ഏപ്രിലിൽ തുടങ്ങിയ മഴക്കാലം ഇപ്പോഴും തുടരുന്നു.ഇപ്പോൾ പൊതുവെ ശല്യം ഒന്നും ചെയ്യാത്ത മഴയാണ്. വളരെ സുന്ദരമായ കാലാവസ്‌ഥ. സൂര്യൻ എന്ന പിടികിട്ടാപ്പുള്ളി ഇപ്പോഴും ഒളിവിലാണ്.ഇനി ഒരു Look out നോട്ടീസ് ഇറക്കേണ്ടി വരുമെന്ന് തോന്നുന്നു.
ഒരു വർഷം മുഴുവൻ ഇതേ കാലാവസ്‌ഥ ആയിരുന്നെങ്കിൽ എത്ര മനോഹരം ആകുമായിരുന്നു. ഇനി രണ്ടോ മൂന്നോ മാസം കുറെ ചൂട് അനുഭവിച്ചാലും OK.6 മാസം enjoy ചെയ്തതല്ലേ?😊☺
ഇന്ന് Girls Day ആണ്. എന്റെ 5 grand children ൽ 4 girls ആണ്. അതുകൊണ്ട് ഈ ദിവസം വളരെ പ്രാധാന്യം ഉള്ളതാണ്.
ഈ കോവിഡ് കാലം എല്ലാവർക്കും വളരെ വിഷമം ഉള്ള കാലമാണ്. പക്ഷേ ഇത് വളർത്തു മൃഗങ്ങൾക്ക് നല്ല കാലമാണ്.നമ്മളിൽ പലർക്കും മക്കളും പേരകുട്ടികളും കൂടെയില്ല. ഇനി എന്ന് ഒത്തു ചേരുമെന്നും നിശ്ചയമില്ല. വളരെ മനോവേദന ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്. അപ്പോൾ ഒരു ആശ്വാസം കിട്ടുന്നത് നമ്മുടെ വളർത്തു മൃഗങ്ങളിൽ നിന്നാണ്.
ഇന്ന് നമ്മുടെ പട്ടിക്കും പൂച്ചക്കും സുവർണ്ണ കാലമാണ്. കാരണം അവർക്ക് പതിവിൽ കവിഞ്ഞ attention കിട്ടുന്നു. നമ്മൾ വീട് പൂട്ടി ദൂര യാത്രക്ക് പോകുന്നില്ല. നമുക്ക് activities കുറവായതുകൊണ്ടു പട്ടിക്കും പൂച്ചക്കും കൃത്യമായി തീറ്റ കൊടുക്കുന്നത് ഒരു ആക്ടിവിറ്റി ആയി മാറുന്നു.
നമ്മൾ ദൂരയാത്രക്ക് പോകുന്നത് പട്ടിക്കും പൂച്ചക്കും ഇഷ്ടമില്ല. സൗത്ത് ആഫ്രിക്കയിൽ ഞങ്ങൾക്ക് അപ്പു എന്ന ഒരു പൂച്ച ഉണ്ടായിരുന്നു.അവൻ പക്ഷി പിടുത്തതിന് expert ആയിരുന്നു. ഞങ്ങൾ താമസിച്ചിരുന്ന Delareyville പക്ഷികളുടെ ഒരു കേന്ദ്രം ആയിരുന്നു. മരത്തിൽ ഇരിക്കുന്ന പക്ഷിയെ നിഷ്പ്രയാസം അപ്പു പിടിക്കും. ദൂരെ നിന്ന് ഉസൈൻ ബോൾട്ടിനെ പോലെകുതിക്കുന്ന അപ്പു മരത്തിൽ ഓടിക്കയറി പക്ഷിയെ പിടിക്കും. മണ്ഡമാരായ അരിപ്രാവുകൾ ആയിരുന്നു അവന്റെ പ്രധാന ഇരകൾ. ഏതായാലും അവനു വേണ്ടി cat food അധികം വാങ്ങേണ്ടി വന്നില്ല.
ഡിസംബർ അവധിക്കു പോകാൻ പെട്ടി അടുക്കുമ്പോൾ അപ്പുവിന് കാര്യം പിടി കിട്ടും. യാത്ര പുറപ്പെടാനായി പെട്ടികൾ കാറിൽ എടുത്തു വെക്കുമ്പോൾ അപ്പു ഒരു പ്രത്യേക രീതിയിൽ കരഞ്ഞു തന്റെ പ്രതിഷേധവും വിഷമവും പ്രകടിപ്പിച്ചിരുന്നു.
ഇവിടെ ഞങ്ങൾക്ക് രണ്ട് പൂച്ചകൾ ഉണ്ട്. ഒരു അമ്മയും 4മാസം പ്രായമുള്ള മകളും. ഈയിടെയായി അമ്മപ്പൂച്ച പിണക്കത്തിലാണ്.4 മാസം പ്രായമായിട്ടും മകൾ മുലകുടി നിർത്തുന്നില്ല. ശല്യം കാരണം അമ്മ മിക്കപ്പോഴും ഒളിവിലാണ്.ഭക്ഷണ സമയത്തു മാത്രം ഒരുമിച്ചാണ്.
ഭക്ഷണം എന്ന് പറഞ്ഞാൽ മീൻ മാത്രം മതി.ശുദ്ധമായ പശുവിന്പാല് കൊടുത്താൽ മനസ്സില്ലാ മനസ്സോടെ അല്പം കുടിക്കും. മത്തി, കൊഴുവ, അയല ഒക്കെ ഇഷ്ടമാണ്. ഈ പൂച്ചകൾ ഭാഗ്യം ചെയ്തവരാണ്.3 മിനിറ്റ് നടന്നാൽ മീൻ കട. ഇപ്പോൾ മീനിന് വില കുറവാണ്. ഒന്നും രണ്ടും കിലോ മത്തിയും കൊഴുവയും വാങ്ങി സ്റ്റോക്ക് ചെയ്തിരിക്കും. ഒന്നിനും ഒരു കുറവില്ല.
പശു, ആട്, പോത്ത് എന്നിവക്കും നല്ല കാലമാണ്. മഴക്കൂടുതൽ കാരണം പുല്ല് ധാരാളം.
സീനിയർ citizens ന് ഇപ്പോൾ പൊതുവേ കൂട്ട് പട്ടിയും പൂച്ചയും ആണ്. പേരകുട്ടികൾ കൂടെയില്ലെങ്കിൽ ആ വിടവ് നികത്തുന്നത് പട്ടിയും പൂച്ചയുമാണ്. കൊറോണ ക്കാലം വളർത്തു മൃഗങ്ങളുടെ golden perod എന്ന് നിസ്സംശയം പറയാം.
Comments
Post a Comment