Skip to main content

Posts

Showing posts from 2021

Olympics കുറിപ്പുകൾ

 ഞാൻ 1960 ലെ Rome Olympics മുതൽ ഇന്നത്തെ ടോക്കിയോ Olympics വരെ എല്ലാ Olympics ഉം follow  ചെയ്തിട്ടുണ്ട്.പണ്ട് പത്രത്തിൽ വായിച്ചു അറിയുകയായിരുന്നു. ഇന്ന് എല്ലാ കാര്യങ്ങളും അണുവിട തെറ്റാതെ കാണാൻ സാധിക്കുന്നത് ഒരു മഹാ ഭാഗ്യമാണ്. ദൃശ്യങ്ങൾ വെറുതെ കാണിക്കുകയില്ല, അവ പൂർണ്ണമായി perfect ആയിട്ടാണ് കാണിക്കുന്നത്. sports ചാനലുകൾ കാണാൻ നിസ്സാരമായ തുക മതി എന്ന കാര്യം എടുത്ത് പറയേണ്ട ഒന്നാണ്. ഏറ്റവും ആസ്വദിച്ച Olympics ഇപ്പോഴത്തെ Olympics ആണ്. ഇന്ത്യക്കാർ ചില നല്ല പ്രകടനങ്ങൾ കാഴ്ച്ചവെച്ചു എന്നത് ഒരു ഘടകമാണ്.അത് രാജ്യത്തിന് മൊത്തം ശുഭപ്രതീക്ഷ നൽകുന്നു. നമ്മുടെ കളിക്കാർക്ക് രാജ്യം മുഴുവൻ support ചെയ്ത ഒരു Olympics വേറെ  ഉണ്ടായിട്ടില്ല. Olympics  ആസ്വദിക്കാൻ പറ്റിയ,100%perfect weather ആണ് ഇപ്പോൾ. ഇടവിട്ട് മൃദുവായ മഴ. ചൂട് ഒട്ടുമില്ല. ഇതുപോലുള്ള events കാണുമ്പോൾ ഒരു കൂട്ട് ഉണ്ടായിരിക്കുക നല്ലതാണ്.ഭാഗ്യവശാൽ എന്റെ മകളും കുട്ടികളും ഇവിടെയുണ്ട്. One boy 16,one girl 11.ഇവർ Olympics ൽ വലിയ താൽപ്പര്യം ഉള്ളവരാണ്. വെറുതെ കാണുക മാത്രമല്ല, അതേപ്പറ്റി കൂടുതൽ അറിയാനും ചർച്ച ചെയ്യാനും അവർ താല്പര്യ...

ജനാധിപത്യം കുട്ടിക്കളിയോ? (Viewpoint)

 നിയമസഭാ കയ്യാങ്കളി കേസിനെ പ്പറ്റി ഇനി ഒന്നും പറയാനില്ല. അത്രമാത്രം ചർച്ചകളും അഭിപ്രായങ്ങളും നടന്നു കഴിഞ്ഞു. ഏതായാലും ആ സംഭവം വളരെ നിരാശ ഉണ്ടാക്കുന്നു. സാധാരണക്കാരായ 99% ജനങ്ങൾ വളരെ അച്ചടക്കത്തോടെ, നിയമങ്ങൾ അനുസരിച്ചു ജീവിക്കുമ്പോൾ ജനപ്രതിനിധികളും ചില ഉദ്യോഗസ്ഥരും നിയമങ്ങളെ കാറ്റിൽ പറത്തി അഴിഞ്ഞാടുന്ന ഒരു ദുരവസ്ഥയാണ് ഇന്ന് കാണുന്നത്. നഗര സഭകളിൽ അടിപിടി മുഖ്യ അജണ്ടയാണ്. കയ്യാങ്കളി വിധിയിൽ തുള്ളിച്ചാടുന്ന ചെന്നിത്തലയുടെ ആളുകൾ പാർലമെന്റിൽ അഴിഞ്ഞടുകയാണ്. കുറെ എംപി മാരെ സ്‌പീക്കർ താക്കീത് ചെയ്തു. പാർലമെന്റിൽ ചർച്ചകൾ ഒന്നും നനടക്കുന്നില്ല. ചർച്ചകൾ ഇല്ലാതെ ബില്ലുകൾ പാസ്സ് ആക്കുന്നു. ഇത് ജനാധിപത്യത്തെ ദുർബ്ബലപ്പെടുത്തുന്നു. ജനങ്ങൾക്ക് ജനാധിപത്യത്തിൽ ഉള്ള വിശ്വാസം നഷ്ട്ടപ്പെടുകയാണ്. ബഹളം കാരണം നിയമ സഭയും നേരത്തേ പിരിയുന്ന ഏർപ്പാട് നിരോധിക്കണം. നേരത്തേ പിരിഞ്ഞാൽ ആ ദിവസത്തെ ശമ്പളം കൊടുക്കരുത്. ജനങ്ങൾ ഉണരേണ്ട സമയമായി. ജോലി ചെയ്യാത്ത MLA മാരെയും MP മാരേയും വഴിയിൽ തടയണം, പാർട്ടി നോക്കാതെ. Enough is enough.

അഞ്ച് കുട്ടികൾക്ക് പ്രോത്സാഹനം.(Viewpoint)

 ഈ പ്രദേശത്ത് 100 % perfect weather conditions ആണ്.ഇടവിട്ട് സൗമ്യമായ മഴ.ചൂട് ഒട്ടുമില്ല. ഒളിമ്പിക്സ് കണ്ട് ആസ്വദിക്കാൻ ഇതിലും മെച്ചപ്പെട്ട ഒരു അവസരം സ്വപ്നങ്ങളിൽ മാത്രം. രാഷ്ട്രീയക്കാരുടെ കോമഡി 24/7 ഉണ്ട്. അതിനിടയിൽ ഇതാ വേറെ ഒരു കോമഡി.5കുട്ടികൾ ഉള്ള കുടുംബങ്ങളെ രൂപത സഹായിക്കും എന്ന് പറയുന്ന ഒരു circular ഉള്ളതായി കേൾക്കുന്നു. ഇത് ഒരു joke ആണോ വസ്തുത ആണോ എന്ന് ഇനിയും മനസ്സിലാകുന്നില്ല. എന്തായാലും ഇത് വളരെ വിചിത്രമാണ്. ചില ചോദ്യങ്ങൾ ഇവിടെ ഉയരുന്നു. 1. അഞ്ച് കുട്ടികൾ ഉള്ള കത്തോലിക്കാ കുടുംബങ്ങൾ എവിടെയാണ് ഉള്ളത്? രണ്ട് അല്ലെങ്കിൽ മൂന്ന് കുട്ടികൾ ആണ് സാധാരണയായി ഉള്ളത്.5 കുട്ടികൾ ഉണ്ടെങ്കിൽ സഹായിക്കണം. ആരും എതിരല്ല. 2 ഇന്ന് കുട്ടികളെ വളർത്താൻ മാതാ പിതാക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾ circular ഇറക്കിയവർക്ക് അറിഞ്ഞുകൂടാ എന്ന് തോന്നുന്നു. 3 കേരളത്തിൽ തൊഴിലില്ലായ്‌മ രൂക്ഷമാണ്. ഒരു LD clerk ന്റെ  post ന് 5 ലക്ഷം പേരാണ് അപേക്ഷിക്കുന്നത്. Rank List ലുള്ളവർക്ക് പോലും posting കിട്ടുന്നില്ല. കിട്ടാത്തവർ ചിലർ ആല്മഹത്യ ചെയ്യുന്നു. പാലാ രൂപതയ്ക്ക്  എത്ര ജോലികൾ കൊടുക്കാൻ കഴിയും? Reliance പോലെ ഒര...

Mar സ്ലീവാ Medicity

 ഹോസ്പിറ്റലിൽ പോകുന്നത് ഇഷ്ടമുള്ള കാര്യമല്ല. എന്നാലും ഒരു സംശയം തീർക്കാൻ ചേർപ്പുങ്കൽ ഉള്ള Mar സ്ലീവാ Medicity യിൽ ഇന്ന് പോയി. ഇന്നലെ വിളിച്ച് appointment എടുത്തിരുന്നു. Token system ആണ്. വീട്ടിൽ നിന്ന് 11 kms മാത്രം. കൃത്യം 10.30ക്ക് ഹോസ്പിറ്റലിൽ എത്തി. ഗ്രാമന്തരീക്ഷത്തിൽ ഇത്രയും വലിയ ഒരു ഹോസ്പിറ്റൽ ഉണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം. ഇങ്ങനെയുള്ള സ്ഥലത്താണ് ഹോസ്പിറ്റൽ സ്ഥാപിക്കേണ്ടത്. വളരെ മനോഹരവും വിശാലവുമാണ് ഹോസ്പിറ്റൽ compound. ഉള്ളിലും അങ്ങനെ തന്നെ. ഒരു Airport building ലേക്ക് പ്രവേശിക്കുന്നതുപോലെ തോന്നും. ഒരു മിനിറ്റ് പോലും പാഴാക്കാത്ത വിധത്തിൽ ആണ് ഇവിടത്തെ പ്രവർത്തനശൈലി. അഥവാ അല്പം wait ചെയ്യണമെങ്കിൽ വളരെ gap ഇട്ട് ഇരിപ്പിടങ്ങൾ ധാരാളം.5 മിനിറ്റ് കൊണ്ട് Registration കഴിഞ്ഞു. Fees 100 രൂപ മാത്രം. വിശാലമായ cafeteria ഉണ്ട്.പറയാൻ വിട്ടുപോയ ഒരു കാര്യം നൂറു കണക്കിന് കാറുകൾ പാർക്ക് ചെയ്യാൻ space ഉണ്ട് എന്നതാണ്. ശബ്ദ മലിനീകരണം 0.Blood test ന്റെ result ready ആണെന്ന് SMS ൽ അറിയിക്കും. Pharmacy യിൽ  token  സമ്പ്രദായം ആണ്.അനാവശ്യമായ കൂട്ടം കൂടലോ അന്വേഷണമോ ഇല്ല. കോവിഡ്  vaccinat...

സ്ത്രീ ധന ചിന്തകൾ

 സ്ത്രീ ധന വിഷയത്തിൽ ബോധവൽക്കരണത്തിന് വേണ്ടി കേരള ഗവർണ്ണർ ആരിഫ് ഖാൻ ഇന്ന് ഉപവാസം നടത്തുകയാണ്. വളരെ നല്ല കാര്യമാണ്. എന്നാൽ മാധ്യമങ്ങളിൽ കാണുന്നത് പോലെ സ്‌ത്രീ ധന പ്രശ്നം വളരെ വ്യാപകമാണോ എന്ന കാര്യത്തിൽ സംശയമുണ്ട്.ഈ പ്രശ്നം കേരള ത്തിൽ എല്ലായിടത്തും ഒരു പോലെ ആയിരിക്കുകയില്ല.ഈ പ്രദേശത്ത് സ്ത്രീധനത്തിന്റെ പേരിൽ ഉള്ള പീഡനത്തെപ്പറ്റി കേട്ടിട്ടില്ല. ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം. കുടുംബ പ്രശ്നങ്ങൾ കുടുംബത്തിൽ തന്നെ തീർക്കണം. കുടുംബ പ്രശ്നങ്ങൾക്ക് പോലീസിനെയും കോടതിയെയും സമീപിക്കേണ്ടിവരുന്നത്  വേദനാജനകമാണ്.കുടുംബം എന്ന സങ്കല്പം തന്നെ തകർന്നു വീഴുകയാണ്.കുറെ ആളുകൾ ഒരു ലോഡ്ജിൽ താമസിക്കുന്നത് പോലെയല്ല കുടുംബം. ലോഡ്ജ് താൽക്കാലികവും കുടുംബം permanent ഉം ആണ്. പാലക്കാട് ഒരു യുവതി കൈക്കുഞ്ഞുമായി sit out ൽ കഴിയുന്നതിന്റെ വാർത്തയും ഫോട്ടോയും പത്രത്തിൽ കണ്ടു. ഭർത്താവിന്റെ വീട്ടുകാർ പുറത്താക്കി എന്നാണ് വാർത്ത. മനുഷ്യർക്ക് എങ്ങനെ ഇതുപോലെ ക്രൂരത കാണിക്കാൻ സാധിക്കും എന്നത് മനസ്സിലാക്കാൻ സാധിക്കുന്നില്ല.സ്ത്രീ ധനത്തിന്റെ പേരിൽ ഒരു യുവതിയെ കൊല്ലുക എന്നു പറഞ്ഞാൽ അത് സങ്കൽപ്പിക്കാൻ പോലും പ്രയാസം ആണ്.എന്നാ...

കയ്യാങ്കളി കേസ് Part 2

 മലയാളികൾ ഒന്നടങ്കം ലജ്ജിച്ചു തല താഴ്ത്തേണ്ട ഒരു  ദിവസമാണ് ഇന്ന്.2015ൽ കേരള നിയമസഭയിൽ  നടന്ന കയ്യാങ്കളി കേസ് റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ കൊടുത്തു അതിന്റെ വിചാരണ വേളയിൽ സുപ്രീം കോടതി സർക്കാരിനെതിരെ ഏറ്റവും രൂക്ഷമായ വിമർശനമാണ് നടത്തിയിരിക്കുന്നത്. കേട്ടാൽ തൊലി ഉരിഞ്ഞു പോകും. ശത്രുക്കൾക്കു പോലും സഹതാപം തോന്നും. വടി കൊടുത്ത് അടി മേടിക്കുക എന്ന ചൊല്ലിന്റെ ഉദാഹരണം ആണ് ഇന്ന് സുപ്രീംകോടതിയിൽ കണ്ടത്. മായ്ക്കാൻ തേച്ചത്  പാണ്ടായി. വിനാശ കാലേ വിപരീത ബുദ്ധി എന്നും പറയാം. ഈ കേസ് വാദിച്ച വക്കീലിന് നിയമത്തിന്റ ABC അറിയത്തില്ല. KM മാണി അഴിമതിക്കാരൻ ആയിരുന്നു. അതുകൊണ്ട് കൈയ്യാങ്കളി നടന്നു.   അതുകൊണ്ട് case റദ്ദാക്കണം. എന്റെ ബലമായ സംശയം ആ വക്കീൽ ഒരു വ്യാജൻ ആണ് എന്നാണ്.കേസ് റദ്ദാക്കാൻ സർക്കാരിന് അധികാരമില്ല. ഇനി അറിയാൻ ഉള്ളത് സുപ്രീംകോടതി ഒരു വലിയ പിഴ ചുമത്തുമോ എന്നതാണ്.അങ്ങനെ ചുമത്തിയാൽ അതും കടം വാങ്ങി കൊടുക്കേണ്ടി വരും. ആ പിഴക്കുവേണ്ടി പിരിവ് ഉണ്ടെങ്കിൽ 500 രൂപ കൊടുക്കാൻ ഞാൻ റെഡി. ഒരു നല്ല കാര്യത്തിന് അല്ലെ?😊☺ 16 July അങ്ങനെ കയ്യാങ...

സ്ത്രീധനവിഷയം Shakespeare നാടകത്തിൽ-1

 ഒരാഴ്ച്ച  മുൻപ് സ്ത്രീ ധന വിഷയം ചൂട് പിടിച്ചപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞു വന്നത് Shakespeare ടെ King Lear എന്ന നാടകത്തിൽ സ്ത്രീധന വിഷയം വളരെ പ്രധാനമായി കാണിക്കുന്നു എന്നതാണ്.1991ൽ ഈ നാടകം ഞാൻ പഠിപ്പിച്ചു. സൗത്ത് ആഫ്രിക്കയിൽ.ആ നാടകത്തിൽ മുൻപ് കാണാതിരുന്ന ചില പുതിയ മാനങ്ങൾ കണ്ടെത്താൻ കഴിഞ്ഞു.നമ്മുടെ കുടുംബങ്ങളിൽ നടക്കുന്ന ചില കാര്യങ്ങൾ ആണ് വിശ്വ മഹാകവി നമ്മുടെ മുമ്പിൽ അനാവരണം ചെയ്യുന്നത്. ഈ നാടകത്തിലെ Act 1,scene എത്ര വായിച്ചാലും മടുപ്പ് തോന്നുകയില്ല. Lear രാജാവിന്  3 പെണ്മക്കൾ ആണ്. Goneril, Regan and Cordelia. വൃദ്ധനായ Lear ഒരു ദിവസം എല്ലാവരെയും വിളിച്ചു കൂട്ടി ഇങ്ങനെ പറഞ്ഞു. " എനിക്ക് വയസ്സായി. രാജ്യഭാരം താങ്ങാൻ എനിക്ക് കെൽപ്പില്ല.യുവതലമുറ ഭരണം ഏറ്റെടുക്കണം. മക്കൾക്ക് സ്ത്രീ ധനമായി ഞാൻ രാജ്യത്തെ മൂന്നായി ഭാഗിക്കുകയാണ്.Confirm ചെയ്യുന്നതിനു മുൻപ് എനിക്ക് ഒരു കാര്യം അറിയണം. നിങ്ങളിൽ ആരാണ് എന്നെ ഏറ്റവും സ്നേഹിക്കുന്നതെന്ന്." Lear രാജാവിന് 2 weakness ഉണ്ട്. 1.അദ്ദേഹം മുൻകോപിയാണ്. 2. അദ്ദേഹത്തിന് പുകഴ്ത്തൽ കേൾക്കുന്നത് ഹരമാണ്. എന്നാൽ Lear വളരെ ശുദ്ധനായ നല്ല മനുഷ്യനാണ്. " Gone...

കൊച്ചു കൊച്ചു കുടുംബ വഴക്കുകൾ

 ഇന്നാണ് ഒരു കാര്യം അല്പം ഞെട്ടലോടെ അറിയുന്നത്.2021 Half time ലേക്ക്  അടുക്കുക യാണ്. മാസങ്ങൾ കടന്നുപോയത് അറിഞ്ഞില്ല.2021 നെ എഴുതി  തള്ളാനെ ഇനി നിവൃത്തിയുള്ളൂ. കുടുംബകലഹം ഇന്ന് ചൂട് പിടിച്ച ചർച്ചാ വിഷയമാണ്. എന്നാൽ കൊച്ചു കൊച്ചു കലഹങ്ങൾ അനിവാര്യമാണ്, നിർദോഷമാണ്. അതേപ്പറ്റിയാണ് ഇന്ന് ചിന്തിക്കുന്നത്. മറവി കാരണമാണ് ചില പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഉദാഹരണമായി കാറിന്റെയോ വീടിന്റെയോ താക്കോൽ മറന്നു പോകുന്നത്. ഇതിന് രണ്ട് പരിഹാരങ്ങൾ ഉണ്ട്. ഒന്ന് ഒരു key bunch വിശ്വസിക്കാവുന്ന ആരെയെങ്കിലും ഏൽപ്പിക്കുക. ഞാൻ ഏല്പിച്ചിട്ടുണ്. പക്ഷേ ഇതുവരെ അത് ചോദിക്കേണ്ടി വന്നിട്ടില്ല. ഉപ്പ് കൂടിപ്പോകുന്നത് കുടുംബത്തിൽ വഴക്കിന്‌കാരണം ആകാറുണ്ട് ചിലപ്പോൾ. ഉപ്പ്‌കുറഞ്ഞാൽ നമുക്ക് അത് add ചെയ്യാം.ഉപ്പ് double ആകുമ്പോൾ അത് പ്രശ്നമാകും. നിരാശ ഉണ്ടാകും. ചിലപ്പോൾ തർക്കം ഉണ്ടാകും. പരിഹാരം 2 ഉണ്ട്. 1.ഒന്നും മിണ്ടാതെ സാധനം തിന്നുക. 2.അല്പം നാരങ്ങാ പിഴിഞ്ഞ് ഒഴിക്കുക. Tomato യും ഉള്ളിയും അരി ഞ്ഞിട്ടാൽ ഉപ്പിന്റെ കാഠിന്യം കുറയും.. Men ന് പൊതുവേ അടുക്കും ചിട്ടയും ഇല്ല എന്ന് പറയാറുണ്ട്. ഉദാഹരണത്തിന് ഒരു യാത്ര കഴിഞ്ഞ് ...

സ്ത്രീ ധന പീഡനം (Viewpoint )

 പഴമക്കാർ ഓർക്കുന്നുണ്ടായിരിക്കും പണ്ട് വടക്കേ ഇന്ത്യയിൽ സ്ത്രീ ധനത്തിന്റെ പേരിൽ ഭർത്താവും അവന്റെ ഫാമിലിക്കാരും ചേർന്ന് വധുവിനെ പീഡിപ്പിച്ചു തീകൊളുത്തി കൊന്നതിന്റെ അനേകം വാർത്തകൾ.ഇപ്പോൾ കാറ്റ് എതിർ ദിശയിൽ ആഞ്ഞടിച്ച് കേരളത്തെ പിടിച്ചു കുലുക്കി, യുവതീപീഢനം പ്രധാന വാർത്ത ആയിരിക്കുന്നു. കോവിഡിന് സമാന്തരമായി ഒരു തരം ഭ്രാന്ത് കേരളത്തിൽ പടരുന്നുണ്ടോ എന്നൊരു സംശയം. ഒഴിഞ്ഞ പ്ളാസ്റ്റിക് കുപ്പികൾ വലിച്ചെറിയുന്നതു പോലെയാണ് യുവജീവിതങ്ങൾ കയറിലും പാലത്തിലും പാള ത്തിലും കയത്തിലും വിഷത്തിലും തീയിലും അവസാനിക്കുന്നത്. പ്രബുദ്ധ കേരളം, സാക്ഷര കേരളം, ഒന്നാം നമ്പർ എന്നെല്ലാം ചിലർ വീമ്പടിക്കുമ്പോൾ ചിരിക്കാതെ വയ്യ. ഒരു രാജ്യത്ത് ജനങ്ങൾ എല്ലാം ഹാപ്പി ആണെങ്കിൽ അത് ഒന്നാം നമ്പർ ആണ്. നിത്യവും ഭീകരമായ കൊലകളും ആല്മഹത്യകളും നടക്കുന്ന കേരളത്തിൽ അനേകം ആളുകൾ പല കാരണങലാൽ unhappy അല്ലെങ്കിൽ sad ആണ്. ഇംഗ്ലീഷിൽ happy എന്ന വാക്കിന്റെ opposite, unhappy എന്നാണ്. രണ്ടും പറയാൻ എളുപ്പം സന്തോഷം എന്ന വാക്കിന്റെ  opposite എന്താണ്? അറിഞ്ഞു  കൂടാ.അസന്തോഷം എന്ന് ഒരു വാക്ക് ഉണ്ടോ? ഏതായാലും സന്തോഷത്തിന്റെ opposite ദുഃഖം അല്...

Happy Fathers Day

 മനോഹരമായ ഒരു ഞായറാഴ്ച്ച. അതിരാവിലെ ശല്യം ചെയ്യാത്ത ഒരു മഴ പെയ്തു.7 മണി ആയപ്പോൾ വെയിൽ തെളിഞ്ഞു. പതിവ്‌പോലെ Shekhina ചാനലിൽ കുർബാന കണ്ടു. മഴയ്ക്ക് സമാനമായ short കുർബാന. കോവിഡ് തീർന്നാലും Senior citizens ന് chanel കുർബാന മതി. വീട്ടിൽ ആകുമ്പോൾ full concentration കിട്ടും. ചില messages കണ്ടപ്പോഴാണ് ഇന്ന് Fathers Day ആണെന്ന് അറിയുന്നത്. വാസ്തവത്തിൽ 365 ദിവസവും ഓരോ വിശേഷ ദിവസം ആണ്. Family, father, mother, sister, friend, lover എന്നിങ്ങനെ പലരെ ചേർത്ത് day ഉണ്ട്. എന്തായാലും happy fathers day നല്ലതാണ്.എന്താണ് ഒരു പിതാവിനെ happy ആക്കുന്നത്? വലിയ പ്രശ്നങ്ങൾ ഇല്ലാതെ ഒരു ഫാമിലിയിലെ എല്ലാ അംഗങ്ങളും ഒരുമിച്ചു താമസിക്കുകയാണെങ്കിൽ അതാണ് ഏറ്റവും സന്തോഷം തരുന്നത്. എന്നാൽ എല്ലാവർക്കും അത് സാധിക്കുകയില്ല. മുൻപ് വിദേശത്തുള്ള മക്കൾ Christmas അവധിക്ക് നാട്ടിൽ വന്നിരുന്നു. Covid എല്ലാത്തിനെയും തകിടം മറിച്ചു.യാത്രകൾ മുടങ്ങി. ഇനി എല്ലാവരും ഒത്തു ചേരുന്ന Christmas ഉണ്ടാകുമോ? ഉണ്ടായാൽ തന്നെ പലരും കൊഴിഞ്ഞു പോയിട്ടുണ്ടായിരിക്കും. ഇന്നത്തെ സാങ്കേതിക വിദ്യ കുടുംബങ്ങളെ നിലനിർത്തുന്നു എന്ന് പറയാം. ഇന്ന് വീഡിയോ call ല...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...

കേരള മാധ്യമ ജീർണ്ണത

 അമിതമായാൽ അധികമായാൽ അമൃതും വിഷം എന്നാണ് ചൊല്ല്. കേരളത്തിൽ ഏറ്റവും അമിതമായ ഒരു കാര്യം  മാധ്യമങ്ങൾ ആണ്.കേരളത്തിൽ തൊഴിൽ കിട്ടാനില്ല. പക്ഷെ എണ്ണിയാൽ ഒടുങ്ങാത്ത വിധം പത്രങ്ങളും ചാനലുകളും ഉണ്ട്. ഇവർ ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. 30 വർഷം മുൻപ് നമ്മൾ TV യെ സ്നേഹിച്ചിരുന്നു.അത് ഒരു അത്ഭുതം ആയിരുന്നു. അന്ന് നമ്മൾ എല്ലാം ശ്രദ്ധിച്ചു കണ്ടു, കേട്ടു. ഇന്ന് കാർക്കിച്ചു തുപ്പാൻ തോന്നുന്നു. കേരള മീഡിയ അത്രമാത്രം അധഃപതിച്ചിരിക്കുന്നു. ഉദാഹരണങ്ങൾ നിരത്തിയാൽ അനേകം പേജ് വരും. ഒരു ഉദാഹരണം പറയാം. പാലക്കാട്ട് ഒരു  യുവാവ്  പ്രായ പൂർത്തി ആകാത്ത ഒരു പെണ്കുട്ടിയെ 10 വർഷം ഒളിപ്പിച്ചു താമസിപ്പിച്ചു എന്ന വാർത്ത ചില ചാനലുകൾ report ചെയ്തു. യുക്തിക്ക് നിരക്കാത്ത ഒരു കഥ. എന്തായാലും ആ കുട്ടി ആ നരാധമന്റെ ലൈംഗിക  അടിമ ആയിരുന്നു. പോക്സോ കേസ് എടുക്കേണ്ട കുറ്റമാണ്. എന്നാൽ ഇതിനെ ഉദാത്തമായ പ്രണയമായി ചാനലുകൾ ചിത്രീകരിച്ചു. ജനങ്ങളുടെ കയ്യടി കിട്ടുമെന്നാണ് ചാനൽ പരനാറികൾ കരുതിയത്. പക്ഷേ ജനങ്ങളുടെ പ്രതികരണം വിപരീതമായിരുന്നു. സോഷ്യൽ മീഡിയയിൽ പരിഹാസവും ട്രോളും ഉരുൾപൊട്ടി ചാനൽ വിഡ്ഢികളെ വേരോടെ പിഴുതെറിഞ...

വാരാന്ത്യ ചിന്തകൾ

 അതി മനോഹരമായ ഒരു ദിവസമാണ് ഇന്ന്. ഒട്ടും ശല്യം ചെയ്യാത്ത മഴ. അതും പുട്ടിന് തേങ്ങ പോലെ. 7മണിക്ക് online കുർബ്ബാന കണ്ടു. മഴ പോലെ തന്നെ മുഷിപ്പിക്കാത്ത കുർബാന. Covid ന് ശേഷവും ഇത് തുടരണം. പെട്രോൾ കാശ്  ലാഭമുണ്ട്. ജീവിക്കാൻ പറ്റിയ ഏറ്റവും നല്ല രാജ്യം, city, എന്നൊക്കെ ചിലപ്പോൾ survey കൾ കാണാം. അതുപോലെ ,ചിരിക്കാൻ ഏറ്റവും നല്ല രാജ്യംഏത് എന്ന് ചോദിച്ചാൽ ഉത്തരം കേരളമാണ്. കാരണം ഇവിടെ എല്ലാം കോമഡിയാണ്. രാവിലെ ഞാൻ കുറെ ചിരിച്ചു. ഇപ്പോൾ വിവാദമായ മരം കൊള്ള ഓർത്തിട്ടാണ്. ഒന്ന്, കേരളത്തിൽ ഖജനാവിൽ പണമില്ല. എന്നാൽ അനേകായിരം കോടിയുടെ തടി കയ്യൂക്കുള്ളവർ വെട്ടി കടത്തി പണം തട്ടുന്നു. വനത്തിൽ നിന്ന് വെട്ടുന്ന തടി പെരുമ്പാവൂരിൽ എത്തിക്കാൻ no problem. പാസ്സ് ഒന്നും വേണ്ട. എന്നാൽ സാധാരണക്കാരൻ ഒരു കഷണം തടി സ്വന്ത ആവശ്യത്തിന് കൊണ്ടുപോകാൻ പാസ്സ് വേണം. ഞങ്ങളുടെ വീടുപണിക്ക് ആവശ്യമായ തടി, ഭാര്യാപിതാവ്, പരേതനായ ശ്രീ TC വർഗ്ഗീസ് സൗജന്യമായി തന്നതാണ്.2014ൽ അദ്ദേഹം അന്തരിച്ചു.2017 ൽ ഞങ്ങൾ രണ്ട് ആഞ്ഞിലിയും ഒരു തേക്കും വെട്ടി. സ്വന്ത ആവശ്യത്തിന് ആണെങ്കിലും transport ചെയ്യാൻ village ഓഫീസിൽ നിന്ന് പാസ്സ് വേണം. കരം കെ...

Lock down കുറിപ്പുകൾ

 ഇന്നലെയും ഇന്നും മഴയിൽ നിന്ന് ഒരു break പോലെ തോന്നുന്നു. ഇന്നലെ ഒട്ടും പെയ്തില്ല. ഇനി ഒരാഴ്ച്ച break നീണ്ടാലും OK. കാരണം ഈ പ്രദേശത്ത് ഏപ്രിൽ മുതൽ നിത്യവും മഴ പെയ്തു. ഇന്നലെയും ഇന്നും പൈക ടൌൺ വരെ പോയി.5 മിനിറ്റ് നടന്നാൽ ടൌൺ ന്റെ ഹൃദയ ഭാഗങ്ങളിൽ എത്താം. town ൽ തിരക്ക് ഒട്ടും കണ്ടില്ല.ഒരു ഹർത്താലിന്റെ പ്രതീതി. പണ്ട് കേരളാ  Govt., ഹൈക്കോടതിയിൽ ഒരു affidavit കൊടുത്തിരുന്നു. ജനങ്ങൾ hartal enjoy ചെയ്യുന്നു എന്നാണ് സർക്കാർ പറഞ്ഞത്. ഇത് വലിയ ഒരു irony ആയി മാറിയിരിക്കുന്നു. ജനങ്ങൾ അടച്ചുപൂട്ടി വീട്ടിൽത്തന്നെ ഇരിക്കുന്നു.പക്ഷേ അധികമാരും enjoy ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല.lock down crisis എല്ലാവരെയും ഒരു പോലെയല്ല ബാധിക്കുന്നത്. ഒരു pensioner, least affected ആണ് എന്നാണ് എന്റെ അഭിപ്രായവും അനുഭവവും. ജീവിക്കാൻ ആവശ്യമായ ഒരു പെൻഷൻ, സ്വന്തമായി വീട്, മക്കൾ married and settled, അസുഖം ഇല്ല, മുതലായ സാഹചര്യങ്ങൾ ഒത്തു ചേർന്നാൽ covid lock down സഹിക്കാവുന്നതെയുള്ളൂ. പെട്രോളിന്റെ വില വർദ്ധന ഒരു joke ആയിട്ടാണ് എനിക്ക് തോന്നുന്നത്. കാരണം എന്റെ കാർ അനേകം മാസങ്ങളായി ഓടാതെ കിടക്കുകയാണ്.ഓടിയാൽത്തന്നെ 400 m...

പരിസ്ഥിതി ദിന കുറിപ്പുകൾ

 ഇന്ന് ലോക പരിസ്ഥിതി ദിനം ആണെന്ന കാര്യം മറന്നു പോയിരുന്നു. എങ്കിലും ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഇന്നലെ ചെയ്തു. ഇന്നലെ രണ്ട് പപ്പായ തൈകൾ പറിച്ചു നട്ടു. രണ്ടെണ്ണം ബാക്കിയുണ്ട്. കഴിഞ്ഞയാഴ്ച്ച രണ്ട് പ്ലാവും രണ്ട് മാവും നട്ടു. നമ്മൾ എങ്ങോട്ട് ആവശ്യപ്പെടാതെ പ്രകൃതി എപ്പോഴും എന്തെങ്കിലും തന്നു കൊണ്ടിരിക്കും. ഞാൻ2016ൽ നട്ട ഒരു പേര നല്ലതുപോലെ വളർന്നു. അതിന്റെ ഒപ്പം നട്ട ഒരെണ്ണം ഫലം തന്നു.ഫലം തരാത്തതിനെ വെട്ടി കളയാൻ പ്ലാനിട്ടു. പക്ഷേ ഇന്ന് നോക്കുമ്പോൾ അതിൽ മൂന്ന് ചെറിയ പേരക്ക ഉണ്ട്. ഈ കോവിഡ് കാലത്ത് fruits ന് shortage ഒട്ടും അനുഭവപ്പെട്ടില്ല. Passion fruit ധാരാളം കിട്ടി. juice ഉണ്ടാക്കാൻ ideal ആണ്. പപ്പായ കൂടെ ചേർത്താൽ super. ഇപ്പോൾ passion ന് ഒരു break ആണ്. ഇപ്പോൾ ഉള്ളത്  മൂത്തതല്ല.പപ്പായയും പഴുത്തതു കുറവാണ്. കഴിഞ്ഞ ആഴ്ച്ച ഒരു വാഴക്കുല വെട്ടി പഴുപ്പിച്ചു. പലർക്കും കൊടുത്തു. എന്നിട്ടും തിന്നു മടുത്തു. Juice ന് ഒന്നും ഇല്ലല്ലോ എന്ന് വിഷമിച്ചു ഇരിക്കുകയായിരുന്നു. അപ്പോഴാണ് ആരും കാണാതെ ഒളിഞ്ഞു കിടന്ന  ,പഴുത്ത ഒരു കൈതചക്ക ശ്രദ്ധയിൽ പെട്ടത്. മീഡിയം size. അതും പപ്പായയും ചേർത്ത് jui...

1950 s ഒരു തിരിഞ്ഞു നോട്ടം

 സ്കൂൾ പ്രവേശന കാലത്തെ പ്പറ്റി ഓര്മിച്ചപ്പോൾ ചിന്തകൾ Little Flower സ്കൂളിന്റെ പരിസരം വിട്ട് റോഡിലേക്ക് ഇറങ്ങി. അന്ന് റോഡ് ടാർ ചെയ്തിട്ടില്ല.1956ലാണ് ടാർ ചെയ്തത്. അന്ന് steam roller എത്തിയപ്പോൾ വലിയ അത്ഭുതം ആയിരുന്നു. Travancore സർക്കാരിന്റെ വകയായിരുന്നു ആ steam roller. അതിൽ ഒരു ശംഖു ചിഹ്നം ഉണ്ടായിരുന്നു. സ്‌കൂൾ വിട്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ ആദ്യം കാണുന്നത് അന്തോണി അപ്പൂപ്പന്റെ കുട repair shop ആണ്. മഴക്കാലത്തു അവിടെ നല്ല തിരക്കാണ്. കുറെ മുന്നോട്ട് നീങ്ങിയാൽ വലതു വശത്ത് പാംപ്ലാനിയിൽ കുഞ്ഞൂഞ്ഞ് ചേട്ടൻ വീടിന് മുൻപിൽ ഒരു പീഠത്തിൽ ഇരിക്കുന്നത് കാണാം. ചിലപ്പോൾ ചേടത്തി പുറകിൽ നിൽക്കുന്നത് കാണാം. അവിടെയുള്ള കടകൾ അദ്ദേഹം വാടകയ്ക്ക് കൊടുത്തതാണ്. അവയിൽ ഒന്ന് ചെമ്പ് കൊട്ടികളുടേതാണ്. ചെമ്പ് പാത്ര നിർമ്മാണം. സദാസമയവും കൊട്ടുന്ന ശബ്ദം കേൾക്കാം. അടുത്തത് കുട്ടപ്പന്റെ ബാർബർ shop ആണ്. എന്റെ chachen ഒന്നോ രണ്ടോ  മാസത്തിൽ ഒരിക്കൽ എന്നെ മുടി വെട്ടിക്കാൻ കൊണ്ടുപോകും. shop ന്റെ ചുവരിൽ വലിയ സിനിമാ പോസ്റ്ററുകൾ ഉണ്ടായിരുന്നു. തമിഴും മലയാളവും.എന്നെ ഏറ്റവും ആകർഷിച്ചത് ജീവിത നൗക എന്ന സിനിമയുടെ poster ആണ്....

സ്കൂൾ പ്രവേശന ഓർമ്മകൾ

 1954ൽ ആയിരുന്നു എന്റെ സ്കൂൾ പ്രവേശം. പൈകയിലെ ആരാധനാ മഠത്തിന്റെ കീഴിലുള്ള Little Flower പ്രൈമറി സ്കൂളിൽ.1മുതൽ 5  വരെ ഓരോ ക്ലാസ് ആണ് അവിടെ ഉണ്ടായിരുന്നത്. സ്കൂൾ കെട്ടിടം വാസ്തവത്തിൽ ഒരു ഹാൾ ആയിരുന്നു. തട്ടികൾ വെച്ച് ക്ലാസ്സുകൾ തിരിച്ചിരുന്നു.5 ആം ക്ലാസ് കഴിഞ്ഞാൽ ഓഫീസ് ആണ്. നല്ല രീതിയിലുള്ള ഒരു ഓഫീസ്. ഇടവകയിലെ meetings ഉള്ളപ്പോൾ തട്ടികൾ എടുത്തു മാറ്റും. ഓരോ ക്ലാസ്സിലും ഇരുപതോളം കുട്ടികൾ ഉണ്ടായിരുന്നു. പാവപ്പെട്ട അനേകം കുട്ടികൾ അന്ന് സ്കൂളിൽ പോയിരുന്നില്ല. പ്രത്യേകിച്ചു ചുമട്ടു തൊഴിലാളികളുടെ കുട്ടികൾ. സ്‌കൂളിൽ പോകുന്നതിൽ എനിക്ക് വിഷമമോ ചമ്മലോ ഒട്ടും ഇല്ലായിരുന്നു. കാരണം അന്നത്തെ കുട്ടികൾക്ക് ലാളന ഒട്ടും കിട്ടിയിരുന്നില്ല. മാതാ പിതാക്കൾക്ക് ലാളിക്കാൻ സമയം ഇല്ലായിരുന്നു.മുതിർന്ന കുട്ടികൾ ഇളയ കുട്ടികളുടെ കാര്യങ്ങൾ നോക്കിയിരുന്നു. Little Flower സ്കൂളിൽ എന്റെ ജ്യേഷ്ട്ടൻ സെബാസ്റ്റ്യൻ മൂന്നാം ക്ലാസ്സിലും ഒരു ചേച്ചി ഏലിക്കുട്ടി 5 ആം ക്ലാസ്സിലും ഉണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് സ്കൂളിൽ പോയിരുന്നത്. വീട്ടിൽ നിന്ന് സ്കൂളിലേക്കുള്ള ദൂരം 1 കിലോമീറ്റർ. റോഡ് ഇല്ല. രണ്ട് പറമ്പിൽ ക്കൂടി നടന്ന് പി...

പൂച്ച മാഹാത്മ്യം

 Lock down പോലുള്ള മടുപ്പിക്കുന്ന situation കളിൽ നമുക്ക് ഒരു തുണയായി ഉള്ളത് നമ്മുടെ  വളർത്തു മൃഗങ്ങൾ ആണ്. പ്രത്യേകിച്ചു Senior citizens ന്. മക്കൾ ഉണ്ട്, പക്ഷേ അവർ വിദേശത്തോ ഇന്ത്യയിലെ മഹാ നഗരങ്ങളിലോ ആയിരിക്കാം. അടുത്ത കാലത്തെങ്ങും അവരെ നേരിട്ട് കാണാൻ സാധിക്കുകയില്ല. അപ്പോൾ ആ gap fill ചെയ്യുന്നത് പൂച്ചയും പട്ടിയും ആണ്. എനിക്ക് പൂച്ചയെയും പട്ടിയെയും ഇഷ്ടമാണ്. പക്ഷേ പൂച്ചകളോടാണ് കൂടുതൽ ഇഷ്ടം. പൂച്ചകളെ manage ചെയ്യാൻ എളുപ്പമാണ്. അവർക്ക് സ്വയം manage ചെയ്യാനും അറിയാം.1990 മുതൽ പൂച്ചകളെ വളർത്തുന്നു. ഞങ്ങൾ സൗത്ത് ആഫ്രിക്കയിൽ ആയിരുന്നപ്പോൾ ഡിസംബറിൽ ഒരു  മാസത്തെ അവധിക്കു വരുമ്പോൾ പൂച്ചക്കുള്ള food gardenറെ ഏല്പിച്ചിട്ടാണ് വരുന്നത്.പോൾ എന്ന gardener ചിലപ്പോൾ വെള്ളമടിച്ചു തന്റെ duty മറന്നു പോകും. എന്നാൽ അപ്പു എന്ന്‌പേരുള്ള പൂച്ചയ്ക്ക്  ഭക്ഷണം ഒരു പ്രശ്നമല്ല. അവൻ പക്ഷിപിടുത്തിൽ expert ആയിരുന്നു. മരങ്ങളിൽ ഓടി കയറി അവൻ പക്ഷികളെ പിടിച്ചിരുന്നു. Compound ഒരു പക്ഷി സങ്കേതം പോലെ ആയിരുന്നു. അരിപ്രാവുകൾ ധാരാളം. ഇപ്പോൾ ഇവിടെ മൂന്ന് പൂച്ചകൾ ഉണ്ട്. ഒന്ന് 2019 ൽ ഇവിടെ താമസമാക്കിയ തള്ള പൂച്ച...

വാരാന്ത്യ ചിന്തകൾ

 ഇന്ന് എനിക്ക് ഒരു സംശയം. ഇന്ന്  ശനിയോ അതോ ഞായറോ? Lock down കാലത്ത് ദിവസങ്ങൾ തമ്മിൽ വ്യത്യാസമില്ല. പണ്ട് വ്യത്യാസങ്ങൾ പ്രകടമായിരുന്നു. ഉദാഹരണത്തിന്  ഞായറാഴ്ച്ച പള്ളിയിൽ പോകുന്നത്  ഒരു  വ്യത്യസ്ത അനുഭവം ആയിരുന്നു. ഇന്ന്  ഒരർത്ഥത്തിൽ പറഞ്ഞാൽ പള്ളിയുമില്ല, പട്ടക്കാരനുമില്ല. Monotonous എന്ന വാക്കിന്റെ  അർത്ഥം പഠിക്കാൻ ഈ Lock down ഉത്തമ ഉദാഹരണമാണ്. മാറ്റം ഒട്ടുമില്ലാത്ത ഒരു അവസ്‌ഥ. mono എന്ന് പറഞ്ഞാൽ ഒന്ന്. ഒരേ രീതിയിലുള്ള  ജീവിതം monotonous ആണ്. ഇതിന്റെ മലയാളം എന്താണെന്ന്  അറിഞ്ഞുകൂടാ. ആവർത്തന വിരസത ആയിരിക്കാം. എന്നാൽ കോവിഡ് മൂലം കഷ്ടപ്പെടുന്നവരുടെ കാര്യം ഓർക്കുമ്പോൾ monotony നിസ്സാരമാണ്. നമുക്ക് oxygen ധാരാളം ഉണ്ട്. അത് അനായാസം എടുക്കാൻ സാധിക്കുന്നു. അത് ഭാഗ്യമാണ്. അത് മതി. ഇന്ന് സൂര്യ ഭഗവാൻ അവധി എടുത്തു. നട്ടുച്ചയ്ക്ക് ഇരുട്ട് എന്ന സ്ഥിതി. തണുപ്പ് feel ചെയ്തു. തോരാത്ത മഴ. ഇരുട്ട് കണ്ടപ്പോൾ Macbeth നാടകത്തിലെ ചില വരികൾ ഓർമ്മയിൽ തെളിഞ്ഞു. തന്റെ കൊട്ടാരത്തിൽ അതിഥിയായി വന്ന Duncan രാജാവിനെ ഉറക്കത്തിൽ Macbeth കൊന്ന് അധികാരം പിടിച്ചു. ഈ നീച കൃത്യത്തി...

Lock down കുറിപ്പുകൾ

 May 8,2021 വളരെ മനോഹരമായ ഒരു ദിവസം. രാവിലെ മുതൽ സ്വർണ്ണനിറമുള്ള സൂര്യപ്രകാശം. പരിപൂർണ്ണനിശ്ശബ്ദത.ആളും അനക്കവും ഒന്നുമില്ല. ഇന്നലെയും ചെറുതായി മഴ പെയ്തു.തെളിഞ്ഞ ആകാശം.100 % ശുദ്ധമായ വായു. ഇതു പറയാൻ കാരണമുണ്ട്. പൈകയിൽ Heavea Rubber Crump factory ഉണ്ട്.1970കളിൽ തുടങ്ങിയതാണ്. ഈ ഫാക്ടറിയിൽ നിന്ന് ചിലപ്പോൾ toxic gases release ചെയ്യാറുണ്ട്. ദുർഗന്ധം ഉള്ള ഗ്യാസ് ആണ്. ഇപ്പോൾ ആ ദുർഗന്ധമില്ല. ഫാക്ടറി lock down ൽപെട്ടെന്നു തോന്നുന്നു. A blessing in disguise. Lock down ആണെങ്കിലും പത്ര വിതരണം പതിവുപോലെ കൃത്യം 6.10ന്. എന്നാൽ പണ്ടത്തെ കാലത്തെ പോലെ ചൂടോടെ പത്രം വായിക്കാൻ താൽപ്പര്യമില്ല. കാരണം പത്രത്തിലെ കാര്യങ്ങൾ നേരത്തേ അറിഞ്ഞവയാണ്. ചില പ്രാദേശിക വാർത്തകളും ചരമങ്ങളും TV യിൽ വരാത്തവയാണ്. ഒരു മാസമായി എന്നും കേൾക്കുന്ന ഒരു വാർത്ത മഴയും കാറ്റും വിതയ്ക്കുന്ന നാശ നഷ്ടങ്ങളാണ്. വൃക്ഷങ്ങൾ കടപുഴകിയും ഒടിഞ്ഞും വീഴുന്നത് പതിവാണ്. മരം വീണ് വീടുകൾ തകരുന്നു. കൃഷി നശിക്കുന്നു. എന്റെ വീടിന്റെ അടുത്ത് കുറേ റബ്ബർ മരങ്ങൾ ഒടിഞ്ഞു വീണു. മഴവെള്ളത്തിന്റെ ഭാരം താങ്ങാൻ ആവാതെ. വീണ റബ്ബർ തടിക്ക് വളരെ ചെറിയ വിലയേ കിട്ടുകയുള്...

Lock down കുറിപ്പുകൾ

 ഈ പ്രദേശത്ത് മഴ തുടങ്ങിയിട്ട് ഇന്ന് ഒരു മാസം പൂർത്തിയായി. വളരെ honest ആയ ഒരു contractor ഏറ്റെടുത്ത് ഭംഗിയായി ചെയ്ത ഒരു work പോലെയുണ്ട് ഈ മഴ. സമയ നിഷ്ഠ പാലിച്ചു. കൃത്യമായ അളവും പാലിച്ചു. തുള്ളിക്കൊരു കുടം എന്ന കണക്കിൽ. ഒരു break തരൂ എന്നാണ് എന്റെ അപേക്ഷ. വളരെ അപ്ര തീക്ഷിതമായി lock down വീണ്ടും വന്നിരിക്കുന്നു. എരിതീയിൽ നിന്ന്  വറ ചട്ടിയിലേക്ക് എന്നു പറഞ്ഞതുപോലെ. അഥവാ from bad to worse. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്നു പറയുന്നതു പോലെ. To make both ends meet എന്നു പറഞ്ഞാൽ വരവു ചെലവുകൾ balance ചെയ്യുക എന്നതാണ്.ഈ lock down കാലത്ത് എന്റെ നോട്ടത്തിൽ ഇത് പകലും രാത്രിയും തമ്മിൽ എങ്ങനെ കൂട്ടി മുട്ടിക്കും എന്നതാണ്.സമയം അധികമാണ്. പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ല. TV, സോഷ്യൽ മീഡിയ, പത്രം, മാസികകൾ മുതലായവ ഉപയോഗിച്ചാലും സമയം മിച്ചമാണ്. അധികമഴ ഒരു ഉപകാരം ചെയ്തിട്ടുണ്ട്. പുല്ലും കാടും തഴച്ചു വളരുന്നു.  അവയെ നീക്കം ചെയ്യാൻ ഒരു പണിക്കരനെ വെക്കാൻ സാധ്യമല്ല. അതുകൊണ്ട് തനിയെ ചെയ്യണം. Daily രണ്ടു മണിക്കൂർ അങ്ങനെ നീങ്ങി കിട്ടും. കൂടുതൽ ചെയ്താൽ അത് boring ആകും. അതു കൊണ്ട് 2-3 hours ൽ ഒതുക്കും...

നാളെ എന്ത്? (Viewpoint)

 May 2ന് കേരളത്തിൽ എന്ത് സംഭവിക്കും?എല്ലാവരും ഉറ്റു നോക്കുന്ന ചരിത്ര സംഭവമാണ് നമ്മളെ കാത്തിരിക്കുന്നത്. എന്നാൽ ഒരു മ്ലാനതയാണ് എല്ലായിടത്തും കാണുന്നത്. ഒരു കൂട്ടർ മാത്രം സന്തോഷം കൊണ്ട് തുള്ളി ചാടുകയാണ്. മാമാ മാധ്യമങ്ങൾ തല കുത്തി മറിയുകയാണ്. പിണറായിക്ക് അവർ തുടർ ഭരണം വിധിച്ചു കഴിഞ്ഞു. പിണറായിക്കുപോലും ഇത്രയും ഉത്സാഹമില്ല. മാധ്യമങ്ങൾ വ്യാജ exit polls നടത്തി ചുമ്മാ പിണറായിക്ക് അനുകൂലമായ ഫലം പ്രവചിക്കുന്നു.120 സീറ്റ് വരെ പിണറായിക്ക് കിട്ടുമെന്ന് പറയുന്നു. മാമാ മാധ്യമങ്ങൾ പിണറായിക്ക്  സ്തുതി പാടുന്നതിൽ അത്ഭുതമില്ല. അവർ ലോട്ടറി അടിച്ചവരാണ്. പത്രത്തിലും TV യിലും സ്വന്തം മുഖം മാത്രം കാണിച്ച് പിണറായി കൊടുത്ത പരസ്യങ്ങൾക്ക് ചെലവായത് 200 കോടി രൂപയാണ്. മനോരമായുടെയും മാതൃഭൂമിയുടെയും ഖജനാവ് നിറഞ്ഞു കവിഞ്ഞു. ഒരു ദിവസം ഞാൻ മനോരമയിലെ പരസ്യങ്ങൾ എണ്ണി നോക്കി. പല പേജുകളിലായി 8 പരസ്യങ്ങൾ എണ്ണി. വെറുതെയല്ല മാമാ മാധ്യമങ്ങൾ വളരെ excited ആയിരിക്കുന്നത്. പിണറായി ഭരണം തുടർന്നാൽ ചുമ്മാ കോടികൾ വാരി കൂട്ടാം. കേരളത്തിന്റെ ഖജനാവ് കാലിയായി. വാക്‌സിൻ വാങ്ങാൻ പണമില്ല. ഹോസ്പിറ്റലുകൾ നിറഞ്ഞു കവിയുന്നു. തോമസ് ഐസക്കി...

Month-end ചിന്തകൾ

 മനോഹരമായ ഏപ്രിൽ മാസം ഇന്ന് അവസാനിക്കുകയാണ്. കോവിഡ് മഹാമാരിഉയർത്തുന്ന ഭീതി എല്ലാവരിലും പടരുകയാണ്. ആ ഭീതിയിൽ നിന്ന് മോചനം നേടാൻ മറ്റു വിഷയങ്ങളിൽ അഭയം തേടുന്നത് അഭികാമ്യമാണ്. അസാധാരണമായ ഒരു മാസം ആയിരുന്നു ഏപ്രിൽ 2021.ഈ പ്രദേശത്ത് ഏപ്രിൽ 7ആം തീയതി മുതൽ നിത്യവും മഴ പെയ്തു. ഉച്ച കഴിഞ്ഞ് 3 മുതൽ ആയിരുന്നു മഴ.ഇന്നും സമൃദ്ധമായി പെയ്തു ശല്യം ഒന്നും ചെയ്യാതെ. ഇടിയും കാറ്റും ഇല്ലാതെ. മുൻ വർഷങ്ങളിൽ ഏപ്രിലിൽ കഠിനമായ ചൂടും ചില സ്ഥലങ്ങളിൽ കുടി വെള്ള ക്ഷാമവും ഉണ്ടായിരുന്നു. ഇന്ന്‌ വെള്ളം സുലഭമാണ്. കുടിവെള്ളത്തിന്റെ വാഹനങ്ങൾ കാണാനില്ല. അതിമനോഹരമായ  weather conditions ആണ്. fan പോലും ആവശ്യമില്ലാത്ത അവസ്‌ഥ. കഴിഞ്ഞ വർഷം ഈ സമയത്തു  lawn grass കരിഞ്ഞു ചിതൽ പിടിച്ചു.ഈ മാസം പുല്ല് കരിഞ്ഞില്ല. മറിച്ച്  തഴച്ചു വളർന്നു. പ്രൊഫഷണൽ വെട്ടുകാരെക്കൊണ്ടു വെട്ടിച്ച് ഭംഗിയാക്കി. ഒരു പ്രാവശ്യം വെട്ടുന്നതിന് 2500 രൂപ ആണ് charge. ഇത് ന്യായമായ charge ആണ്. കാരണം cut ചെയ്യുന്ന boys പുല്ല് എല്ലാം തൂത്തു വാരി  ചാക്കുകളിൽ നിറക്കും. അത് എന്റെ ഒരു nephew വിന്റെ പോത്തിന് കൊടുക്കും. ഏപ്രിൽ മാസം ചക്കയുടെ peak സീസ...

വാരാന്ത്യ ചിന്തകൾ

 ലോക്ക് down കാലത്ത് രണ്ട് കാര്യങ്ങളാണ് മിച്ചം ഉള്ളത്. സമയവും പണവും. പണം മിച്ചമില്ലാത്തവരെ ഇവിടെ മറക്കുന്നില്ല. സമയം എല്ലാവർക്കും മിച്ചമാണ്. പണം മിച്ചമുണ്ട് എന്ന് പറയുമ്പോൾ അത് വലിയ തുകയുടെ കാര്യമല്ല. നമ്മൾ നിത്യ ചെലവിനു വേണ്ടി എടുത്തു വെച്ചിരിക്കുന്ന ചെറിയ തുകയുണ്ടല്ലോ. അത് ലോക്ക് down കാലത്ത് വെറുതേയിരുന്നു പൂപ്പൽ പിടിക്കും. കടൽ പോലെ പരന്നു കിടക്കുന്ന സമയം എങ്ങനെ ചെലവ് ചെയ്യും? കൂടുതൽ സമയം ഉറങ്ങാൻ സാധിക്കുന്നവർ ഭാഗ്യം ചെയ്തവർ ആണ്. എനിക്ക് ആ ഭാഗ്യം ഇല്ല. 4.30 ആകുമ്പോൾ ഉറക്കം പോകും.6 മണി വരെ TV, സോഷ്യൽ മീഡിയ ഒക്കെ കാണും. 6 മണി മുതൽ 8 മണി വരെ പല activities ആണ്. Morning walk ഉം പാട്ടു കേൾക്കലും പുല്ലു പറി ക്കലും പത്രം വായനയും എല്ലാം ഇതിൽ ഉൾപ്പെടും. നടക്കാൻ drive way മാത്രം മതി. ഭക്തി ഗാനങ്ങൾ മാത്രമാണ് കേൾക്കുന്നത്. മലയാളവും ഹിന്ദിയും കേൾക്കും. കൂടുതലും ചിത്രയുടെ ഗാനങ്ങൾ. ലതാ മങ്കേഷ്കറും അൽക്ക yagnikkum കുറെ ക്രിസ്തീയ ഭക്തി ഗാനങ്ങൾ പാടിയിട്ടുണ്ട് എന്നത് അടുത്ത കാലത്താണ് അറിഞ്ഞത്. ആരും കൂട്ടിന് ഇല്ല എന്ന പരാതിയില്ല. രണ്ട് പൂച്ചകൾ എപ്പോഴും അംഗ രക്ഷകരെ പ്പോലെ ഇടം വലം ഉണ്ട്. ചിക്കുവും ജാക...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

രണ്ട് വാർത്തകൾ (Viewpoint )

 ഇന്നത്തെ മനോരമയുടെ ഒന്നാം പേജിൽ ഒരു പ്രധാന വാർത്ത ' മുഖ്യമന്ത്രി മടങ്ങിയത് കോവിഡ് പോസിറ്റീവ് ആയ ഭാര്യയ്ക്കൊപ്പം'എന്നാണ്. ഇതേപ്പറ്റി ചാനലുകളിലും സോഷ്യൽ മീഡിയയിലും ചൂടുപിടിച്ച ചർച്ചകൾ നടക്കുന്നു. ജലീലിന്റെ രാജിയുടെ ചൂട് ആറുന്നതിന് മുൻപാണ് പുതിയ വിവാദം. ഇന്ന് ED ക്കെതിരായ Crime ബ്രാഞ്ച് കേസ് ഹൈക്കോടതി ചവറ്റു കുട്ടയിൽ  എറിഞ്ഞതോടെ പിണറായിക്ക് ഒരു hat ട്രിക്ക് ആയി. നിയമം അറിയാത്തവർ കേസിന് പോയി തോറ്റ് നാണം കെട്ടു. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറയാറുണ്ട്. അത് തിരുത്തി  തേൾ കുത്തി എന്നും add ചെയ്യണം. തല ഇരിക്കുമ്പോൾ വാല്  ആടരുത് എന്നും പറയാറുണ്ട്. ED ഇരിക്കുമ്പോൾ Crime ബ്രാഞ്ച് ആടരുത്. മനോരമയുടെ 7 ആം പേജിൽ ഒരു വാർത്ത യുണ്ട്‌.' കോവിഡ് ചട്ടം ലംഘിച്ചതിന് Norway പ്രധാനമന്ത്രിക്ക് വൻ പിഴ. വായിക്കാത്തവർ അത് വായിക്കണം. എന്നിട്ട് നിയമ വാഴ്ചയുടെ കാര്യത്തിൽ കേരളവുമായി compare ചെയ്യണം. ലോകത്തിലെ മികച്ച 10 രാജ്യങ്ങളിൽ ഒന്നാണ് Norway. ഇവിടെ ആർക്കും ഏത് തൊന്ന്യാസവും കാണിച്ചു രക്ഷപ്പെടാം. പക്ഷേ നല്ല രാജ്യങ്ങളിൽ അത് നടപ്പില്ല. നോർവേ PM രണ്ടു പ്രാവശ്യം രാജ്യത്തോട് മാപ്പ് ചോദിച്ചു. പക്...

വിഷു ദിന ചിന്തകൾ

 രാഷ്ട്രീയ കാര്യങ്ങൾ ശ്രദ്ധിക്കാത്ത അനേകമാളുകൾ ഉണ്ട്. വാസ്തവത്തിൽ അവർ ഭാഗ്യവന്മാരാണ്. കാരണം ഇന്നത്തെ കേരള രാഷ്ട്രീയത്തിന്റെ ദാരുണവും ഭീകരവുമായ അവസ്‌ഥ അറിയുമ്പോൾ ഉണ്ടാകുന്ന നിരാശയിൽ നിന്ന് അവർ മുക്തരാണ്. കേരള രാഷ്ട്രീയം പൂർണ്ണമായി അധഃപതിച്ച ഇക്കാലത്ത് അതിൽ നിന്ന് കണ്ണ് തിരിക്കുന്നതാണ് ബുദ്ധി. ഞാൻ ഇത് പരീക്ഷിച്ചു നോക്കി. പത്ര വായനയും news കാണലും വെട്ടി ചുരുക്കി. അന്തി ചർച്ച പൂർണ്ണമായും ഒഴിവാക്കി. ഇപ്പോൾ മനസ്സിന് നല്ല സുഖമുണ്ട്. അങ്ങനെ മിച്ചം വെച്ച സമയം സംഗീതം കേൾക്കാൻ ഉപയോഗിക്കുന്നു. രാവിലെ ഭക്തി ഗാനങ്ങൾ കേൾക്കും. morning walk ഉം ഗാനം കേൾക്കലും ഒന്നിച്ചാണ്. വൈകീട്ട് 7 മുതൽ 9 വരെ മറ്റു ഗാനങ്ങൾ കേൾക്കും. ചില പാട്ടുകൾ പഠിക്കുകയും ചെയ്യും. പണ്ടു മുതലേ ഇഷ്ടമുള്ള ഒരു duet ആണ് ദൂരെ കിഴക്കുദിക്കും. (ചിത്രം).ഈ പാട്ടിൽ female ന്റെ ഭാഗം പാടാൻ ആരെയെങ്കിലും കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. ആരേയുംകിട്ടിയിരുന്നില്ല. ഇപ്പോൾ ആ കുറവ് പരിഹരിച്ചു. എന്റെ grand daughter ( 11)ആ ഭാഗം ഏറ്റെടുത്തു. ഞങ്ങൾ ഒന്നിച്ചു practice ചെയ്തു പഠിച്ചു.  വിഷു ദിനത്തിൽ ഒരു സന്തോഷം ആയത് ഞങ്ങളുടെ family forest ൽ ആരും ശ്രദ്ധ...

കാറ്റടിച്ചു കൊടുങ്കാറ്റാടിച്ചു (അനുഭവം)

 April 7 മറക്കാനാവാത്ത ഒരു ദിവസമാണ്. Natural disasters ന്റെ കാര്യം പറയുമ്പോൾ 7ആം തീയതി പൈക ഉൾപ്പെടെ മീനച്ചിൽ താലൂക്കിന്റെ ചില ഭാഗങ്ങളിൽ ആഞ്ഞടിച്ച കൊടുങ്കാറ്റ് വലിയ കാര്യമല്ല. എന്നാൽ അതിന്റെ ഞെട്ടലും അത് ഉണ്ടാക്കിയ disruptions ഉം ഇന്നും മാറിയിട്ടില്ല. മഴയെ വളരെ ഇഷ്ട്ടപ്പെടുന്ന ആളാണ് ഞാൻ. മഴ എത്ര പെയ്താലും OK എന്ന നിലപാടാണ് എപ്പോഴും. ഈയിടെ daily മഴ പെയ്തപ്പോൾ വളരെ ആഹ്ലാദിച്ചു. കിണറ്റിൽ വെള്ളം ധാരാളം. ചെടികൾ നനക്കേണ്ട ആവശ്യമില്ല. വളരെ pleasant weather. 7 ആം തീയതി ഉച്ച കഴിഞ്ഞ് കളി കാര്യമായി. കൊടുങ്കാറ്റ് ആഞ്ഞടിച്ചു. കാറ്റും മഴയും തകർത്തു. എല്ലാം കഴിഞ്ഞു പുറത്തിറങ്ങി നോക്കിയപ്പോൾ  റബ്ബർ, ആനി മുതലായ മരങ്ങൾ ഒടിഞ്ഞു കിടക്കുന്നു. ചില മരങ്ങൾ വീണ് line ഉലഞ്ഞു electricity off ആയി. ഒരു റബ്ബർ മരം ഒടിഞ്ഞ് lawn ലേക്ക് വീണു.അതിന്റെ ആഘാതത്തിൽ രണ്ട് കപ്പളംഒടിഞ്ഞു.12 അടി ഉയരമുള്ള തൈ പ്ലാവും കറിവേപ്പും റബ്ബർ ശാഖകളുടെ ഭാരത്തിൽ ഞെരിഞ്ഞമർന്ന് disappear ചെയ്തു.വേറെ ഒരു പറമ്പിൽ കശുമാവ് വട്ടത്തിൽ ഒടിഞ്ഞു. ഒരു നാടൻ പ്ലാവിന്റെ വൻ ശിഖരം കാറ്റ് ഒടിച്ചെറിഞ്ഞു.ഏകദേശം 30 അടി ദൂരെയാണ് അത് വീണത്. ആകെ 16 ചക്കകൾ അ...

വോട്ട് ആർക്കാ കുഞ്ഞേലി? (Short play)

 കുഞ്ഞാപ്പൻ ചേട്ടന്റെ വീട്. പാവപ്പെട്ട വീടാണ്. അടുത്ത് ഒരു പശു തൊഴുത്ത് ഉണ്ട്. ഭാര്യ ഏലിയാമ്മ പശുവിന് പ്ലാവിന്റെ ഇല കൊടുക്കുന്നു. കുഞ്ഞാപ്പൻ ചേട്ടൻ മുറ്റത്തു ഒരു പ്ളാസ്റ്റിക് കസേരയിട്ട്  ഒരു മൊബൈലിൽ നോക്കി ഇരിക്കുന്നു. കുറേ കഴിഞ്ഞു കുഞ്ഞേലി അടുത്തേക്ക്‌വരുന്നു കുഞ്ഞാപ്പൻ നാളെയാണ് നാളെയാണ്... കുഞ്ഞേലി എന്താ ലോട്ടറി ആണോ? കുഞ്ഞാപ്പൻ ങ്ങാ.. ഒരു കണക്കിന്  ഒരു ലോട്ടറിയാ.. election കുഞ്ഞേലി ഓ.. ഞാൻ അത് മറന്നു പോയി കുഞ്ഞാപ്പൻ ഓട്ടു കാര്യത്തിൽ തീരുമാനം വല്ലതും ആയോ? കുഞ്ഞേലി ആയി. എന്റെ വോട്ട് ക്യാപ്റ്റന് തന്നെ. കുഞ്ഞാപ്പൻ ഏത് ക്യാപ്റ്റൻ? കുഞ്ഞേലി നമ്മുടെ കണ്ണിലുണ്ണി പിണറായി. മനുഷ്യസ്നേഹി പിണറായി കുഞ്ഞാപ്പൻ കുറേ നേരം പൊട്ടി ചിരിക്കുന്നു. ഹ ഹ ഹ...ചിരിപ്പിച്ചു കൊല്ലല്ലേ... കുഞ്ഞേലി എന്താ പിണറായിക്ക് ഒരു കുറവ്? കുഞ്ഞാപ്പൻ ഒരു കുറവും ഇല്ല. The king of self goals. കുഞ്ഞേലി എന്റെ വോട്ട് വികസന നായകന്. കുഞ്ഞാപ്പൻ എന്ത് വികസനം? വെറും  തട്ടിപ്പ്. എവിടെ വികസനം? പാർട്ടിക്കാരും ശിങ്കിടികളും വികസിച്ചു. പവപ്പെട്ടവരോട് അവർക്ക് പുച്ഛമാണ്. സ്ത്രീകളോട് അവർക്ക് പുച്ഛമാണ്. കുഞ്ഞേലി ഇല്ലാത്തത് പറയാത...

വ്യക്തിപൂജ ജനാധിപത്യ വിരുദ്ധം( Viewpoint)

 ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് കേരളത്തിൽ പലർക്കും അറിയില്ല. കാര്യം വളരെ simple ആണ്. ജനാധിപത്യം എന്നാൽ ജനങ്ങളുടെ ആധിപത്യം. ഏകാധിപത്യം എന്നാൽ ഒരു വ്യക്തിയുടെ  ആധിപത്യം. ജനാധിപത്യത്തിൽ  പ്രസിഡന്റ്, പ്രധാനമന്ത്രി പദങ്ങളിൽ ഉള്ളവർ വരും, പോകും. ഉദാഹരണത്തിന് അമേരിക്കയിൽ ബിൽ Clinton, george Bush, ഒബാമ, Trump എന്നിവർ president സ്ഥാനം അലങ്കരിച്ചു. അവർ retire ചെയ്ത് സാധാരണ ജീവിതം നയിക്കുന്നു. അവിടെ ഒരു പ്രസിഡന്റിന് 2  term മാത്രമേ അനുവദിച്ചിട്ടുള്ളൂ. എന്നാൽ ഉത്തര കൊറിയയിൽ കുടുംബ ഭരണമാണ്.1948 മുതൽ ഇന്നു വരെ കിം കുടുംബമാണ് നാട് ഭരിക്കുന്നത്. ഇന്ന് ഭരിക്കുന്ന കിം ജോംഗ് ഉന്നതൻ അധികാരം ഒഴിയണമെങ്കിൽ അവൻ മരിക്കണം. അവനു ശേഷം അവന്റെ മകൻ ഭരിക്കും. ഭരണ തുടർച്ച ഉറപ്പ്. കിം ജോങിന് ആരാധകർ ഏറെയുള്ള പ്രദേശമാണ് കേരളം. ഏകാധിപത്യത്തോട് ചായ്‌വ് ഉള്ളവർ ഇവിടെ ഏറെയുണ്ട്. അങ്ങനെ ഉള്ളവർ പിണറായിയെ പൂവിട്ട് പൂജിക്കുന്നു. ഏകാധിപത്യത്തിന് പിന്തുണ നൽകുന്നു. കേരളം വേറെ മണ്ണാണ്, താൻ വേറെ ജനസ്സാണ് എന്ന് പിണറായി അഹങ്കാരത്തോടെ പറയുന്നതിന്റ  പൊരുൾ താൻ ഒരു ഏകാധിപതിയാണ് എന്നാണ്. അഹങ...

ജനാധിപത്യത്തിൽ ഒരു ഭരണ കർത്താവിനു വേണ്ട ഗുണങ്ങൾ (Viewpoint )

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടി വാതിൽക്കൽ എത്തി. യഥാർത്ഥജനാധിപത്യവിശ്വാസികൾക്ക് വളരെ ഞെട്ടലും നിരാശയും ഉണ്ടാക്കുന്ന ഒരു അവസ്‌ഥയാണ്‌ ഇപ്പോൾ. വളരെ efficient എന്ന് നമ്മൾ അഭിമാനി ച്ചിരുന്ന Election Commission തട്ടിപ്പിന്റെ ഒരു കേന്ദ്രമായി മാറി. മരിച്ച കുഞ്ഞനന്തൻ ജീവിച്ചിരിക്കുന്നു എന്ന് confirm ചെയ്ത് നാണം കെട്ടു. ആര് ജയിച്ചാലും 2021 election, free and fair അല്ല. ഇന്ത്യയിൽ ഏറ്റവും വിദ്യാഭ്യാസവും പ്രബുദ്ധതയും ഉള്ള State ആണത്രേ കേരളം. എങ്ങനെ ചിരിക്കാതിരിക്കും?ഇവിടെ നടക്കുന്നത് മികച്ച ഭരണം ആണെന്ന് ചിലർ തട്ടി വിടുമ്പോൾ ചിരിക്കാതെ വയ്യ. മലയാളികൾ പ്രബുദ്ധരാണ് എങ്കിൽ എന്തുകൊണ്ടാണ് കേരളത്തിൽ പിണറായിയുടെ ഏകാധിപത്യം വേരുറപ്പിച്ചത്? പിണറായി ഒരു ഏകാധിപതി ആണെന്ന് സ്ഥാപിക്കാൻ നിഷ്പ്രയാസം സാധിക്കും. എന്നാൽ പിണറായി ഏകാധിപതി അല്ലെന്ന് സ്ഥാപിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അയാൾ കുറേ വിയർക്കും. ഇപ്പോൾ TV യിലും പത്രത്തിലും കാണുന്ന പരസ്യങ്ങൾ നോക്കൂ. LDF ന്റെ പരസ്യത്തിൽ പിണറായിയുടെ മുഖം മാത്രം. കൂട്ടിന് ആരുമില്ല. UDF പരസ്യങ്ങളിൽ രാഹുൽ, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി, ചെന്നിത്തല, തരൂർ മുതലായ അനേകം നേതാക്കൾ ഉണ്ട്. NDA യ...

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്...

മിഖായേൽ മാലാഖ Live (Satire )

 സ്വർഗ്ഗം. മിഖായേൽ മാലാഖ Live ആയി  സ്വർഗ്ഗത്തിലെ മലയാളികളെ address ചെയ്യുന്നു. പ്രിയ മലയാളികളെ ഒരു സന്തോഷ വാർത്ത അറിയിക്കാനാണ് ഞാൻ Live ൽ വരുന്നത്. നിങ്ങൾക്കെല്ലാവർക്കും കേരളത്തിൽ ആസന്നമായ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നു. നിങ്ങൾ എല്ലാവരും Voters ലിസ്റ്റിൽ ഉണ്ടെന്ന് tikkaram മീണ എന്നെ വിളിച്ച് confirm ചെയ്തിരിരിക്കുന്നു. അതുകൊണ്ട് എല്ലാവർക്കും നാട്ടിൽ പോയി വരാൻ ഒരാഴ്ച്ചത്തെ അവധി അനുവദിച്ചിരിക്കുന്നു. പ്രിയ മലയാളികളെ നിങ്ങൾ എല്ലാവരും ഉടൻതന്നെ നാട്ടിലേക്ക്  പുറപ്പെടനം. എല്ലാവരും വോട്ടവകാശം ഉപയോഗിക്കണം. Please keep in mind the hardships encountered by Tikaram Meena and Pinarayi to include you in the Voters list. ആദരണീയനായ പിണറായിയും ബഹുമാന്യനായ മീണയും കൈ കോർത്തു അഹോരാത്രം പണിപ്പെട്ടാണ് നിങ്ങളെ voters list ൽ ഉൾപ്പെടുത്തിയത്. നിങ്ങളെ ഒഴിവാക്കാൻ ചെന്നിത്തല സാത്താൻ പല കുതന്ത്രങ്ങളും പയറ്റി. പക്ഷേ ആ തന്ത്രങ്ങളെ എല്ലാം തവിടുപൊടി ആക്കി പ്രിയങ്കരനായ പിണറായി.ചെന്നിത്തല സാത്താൻ അടങ്ങി ഇരിക്കത്തില്ല.പ്രലോഭനങ്ങളുമായി അവൻ നിഴൽപോല നിങ്ങളുടെ പിന്നാലെ വരും. പണവും പെണ...

പാലായിൽ ഓട്ടു ആർക്കാണ് കുഞ്ഞേലി (short play)

 Paika ഓട്ടു purakkal കുഞ്ഞാപ്പചേട്ടന്റെ വീട്. കുഞ്ഞാപ്പൻ ചേട്ടൻ (90) മുറ്റത്തു നടക്കുന്നു. ഭാര്യ കുഞ്ഞേലി (86) പ്രവേശിക്കുന്നു. കുഞ്ഞേലി ചേട്ടാ election അടുത്തെത്തി. തീരുമാനം വല്ലതും ആയോ? പാലായിൽ ഓ ട്ട് ആർക്കാ? കുഞ്ഞാപ്പൻ എന്റെ കുഞ്ഞേലി അത് ഇപ്പോഴും ഒരു confusion ആണ്. എത്ര ആലോചിച്ചിട്ടും ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല. I am in the horns of a dilemma, or between the devil and the deep sea. കുഞ്ഞേലി Why ചേട്ടാ?Why bother so much?ഓ ട്ട് ആ ജോസിന് അങ്ങു കുത്ത്. കുഞ്ഞാപ്പൻ ചുമ്മാ കുത്താനുള്ളത് അല്ല ഓട്ട്. എല്ലാ വശവും നോക്കണം.I keep all my options open. കുഞ്ഞേലി ആ ജോസ് മോന് എന്തിന്റെയെങ്കിലും കുറവുണ്ടോ? കാശിന് കാശ്, കാണാനും തരക്കേടില്ല. അവനു തന്നെ കുത്താം. കുഞ്ഞാപ്പൻ അതൊക്കെ കൊള്ളാം. പക്ഷേ അവന്റെ ട്രിപ്പിൾ jump എനിക്ക് അത്ര പിടിച്ചില്ല. കുഞ്ഞേലി അത് എന്ത് കുന്തമാ triple jump? കുഞ്ഞാപ്പൻ ഈ ജോസ് മോൻ ലോക്സഭയിൽ നിന്ന് രാജ്യ സഭയിലേക്ക് ചാടി. രാജ്യ സഭയിൽ നിന്ന് ഇപ്പോൾ നിയമ സഭയിലേക്ക് ചാടാൻ ഒരുങ്ങുന്നു. അവൻ അവിടെ നിൽക്കുമെന്ന് എന്താ ഉറപ്പ്? കുഞ്ഞേലി അവൻ ജയിച്ചാൽ മന്ത്രി ആകുമെന്നാ rumour. കു...

വിശുദ്ധ ചെന്നിത്തല യോടുള്ള പ്രാർത്ഥന (satire)

 വോട്ടർമാരുടെ മധ്യസ്ഥനായ വിശുദ്ധ രമേശ് ചെന്നിത്തല പുണ്യവാനെ, വോട്ടര്മാരായ ഞങ്ങൾക്കു വേണ്ടി  അപേക്ഷിക്കണമേ. ദുഷ്ടരും നീചരും പരനാ റികളും ആയ വ്യാജ വോട്ടർമാരിൽനിന്നും ,അവരുടെ sponsors ൽനിന്നും ഞങ്ങളെ നീ കാത്തു കൊള്ളേണമേ. ഞങ്ങൾ വോട്ടുകൂട്ടിൽ നിൽക്കുമ്പോൾ പരനാറി സാത്താന്റെ പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതെ. വോട്ട് കൃത്യമായി കുത്താൻ ചൂണ്ടു വിരലിന് ബലം നൽകനമേ രമേശ് പുണ്യാള. നമ്മുടെ സ്ഥാനാർഥിയുടെ ഇടത്തും വലതും പിശാച് നിര്ത്തിയിരിക്കുന്ന അപര നാറികളുടെ ചിഹ്നത്തിൽ ചൂണ്ടു വിരൽ പതിയാൻ മഹാനുഭാവ അങ്ങു അനുവദിക്കരുതെ. ഉദാഹരണത്തിന് രമേശ് എന്ന പേരിന്റെ അടുത്തു റൊമേശ്, രൂമേഷ്, റീമേഷ് എന്നിവരെ നിറുത്തി അങ്ങയുടെ വോട്ട് തുലക്കാൻ സാത്താന്റെ സന്തതികൾ പല പ്രാവശ്യം ശ്രമിച്ചു, പരാജയപ്പെട്ടു. ഞങ്ങളെ വഴി തെറ്റിച്ച് ഞങ്ങളുടെ വോട്ട് തട്ടിയെടുക്കാൻ സാത്താനും അവന്റെ സന്തതികളും നടത്തുന്ന എല്ലാ കുതന്ത്രങ്ങളെയും മുളയിലേ നുള്ളി ഞങ്ങളെ രക്ഷിക്കേണമേ. വിശുദ്ധ രമേശ് പുണ്യവാളാ വോട്ട് കുത്തി കഴിഞ്ഞാലും വോട്ടു പെട്ടികൾക്ക് അങ്ങു കാവൽ മാലാഖ ആയിരിക്കേണമേ. സാത്താന്റെ കുതന്ത്രങ്ങൾ മനുഷ്യ ഭാവനയ്ക്ക് അതീതമാണ് ഗുരോ. കർമ്മധീരാ, അജയ്‌...

ഓർമ്മകളിലെ നൈജീരിയ-3

 ഉണ്ണിയെ കണ്ടാൽ ഊരിലെ പഞ്ഞം അറിയാം എന്ന് പറഞ്ഞതുപോലെ നൈജീരിയയിലെ മലയാളികൾ ഓടിച്ചിരുന്ന കാർ നോക്കിയാൽ അവരുടെ ശമ്പളം ഊഹിക്കാം.1980കളിൽ അവിടത്തെ സാലറി scale, 8,9,10,11,12 എന്ന വിധത്തിൽ ആയിരുന്നു. ഓരോന്നിനും 7വരെ step ഉണ്ടായിരുന്നു.1981ൽ എനിക്ക് ജോലി കിട്ടിയപ്പോൾ scale 9.2 ആയിരുന്നു. ലീലാമ്മക്ക് 8.6.Teachers ന് car loan ഉണ്ടായിരുന്നു. ഞങ്ങൾ join ചെയ്ത ഘട്ടത്തിൽ ലോൺ നിർത്തലാക്കി. അന്ന് റോഡുകളിൽ കൂടുതലും രണ്ടുതരം കാറുകളാണ് ഓടിയിരുന്നത്. Pugeot ഉം VW beetle ഉം. ഒരു മലയാളി Pugeot 504 ഓടിച്ചു പോകുന്നത് കണ്ടാൽ അയാളുടെ സാലറി ഊഹിച്ചെടുക്കാം.10 അല്ലെങ്കിൽ 12 ലെവൽ ആയിരിക്കും.12 എന്ന് പറഞ്ഞാൽ കുട്ടിക്കളിയല്ല. വളരെ ഉയർന്ന ശമ്പളമാണ്. അങ്ങനെയുള്ള ഒരാൾ ഒരു contract കഴിഞപ്പോൾ നാട്ടിൽ 3 ഏക്കർ റബ്ബർ തോട്ടം വാങ്ങിയത് എനിക്കറിയാം. ഏതായാലും എന്റെ കാർ ഒരു used VW യിൽ ഒതുങ്ങി. അധികം ഉപയോഗിക്കാത്ത ആ കാറിന്റെ വില 4500 Naira ആയിരുന്നു. Shopping കാര്യങ്ങൾ ഓർത്താൽ വളരെ രസകരമാണ്. Shuwa യിൽ നിന്ന് 20 Kms അകലെ Michika എന്ന ഒരു town ഉണ്ട്. അവിടെ ഞായറാഴ്ച്ച മാർക്കറ്റ് ദിനമാണ്. ഒരു വലിയ മൈതാനത്തു താൽക്കാലിക shed കെട്ടി...

വാരാന്ത്യ ചിന്തകൾ

 രാഷ്‌ട്രീയം ഒരു  കണ്ണീർ കടൽ ആയി മാറുന്ന ദുഖകരമായ ഒരു കാഴ്ച്ചയാണ് കേരളത്തിൽ ഇന്ന് കാണുന്നത്. സീറ്റ് കിട്ടാത്തവരുടെ സങ്കടം അണപൊട്ടി ഒഴുകുന്നത് Live ആയി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു.പാർട്ടി ഏതായാലും  ഈ കരച്ചിലും പിഴിച്ചിലും വളരെ വേദനാജനകമാണ്. സ്ത്രീകൾക്ക് അർഹമായ  പങ്ക് സീറ്റുകൾ കിട്ടുന്നില്ല. പുരുഷ മേധാവിത്തം ആണ് സിപിഎം ഒഴിച്ച് എല്ലാ പാർട്ടികളിലും. ഈ സ്ഥിതി തുടരാൻ അനുവദിച്ചു കൂടാ. മൂന്നിൽ ഒന്ന് സീറ്റുകൾ സ്ത്രീകൾക്ക് വേണ്ടി reserve ചെയ്യണം. അർഹരായവർക്ക്  MLA ആയി സേവനം ചെയ്യാൻ അവസരം കൊടുക്കാൻ പല മാർഗ്ഗങ്ങൾ ഉണ്ട്.140 Members എന്നത് 280ആയി കൂട്ടുക. 2 term മാത്രം അനുവദിക്കുക. ഉയർന്ന ശമ്പളം കൊടുക്കുക. ആനുകൂല്യം ഒന്നും കൊടുക്കരുത്. പെൻഷൻ പാടില്ല. പേഴ്‌സണൽ staff 5പേരിൽ കൂടരുത്. Finland ൽ ആണെന്ന് തോന്നുന്നു PM ന് പോലും ശമ്പളം മാത്രമാണ് ഉള്ളത്. അകമ്പടി ആരുമില്ല. Vladimir Putin സ്വയം കാറോടിച്ച് ക്രെംലിനിലേക്ക് പോകുന്ന ഒരു വീഡിയോ ഉണ്ട്. ഡെന്മാർക്കിൽ PM പാർലമെന്റിലേക്ക് സൈക്കിളിൽ ആണ് പോകുന്നത്. ഇന്ത്യയിൽ  രാഷ്ട്രീയത്തെ ചുറ്റിപ്പറ്റി അനേകമാളുകൾ അനാവശ്യമായ തസ്തികകളിൽ ഇരുന്ന്...

രാഷ്ട്രീയ കീറാമുട്ടികൾ( Viewpoint)

 കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കോവിഡിനെ തോൽപ്പിച്ചു മനസികരോഗം ഒന്നാം സ്ഥാനത്തെത്തും. കാരണം ആരേയുംഭ്രാന്തൻ ആക്കുന്ന സംഭവങ്ങൾ ആണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്. നിലാവത്ത് അഴിച്ചു വിട്ട കോഴികളെപോലെയാണ് ചില പാർട്ടികളുടെ പോക്ക്.140 സീറ്റുണ്ട്. അതിന്റെ ആവശ്യക്കാർ ആയിര കണക്കിനാണ്.തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകും എന്ന സ്ഥിതിയാണ്. ഇവിടെ ഏറ്റവും ഭ്രാന്തു പിടിച്ച ഒരു കീറാമുട്ടിയാണ് നേമം സീറ്റ്. നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കണം എന്ന് പറയുന്നത് മുഴുകിറുക്കാണ്.യുക്തിക്ക് നിരക്കാത്തതാണ്. ഈ ഐഡിയ എടുത്തിട്ടത് ആരാണെങ്കിലും കോൺഗ്രസിനെ പരിപൂർണ്ണമായി  നശിപ്പിക്കാൻ കച്ച കെട്ടി ഇറങ്ങിയ ആളാണ്. ഇപ്പോൾതന്നെ നേമം വിഷയം കോണ്ഗ്രെസ്സിൽ കടുത്ത ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നു. പുതുപ്പള്ളിയിൽ കരച്ചിലും പല്ലുകടിയും നമ്മൾ കണ്ടു. ഇവിടെ ചില ചോദ്യങ്ങൾ ഉയരുന്നു. 1. നേമത്ത് കോൺഗ്രസ് ജയിച്ചാൽ എന്താണ് വലിയ പ്രയോജനം? സിപിഎം ന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ധർമ്മടത്താണ് നേമതത് അല്ല. Oommen ചാണ്ടി ധർമ്മdatth മത്സരിച്ചു പിണറായിയെ തോൽപ്പിച്ചാൽ അത് വലിയ കാര്യമാണ്. നേമത്ത് BJP യുടെ സീറ്റ് തുലച്ചാൽ എന്ത് പ്രയോജനം? ബിജെപിക...

നാട്ടു വിശേഷങ്ങൾ

 രാഷ്ട്രീയ കാര്യങ്ങളെപ്പറ്റി പറയാൻ ആണെങ്കിൽ ഏറെയുണ്ട്. പക്ഷേ ഒന്നും പറയുന്നില്ല. പറഞ്ഞാൽ അത് അസ്വസ്ഥത ഉണ്ടാക്കും. അത്രക്കും വഷളാണ് കാര്യങ്ങൾ.  പ്രകൃതിയെ ആശ്രയിക്കുകയാണ് time pass ന് ഒരു നല്ല മാർഗ്ഗം. ചൂട് വർദ്ധിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ ഒരു പഴയ കസേരയിൽ പ്ലാവിൻ ചുവട്ടിൽ ഇരുന്നാൽ വലിയ ആശ്വാസമാണ്. പഴയ നാടൻ പ്ലാവ് ആണ്. ചുവട്ടിൽ തണുപ്പാണ്. കനത്ത നിശ്ശബ്ദതയാണ്. ചിലപ്പോൾ ഒരു പഴുത്ത പ്ലാവില വീഴുന്നതിന്റെ ഒരു  അനക്കം ഉണ്ട്. എവിടെയോ പക്ഷികളുടെ കലpila യുണ്ട്‌. കപ്പ സീസൺ കഴിഞ്ഞ് ഇപ്പോൾ ഒരു transition period ആണ്. കപ്പ വാട്ട് ഇപ്പോഴും നടക്കുന്നുണ്ട്. ചക്കകൾ ധാരാളം. ഇപ്പോൾ ചക്ക challenge ആണ് പ്രധാനം. ചക്ക പറിക്കാൻ മുളയുടെ തോട്ടിയാണ് ഉപയോഗിക്കുന്നത്. പല നീളത്തിലുള്ള തോട്ടികൾ പറമ്പിന്റെ മൂലയിൽ നിന്നും വെട്ടി സ്റ്റോക്ക് ചെയ്തിട്ടുണ്ട്.20 അടി ഉയരത്തിലുള്ള ചക്കയും നിലത്തു നിന്നുകൊണ്ട് പറിക്കാൻ സാധിക്കും. ചക്കയുടെ വിവിധ ഉപയോഗങ്ങൾ ആർക്കും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇവയിൽ ഏറ്റവും മൂല്യം ഉള്ളത് ചക്കചുള വറുത്തത് ആണെന്ന് തോന്നുന്നു. കാരണം നമ്മൾ ഇത് കടയിൽ നിന്ന് വാങ്ങുമ്പോൾ നല്ല quality ഉള്ളത് കിട...

Appreciation ന്റെ പ്രാധാന്യം( ജീവിത ചിന്തകൾ )

 A യിലും അ യിലും തുടങ്ങുന്ന വാക്കുകൾ വളരെ സന്തോഷം തരുന്നതും positive ഉം ആണ്. ഉദാഹരണത്തിന് 'അമ്മ, അറിവ്, അലിവ്, അരുമ, അതുല്യം, അമരം, അടുപ്പം etc .almighty, angel, arrive, appear, alive, ally, aroma, answer, approve, application, accept, add, aligned, agreed, adjust, acquire, above, award, aware ,affix, admn മുതലായ വാക്കുകൾ വളരെ positive ആണ്. appreciate ഏറ്റവും positive ആയ ഒരു വാക്കാണ്. അതാണ് ഇവിടെ ചർച്ചാ വിഷയം.നെഗറ്റീവ് ആയിട്ടുള്ള വാക്കുകൾ ഉണ്ട് എന്നത് ഒരു വസ്തുതയാണ്. പക്ഷെ പോസിറ്റീവ് ആണ് കൂടുതൽ. ഇന്ന് letter എഴുതുന്നത് outdated ആയിട്ടുണ്ട്. നമ്മൾ എഴുതിയിരുന്ന കാലത്ത് ഇങ്ങനെ എഴുതിയിരുന്നു." Your cooperation is highly appreciated. ഇന്ന് love, like, laugh , sad feelings കാണിക്കാൻ ഒന്നും എഴുതേണ്ട. ചിത്രങ്ങൾ ഉണ്ട്. സോഷ്യൽ മീഡിയയിൽ പുതിയ friends നെ കണ്ടെത്താനും പഴയത് പുതുക്കി നില നിർത്താനും ഒട്ടും ചെലവില്ലാത്ത സൗകര്യങ്ങൾ ഇന്ന് സുലഭമാണ്. ഫോൺ വിളിക്കാനും ഇന്ന് ചെലവ് വളരെ തുച്ഛമാണ്. കോടാനുകോടി ആളുകൾ  ഇന്നത്തെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നു. എല്ലാത്തിന്റെയും അടിസ്ഥാനം appreciation ആണ്. ...

ഓർമ്മയുണ്ടോ ആ വീടും കാറും?( അനുഭവം )

 "ഓർമ്മയുണ്ടോ ഈ മുഖം?" ഏതോ ഒരു സിനിമയിലെ പ്രസിദ്ധമായ ഒരു dialogue ആണിത്.പഴയ ഓർമ്മകളിൽ തപ്പുമ്പോൾ എനിക്ക് ഒരു dialogue മനസ്സിൽ ഉദിച്ചു. ഓർമ്മയുണ്ടോ ആ വീടും കാറും? ആഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ മലയാളികൾക്ക് സ്വയം ചോദിക്കാൻ പറ്റിയ ചോദ്യമാണ് ഇത്. കെനിയ, നൈജീരിയ ,സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലായി പല വീടുകൾ, പല കാറുകൾ. അവയിൽ നിന്ന് ഒന്നു വീതം തിരഞ്ഞെടുത്തു ഓർക്കുകയാണ് ഇവിടെ 1.Toyota 1000 1979.ഞങ്ങൾ കെനിയയിൽ Gakarara Secondary സ്കൂളിൽ ആയിരുന്നു. സ്‌കൂൾ കോമ്പൗണ്ടിലാണ് വീട്. 24 Kms അകലെയുള്ള Thika ആണ് പ്രധാന പട്ടണം. അവിടെ ധാരാളം മലയാളികൾ ഉണ്ടായിരുന്നു. അവിടെ Textile മില്ലിൽ engineer ആയ ബാബു എന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു.അദ്ദേഹം ബോംബെയിൽ നിന്ന് contract കിട്ടി വന്നതാണ്. വളരെ friendly ആണ്. വളരെ കുറച്ചേ സംസാരിക്കുകയുള്ളൂ. ഒരു ദിവസം ബാബു എന്നോട് പറഞ്ഞു. " ലീലാമ്മ pregnant അല്ലേ? ഇനി നിനക്ക് ഒരു കാർ വേണം. എനിക്ക് company ഒരു കാർ ഉടനെ കിട്ടും. എന്റെ കാർ നിനക്ക് തരാം." സ്വന്തമായി ഒരു കാർ എന്ന idea എനിക്ക് ഇല്ലായിരുന്നു. പണവും driving licence ഉം ഇല്ല. ഞാൻ ബാബുവിനോട് കാര്യം വ...

ഓർമ്മകളിലെ നൈജീരിയ ( 2)

 നൈജീരിയയിലെ മലയാളികൾ രണ്ട് തരക്കാർ ആയിരുന്നു. ഇന്ത്യയിൽ നിന്ന് recruit ചെയ്ത് വന്നവരും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വന്നവരും. ഏതായാലും എല്ലാവരും ഒരു contract ഉള്ളവരാണ്. അതായത് മൂന്നോ നാലോ വർഷത്തെ contract ന്റെ മധ്യത്തിൽ നാട്ടിൽ കുടുംബസമേതം vacation ന് പോയി വരാനുള്ള air ticket കിട്ടും. gratuity യും ഉണ്ട്. ശുവായിൽ കോട്ടയം CMS, ബസേലിയോസ് എന്നീ കോളേജുകളിലെ അധ്യാപകർ ഉണ്ടായിരുന്നു. ഞങ്ങൾ 30നും40നും ഇടയ്ക്ക് പ്രായമുള്ളവർ ആയിരുന്നു.നാല് പാകിസ്താനികൾ ഉണ്ടായിരുന്നു. അവരുടെ ഭാര്യമാർ qualified അല്ല. ആഫ്രിക്കയിൽ teaching ജോലിക്കു പോയ മലയാളികളുടെ ഒരു നേട്ടം ഭാര്യക്കും ഭർത്താവിനും ജോലി മിക്കവാറും ഒരേ സ്‌കൂളിൽ ഉണ്ടായിരുന്നു എന്നതാണ്.ഭാര്യക്കും ഭർത്താവിനും ഒരേ സ്‌കൂളിൽ ജോലി കൊടുക്കുന്നതിൽ ആഫ്രിക്കർ വളരെ ഉദാരമായ ഒരു സമീപനമാണ് കാണിച്ചത്. ഞാനും എന്റെ ഭാര്യ ലീലാമ്മയും 1979 മുതൽ 2016 വരെ ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ആൾ Mrs .റീബാ വർക്കി ആയിരുന്നു. കഷ്ടിച്ച് 20 വയസ്സ് കാണും. അനേകം  students റീബയേക്കാൾ പ്രായമുള്ളവർ ആണ്. റീബാക്ക് ബി.Sc മാത്രമേയുള്ളൂ. ...

ഓർമ്മകളിലെ നൈജീരിയ

 കോവിഡ് മൂലമുള്ള വീട്ടിൽ ഇരിപ്പ് കാരണം ഓർമ്മശക്തി കൂടുന്നതായി എനിക്ക് അനുഭവം ഉണ്ട്. നമ്മൾ തനിച്ച് disturbance ഒന്നുമില്ലാതെ ഒരിടത്ത് ജീവിക്കുമ്പോൾ ഏകാഗ്രത കൂടും. നമ്മുടെ ചുറ്റും ഉള്ള കാര്യങ്ങളെക്കാൾ കൂടുതലായി മനസ്സ് ഭൂതകാലത്തിന്റെ കൊടുമുടികളിലും താഴ്വരകളിലും ഒരു പരുന്തിനെ പ്പോലെ ചുറ്റിക്കറങ്ങും. അങ്ങനെയാണ് 1981 മുതൽ1987 വരെ  ഞങ്ങൾ ജോലി ചെയ്ത Teachers College Shuwa ഓർമ്മയിൽ തെളിഞ്ഞു വന്നത്. ഓർത്തു ചിരിക്കാൻ ഒട്ടേറെ കാര്യങ്ങൾ ഉള്ളതായിരുന്നു ഷുവായിലെ 6 വർഷങ്ങൾ. കെനിയയിൽ നിന്നാണ് ഞങ്ങൾ നൈജീരിയ യിൽ എത്തിയത്.കൂടെ ഒന്നര വയസ്സുള്ള മകളും ഉണ്ടായിരുന്നു. North Eastern നൈജീരിയയിൽ gongola സ്റ്റേറ്റിൽ ആണ് Teachers College, Shuwa. തലസ്ഥാനമായ Yola യിൽ നിന്നും 230 Kms അകലെയാണ്. ശുവായിൽ നിന്ന്170 Kms അകലെയാണ് മൈദുഗുരി എന്ന പ്രധാന നഗരം. മെയിൻ റോഡിൽ നിന്ന് 3 kms ആണ് കോളേജിലേക്ക് ദൂരം. പരന്നു കിടക്കുന്ന പ്രദേശമാണ്.മെയിൻ റോഡ് ലോക നിലവാരം ഉള്ളതാണ്. ഒരു ഇറ്റാലിയൻ കമ്പനി നിർമ്മിച്ചതാണ്. വളരെ പിന്നാക്കവസ്ഥയിലുള്ള ഒരു ഗ്രാമമാണ് ശുവാ.ജനങ്ങൾ വളരെ പാവങ്ങൾ ആണ്.Gongola State ന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തി...

അവസാനിക്കാത്ത ആഗ്രഹങ്ങൾ (ചിന്ത)

 ജീവിതത്തിൽ ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും ഒരിക്കലും അവസാനിക്കുന്നില്ല. മരിക്കാൻ കിടക്കുന്ന ആളിനും ഒരു ആഗ്രഹം ഉണ്ടായിരിക്കാം. മരിച്ചു കഴിഞ്ഞാൽ സ്വർഗ്ഗത്തിൽ പോകണം. ഏറ്റവും അധികം ആഗ്രഹങ്ങൾ ഉള്ളത് ചെറുപ്പക്കാർക്കാണ്. കാരണം അവർക്ക് മുമ്പിൽ ഒരു വമ്പൻ ഹൈവേ നീണ്ടു നിവർന്ന് കിടക്കുകയാണ്. അതിലൂടെ കത്തിച്ചു വിടാൻ നല്ല രസമാണ്. പക്ഷേ അതിന് ഒരു വാഹനം വേണം. അതായത് ഒരു ജോലി. പറ്റുമെങ്കിൽ ഒരു സർക്കാർ ജോലി. ഒരു ആഗ്രഹം സാധിച്ചു കഴിഞ്ഞതുകൊണ്ട് ആഗ്രഹങ്ങൾ തീരുന്നില്ല. അത് ഒരു റിലേ race പോലെയാണ്. ഓട്ടത്തിൽ baton കൈമാറുന്നത് പോലെ ആഗ്രഹങ്ങൾ മാറി മാറി വരും. ജോലി കിട്ടിക്കഴിഞ്ഞാൽ അടുത്തത് ഒരു ജീവിത പങ്കാളിയെ കിട്ടണം എന്ന ആഗ്രഹമാണ്. അതു കഴിഞ്ഞാൽ ഒരു വീട്. പിന്നെ കുട്ടികൾ, അവരുടെ വിവാഹം, എന്നിങ്ങനെ ആഗ്രഹങ്ങൾ നീണ്ടു പോകുന്നു. നമുക്ക് ഇല്ലാത്ത ഒരു കാര്യമാണ് നമ്മൾ ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന് സ്വന്തമായി ഒരു നല്ല വീട് എല്ലാവരും സ്വപ്നം കാണുന്ന ഒന്നാണ്. ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നാണ്. അത് സാധിച്ചു കഴിഞ്ഞാൽ ആദ്യത്തെ excitement ഇല്ലാതാകും. കുറെ ഏറെ പണം സമ്പാദിക്കണം എന്ന് പലരും ആഗ്രഹിക്കുന്നു. പക്ഷേ അത് സാധി...

വാരാന്ത്യ ചിന്തകൾ

 Shakespeare ടെ As you like it എന്ന നാടകത്തിൽ "Sweet are the uses of adversity.. എന്നു തുടങ്ങുന്ന ഒരു speech ഉണ്ട്. സ്ഥാന ഭ്രഷ്ട്ടനായി Arden വനത്തിൽ താമസിക്കുന്ന ഒരു പ്രഭുവാണ് ഇത്‌പറയുന്നത്. ഏതു പ്രതികൂല സാഹചര്യങ്ങൾ ആയാലും അതിൽ ചില സന്തോഷങ്ങൾ കണ്ടെത്താം എന്നാണ് അദ്ദേഹം പറയുന്നത്. ഒരു വർഷമായി കോവിഡ് നമ്മുടെ ജീവിതത്തെ തകിടം മറിച്ചിട്ട്.കഷ്ടപ്പാടും ആശങ്കകളും തുടരുന്നു.എന്നാൽ ആ പ്രഭു പറഞ്ഞതുപോലെ ചില നന്മകൾ കോവിഡ് കാലത്തു കണ്ടെത്താൻ കഴിയും. ഒരു Senior citizen ന്റെ viewpoint ലാണ് കൂടുതൽ സന്തോഷങ്ങൾ കണ്ടെത്താൻ കഴിയുന്നത്. A blessing in disguise എന്ന് പറയുന്നതു പോലെ. അതാണ് ഇവിടെ അന്വേഷിക്കുന്നത്. 1. ആരോഗ്യം കോവിഡ് കാരണം യാത്ര കുറഞ്ഞു. എന്റെ അഭിപ്രായത്തിൽ ഒരു സീനിയർ citizen ന് ഇത് നല്ല കാര്യമാണ്. യാത്രകൾ സന്തോഷകരമാണ്. പക്ഷേ അത് വളരെ ക്ഷീണം ഉണ്ടാക്കും. ഉദാഹരണത്തിന് ട്രെയിനിൽ Sleeper ൽ കിടന്ന് പോകുന്നു. മുകളിൽ കയറുക, ഇറങ്ങുക ഇതൊക്കെ ബുദ്ധിമുട്ടാണ്.സ്വയം കാർ ഓടിക്കുന്നത് വളരെ stress ഉണ്ടാക്കും. ഇപ്പോൾ ആ പ്രശ്നം കുറഞ്ഞു. സദ്യയും ഹോട്ടൽ ഭക്ഷണവും കുറഞ്ഞത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ചില ആളുകൾ പ്ര...