1988ൽ സൗത്ത് ആഫ്രിക്കയിലെ Bop Home land ൽ ഒരു ഗ്രാമമായ Bakolobeng ൽ പഠിപ്പിച്ചു തുടങ്ങിയപ്പോൾ ചില കാര്യങ്ങൾ അത്ഭുതമായി തോന്നി.12 ആം class ന്റെ syllabus ൽ Macbeth നാടകം ഉണ്ട്. ഞാൻ അത് 1968 ൽ പാലാ കോളേജിൽ പഠിച്ചതാണ്.പ്രൊഫസർ KM ചാണ്ടിയാണ് പഠിപ്പിച്ചത്. അന്ന് അദ്ദേഹം KPCC സെക്രെറ്ററിയാണ്. പലപ്പോഴും അദ്ദേഹം tour ൽ ആയിരുന്നു. മേശയിൽ കയറി ഇരുന്നാണ് അദ്ദേഹം class എടുക്കുന്നത്.tour കൾക്കിട യിൽ അദ്ദേഹത്തിന് ഒരു അപകടം പറ്റി, കാലൊടിഞ്ഞു. Macbeth പൂർത്തി യായില്ല.പിന്നീട് തനിയെ വായിച്ചു പഠിച്ചു. ഒരു 20% മനസ്സിലായി.
Bakolobeng ൽ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം ആ സ്‌കൂളിൽ സോളാർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു TV യുംVideo player ഉം ഉണ്ട് എന്നതാണ്.Macbeth ന്റെ ഒരു വീഡിയോ അവിടെ ഉണ്ടായിരുന്നു. അത് teaching ൽ വളരെ സഹായകരമായി. കുട്ടികൾക്ക് വളരെ enjoy ചെയ്യാൻ സാധിച്ചു.
ഒരു book മൂന്ന് വർഷത്തേക്കാണ് പഠിപ്പിക്കുന്നത്. പിന്നീട് Romeo and Juliet, King Lear, Merchant of Venice, Julius Ceasar മുതലായവ പഠിപ്പിച്ചു. എല്ലാത്തിനും വീഡിയോ സംഘടിപ്പിച്ചു. Repeated ആയി പഠിപ്പിക്കുക എന്നാൽ കൂടുതൽ പഠിക്കുക എന്നാണ്.
ഒരു നാടകം വെറുതെ വായിച്ചു പഠിച്ചാൽമാത്രം പോരാ, അത് കുട്ടികൾ അഭിനയിക്കണം എന്നാണ് എന്റെ പക്ഷം. അഭിനയിക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടപ്പോൾ അവർ പൂർണ്ണമായി സഹകരിച്ചു. Dialogue അതേപടി വേണം എന്നില്ല. നാടകത്തിന്റെ ഒരു ചെറിയ ഭാഗം എടുത്ത് അത് on the spot അവതരിപ്പിക്കുക എന്നതായിരുന്നു എന്റെ രീതി.കുട്ടികൾ അത് വളരെ enjoy ചെയ്തു. അവർ ആ നാടകം ഉൾക്കൊണ്ടു.
Lady Macbeth ന്റെ sleep walking, King Lear ഉടെ മുൻകോപം, Macbeth ലെ 3 witches, the assassination of Julius Caesar മുതലായ scenes അഭിനയിക്കാൻ അവർക്ക് വലിയ താല്പര്യം ആയിരുന്നു. അഭിനയം, പ്രസംഗം എന്നീ കാര്യങ്ങളിൽ ആഫ്രിക്കർക്ക് ഒരു പ്രത്യേക കഴിവുണ്ട്. പറയാതെ വയ്യ.
Comments
Post a Comment