2020 ഓർമ ആകാൻ ഇനി ഏതാനും ദിവസങ്ങളെ ബാക്കിയുള്ളൂ. ഈ വർഷം ഞെട്ടലിന്റെ വർഷം ആണ്. ഇന്നലെ കേരളത്തിൽ ഞെട്ടലിന്റെ ഒരു ദിവസം ആയിരുന്നു.കൊലപാതക ത്തിന്റെ score board നിറഞ്ഞു.ഞെട്ടിപ്പിക്കുന്ന കൊല പാതകങ്ങൾ.
പ്രസിദ്ധ detective novelist ആയിരുന്ന കോട്ടയം പുഷ്പനാഥ് ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹം തോൽവി സമ്മതിക്കുമായിരുന്നു. കൊല്ലാനുള്ള പുതിയ methods കണ്ട്. കാരകോണതത് ഒരു28 കാരൻ 51 വയസ്സുള്ള ഭാര്യയെ current അടിപ്പിച്ചു കൊന്നു. ഒരു പുതിയ method.നല്ല ഭാവന. നല്ല planning.
പാലക്കാട് ഒരു യുവാവിനെ ജാതിയുടെ പേരിൽ വെട്ടിക്കൊന്നു. രാഷ്ട്രീയ കൊലപാതകം വേറെ.
2020 ൽ ആണ് uthra എന്ന യുവതിയെ ഭർത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്.
The Best killer of the Year അവാർഡ് കൊടുക്കുകയാണെങ്കിൽ എന്റെ വോട്ട് പാമ്പ് method കാരന് കൊടുക്കും. കാരണം അവൻ വളരെ risk എടുത്തു.
കൂടത്തായി കൊലപാതക പരമ്പരയിൽ വിഷം ആണ് ഉപയോഗിച്ചത്.
ഭർത്താക്കന്മാർ ഭാര്യമാരെ കൊല്ലുന്ന സംഭവങ്ങൾ കേരളത്തിൽ കൂടി വരികയാണ്. വെട്ടിയും കുത്തിയും കഴുത്തു ഞെരിച്ചും തീ വെച്ചും വിഷം കൊടുത്തും വണ്ടി ഇടിച്ചുമൊക്കെ കൊല നടക്കുന്നു.
സാക്ഷര കേരളം, പ്രബുദ്ധ കേരളം, നവോഥാനകേരളം എന്നെല്ലാം തട്ടി വിടുമ്പോൾ അതിന് വിശ്വാസ്യത പോരാ.
കേരള മാധ്യമങ്ങൾ വാർത്തകൾ തേടി UP യിൽ focus ചെയ്യുമ്പോൾ ആണ് പാലക്കാട്ട് ജാതിയുടെ പേരിൽ ഒരു യുവാവിനെ വെട്ടി കൊന്നത്. Physician, cure thyself first എന്ന വാചകം ഓർമ്മ വരുന്നു. Charity begins at home.
Drug ഗുണ്ടകൾ പോലിസ് കാരെ മർദ്ദിക്കുന്നതും പോലീസിന്റെ വാഹനം അടിച്ചു തകർക്കുന്നതും കാണിക്കുന്ന ഒരു വീഡിയോ ഇന്നലെ വൈറൽ ആയി.
പ്രബുദ്ധ കേരളം ആണുപോലും.
Comments
Post a Comment