ഞായറാഴ്ച്ച മനോഹരമായ ഒരു ദിവസം ആയിരുന്നു.നിത്യവും മഴ പെയ്ത് അല്പം wet condition ആണ് പറമ്പുകളിൽ. അസഹ്യമായ ചൂടില്ല. പൊടിയും ശബ്ദവും ഇല്ലാത്ത അന്തരീക്ഷം.
കോവിഡ് കാരണം പള്ളികൾ അടഞ്ഞു കിടക്കുകയാണ്. പള്ളി മണി കൃത്യമായി അടിക്കുന്നത് രാവിലെയും വൈകീട്ടും കേൾക്കാം. മതപരമായ ചടങ്ങുകൾ ഇല്ലെങ്കിലും ജീവിതം മുന്നോട്ട് പോകുമെന്ന് ഈ കോവിഡ് കാലം തെളിയിച്ചു. അനേകം കോടി രൂപ മുടക്കി വമ്പൻ പള്ളികൾ കെട്ടിപ്പൊക്കിയത് അനാവശ്യമായിരുന്നു എന്ന് കോവിഡ് കാലം തെളിയിച്ചു.
ഈ സീസണിലെ ആദ്യത്തെ ചക്ക പറിച്ചു എന്നതാണ് കഴിഞ്ഞ ഞായറാഴ്ച്ചത്തെ പ്രധാന വാർത്ത. ഇടിച്ചക്കയാണ് പ റിച്ചത്. ചെറിയ പ്ലാവ് ആണ്. കൈ കൊണ്ട് പറി ക്കാം. പ്രധാന ചക്കകൾ മൂതത് നിൽപ്പുണ്ട്. നിത്യവും monitor ചെയ്യുന്നുണ്ട്. വരിക്ക ആയതിനാൽ പഴുപ്പിക്കാൻ ആണ്. ഏറിയാൽ രണ്ടാഴ്ച്ച മാത്രം.
ലീലമ്മയുടെ സഹോദരൻ ഏറെക്കാലം ചെന്നൈയിൽ ആയിരുന്നു. retire ചെയ്ത് ഈയിടെ പാലായിൽ താമസമാക്കി. ഇടിച്ചക്ക ആസ്വദിക്കാൻ സഹോദരനും ഭാര്യയും എത്തി.
പൈക ഒരു self sufficient town ആണ്. എല്ലാ സാധനങ്ങളും ഇവിടെ കിട്ടും. frozen sausage, prawns ,French fries എന്നിവ പോലും കിട്ടും. പുതിയ കാറും വേണമെങ്കിൽ കിട്ടും എന്ന് പറഞ്ഞാൽ തമാശയല്ല.2018ൽ ഞാൻ ഒരു ടൊയോട്ട Yaris വാങ്ങിയത് പൈകയിൽ നിന്ന് 3 kms അകലെയുള്ള Toyota Showroom ൽനിന്നാണ്.Honda വേണമെങ്കിൽ ഷോറൂം ടൊയോട്ട യുടെ അടുത്താണ്.
പറമ്പുകളിൽ നിന്ന് പ്രതീക്ഷി ക്കാതെ ചില സാധനങ്ങൾ കിട്ടാറുണ്ട്. 1.കൂണ് 2.കാന്താരി മുളക്. ഇക്കൊല്ലം മൂന്ന് പ്രാവശ്യം കൂണ് കിട്ടി. കൂട്ടമായി ഉണ്ടാകുന്ന ഇനം. കാന്താരി മുളക്ഈയിടെ collect ചെയ്തത് ഏകദേശം ഒരു കിലോ.
Rambutanന്റെ കട്ടി ഏറിയ തണലിൽ ഇരുന്ന് 12 മണിക്ക് ഒരു തണുത്ത King Fisher കുടിക്കുക എന്നത് ഏറ്റവും ideal ആയ ഒരു അനുഭവം ആണ്. അങ്ങനെ ഇരിക്കുമ്പോൾ ഞാൻ സൗത്ത് ആഫ്രിക്കയിൽ ഇതേ situation ൽ Castle beer കുടിച്ച് ഇരുന്ന കാര്യം ഓർക്കും. അവിടം മനോഹരമായിരുന്നു.എന്നാൽ ഇവിടം അതി മനോഹരമാണ്. അതാണ് വ്യത്യാസം. അവിടെ peach, plum, മാതളം, അത്തി എന്നിവ ഉണ്ടാകും. പച്ചക്കറികളും ഉണ്ടാകും. പക്ഷേ സീസനിൽ മാത്രം. ഇവിടെ പലതും എല്ലാ കാലത്തും ഉണ്ട്.eg. പപ്പായ. ഇത് തിന്നു മടുത്തു എന്നു തന്നെ പറയാം. Passion fruit പഴുത്തു വീണു. മഞ്ഞ നിറം. ഈ രണ്ട് സാധനവും ഉണ്ടാകാൻ effort ഒന്നുമില്ല. ഏപ്രിൽ മുതൽ ഇന്നുവരെ പറമ്പുകൾ wet ആണ്.
ഇന്നലെ അയൽക്കാർ വന്നു ചോദിച്ചു, നേന്ത്രപ്പഴം വേണോയെന്നു. സ്നേഹപൂർവ്വം നിരസിച്ചു. കാരണം ഒരു നാടൻ കുല വാങ്ങിയത് പഴുത്തു തുടങ്ങി. ജംബോ കായ്കൾ. അത് എങ്ങനെ തിന്നു തീർക്കും എന്ന് ആലോചിച്ചു between the horns of a dilemma യിൽ ഇരിക്കുകയാണ്.
വാസ്തവത്തിൽ ആ നേന്ത്ര കായ്കൾക്ക് ആനക്കൊമ്പിൻറെ shape ആണ്.
Comments
Post a Comment