കേരളത്തിൽ ഏറ്റവും ഉള്ള കാര്യങ്ങൾ ഏതെന്നു ചോദിച്ചാൽ ഉത്തരം ഇതാണ്:1.കോവിഡ് 2 വിവാദങ്ങൾ 3. അക്രമം 4 അഴിമതി 5 ചാനലുകൾ
കേരളത്തിൽ ഇല്ലാത്ത കാര്യം മന സമാധാനം ആണ്.
നമ്മുടെ സമാധാനം കെടുത്തുന്നതിൽ ഒരു മുഖ്യ പങ്ക് വഹിക്കുന്നത് ചാനലുകൾ ആണ്.
കേരളത്തിൽ ആവശ്യത്തിലേറെ ചാനലുകൾ ഉണ്ട്. അവർക്ക് ആവശ്യത്തിലേറെ വാർത്തകളും ചർച്ചകളും ഉണ്ട്. വാർത്തകൾ ഇല്ലെങ്കിൽ അവർ അത് എവിടെയെങ്കിലും കുത്തി പൊക്കും.
മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാൻ ചിലർ ശ്രമിക്കും. അത് ചിലപ്പോൾ സാധിക്കുകയും ചെയ്യും. അധികമായാൽ അമൃതും വിഷം എന്ന് പറഞ്ഞതു പോലെ ചിലപ്പോൾ മാധ്യമ ശ്രദ്ധ അധികമായാൽ വിപരീത ഫലം ചെയ്യും.
ഇതാണ് ഭാഗ്യ ലക്ഷ്മിക്കും കൂട്ടുകാർക്കും സംഭവിച്ചത്. ഒരു യൂ ട്യൂബുകാരനെ അവർ കൈകാര്യം ചെയ്തു. അതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചു. കേരളം മുഴുവൻ അവരെ support ചെയ്യുമെന്ന് അവർ വിചാരിച്ചു. പക്ഷേ അവർക്ക് കിട്ടിയത് 50/50ആയിരുന്നു. ഇപ്പോഴിതാ മുൻകൂർ ജാമ്യം reject ചെയ്തു. ഇനി High കോടതി യിൽ പോകുമത്രേ. അവിടെ രൂക്ഷമായ ശകാരവും പിഴയും കിട്ടും.
വാസ്തവത്തിൽ സ്ത്രീകളുടെ അന്തസ്സ് ഇടി ക്കുകയാണ് ഭാഗ്യ ലക്സ്മിയും കൂട്ടരും ചെയ്തത്. സ്ത്രീകൾ ഇത്ര വിഡ്ഢികൾ ആണോയെന്ന സംശയമാണ് ബലപ്പെട്ടു വരുന്നത്. കാരണം ആ വീഡിയോ ഒന്നാന്തരം തെളിവാണ്. അതു കാരണം പൊലീസിന് അന്വേഷണം100% എളുപ്പമായി.
ഈ activist കളുടെ പതനത്തിൽ മാധ്യമങ്ങൾക്ക് പങ്കുണ്ട്. മാധ്യമങ്ങൾ ചിലർക്ക് അമിതമായ പ്രാധാന്യം നൽകി project ചെയ്യാറുണ്ട്. അങ്ങനെ പ്രാധാന്യം കിട്ടിയവർ ഏതോ സ്വപ്ന ലോകത്തിൽ ആകും. മണ്ടത്തരങ്ങൾ പറയും, ചെയ്യും. വെട്ടിലായാൽ ആരും തിരിഞ്ഞു നോക്കുകയില്ല.
ഒരു പക്ഷേ സർക്കാർ തങ്ങളെ protect ചെയ്യുമെന്ന് ഭാഗ്യലക്ഷ്മി പ്രതീക്ഷിച്ചു കാണും. അത് അസ്ഥാനത്തായി. പാവം ഭാഗ്യലക്ഷ്മി നിർഭാഗ്യലക്ഷ്മി ആയി.
ചാനലുകാർ ഒരു ഉപകാരം ചെയ്യണം. ഭാഗ്യലക്ഷ്മിയുടെ കോടതി ചെലവ് വഹിക്കണം. പുണ്യം കിട്ടും.
Comments
Post a Comment