കേരളത്തിലെ നദികൾ മഴക്കാലത്തു കര കഴിഞ്ഞു ഒഴുകും. എന്നാൽ മഴ മാറിയാൽ വെള്ളം വറ്റി തുരുത്തുകൾ രൂപപ്പെടും. keralathil വറ്റാത്ത ഒന്ന് വാർത്താ നദികളാണ്. അവ എപ്പോഴും കരകവിഞ്ഞു ഒഴുകും. ഇന്നലെ വാർത്താ നദികളിൽ ഉരുള്പൊട്ടലിന്റെ കുത്തൊഴുക്ക് ആയിരുന്നു.ഒരു വൻമരം കടപുഴകി വീണ് ഒഴുകി പോകുന്നത് ഇരു കരകളിലും നിന്ന് ജനങ്ങൾ കണ്ടു.
സ്വർണ്ണ കടത്തു കേസ് ഒരു soccer ഗെയിം പോലെ ആണ്. ആരും ഗോൾ അടിക്കാതെ നീണ്ടു നീണ്ടു പോയ ഒരു ഗെയിം. Customs, ED, NIA, CBI തുടങ്ങിയ വമ്പമാർ field നിറഞ്ഞു കളിച്ചുവെങ്കിലും score ചെയ്യാൻ സാധിച്ചില്ല. കരുത്തനായ goal കീപ്പർ ശിവശങ്കർ ഇടിവെട്ട് ഷോട്ടുകളെ ധീരമായി തടുത്തു. Referee ആയ ഹൈക്കോടതി extra time കൊടുത്തു. ഇന്നലെ രാത്രി 10.15ന് നമ്മൾ ഏവരും കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്ന ആ ഗോൾ പിറന്നു. ED യുടെ ആ ഇടിവെട്ട് ഷോട്ടിന് മുമ്പിൽ ശിവ ശങ്കരൻ തളർന്നു. എങ്കിലും ഇക്കൊല്ലത്തെ Goal keeper of the Year അവാർഡ് ശിവശങ്കറിനു സ്വന്തം.
ശിവശങ്കർ ദുരന്തത്തിൽ നിന്ന് നമ്മൾ പഠിക്കേണ്ട ഒരു പാഠം ഈ ഡിജിറ്റൽ യുഗത്തിൽ കുറ്റം ചെയ്താൽ പിടിക്കപ്പെടും എന്നതാണ്.എത്ര ബുദ്ധിമാൻ ആയാലും പിടിക്കപ്പെടും. ഒസാമ ബിൻ ലാദൻ പാകിസ്താനിൽ ഒളിച്ചു താമസിച്ചു. പക്ഷേ അമേരിക്കക്കാർ ഒളിത്താവളം കണ്ടുപിടിച്ചു, ലാദനെ മാളത്തിൽ വെച്ചു കൊന്നു.
ഈയിടെ യുവദമ്പതികൾ നവ ജാതശിശുവിനെ അമ്മതൊട്ടിലിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. പക്ഷെ ചില CCTV ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. Car Registration Number ന്റെ ചുവടു പിടിച്ച് പ്രതികളെ പോലീസ് trace ചെയ്തു.
ശിവശങ്കറുടെ അറസ്റ്റിനെ തുടർന്ന് പിണറായി രാജി വെക്കണം എന്ന ആവശ്യം ശക്തിപ്പെടുകയാണ്. രാജിവെച്ചാലും ഇല്ലെങ്കിലും ദയനീയ പരാജയമാണ്. Already പിണറായിക്ക് എതിരെ ട്രോൾ വർഷമാണ്. രാജി വെച്ചില്ലെങ്കിൽ പരിഹാസം ഒരു സുനാമി ആയി മാറും. രാജി വെച്ചാൽ കൂടുതൽ നാണക്കേട് ഒഴിവാക്കാം.
ശിവശങ്കർ already ശിക്ഷ വാങ്ങി കഴിഞ്ഞു. ഒരു വ്യക്തിയുടെ സ്വകാര്യ chat പരസ്യമാവുകയും ലക്ഷക്കണക്കിന് ആളുകൾ അത് വായിക്കുകയും ചെയ്യുന്നത് ഏറ്റവും വലിയ നാണക്കേടാണ്. സ്വപ്നയെ ചുറ്റിപ്പറ്റി ഉള്ള പരിഹാസം സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇതിൽ കൂടുതൽ എന്തു ശിക്ഷ വേണം?
ശിവശങ്കറിന്റെ പതനം നൽകുന്ന lesson:
ആരും oversmart ആകാൻ ശ്രമിക്കരുത്.
Comments
Post a Comment