മനോഹരമായ ഏപ്രിൽ മാസം ഇന്ന് അവസാനിക്കുകയാണ്. കോവിഡ് മഹാമാരിഉയർത്തുന്ന ഭീതി എല്ലാവരിലും പടരുകയാണ്. ആ ഭീതിയിൽ നിന്ന് മോചനം നേടാൻ മറ്റു വിഷയങ്ങളിൽ അഭയം തേടുന്നത് അഭികാമ്യമാണ്.
അസാധാരണമായ ഒരു മാസം ആയിരുന്നു ഏപ്രിൽ 2021.ഈ പ്രദേശത്ത് ഏപ്രിൽ 7ആം തീയതി മുതൽ നിത്യവും മഴ പെയ്തു. ഉച്ച കഴിഞ്ഞ് 3 മുതൽ ആയിരുന്നു മഴ.ഇന്നും സമൃദ്ധമായി പെയ്തു ശല്യം ഒന്നും ചെയ്യാതെ. ഇടിയും കാറ്റും ഇല്ലാതെ.
മുൻ വർഷങ്ങളിൽ ഏപ്രിലിൽ കഠിനമായ ചൂടും ചില സ്ഥലങ്ങളിൽ കുടി വെള്ള ക്ഷാമവും ഉണ്ടായിരുന്നു. ഇന്ന് വെള്ളം സുലഭമാണ്. കുടിവെള്ളത്തിന്റെ വാഹനങ്ങൾ കാണാനില്ല.
അതിമനോഹരമായ weather conditions ആണ്. fan പോലും ആവശ്യമില്ലാത്ത അവസ്‌ഥ.
കഴിഞ്ഞ വർഷം ഈ സമയത്തു lawn grass കരിഞ്ഞു ചിതൽ പിടിച്ചു.ഈ മാസം പുല്ല് കരിഞ്ഞില്ല. മറിച്ച് തഴച്ചു വളർന്നു. പ്രൊഫഷണൽ വെട്ടുകാരെക്കൊണ്ടു വെട്ടിച്ച് ഭംഗിയാക്കി. ഒരു പ്രാവശ്യം വെട്ടുന്നതിന് 2500 രൂപ ആണ് charge. ഇത് ന്യായമായ charge ആണ്. കാരണം cut ചെയ്യുന്ന boys പുല്ല് എല്ലാം തൂത്തു വാരി ചാക്കുകളിൽ നിറക്കും. അത് എന്റെ ഒരു nephew വിന്റെ പോത്തിന് കൊടുക്കും.
ഏപ്രിൽ മാസം ചക്കയുടെ peak സീസൺ ആണ്. ചക്ക surplus ആണ്. ഏകദേശം 100ചക്കകൾ പഴുതത് വീണുപോയി. ഇതിൽ 16 എണ്ണം കൊടുങ്കാറ്റിൽ ഒടിഞ്ഞു വീണ ഒരു ശിഖരത്തിൽ ഉണ്ടായിരുന്നതാണ്.ഇനിയും ധാരാളം ഉണ്ട്.ചിലപ്പോൾ ഒരു time pass ന് വേണ്ടി ചിലപ്പോൾ രണ്ടോ മൂന്നോ പറിക്കും. സെപ്റ്റംബർ വരെ ചക്ക ഉണ്ടായിരിക്കും.
Lock down കാരണം ബേക്കറിയിൽ പോകാൻ സാധിച്ചില്ലെങ്കിലും ചെറുകടി available ആണ്.ചക്ക വറുത്തതും കപ്പ വറുത്തതും .Chivaz ന്റെ കൂടെ ideal .ആണ്.
Comments
Post a Comment