മനോഹരമായ ഒരു number ആണ് 2020.പറയാനും എഴുതാനും ഓർമ്മിക്കാനും എളുപ്പമുള്ള നമ്പർ ആണ്. പക്ഷേ ഇത് ഒരു നിർഭാഗ്യ നമ്പർ ആണ്. കാരണം വിശദീകരിക്കേണ്ട ആവശ്യം ഇല്ല. നമ്മുടെ ജീവിതത്തിൽ ഏറ്റവും വിഷമം തോന്നിയ വർഷമാണ് 2020.
എങ്കിലും ഈ കടമ്പയും നമ്മൾ കടന്നു.2020നോട് വിട പറയുമ്പോൾ ഉള്ള ഒരു സന്തോഷം നമ്മൾ ഈ 11 ആം മണിക്കൂറിലും ജീവിച്ചിരിക്കുന്നു എന്നതാണ്. കനത്ത മോഡറേഷൻ കിട്ടി 40 % ഒപ്പിച്ചു കടന്നുകൂടിയ ഒരു വിദ്യാർത്ഥിയെ പ്പോലെ. ജയിച്ചല്ലോ. അതു മതി.
2020 നല്ലതായിരുന്നു എന്ന് ഉപാധികളോടെ മാത്രമേ പറയാൻ സാധിക്കുകയുള്ളൂ. കാരണം എന്തെങ്കിലും നഷ്ടപ്പെടാത്തവരായി ആരുമില്ല. സൗഹൃദങ്ങൾ, ബന്ധങ്ങൾ, ആഘോഷങ്ങൾ, യാത്രകൾ, ജോലി, വരുമാനം ,ഇങ്ങനെ പലതും.
Personal ആയിട്ട് പറഞ്ഞാൽ 2020 നല്ലതായിരുന്നു.2019ൽ ആണ് ജന്മദേശതത് വീട് വെച്ച് താമസം തുടങ്ങിയത്.2020ലാണ് fully settled ആയത്. നിർഭാഗ്യവശാൽ visitors കുറഞ്ഞു. ജനുവരി 19 ആം തീയതി എന്റെ പിതവിന്റെ 25 ആം ചരമ വാർഷികം ആചരിക്കാൻ സാധിച്ചു. രാവിലെ പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം എന്റെ വീട്ടിൽ വെച്ച് നൂറോളം പേർക്ക് breakfast ഉണ്ടായിരുന്നു. അന്ന് പങ്കെടുത്തവരിൽ ഭൂരിഭാഗം പേരെയും പിന്നെ കണ്ടിട്ടില്ല.ഞായറാഴ്ച കുർബാന normal അല്ലാത്തതു കൊണ്ടാണ് അവരെ കാണാത്തത്.
ആഘോഷങ്ങൾ ഒന്നും ഇല്ലായിരുന്നു എന്ന് പറഞ്ഞുകൂടാ.18000 രൂപക്ക് ഒരു sound സിസ്റ്റം വാങ്ങി. birthday പോലുള്ള വിശേഷ ദിവസങ്ങളിൽ ഒത്തുകൂടി. ഗാനമേള നടത്തി. family members മാത്രം.
ദൂര യാത്രകൾ ഒന്നും നടത്തിയില്ല. December 26 ന് പരുത്തും പാറ എന്ന സ്ഥലം വരെ പോയി. അവിടെ നല്ല തിരക്കായിരുന്നു.
2021ൽ കോവിഡിൽ നിന്ന് ലോകം മുക്തി നേടുമെന്ന പ്രതീക്ഷയിൽ ആണ് 2021ലേക്ക് വലതുകാൽ വെച്ച് കയറുന്നത്.
Comments
Post a Comment