2020 ന്റെ ഫൈനൽ lap ന്റെ മണി മുഴങ്ങി. ഇനി finishing point ലേക്ക് ഒരു neck and neck race അല്ലെങ്കിൽ do or die push.
വിട വാങ്ങുന്ന വർഷത്തെ പലരും പലവിധത്തിൽ അവലോകനം ചെയ്യുന്ന സമയമാണ് ഇത്.2020ൽ എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തി ആരെന്ന് ഞാൻ പരതി യപ്പോൾ കിട്ടിയത് jakky എന്ന് പേരുള്ള ഒരു പൂച്ച കുട്ടിയാണ്.
രണ്ട് മാസം മുൻപാണ് ജാക്കി ഇവിടെ എത്തിയത്. ഒരു ഞായറാഴ്ച്ച രാത്രി10മണിക്ക് ഞാൻ പുറത്ത് ഒരു കസേരയിൽ ഇരിക്കുകയായിരുന്നു. ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നു. അപ്പോൾ 2 പൂച്ചകുട്ടികൾ ഗേറ്റ് കടന്നു വന്നു. ആരോ വഴിയിൽ ഇറക്കി വിട്ടതാണ്. ഇറക്കി വിട്ട അജ്ഞാതനോട് എനിക്ക് രോഷം തോന്നി. പൂച്ചകുട്ടികളെ ഞാൻ ആട്ടിയോടിച്ചു. ഒരാൾ കാറിന്റെ അടിയിൽ ഒളിച്ചു. മറ്റേ ആൾ ചെടികൾക്ക് ഇടയിൽ ഒളിച്ചു.
പിറ്റേന്ന് രാവിലെയും അവരെ ഓടിച്ചു. ഇവിടെ 2 പൂച്ചകൾ നേരത്തെ തന്നെ ഇവിടെ ഉണ്ട്. നവാഗതരെ തള്ള പൂച്ചയും ഓടിച്ചു. അങ്ങനെ ഭക്ഷണം ഒന്നും kazhikkathe ആ കുരുന്നുകൾ ഒരു ദിവസം എവിടെയോ ഒളിച്ചു.
രണ്ടാം ദിവസം എന്റെ മനസ്സ് അലിഞ്ഞു. അവർക്ക് കാണത്തക്ക വിധത്തിൽ പാൽ വെച്ചു. പേടി ഉണ്ടെങ്കിലും അവർ വന്നു പാൽ കുടിച്ചു. പതിയെ പതിയെ അവർ ഈ ഫാമിലിയിലെ അംഗങ്ങൾ ആയി. കളിയും ചിരിയും പന്തു കളിയും ഒളിച്ചു കളിയും ഒക്കെയായി. ഞാൻ അവർക്ക് പേരിട്ടു. ജാക്കിയും ചാനും. ഇവിടെ നേരത്തേ ഉള്ള പൂച്ചകളെക്കാൾ intelligent ആണ്.പന്ത് തട്ടി കളിക്കാൻ അറിയാം.
ഇവർ പരിസരങ്ങളിൽ കൂടെ വരും. ഒരു support. പാമ്പ് ഉള്ള സ്ഥലമാണ്. ഈ പറമ്പിന്റെ പേര് പാമ്പുതൂക്കിൽ പറമ്പ് എന്നാണ്. എന്നാൽ 4 പൂച്ചകൾ എപ്പോഴും surveilance നടത്തുന്നതിനാൽ പേടി ഒട്ടുമില്ല.
എന്നോട് ഏറ്റവും സ്നേഹം കാണിക്കുന്നത് ജാക്കിയാണ്. മടിയിൽ കയറി ഇരിക്കും. മുട്ടിയുരുമ്മും. നക്കും. മൃദുവായി കടിക്കും.
ഇത്രയും സ്നേഹമുള്ള ഒരു ജീവിയെ ആണല്ലോ ആട്ടി ഓടിക്കാൻ ശ്രമിച്ചത് എന്ന് ഓർത്ത് ഞാൻ വിഷമിക്കാറുണ്ട്.എന്നാൽ ജാക്കിക്ക് അതൊന്നും ഓർമ്മയില്ല. വിദ്വേഷവും പകയും ഇല്ല. സ്നേഹിക്കാൻ മാത്രമേ അവൾക്ക് അറിയൂ.
ആട്ടി ഓടിച്ചിട്ടും ആ പൂച്ചകൾ വന്ന വഴിയേ പോയില്ല. കാരണം ഒരു വീട് എന്നാൽ care കിട്ടുന്ന, സ്നേഹം മാത്രം ഉള്ള ഒരു സ്ഥലം ആണെന്ന് അവർക്ക് അറിയാം. ഒരു ദിവസം ഞാൻ അത് മറന്നു പോയി.
അക്കാര്യം ഓർമ്മിപ്പിച്ചതുകൊണ്ടാണ് 2020 ൽ എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തിയായി ജാക്കിയെ ഞാൻ കാണുന്നത്.
Comments
Post a Comment