിലി തിരുനാൾ ഇന്നലെ ആയിരുന്നു. സാധാരണയായി ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഒരു പെരുന്നാൾ ആണ്. ഗാനമേള, വെടിക്കെട്ട് എന്നിവക്കു വേണ്ടി ലക്ഷങ്ങൾ പൊടി പൊടിക്കുന്ന ഒരു പെരുന്നാൾ ആണ്. എന്നാൽ കൊറോണ ഭീതി മൂലം ആഘോഷം വെട്ടിച്ചുരുക്കി. കുർബ്ബാന online ആക്കി.
രാവിലെ പൈ കയിൽ പോയി ചുറ്റുപാടും നോക്കിയപ്പോൾ വളരെ വിഷമം തോന്നി. ആളും ആരവവും ഒന്നുമില്ല. നേർച്ച ഇട്ട് മടങ്ങി.
വിഷമം തീർക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. nephews നെ വിളിച്ച് ആലോചിച്ചു. നരിതൂക്കിൽ കുന്നിൽ(Foxhang Hills)ൽ ചേമ്പ് ready ആയിട്ടുണ്ട്. ഒരു ചേമ്പ് challenge ചെയ്യാമെന്ന് തീരുമാനിച്ചു.
പറിച്ചെടുക്കാൻ എളുപ്പമായിരുന്നു. വളരെ fertile മണ്ണാണ്. വിളവ് നൂറു മേനി. നോയമ്പ് ആയതിനാൽ ചേമ്പിന് കൂട്ടാൻ ഇറച്ചിയും മീനും ഇല്ല. നല്ല ചൂടൻ കാന്താരി ഉള്ളപ്പോൾ കൂട്ടാൻ വേറെ എന്തുവേണം?
നോയമ്പ് ആണെങ്കിലും പൈക പെരുന്നാൾ ദിവസം നാട്ടുകാർ സ്വയം ഇളവ് പ്രഖ്യാപിക്കാറുണ്ട്. എന്തായാലും beer എപ്പോഴും exempted ആണ്.
വിദേശത്തുനിന്ന് വരുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. Beverage ൽ chilled beer കിട്ടുകയില്ല. അതുകൊണ്ട്‌നേരത്തേ വാങ്ങി fridge ൽ വെക്കണം.
ഇതിൽ ഞാൻ മുൻകരുതൽ എടുത്തിരുന്നു.ഉച്ചക്ക് ചോറ് കഴിക്കണമെന്ന് ഇവിടെ ആർക്കും നിർബന്ധമില്ല. കപ്പയോ ചക്കയോ ചെമ്പോ എന്തെങ്കിലും മതി.
ഉച്ച ഭക്ഷണം കപ്പയും ചേമ്പും. കൂട്ടാൻ കാന്താരി ചതച്ചത്. beer ന് കൂട്ടാൻ omlette. അതിലും കാന്താരി ഉണ്ട്. അപ്പോൾ ഞായറാഴ്ചത്തെ star കാന്താരി. പെരുന്നാളില്ലാത്തത്തിന്റെ വിഷമം ഇല്ലാതായി.
വൈകീട്ട് 8 മണി മുതൽ family ഗാനമേള. ദുഃഖങ്ങൾക്ക് അവധി കൊടുക്കാൻ സംഗീതം പോലെ സഹായിക്കുന്ന മറ്റൊന്നുമില്ല. ഒരു ഗാനമേള ചെയ്താൽ അതിന്റെ impact രണ്ടോ മൂന്നോ ദിവസം നിലനിൽക്കും.
Nephews 3 പേരും നന്നായി പാടും. അവരുടെ കുട്ടികളും പാടും. മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങൾ. ഞാൻ പാടിയത് കാതൽ റോജാവേ, jab ദീപ് ജലെ aana, rath chali ek..
ഹിന്ദി ഗാനങ്ങൾ പാടാൻ ആണ് എളുപ്പം. അതിന്റെ കാരണം karoke യുടെ മേന്മയാണ്.
സമയം പോയത് അറിഞ്ഞില്ല. നേരിയ തണുപ്പ് പടർന്നു. പുല്നാമ്പുകളിൽ വെള്ളത്തുള്ളികൾ നിറഞ്ഞു. മനസ്സും നിറഞ്ഞു.എല്ലാം അവസാനിച്ചപ്പോൾ 12.15.
വൈകീട്ട് കഞ്ഞിയും പയറും കുമ്പളഞ്ഞ തോരനും ഇളുമ്പിക്ക അച്ചാറും പപ്പടവും ഉത്തമമായ ഒരു combination ആയിരുന്നു.
Comments
Post a Comment