ലോകത്തിലെ ഏറ്റവും വലിയ ജനാ ധിപത്യരാജ്യത്തെ പൗരന്മാർ എന്ന നിലയിൽ ഇന്ത്യക്കാർക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. ഇന്ത്യയിൽ ജനാധിപത്യത്തിന് കുറ്റങ്ങളും കുറവുകളും ഏറെയുണ്ട്. എങ്കിലും തപ്പിയും തടഞ്ഞും അത് മുന്നോട്ട് പോകുന്നു.
ഈയിടെ അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു അവിടെ നടന്ന ചില കോപ്രായങ്ങൾ നമുക്ക് നൽകുന്ന സന്ദേശം നമ്മൾ ജനാധി പത്യത്തിൽ അവരെക്കാൾ മുമ്പിലാണ് എന്നതാണ്.ഉദാഹരണത്തിന് ഈയിടെ ബീഹാറിൽ തിരഞ്ഞെടുപ്പ് നടന്നു.280 സീറ്റ് ഉള്ള തിരഞ്ഞെടുപ്പ് ആയിരുന്നു അത്. അവിടെ ഒരു അടിപിടി പോലും ഉണ്ടായില്ല. പണ്ട് ഗുണ്ടാ രാജിന് കുപ്രസിദ്ധമായിരുന്ന ബീഹാർ ഇന്ന് വളരെ പുരോഗമിച്ചിരിക്കുന്നു.
എന്നാൽ കേരളത്തിലോ?Local Govt. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ പലയിടത്തും അക്രമം നടന്നു. അനേകം പേർ പരിക്കേറ്റ് ചികിത്സയിലാണ്. നാളെ അക്രമം വർദ്ധിക്കും
UP, ബീഹാർ ഒക്കെ തറ. കേരളത്തെ കണ്ടു പഠിക്കണം. വികസന മാതൃക. മികച്ച ഭരണം. പ്രബുദ്ധരായ ആളുകൾ തിങ്ങി പാർക്കുന്ന
നമ്പർ1 സംസ്ഥാനം.
പക്ഷേ ഈ പ്രബുദ്ധരിൽ പലർക്കും ജനാധിപത്യം എന്താണെന്ന് അറിയത്തില്ല. ഏകാധിപത്യം എന്താണെന്നും അവർക്ക്റിയത്തില്ല. അതുകൊണ്ടാണ് കേരളത്തിൽ നിത്യവും വെട്ടും കുത്തും വീടിന് ബോംബ്‌ഏറും നടക്കുന്നത്.
ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ ജനങ്ങൾക്കാണ് പ്രാധാന്യം. പാർട്ടികൾക്കോ നേതാക്കന്മാർക്കോ അല്ല. പാർട്ടികൾ വരും, പോകും. രാജ്യം നിലനിൽക്കും.
മറിച്ച് ഒരു ഏകാധിപത്യത്തിൽ ഭരിക്കുന്ന വ്യക്തിക്കാണ് പ്രാധാന്യം. അത് ഒരു വ്യക്തിയുടെ തോന്ന്യാസഭരണം ആണ്. അയാൾ അധികാരം പങ്കുവെക്കുന്നുവെങ്കിൽ അയാളുടെ ഭാര്യക്കും കുടുംബത്തിനും വേണ്ടിയാണ്.
ഒരു ഏകാധിപതി രാജ്യത്തെ തന്റെ കുടുംബസ്വത്തായി കണക്കാക്കി ഇഷ്ടാനുസരണം വാരി കോരി ചെലവ് ചെയ്യുന്നു. ഫിലിപ്പീൻസിൽ ഏകാധിപതി ആയിരുന്ന Ferdinand മർക്കോസ് ന്റെ ഭാര്യക്ക് 3000 ജോടി ചെരുപ്പുകൾ ഉണ്ടായിരുന്നു.
ഏകാധിപത്യം മനുഷ്യ വംശത്തിന്റെ തീരാ ശാപം ആണ്. ഏകാധിപതികൾ നശിപ്പിച്ച രാജ്യങ്ങൾ ഏറെയാണ്. ഉദാഹരണം സിറിയ. അവിടെ ഒരു ആഭ്യന്തര യുദ്ധം തുടങ്ങിയിട്ട് പത്തു വർഷം ആയി. ഏകാധിപതിയായ പ്രസിഡന്റ് ബഷീർ അൽ ആസാദിനെ മാറ്റാൻ ആയിരുന്നു ശ്രമം.റഷ്യയുടെ സഹായത്തോടെ ബാഷർ rebels നെ തോൽപ്പിച്ചു ഇന്നും ഭരണത്തിൽ തുടരുന്നു. സിറിയ എന്ന പുരാതന രാജ്യം നശിച്ചു. ലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ലക്ഷ കണക്കിന് ആളുകൾ പലായനം ചെയ്ത് മറ്റു രാജ്യങ്ങളിൽ അഭയം തേടി. ഇതെല്ലാം ഒരു വ്യക്തിയുടെ ഭരണം നിലനിർത്താൻ വേണ്ടി ആയിരുന്നു. ബഷീറിന്റെ പിതാവ് ആസാദ് ഒരു ഏകാധിപതി ആയിരുന്നു.
1994ൽ സൗത്ത് ആഫ്രിക്കയിൽ പുതിയ ഭരണം നിലവിൽ വന്നപ്പോൾ വിദേശികളോട് വളരെ ഉദാരമായ സമീപനം സ്വീകരിച്ചു. അഭയാർത്ഥികൾ അങ്ങോട്ട് ഇരച്ചു കയറി. ഈ അവസരം ഉപയോഗിച്ച് പതിനായിരകണക്കിന് പാകിസ്താനികളും ബംഗ്ലാദേശികളും തങ്ങൾ refugees ആണെന്ന് പറഞ്ഞു South ആഫ്രിക്കയിൽ കുടിയേറി. എന്നാൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലും അങ്ങനെ ചെയ്തില്ല. നമ്മുടെ ജനാധിപത്യത്തിന്റെ വിജയമാണ് ഇത് കാണിക്കുന്നത്. പാകിസ്താനിലും ബംഗ്ലാദേശിലും പട്ടാള ഭരണം ഉണ്ടായിരുന്നു എന്ന് ഓർക്കണം. ( തുടരും)
Comments
Post a Comment