കുഞ്ഞാപ്പൻ ചേട്ടന്റെ വീട്. പാവപ്പെട്ട വീടാണ്. അടുത്ത് ഒരു പശു തൊഴുത്ത് ഉണ്ട്. ഭാര്യ ഏലിയാമ്മ പശുവിന് പ്ലാവിന്റെ ഇല കൊടുക്കുന്നു. കുഞ്ഞാപ്പൻ ചേട്ടൻ മുറ്റത്തു ഒരു പ്ളാസ്റ്റിക് കസേരയിട്ട് ഒരു മൊബൈലിൽ നോക്കി ഇരിക്കുന്നു. കുറേ കഴിഞ്ഞു കുഞ്ഞേലി അടുത്തേക്ക്‌വരുന്നു
കുഞ്ഞാപ്പൻ
നാളെയാണ് നാളെയാണ്...
കുഞ്ഞേലി
എന്താ ലോട്ടറി ആണോ?
കുഞ്ഞാപ്പൻ
ങ്ങാ.. ഒരു കണക്കിന് ഒരു ലോട്ടറിയാ.. election
കുഞ്ഞേലി
ഓ.. ഞാൻ അത് മറന്നു പോയി
കുഞ്ഞാപ്പൻ
ഓട്ടു കാര്യത്തിൽ തീരുമാനം വല്ലതും ആയോ?
കുഞ്ഞേലി
ആയി. എന്റെ വോട്ട് ക്യാപ്റ്റന് തന്നെ.
കുഞ്ഞാപ്പൻ
ഏത് ക്യാപ്റ്റൻ?
കുഞ്ഞേലി
നമ്മുടെ കണ്ണിലുണ്ണി പിണറായി. മനുഷ്യസ്നേഹി പിണറായി
കുഞ്ഞാപ്പൻ കുറേ നേരം പൊട്ടി ചിരിക്കുന്നു. ഹ ഹ ഹ...ചിരിപ്പിച്ചു കൊല്ലല്ലേ...
കുഞ്ഞേലി
എന്താ പിണറായിക്ക് ഒരു കുറവ്?
കുഞ്ഞാപ്പൻ
ഒരു കുറവും ഇല്ല. The king of self goals.
കുഞ്ഞേലി
എന്റെ വോട്ട് വികസന നായകന്.
കുഞ്ഞാപ്പൻ
എന്ത് വികസനം? വെറും തട്ടിപ്പ്. എവിടെ വികസനം? പാർട്ടിക്കാരും ശിങ്കിടികളും വികസിച്ചു. പവപ്പെട്ടവരോട് അവർക്ക് പുച്ഛമാണ്. സ്ത്രീകളോട് അവർക്ക് പുച്ഛമാണ്.
കുഞ്ഞേലി
ഇല്ലാത്തത് പറയാതെ ചേട്ടാ.
( കുഞ്ഞാപ്പൻ mobile കാണിക്കുന്നു)
കുഞ്ഞേലി video കാണുന്നു
കുഞ്ഞേലി
ആരാ ഇത് പറഞ്ഞത്? വളരെ മോശമായി പ്പോയി.
കുഞ്ഞാപ്പൻ
ആരിഫ് എംപി. കഴിഞ്ഞ ആഴ്ച്ച joyce George സ്ത്രീകളെ അവഹേളിച്ചു. ഇത് ഇവന്മാരുടെ ഒരു ഹോബി യാണ്. MM മണി, PK ശശി...
കുഞ്ഞേലി
പാവം പാലുകാരിയെ അവഹേളിച്ചത് വളരെ മോശമായി പ്പോയി.
കുഞ്ഞാപ്പൻ
പണിയെടുത്തു ജീവിക്കുന്നവരോട് ഇവർക്ക് പുച്ഛമാണ്. ഗുഹ്യഭാഗത്ത് സ്വർണ്ണക്കട്ടി തിരുകി വെച്ച് smuggle ചെയ്താൽ OK. പാൽ വിറ്റു ജീവിക്കുന്ന അരിതക്ക് മത്സരിക്കാൻ യോഗ്യത ഇല്ല എന്നാണ് ആരിഫ് എംപി പറഞ്ഞത്.
കുഞ്ഞേലി
ചേട്ടാ ഞാൻ ഒരു തീരുമാനം എടുത്തു. പാവപ്പെട്ട സ്ത്രീകളെ അപമാനിച്ചവർക്ക് എന്റെ വോട്ട് കൊടുക്കുകയില്ല. ഇത് കട്ടായം.
കുഞ്ഞാപ്പൻ
നല്ല തീരുമാനം. സ്ത്രീ വിരുദ്ധർ തുലയട്ടെ.
Curtain
Comments
Post a Comment