കോവിഡ് കാരണം 2020 ഒരു മോശം വർഷം ആയിരുന്നു. എങ്കിലും ചില ദിവസങ്ങൾ വളരെ സന്തോഷമുള്ളത് ആയിരുന്നു. അതിൽ ഒന്നാണ് Christmas. present, past, future എല്ലാം മറന്ന് ഒരു പരിപാടിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഒരു ദിവസം ആയിരുന്നു ഇന്നലെ.
ഒരു family get together ന് ദൂര സ്ഥലങ്ങളിൽ പോകേണ്ട ആവശ്യമില്ല.സ്വന്തമായി ഒരു venue ഉണ്ട്. നരിതൂക്കിൽ കുന്ന് അഥവാ Foxhang Hill. കുത്തനെയുള്ള കയറ്റം കയറിയാൽ പിന്നെ സമതലം ആണ്. അവിടം വരെ റോഡ് വെട്ടിയിട്ടില്ല. വാഹനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആണ് റോഡ് വെ ട്ടാത്തത്. നടന്നു കയറണം. Heart ന് ഒരു test.
ഞങ്ങൾ ആകെ 21 പേരാണ്. പ്രധാന attraction പുതിയ grill ആണ്. ഇഷ്ടിക അടുക്കി വെച്ചു അതിന്റെ മീതെ ഒരു ഗ്രിൽ വെച്ചു. പറമ്പിൽ ഉള്ള കമ്പുകളും വാങ്ങിയ കരിയും ഉപയോഗിച്ച് തീ പിടിപ്പിച്ചു. എന്റെ 3 nephews ആണ് ഇതെല്ലാം ചെയ്യുന്നത്.
1 മണിക്ക് കനൽ ready. പ്രധാന ഐറ്റം ചിക്കൻ. അത് ready ആകാൻ അധിക സമയം വേണ്ടി വന്നില്ല. കുടിക്കാൻ പലതും ഉണ്ട്. ഒപ്പിടുന്ന കാര്യം പറഞ്ഞപ്പോൾ ആദ്യം പിടി കിട്ടിയില്ല. പിന്നീടാണ് മനസ്സിലായത് Signature എന്ന whisky യുടെ കാര്യം ആണെന്ന്.ഏതായാലും ഈ ചൂടു കാലാ വസ്ഥയിൽ chilled King fisher ആണ് എന്റെ favourite. അതുകൊണ്ട് ഒപ്പിട്ടില്ല.
ഈ പ്രദേശത്ത് 1950കളിൽ സദ്യയെപ്പറ്റി പറയുമ്പോൾ ഇറച്ചിവിലക്കാണ് എന്ന് പറയും. ഇറച്ചി ban എന്നല്ല ഇതിന്റെ അർത്ഥം. ഇറച്ചി ഇനി വേണ്ട എന്നു പറയുന്നത് വരെ അത് വിളമ്പുക എന്നതാണ് അർത്ഥം. ഇന്നലെ ഞാനും വിലക്കി.
On the spot ൽ പറിച്ചെടുത്ത കപ്പ കനലും ചാരവും കൊണ്ട് മൂടി ചുട്ടെടുത്തത് ഒരു സ്‌പെഷ്യൽ ഐറ്റം ആയിരുന്നു.
Open air സദ്യക്ക് സമാന്തരമായി ഗാനമേള പൊടിപൊടിച്ചു. സ്വന്തം സൗണ്ട് സിസ്റ്റം ഉണ്ട്
1980s ഗാനങ്ങൾ ആണ് എല്ലാവർക്കും ഇഷ്ടം. Teenagers ന് ഇഷ്ടപ്പെട്ട ഗാനങ്ങൾ അവർ പാടി.
ബിജു Tom പ്രാണസഖീ ഞാൻ വെറുമൊരു pamaranam പാട്ടുകാരൻ എന്ന പാട്ട് വളരെ നന്നായി പാടിയപ്പോൾ എനിക്ക് ഒരു പ്രചോദനം ആയി. അങ്ങനെ ഒരു പുഷ്‌പം പാടി. ബിനോയ് ടോം തൊഴുതു മടങ്ങും നന്നായി പാടി. ബെന്നി ടോമിന്റെ സംഭാവന ഉണ്ണികളെ ഒരു കഥ പറയാം എന്ന ഗാനം ആയിരുന്നു. എന്റെ മകളും മരുമകനും ചേർന്ന് ഒരു duet പാടി. പുതുമഴയായി പൊഴിയാം.
അങ്ങനെ പല പല ഗാനങ്ങൾ ചെയ്തു സമയം പോയത് അറിഞ്ഞില്ല. ഇരുട്ട്‌പരന്നു. മൊബൈൽ ഫോണിന്റെ മങ്ങിയ വെളിച്ചത്തിൽ കുന്നിറങ്ങി. തറവാട്ട് മുറ്റതത് വീണ്ടും ഒരു ഒത്തുചേരൽ. പിന്നെ കഞ്ഞിയും ചെറുപയറും നെല്ലിക്കാ ചമ്മന്തിയും കഴിച്ചു കഞ്ഞി വിലക്ക് നടത്തി മടങ്ങി.
Comments
Post a Comment