കോവിഡ് കാലത്ത് അധിക സമയ ഭാരം കൊണ്ട് വീർപ്പുമുട്ടി വിഷണ്ണനായി കഴിയുമ്പോൾ ഞാൻ ഒരു തീരുമാനത്തിൽ എത്തി. അധിക സമയം ഉപയോഗിച്ച് ഒരു Phd എടുക്കുക. ഇന്ന് Phd ഇല്ലാത്തവരെ കണ്ടുമുട്ടാൻ പ്രയാസമാണ്. സൂര്യന് കീഴിലുള്ള ഏത് കാര്യവും Phd ക്ക് വിഷയമാക്കാം.
എന്റെ Phd വിഷയം The behavioural patterns of cats during Covid എന്നാണ്. ഇതിന്റെ കാരണം കോവിഡ് കാലത്ത് എനിക്ക് മനുഷ്യരെ ക്കാൾ കൂടുതൽ സമ്പർക്കം പൂച്ചകളോടാണ്.കോവിഡ് തുടങ്ങിയപ്പോൾ ഇവിടെ ഒരു അമ്മപ്പൂച്ച മാത്രമാണ് ഉണ്ടായിരുന്നത്. ജൂലൈയിൽ അവൾ പ്രസവിച്ചു.2 കുഞ്ഞുങ്ങൾ. അമ്മപൂച്ചക്ക് ഒരു സ്വഭാവം ഉണ്ട്.കുഞ്ഞുങ്ങളെ ഒളിപ്പിച്ചു വെക്കും. ആദ്യപ്രസവം 2019ൽ ആയിരുന്നു. 2കുഞ്ഞുങ്ങൾ ഉണ്ടായി. ഒരെണ്ണത്തിനെ കാണാതായി. ശേഷിച്ചത് ഭക്ഷണം കിട്ടാതെ മരിച്ചു.ഞങ്ങൾക്ക് കയ്യെത്താൻ പറ്റാത്ത ഒരു സ്ഥലത്താണ്കുഞ്ഞിനെ ഒളിപ്പിച്ചിരുന്നത്. ഇക്കൊല്ലം രണ്ടു കുഞ്ഞുങ്ങൾ ഉണ്ടായി. ഒന്നിനെ കാണാതായി. മറ്റേത് രക്ഷപ്പെട്ടു. അതിന് മനുഷ്യരോട് പേടി ആയിരുന്നു ആദ്യം. പിന്നെ ഇണങ്ങി വളരെ friendly ആയി. ദേഹത്ത് തടവിക്കൊടുക്കാൻ ആവശ്യപ്പെടാൻ ചിക്കു എന്ന് പേരുള്ള അവൾക്ക് അറിയാം.
കഴിഞ്ഞ ഞായറാഴ്ച്ച രാത്രി 9.30ന് ഒരു സംഭവം ഉണ്ടായി. ഭാര്യാ സഹോദരൻ visit ചെയ്തിരുന്നു. അവർക്ക് പോകാനായിട്ടാണ് ഗേറ്റ് തുറന്നിട്ടത്. അവർ പോയി കഴിഞ്ഞപ്പോൾ രണ്ട്‌പൂച്ച കുഞ്ഞുങ്ങൾ മന്ദം മന്ദം കയറി വന്നു.2മാസം പ്രായം കാണും. ആരോ ഇവിടെ dump ചെയ്തതാണ്. ആദ്യം എനിക്ക് ദേഷ്യം വന്നു. ഞാൻ ആ കുഞ്ഞുങ്ങളെ ആട്ടി പായിച്ചു. അവർ കാറിന്റെ അടിയിൽ ഒളിച്ചു.
രാത്രിഏറെ വൈകിയപ്പോൾ പൂച്ച കുഞ്ഞുങ്ങൾ door നടുത്തു വന്നു കരഞ്ഞു. പക്ഷേ തുറന്നു കൊടുത്തില്ല. ഞങ്ങൾ പൂച്ചകളെ പുറത്താണ് keep ചെയ്യുന്നത്. ചിലപ്പോൾ കയറി വരാം.5 മിനിറ്റിനകം പുറത്തു പോകണം എന്നാണ് ചട്ടം.
The behavioural patterns of cats എന്നാണല്ലോ എന്റെ Phd വിഷയം. പുതിയ പൂച്ചകൾ വന്നിട്ട് 12 ദിവസങ്ങൾ ആയി. ആരോ ഒരാൾ അവരെ ഇവിടെ ഇറക്കി വിട്ടതാണ്. സാമാന്യം നല്ല വീടും കാറും car shed ഉം ഉള്ള ഒരാളാണ് അദ്ദേഹം എന്ന് ഞാൻ കരുതുന്നു.പൂച്ച സ്നേഹിയാണ്. കോവിഡ് കാരണം എന്തോ സാമ്പത്തിക പ്രതിസന്ധി ഉള്ള ആൾ ആണെന്ന് തോന്നുന്നു.അദ്ദേഹത്തിന്റെ വീട്ടിൽ അനേകം പൂച്ചകൾ ഉള്ളതായി അനുമാനിക്കാം. എല്ലാത്തിനെയും തീറ്റി പോറ്റാൻ അദ്ദേഹത്തിന് ത്രാണിയില്ല. അതുകൊണ്ടാണ് അദ്ദേഹം ഇവിടെ dump ചെയ്തത്. എനിക്ക് പരിഭവം ഒട്ടുമില്ല.
Behaviour ആണല്ലോ നമ്മുടെ വിഷയം. തള്ള പൂച്ചയ്ക്ക് newcomers ന്റെ വരവ് ഒട്ടും ഇഷ്ട്ടപ്പെട്ടില്ല. ആദ്യത്തെ ദിവസം ഒന്നു രണ്ടു പ്രാവശ്യം ആട്ടിയോടിച്ചു. ഇപ്പോൾ mind ചെയ്യുന്നില്ല. ഒരു നിസ്സംഗതയാണ്.
അമ്മപൂച്ചയുടെ മകൾ ചിക്കുവും newcomers ഉം വളരെ വേഗം ചങ്ങാത്തം സ്ഥാപിച്ചു. ഇവിടെയെല്ലാം അവർ കളിച്ചു നടക്കുന്നു. Newcomers ന് പേരിട്ടു. ജാക്കിയും ചാനും.
ഇവർക്ക് എന്നോട് വലിയ സ്നേഹമാണ്.പുറത്തേക്ക് ഇറ ങ്ങുമ്പോൾ കൂടെ വരും.. പക്ഷേ gate ന് വെളിയിൽ പോവുകയില്ല.
ഭക്ഷണം ചോദിച്ചു വാങ്ങാൻ അവർക്ക് അറിയാം.
അമ്മപൂച്ചക്ക് ഈ മൂന്നു പേരോടും യാതൊരു താൽപ്പര്യവുമില്ല. എനിക്ക് എന്റെ വഴി, നിങ്ങൾക്ക് നിങ്ങളുടെ വഴി എന്ന സമീപനമാണ്.
ഒരു വീടായാൽ ആളും അനക്കവും വേണം. Sit Out ലും car shed ലും ആണ് മൂവർ ജീവിക്കുന്നത്. തള്ള പൂച്ച വേറെ എവിടെയോ ആണ് രാത്രി ഉറക്കം. ഏതായാലും ഇവിടെ കുട്ടികൾ ഇല്ലാത്തതിന്റെ കുറവ് നികത്തുന്നത് മൂവർ സംഘമാണ്.
Comments
Post a Comment