1990കളിൽ സൗത്ത് ആഫ്രിക്ക എന്ന പുതിയ ജനാധിപത്യ രാജ്യത്തിന്റെ പിറവി നേരിട്ട് കാണാൻ ഭാഗ്യമുണ്ടായി. മാറ്റങ്ങളുടെ ഒരു കൊടുങ്കാറ്റ് വീശി. അതിൽ വിദ്യാഭ്യസ രംഗത്ത് വന്ന മാറ്റങ്ങൾ അതിശയിപ്പിക്കുന്നതാണ്. അപർതേയ്ഡ് കാലത്ത് ഓരോ race നും വ്യത്യസ്ത Education Departments ആയിരുന്നു. സിലബസ്, Exam എന്നിവ വെവ്വേറെ ആയിരുന്നു.1994ന് ശേഷം എല്ലാം ഒറ്റ കുടക്കീഴിൽ കൊണ്ടുവന്നു.
Syllabus മാറിയപ്പോൾ 12 ന്റെ ഇംഗ്ലീഷ് Paper1ൽ Visual literacy ക്ക് ഇടം കൊടുത്തു
ഒരു ചിത്രം നോക്കി കാര്യങ്ങൾ മനസ്സിലാക്കുക എന്നതാണ് visual literacy.നിത്യജീവിതത്തിൽ നമ്മൾ visual literacy ധാരാളം ഉപയോഗിക്കുന്നുണ്ട്.
Syllabus ൽ cartoon ഉൾപ്പെടുത്തി. ആദ്യം ആർക്കും ഒന്നും മനസ്സിലായില്ല. എനിക്ക് അത് തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ആയിരുന്നു.
Teacher explain ചെയ്ത് പഠിപ്പിക്കുന്ന ഒന്നല്ല cartoon. Students അത് സൂക്ഷ്മമായി നോക്കി മനസ്സിലാക്കണം. Practice makes perfect എന്നാണല്ലോ ചൊല്ല്.
കുറെ cartoons ന്റെ answers discuss ചെയ്തപ്പോൾ കുട്ടികൾക്ക് കാര്യം പിടി കിട്ടി. അതിനുശേഷം cartoon അവർക്ക് ഇഷ്ടമുള്ള വിഷയം ആയി മാറി.
Teaching ന് text book കളെ ആശ്രയിച്ചിരുന്നില്ല. Current affairs മായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ് ഞാൻ പഠിപ്പിച്ചിരുന്നത്. Newspaper cuttings ന്റെ photocopy എടുത്തു കൊടുക്കും. ചോദ്യങ്ങൾ ഞാൻ തന്നെ ഉണ്ടാക്കും.
പുതിയ set up ൽ ആഫ്രിക്കരുടെ സ്‌കൂളുകൾക്ക് fund കൂടുതൽ അനുവദിച്ചു. അങ്ങനെ ഞങ്ങളുടെ സ്‌കൂളിന് ഒന്നാന്തരം ഒരു laser printer ഉം ton കണക്കിന് paper ഉം ലഭിച്ചു.
ആഫ്രിക്കയിൽ നമ്മുടെ നാട്ടിലെ പോലെ പത്രം വായന ഇല്ല. ആവശ്യക്കാർ കടയില്നിന്ന് പത്രം വാങ്ങി വായിക്കും.
സൗത്ത് ആഫ്രിക്കയിലെ ഒരു പ്രധാന പത്രമാണ് Sunday Times. ഇത് Sunday യിൽ മാത്രമാണ് publish ചെയ്യുന്നത്. ഈ പത്രത്തിൽ നിന്ന് material എടുത്ത് കുട്ടികൾക്ക് കൊടുത്തിരുന്നു. കൂടാതെ Time, Newsweek എന്നിവയും സ്ഥിരമായി ഉപയോഗിച്ചിരുന്നു.
സൗത്ത് ആഫ്രിക്കയിൽ കാർട്ടൂണിസ്റ്കൾക്ക് വളരെ popularity ഉണ്ട്. Sunday Times ലെ Shapiro ,സർക്കാരിന്റെ കടുത്ത വിമർശകൻ ആയിരുന്നു. ഒരിക്കൽ അദ്ദേഹം The rape of democracy എന്നൊരു കാർട്ടൂൺ ചെയ്തു. Democracy എന്ന യുവതിയെ ANC വിവസ്ത്രയാക്കി പിടിച്ചു കിടത്തുന്നു. president സുമാ rape ചെയ്യാൻ ഒരുങ്ങുന്നു. ഇത്‌വലിയ വിവാദമായി. സുമാ കാർട്ടൂണിസ്റ്റ്ന് എതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തു. പക്ഷേ കുറെ നാൾ കഴിഞ്ഞ് കേസ് പിൻവലിച്ചു. കേസ് cartoon ന് കൂടുതൽ പ്രചാരം കൊടുക്കുമെന്ന് സുമാക്ക് മനസ്സിലായി.
ഞാൻ Shapiro യുടെ cartoons ന്റെ കോപ്പികൾ എടുത്ത് കുട്ടികൾക്ക് പഠിക്കാൻ കൊടുത്തിരുന്നു.
Comments
Post a Comment