2020 അവസാന round ലേക്ക് പ്രവേശിക്കുമ്പോൾ നഷ്ടക്കണക്കുകളുടെ ഒരു കൂമ്പാരമാണ് നമ്മുടെ മുമ്പിലുള്ളത്. കോവിഡ് ജീവിതത്തെ ആകെ തകിടം മറിച്ചിരിക്കുന്നു.എങ്ങനെയെങ്കിലും ജീവിച്ചിരുന്നാൽ അത് വലിയ ഭാഗ്യം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു.
കൊടും പട്ടിണിക്കാരന് അല്പം ചോറ് മാത്രം കിട്ടിയാൽ അവൻ തൃപ്തനാണ്. ഒഴിക്കാൻ ഒന്നും വേണ്ട. കൂട്ടാൻ ഒന്നും വേണ്ട. വിശപ്പ് അടങ്ങിയാൽ മതി.
ഊണിന് പലകൂട്ടം ഒഴിക്കാനും കൂട്ടാനും ഉള്ളത് ഊണിനെ കൂടുതൽ രുചികരം ആക്കുന്നത് പോലെയാണ് ബന്ധങ്ങൾ. അത് കുടുംബപരമോ സുഹൃദ് ബന്ധമോ ആകാം.
ബന്ധങ്ങൾ തുരുമ്പെടുക്കുന്ന ഒരു കാലമാണ് കോവിഡ് കാലം. വാഹനങ്ങൾക്ക് maintenance ഉം service ഉം ഇല്ലെങ്കിൽ ആ വാഹനങ്ങൾ തുരുമ്പിച്ചു ഓടാത്ത സ്ഥിതി ആകും. battery,down ആകും.ടയറിൽ കൂണ് കിളിർക്കും.
സോഷ്യൽ distancing ഇന്ന് ആവശ്യമാണ്. ഇത് ബന്ധങ്ങളെ ഇല്ലാതാക്കുന്നു. ഫോൺ വിളിക്കാനുംvideo call ചെയ്യാനും ഇന്ന് ധാരാളം സൗകര്യം ഉണ്ട്. സോഷ്യൽ മീഡിയയിൽ ക്കൂടി യും ബന്ധങ്ങൾ നില നിർത്താൻ കഴിയും. എന്നാൽ അതൊന്നും ഒരാളെ നേരിട്ടു കണ്ട് സംസാരിക്കുന്നതിന് തുല്യമല്ല. നമ്മുടെ friends നെയും relatives നെയും നേരിട്ട് കാണാനുള്ള അവസരങ്ങൾ ഇല്ലാതായി. പള്ളി,അമ്പലം, കല്യാണം, funeral, മാമ്മോദീസ, ആദ്യ കുർബാന, birthday, engagement,പെരുന്നാൾ, മുതലായ അനേകം അവസരങ്ങളിലാണ് നമ്മൾ ബന്ധങ്ങൾ പുതുക്കിയിരുന്നത്. ഇന്ന് ഈ അവസരങ്ങൾ ചുരുങ്ങുകയോ ഇല്ലാതാവുകയോ ചെയ്തിരിക്കുന്നു.
ബന്ധങ്ങൾ ചെടികളെ പ്പോലെയാണ്. നമ്മൾ അവയെ വേണ്ടത്ര care ചെയ്തില്ലെങ്കിൽ അവ കാട് കയറി,മുൾച്ചെടികളും വള്ളികളും പടർന്ന് ചുറ്റി വരിഞ്ഞു ഇല്ലാതാകും. ബന്ധങ്ങൾ കാട് പിടിക്കുന്നത് കോവിഡ് ദുരന്തത്തിന്റെ ഒരു ഭാഗമാണ്. സമാനതകൾ ഇല്ലാത്ത ഒരു ദുരന്തമാണ് ഇത്.
നമ്മൾ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന പലരേയും നമ്മൾ ഇനി ഒരിക്കലും കാണുകയില്ല എന്നത് വളരെ വേദനാ ജനകമായ ഒരു വസ്തുതയാണ്. പകരം വെക്കാവുന്ന, സോഷ്യൽ മീഡിയ പോലുള്ള മാർഗ്ഗങ്ങൾ ഉപയോഗിക്കുക എന്നതാണ് ഒരു രക്ഷാ മാർഗ്ഗം.
Comments
Post a Comment