ഞാൻ പണ്ട് ഒരു പോസ്റ്റ് ൽ എഴുതിയിരുന്നു. രാഷ്ട്രീയത്തെ ഒരു കോമഡി അഥവാ ഒരു entertainment ആയി മാത്രമേ കാണാവൂ. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് വലിയ കാര്യങ്ങൾ ഒന്നും പ്രതീക്ഷിക്കരുത്.പ്രതീക്ഷിച്ചാൽ നിരാശ ആയിരിക്കും ഫലം. ആരു ഭരിച്ചാലും അഴിമതിക്ക് അറു തിയില്ല. പാലാരിവട്ടം പാലം ഏറ്റവും നല്ല ഉദാഹരണം. കമാറുദ്ദിൻ MLA ഉൾപ്പെട്ട സ്വർണ്ണ തട്ടിപ്പ്‌ഏറ്റവും പുതിയ ഉദാഹരണം.
നമ്മൾ ഒരു soccer, ക്രിക്കറ്റ്, അല്ലെങ്കിൽ വോളീബോൾ കളി കാണുമ്പോൾ നമ്മൾക്ക് ഇഷ്ടപ്പെട്ട ടീം ജയിച്ചു കാണാൻ ആഗ്രഹിക്കുന്നു. ഇതുപോലെ തന്നെയാണ് നമ്മുടെ രാഷ്ട്രീയ അനുഭാവവും. നമ്മുടെ പാർട്ടിയും നമ്മുടെ നേതാവും ജയിച്ചു കാണാൻ നമ്മൾ ആഗ്രഹിക്കുന്നു.
ആര് ജയിച്ചാലും OK എന്ന് ചിന്തിക്കുന്നവരും ഉണ്ട്.
രാഷ്ട്രീയത്തെ ആധാരമാക്കിയുള്ള ട്രോളുകളും കാർട്ടൂണുകളും പാരഡികളും സോഷ്യൽ മീഡിയയിൽ കരകവിഞ്ഞു ഒഴുകുകയാണ്. നരേന്ദ്ര മോഡി തൊട്ട് താഴോട്ട് ജോസ് K മാണി വരെ ഇന്ന് ട്രോളന്മാരുടെ target ആണ്. രാഷ്ട്രീയം കൊണ്ട് ജനങ്ങൾക്കുള്ള ഏറ്റവും പ്രധാന പ്രയോജനം കോമഡി ആണ്. പ്രത്യേകിച്ചു ഈ കോവിഡ് കാലത്ത്.
രാഷ്ട്രീയ കാര്യങ്ങളെ പരമാർശി ക്കുമ്പോൾ പഴഞ്ചൊല്ലുകൾ ഉപയോഗിക്കുന്നത് ഇപ്പോൾ ഒരു trend ആയിട്ടുണ്ട്."ഉപ്പ്‌തിന്നവർ വെള്ളം കുടിക്കും"," മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിയില്ല." മുതലായ ചൊല്ലുകൾ പിണറായി popular ആക്കി.
ജോസ് K മാണിയുടെ LDF പ്രവേശം കണ്ടപ്പോൾ ഇരു ഭാഗത്തും ഉപയോഗിക്കാൻ പറ്റിയ ചില ചൊല്ലുകൾ മനസ്സിൽ flash ചെയ്തു.
1. വിനാശകാലേ വിപരീത ബുദ്ധി.
2.ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും.
3 വേലിയേൽ ഇരുന്ന പാമ്പിനെ എടുത്ത്--ൽ വെച്ചു.
4 ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കണം, പക്ഷേ കക്ഷത്തിൽ ഇരിക്കുന്നത് പോകരുത്.
5 കടിച്ചതുമില്ല, പിടിച്ചതും ഇല്ല.
6. കാറ്റ് നോക്കി തൂ റ്റുക.
7 പുകഞ്ഞ കൊള്ളി പുറത്ത്.
8 പാലാ സീറ്റ് ഒരു കീറാമുട്ടി
9 The Pala seat is a bone of contention.
10. Do not count your chickens before they hatch.
11 A bird in the hand is worth two in the bush. eg രാജ്യസഭാ seat
12 to dig one's own grave.
ശുഭം
Comments
Post a Comment