ഇന്ന് ലോക വയോജന ദിനം ആണെന്ന് കേട്ടു. എന്നാൽ ഇക്കാര്യത്തിൽ വലിയ ഉത്സാഹം ഒന്നും ഒരിടത്തും കണ്ടില്ല.
കോവിഡ് കാലം വൃദ്ധ ജനങ്ങളെ വളരെ vulnerable ആക്കിയിട്ടുള്ള കാലമാണ്. അതിന്റെ ആശങ്കകൾ ആയിരിക്കാം വയോജന ദിനത്തിന് മങ്ങൽ ഏൽപ്പിച്ചത്.
രോഗത്തിന്റെ ഭീതി മാത്രമല്ല മുതിർന്ന പൗരന്മാരെ അലട്ടുന്നത്. ഏകാന്തത നമ്മളെ വല്ലാതെ അലട്ടുന്നുണ്ട്.മുതിർന്ന ദമ്പതികൾ മാത്രം താമസിക്കുന്ന വീടുകൾ ഏറെയുണ്ട്. മക്കൾ വേറെ രാജ്യത്തോ ഇന്ത്യയിൽ ദൂരെയോ ആയിരിക്കും. നമ്മൾക്ക് അവരെ visit ചെയ്യാൻ സാധ്യമല്ല. അവർക്ക് ഇങ്ങോട്ട് വരാനും സാധ്യമല്ല. വളരെ വേദനാജനകമായ ഒരു situation ആണ്.
എന്റെ മൂത്ത മകൾ കോഴിക്കോട്ടും രണ്ടാമത്തെ മകൾ Sydney യിലും ആണ്. കോവിഡ്ന് മുൻപ് ഞങ്ങൾ ഇടയ്ക്കിടെ കോഴിക്കോടിന് പോകാറുണ്ടായിരുന്നു. ഇപ്പോൾ അത് മുടങ്ങി. ഭാഗ്യവശാൽ കഴിഞ്ഞ മാസം അവർ ഇവിടെ വന്ന് താമസിച്ചു. ഒരു വലിയ വ്യത്യാസം അപ്പോൾ അനുഭവപ്പെട്ടു.
ഇക്കൊല്ലം ഓസ്ട്രേലിയ്ക്കു പോകാൻ പ്ലാൻ ചെയ്തതാണ്. എല്ലാം കീഴ്മേൽ മറിഞ്ഞു.
2020ലെ Christmas വളരെ വേദനാ ജനകമായ ഒന്നായിരിക്കും. വളരെ ശൂന്യമായ ഒന്ന്.
ഇന്നത്തെ ശൂന്യതയെ കുറെ നികത്തുന്നത് സോഷ്യൽ മീഡിയ ആണ്. വളരെ കുറഞ്ഞ ചെലവിൽ അത് access ചെയ്യാൻ സാധിക്കുന്നത് വലിയ ഒരു അനുഗ്രഹമാണ്. Joke കളും ട്രോളുകളും ധാരാളം.
ചാനൽ ചർച്ചകൾ വളരെ stress ഉണ്ടാക്കുന്നവയാണ്. വയോജനങ്ങൾ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. ഞാൻ ഇത് കാണുന്ന സമയം വെട്ടി ചുരുക്കി അത് പാട്ടു കേൾക്കാൻ ഉപയോഗിക്കുന്നു. മനസ്സിന് നല്ല സുഖം. പ്രത്യേകിച്ചു SPB യുടെ പാട്ടുകൾ കേൾക്കുമ്പോൾ എല്ലാ വിഷമവും ഇല്ലാതാകും.
പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് ഏകാന്തതയിൽ നിന്നും മോചനം ലഭിക്കും. ഇപ്പോൾ പേരക്ക പഴുത്തു തുടങ്ങി. പപ്പായ എന്നും ഉണ്ട്.പ്ലാവ് കായ്ച്ചു തുടങ്ങി.
വയോജന ദിനം പ്രമാണിച്ച് ആരും ഒന്നും തന്നില്ല. പക്ഷേ എന്റെ fence ൽ പടരുന്ന passion fruit ഒരു surprise തന്നു. ഞാൻ അറിയാതെ കായ്കൾ പൂർണ്ണ വളർച്ച ആയിരിക്കുന്നു. റോഡിലേയ്ക്ക് പടരാൻ ആണ് താന്തോന്നിയായ passion ചെടിക്ക് താല്പര്യം. അതുകൊണ്ടാണ് കായ് വളർന്നത് ശ്രദ്ധയിൽ പെടാതിരന്നതു.
Comments
Post a Comment