അഭയ കേസ് ന് തിരശീല വീണു. ഈ സംഭവം വളരെയേറെ ചർച്ച ചെയ്യപ്പെടുന്നു.കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ അത് ആവർത്തനവിരസത ഉണ്ടാക്കും. എന്നാലും മനഃസാക്ഷി നശിക്കാത്ത ചില മനുഷ്യരെ പറ്റി ഏതാനും വാക്കുകൾ പറയട്ടെ.
1.യേശുവിനെ കുരിശിൽ തറച്ചപ്പോൾ ഇടത്തും വലത്തും ഓരോ കള്ളന്മാരെയും തൂക്കി." നീ ദൈവ പുത്രൻ ആണെങ്കിൽ നിന്റെ ദിവ്യ ശക്തി ഉപയോഗിച്ച് നിന്നെയും ഞങ്ങളെയും രക്ഷിക്കൂ".ഒരു കള്ളൻ പറഞ്ഞു.
" ഞങ്ങൾ ചെയ്ത കുറ്റത്തിനാണ് ഞങ്ങളെ കുരിശിൽ തറച്ചത്. നീ ഒരു തെറ്റും ചെയ്തിട്ടില്ല." മറ്റേ കള്ളൻ പറഞ്ഞു.
" ഇന്ന് രാത്രി നീ എന്റെ കൂടെ പറുദീസയിൽ ഉണ്ടായിരിക്കും." യേശു പറഞ്ഞു.
ആ നല്ല കള്ളൻ അടയ്ക്ക രാജു എന്ന പേരിൽ കോട്ടയത്തു ഇന്നും ഉണ്ട്.
2 King Lear നാടകത്തിൽ നമ്മൾ ഒരു നല്ല മനുഷ്യനെ കാണുന്നുണ്ട്. ഏതാനും മിനുറ്റ് മാത്രം.
Lear രാജാ വിന് Gloucester എന്ന ഒരു അനുയായി ഉണ്ടായിരുന്നു.രാജാവിന്റെ മകളും മരുമകനും അയാളെ വെറുത്തു. അവർ Gloucesterറെ പിടികൂടി. കണ്ണുകൾ ചൂഴ്ന്ന് എടുക്കാൻ തുടങ്ങി. രണ്ടാമത്തെ കണ്ണ് എടുക്കാൻ തുടങ്ങിയപ്പോൾ അത് കണ്ടുനിന്ന ഒരു പടയാളി സഹിക്ക വയ്യാതെ വാളെടുത്തു. ആ fight ൽ Cornwall എന്ന മരുമകനെ കൊന്നു.വെട്ടേറ്റ് പടയാളി മരിച്ചു.
അനീതിക്കെതിരെ മനുഷ്യ മനഃസാക്ഷി ഉണർന്ന് പ്രവർത്തിക്കുന്നതാണ് നമ്മൾ ഈ ചെറിയ രംഗത്ത് കാണുന്നത്.ആ പടയാളിക്ക് പേരില്ല.
ആ പടയാളിയെ പോലെ അജ്ഞാതരായ നല്ല മനുഷ്യർ അനീതിക്കെതിരെ വാൾ എടുക്കുന്നത് കൊണ്ടാണ് ലോകം മുന്നോട്ട് പോകുന്നത്.
Comments
Post a Comment