ഹരിത വിപ്ലവം, ധവള വിപ്ലവം, മുല്ലപ്പൂ വിപ്ലവം എന്നെല്ലാം കേട്ടിട്ടുണ്ട്. ഏത്തക്ക വിപ്ലവം എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അങ്ങനെ ഒരു വിപ്ലവം കേരളത്തിൽ ഉണ്ട്. ഏത്തക്കയുടെ over production കാരണം ഏത്തക്കയുടെ വില ഇടിഞ്ഞു. ഞാൻ ഇന്ന് രാവിലെ വാങ്ങിയത് 28 രൂപയ്ക്കാണ്. ആ കടയിൽ വിവിധ ഇനം കുലകൾ ആരും വാങ്ങാതെ തൂങ്ങി കിടപ്പുണ്ട്.
3 കിലോ കപ്പക്ക് 50 രൂപ. മത്തിക്ക് 100 രൂപ.
ഈ നാട്ടിൽ പട്ടിണി ഇല്ല എന്ന് വ്യക്തം. ഒരാൾ സഹായം ചോദിച്ചു നാലോ അഞ്ചോ വീട്ടിൽ കയറിയാൽ 100 രൂപ എങ്കിലും കിട്ടും. ഒരു കിലോ കപ്പയും 5 മീനും രണ്ടോ മൂന്നോ എത്തപ്പഴവും വാങ്ങിയാൽ ഒരു ദിവസം വിശപ്പ് അ ടക്കാം.10 വീട്ടിൽ കയറിയാൽ 110രൂപയുടെ ഒരു chilled King Fisher ഉം അടിക്കാം.
പക്ഷേ UN ന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ കൊടും പട്ടിണിയാണ്.
2016ൽ ഓസ്ട്രേലിയയിൽ ഒരു friend ന്റെ വീട്ടിൽ പോയപ്പോൾ അവിടെ മലയാളിയായ ഒരു വൈദികൻ visit ന് വന്നു. അച്ചന് എത്തക്ക തിന്നണം എന്ന് ഒരു ആഗ്രഹം. ഞങ്ങൾ 80 Kms അകലെ ഒരു ടൗണിൽ പോയി. അവിടെ ഒരു chinese കടയിൽ നിന്ന് ഒരു പെടല എത്തക്ക വാങ്ങി. കിലോക്ക് 5 ഡോളർ ആയിരുന്നു.
സൗത്ത് ആഫ്രിക്കയിൽ ഞങ്ങൾ താമസിച്ച പ്രദേശത്ത് വാഴ പിടിക്കുകയില്ല.Super മാർക്കറ്റ്കളിൽ ഒറ്റ ഇനം ബനാന മാത്രമാണ് കിട്ടുന്നത്.
ആ കുറവ് നികത്താൻ നാട്ടിൽ അവധിക്ക് പോയി വരുമ്പോൾ നാലോ അഞ്ചോ കിലോ ഉപ്പേരിയും കുറെ ഏത്തക്കയും കൊണ്ടുപോകും. നേരിയ പഴുപ്പുള്ള കായ് ആണ് കൊണ്ടുപോകുന്നത്.
ഇപ്പോൾ നേരേ opposite ആണ് കാര്യങ്ങൾ. ഏത്ത പഴവും ഉപ്പേരിയും തിന്നു മടുത്തു.
Palayan കോടൻ പഴത്തിന് 30 രൂപ മാത്രം. ഇന്ന് സ്വന്തം ഒരു കുല വെട്ടി. രാസവളം ഒന്നും ഇട്ടതല്ല. എങ്കിലും നല്ല കുലയാണ്. ഒരു ചക്കയും പറിച്ചു. മൂത്ത മകളും കുടുംബവും എത്തിയിട്ടുണ്ട്.
Comments
Post a Comment