മാനസിക സംഘർഷം ഇല്ലാത്തവർ ഉണ്ടോയെന്ന് അറിയില്ല. ഉണ്ടെങ്കിലും അത് മറ്റുള്ളവരോട് പറയാൻ മടി കാണും പലർക്കും. എനിക്ക് ഉണ്ട്. അധിക സമയഭാരം ആണ് കാരണം. Excessive free time management incapability related disorder. ഇതിന് പരിഹാരം കാണാൻ ഏതെങ്കിലും മനോരോഗ വിദഗ്ദ്ധനെ consult ചെയ്തു പണം കളയാൻ ഉദ്ദേശിക്കുന്നില്ല. സ്വയം ചികിത്സയാണ് ആശ്രയം.അതിനായി പല മാർഗ്ഗങ്ങൾ ഉണ്ട്.
Reading, TV, സോഷ്യൽ മീഡിയ, music, gardening, മുതലായ activities ടൈം പാസ്സിന് ഉപയോഗിക്കുന്നു. എന്നാലും time മിച്ചമാണ്
Gardening എന്നും ഉണ്ട്. രാവിലെ at least two hours.
ഇന്ന് രാവിലെ കുറെ വാഴ പറിച്ചു നടാൻ തീരുമാനിച്ചു.തൈകൾ ധാരാളം പറമ്പിൽ കൂട്ടമായി നിൽപ്പുണ്ട്. തുടർച്ചയായ മഴ കാരണം മണ്ണ് wet and soft. അതുകൊണ്ട് കുഴി കുത്താനും വാഴ പറിക്കാനും ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല. വളരെ fertile soil ആണ്.തൈ ചെറുതല്ല. 8 അടി ഉയരം ഉണ്ട്. നല്ല weight ഉം ഉണ്ട്.
വേരുകൾ പറിയു മ്പോൾ കിറു കിർ എന്ന ശബ്ദം കേൾക്കാൻ രസമുണ്ട്. ദൗത്യം വിജയിക്കുന്നു എന്നാണ് അതിന്റെ അർത്ഥം.
2 എണ്ണം പറിച്ചു നട്ടു. ഒരു കുഴി കൂടി കുത്തി. ഇത്തരം effort ന് ആരുടെയും സഹായം ചോദിക്കാറില്ല. അങ്ങനെ ചെയ്താൽ privacy യും ഏകാഗ്രതയും നഷ്ടപ്പെടും.
അര മണിക്കൂർ കൊണ്ട് പണി കഴിഞ്ഞു. ഇനി ബാക്കി നാളെ.
വിയർപ്പൊഴുക്കുന്ന ഇത്തരം ജോലി ചെയ്ത ശേഷം ramputan ന്റെ അല്ലെങ്കിൽ പ്ലാവിന്റെ തണലിൽ ഇരുന്ന് ഒരു chilled Kingfisher indispensible ആണ്. ഒഴിച്ചു കൂടാൻ ആവാത്തത് എന്ന് പറയുന്നത് തെറ്റാണ്.കാരണം, ഒഴിക്കാതെ beer എങ്ങനെ കുടിക്കും?😊 ☺.
.
Comments
Post a Comment